1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
07
Saturday

'മാവോയിസ്റ്റ് വഴി തെറ്റ്'; തോക്കിൻ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കൾ; മാവോയിസ്റ്റുകളെ വർഗശത്രുവായി സിപിഎം വിലയിരുത്തുന്നില്ല; ആയുധം ഉപേക്ഷിച്ചാൽ മാവോയിസ്റ്റുകൾക്ക് പ്രവർത്തിക്കാൻ സാഹചര്യം നൽകുമെന്നും കോടിയേരി ബാലകൃഷ്ണൻ; വിദ്യാർത്ഥികൾക്കെതിരെ  യുഎപിഎ ചുമത്തിയ നടപടി സർക്കാർ പുനഃപരിശോധിക്കും; മാവോവാദികൾ കേരളം താവളമാക്കുന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ടയെന്നും കോടിയേരിയുടെ ലേഖനം

November 22, 2019 | 11:06 AM IST | Permalink



'മാവോയിസ്റ്റ് വഴി തെറ്റ്'; തോക്കിൻ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കൾ; മാവോയിസ്റ്റുകളെ വർഗശത്രുവായി സിപിഎം വിലയിരുത്തുന്നില്ല; ആയുധം ഉപേക്ഷിച്ചാൽ മാവോയിസ്റ്റുകൾക്ക് പ്രവർത്തിക്കാൻ സാഹചര്യം നൽകുമെന്നും കോടിയേരി ബാലകൃഷ്ണൻ; വിദ്യാർത്ഥികൾക്കെതിരെ  യുഎപിഎ ചുമത്തിയ നടപടി സർക്കാർ പുനഃപരിശോധിക്കും; മാവോവാദികൾ കേരളം താവളമാക്കുന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ടയെന്നും കോടിയേരിയുടെ ലേഖനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പന്തീരാങ്കാവിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സർക്കാർ പുനഃപരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമപരമായ പരിശോധനയിലൂടെ തിരുത്താൻ സർക്കാരിന് കഴിയും. നേരത്തെ ചിലർക്കെതിരെ യുഎപിഎ ചുമത്തി, പിന്നീട് തിരുത്തിയത് മറക്കരുതെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.യുഎപിഎ പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല. യുഎപിഎ കരിനിയമമാണെന്നതിൽ സിപിഎമ്മിന് സംശയമില്ല. യുഎപിഎ വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധമാണെന്നും മാവോയിസ്റ്റ് വഴി തെറ്റ് എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ആയുധം ഉപേക്ഷിച്ചാൽ മാവോയിസ്റ്റുകൾക്ക് പ്രവർത്തിക്കാൻ സാഹചര്യം നൽകുമെന്നും ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നുണ്ട്.

അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളിൽ താവളമുണ്ടാക്കാൻ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകൾ 'തോക്കിൻ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്. ആദിവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ മാവോവാദികൾ നീങ്ങിയിരുന്നു. എന്നാൽ, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവർത്തനത്തിനുള്ള താവളമാക്കാൻ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജൻഡയാണ് വെളിവാകുന്നത്- കോടിയേരി ആരോപിച്ചു.

മാവോവാദികളോടുള്ള സിപിഎമ്മിന്റെ സമീപനം എന്ത്, മാവോവാദികളെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സർക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായിരുന്നോ, യുഎപിഎയുടെ കാര്യത്തിൽ സിപിഎമ്മും സംസ്ഥാന സർക്കാരും രണ്ടു തട്ടിലാണോ തുടങ്ങിയ വിഷയങ്ങളാണ് ലേഖനത്തിൽ കോടിയേരി പരാമർശിക്കുന്നത്.

ലേഖനത്തിന്റെ പൂർണരൂപം

മാവോവാദികളോടുള്ള സിപിഐ എം സമീപനമെന്ത്, ഇവരെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സർക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായിരുന്നോ, യുഎപിഎയുടെ കാര്യത്തിൽ സിപിഐ എമ്മും സംസ്ഥാന സർക്കാരും രണ്ടു തട്ടിലാണോ ഇപ്രകാരമുള്ള കുറേ ചോദ്യങ്ങൾ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉയർന്നിട്ടുണ്ട്. അതിനെല്ലാം ഇടയാക്കിയത് അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവവും കോഴിക്കോട്ട് രണ്ട് വിദ്യാർത്ഥികളെ യുഎപിഎ പ്രകാരം പൊലീസ് അറസ്റ്റുചെയ്തതുമാണ്. ഈ വിഷയങ്ങളിൽ സാമാന്യമായ വിശദീകരണം ഇപ്രകാരം നൽകാം.

ഒന്ന് പണ്ട് നക്‌സലൈറ്റുകളെ എന്നപോലെ ഇപ്പോൾ മാവോയിസ്റ്റുകളെയും യഥാർഥ മാർക്‌സിസ്റ്റ് ലെനിനിസ്റ്റുകാരായി സിപിഐ എം കാണുന്നില്ല. രാജ്യത്തിന്റെ ഏതു ഭാഗത്തായാലും ഉന്മൂലന സിദ്ധാന്തവുമായാണ് മാവോയിസ്റ്റുകൾ നിലകൊണ്ടത്. അവരിൽ നല്ലൊരു വിഭാഗം അനുഭവങ്ങളിൽനിന്ന് തെറ്റ് ബോധ്യമായി വ്യക്തികളെ വകവരുത്തുന്ന തോക്കുരാഷ്ട്രീയം ഉപേക്ഷിച്ച് പാർലമെന്ററി പാർലമെന്ററിയിതര മാർഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ബഹുജന വിപ്ലവപാതയിലേക്ക് വന്നിട്ടുണ്ട്. അത്തരം സംഘടനകളോടും പ്രവർത്തകരോടും സഹകരിക്കാൻ സിപിഐ എം തയ്യാറായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വിശാഖപട്ടണത്ത് നടന്ന സിപിഐ എം പാർട്ടി കോൺഗ്രസിൽ ഐക്യദാർഢ്യം അറിയിക്കാൻ സിപിഐ എംഎൽ പ്രതിനിധി വരികയും അഭിവാദ്യപ്രസംഗം നടത്തുകയും ചെയ്തത്.

ഇത് വ്യക്തമാക്കുന്നത് മാവോയിസ്റ്റുകളെ വർഗശത്രുവായി സിപിഐ എം വിലയിരുത്തുന്നില്ലായെന്നാണ്. എന്നാൽ, അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളിൽ താവളമുണ്ടാക്കാൻ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകൾ 'തോക്കിൻ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്. ആദിവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ മാവോവാദികൾ നീങ്ങിയിരുന്നു. എന്നാൽ, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവർത്തനത്തിനുള്ള താവളമാക്കാൻ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജൻഡയാണ് വെളിവാകുന്നത്. ഇന്ത്യയിൽ ഇടതുപക്ഷ ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കരുതെന്ന ലാക്കോടെ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം. അതിന് കോർപറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും സാർവദേശീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോവാദികൾക്ക് കിട്ടുന്നുണ്ട്. തീവ്രമായ ഈ അടിയൊഴുക്കിന്റെ രാഷ്ട്രീയം തമസ്‌കരിച്ച് അട്ടപ്പാടി സംഭവത്തെ ഒറ്റപ്പെട്ട ഒന്നായി കാണരുത്.

രണ്ട് മാവോയിസ്റ്റുകൾക്ക് എതിരെയുള്ള അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എൽഡിഎഫിന്റെയോ, പിണറായി വിജയൻ സർക്കാരിന്റെയോ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പക്ഷേ, സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കപ്പെടണമെന്നും ജനങ്ങൾക്ക് സമാധാന ജീവിതം ഉറപ്പാക്കണമെന്നതിലും എൽഡിഎഫിനും അതിന്റെ സർക്കാരിനും ഉറച്ച രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുന്നതാണ് കേരളത്തെ മാവോയിസ്റ്റുകളുടെ താവളമാക്കാനുള്ള നീക്കം. ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ആയുധമേന്തിയ മാവോയിസ്റ്റുകളുടെ പ്രവർത്തനകേന്ദ്രമായി കേരളത്തിലെ ഏതാനും ജില്ലകളെ മാറ്റുന്നത്, നാളെ ഗുരുതരമായ ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകും. മന്ത്രിയെ, പ്രതിപക്ഷ നേതാവിനെ, ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ, അവരുടെ ബന്ധുക്കളെയൊക്കെ തട്ടിക്കൊണ്ടുപോകാനോ, കൊല്ലാനോ ഒരു മടിയും ഇക്കൂട്ടർ കാണിച്ചിട്ടില്ല. രണ്ടു പതിറ്റാണ്ടിനുള്ളിൽ 12,000ലധികം പേരെയാണ് മാവോയിസ്റ്റുകൾ കൊന്നത്. അതിൽ സൈനികരും അർധ സൈനികരും പൊലീസുകാരും 1300 പേരാണ്. അതിന്റെ എത്രയോ മടങ്ങ് ആദിവാസികളും സാധാരണക്കാരും ഇടതുപക്ഷക്കാരും കൊല്ലപ്പെട്ടു. പശ്ചിമബംഗാളിൽ മാത്രം ആയിരക്കണക്കിന് സിപിഐ എം പ്രവർത്തകരെ കശാപ്പുചെയ്തു.

പശ്ചിമബംഗാളിൽ ഇടതുപക്ഷ ഭരണകാലത്ത് മമത ബാനർജിയെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് മാവോയിസ്റ്റുകൾ സിപിഐ എം പ്രവർത്തകരുടെ ജീവനെടുത്ത് ആക്രമണപരമ്പര സൃഷ്ടിച്ചതെന്ന് പ്രത്യേകം ഓർക്കണം. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വധഭീഷണി പുറപ്പെടുവിക്കുന്നിടത്തുവരെ, മാവോയിസ്റ്റുകളുടെ കമ്യൂണിസ്റ്റ് വിരുദ്ധത ഇവിടെയും വളർന്നിരിക്കുകയാണ്. മാവോയിസ്റ്റ് ആക്രമണങ്ങൾക്കുള്ള തറയൊരുക്കം തകർക്കാനുള്ള നിയമപരമായ ക്രമസമാധാനപരിപാലന ചുമതല നിർവഹിക്കേണ്ട ഉത്തരാവാദിത്തം കേരള പൊലീസിനുണ്ട്. തോക്കും മറ്റ് ആയുധങ്ങളുമായി സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിലെ കാടുകളിലും മറ്റും തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നതല്ല കേരള പൊലീസിന്റെ നയം. തോക്കേന്തി ഇവിടെ എത്തിയിട്ടുള്ള മാവോയിസ്റ്റുകൾ യഥാർഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സിപിഐ എമ്മിന് ഇല്ല. ഇക്കൂട്ടർ അരാജകവാദികളും യഥാർഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവർഗത്തിന്റെ കൈയിലെ കോടാലികളുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അതായത് ആയുധമേന്തിയവരാണെങ്കിൽ പോലും അവരെയെല്ലാം പൊലീസിനെയോ, സൈന്യത്തിനെയോ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയെന്ന നയം എൽഡിഎഫിനോ, സിപിഐ എമ്മിനോ ഇല്ല.കീഴടങ്ങാൻ വന്നവരെ വെടിവച്ചിട്ടു എന്നെല്ലാമുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. മാവോവാദികൾ നിയമവിധേയരായി പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ അതിനെ തടയുന്ന ഒരു നടപടിയും എൽഡിഎഫ് സർക്കാരിൽനിന്നും ഉണ്ടാകില്ല

മൂന്ന് പൊലീസ് കസ്റ്റഡിയിലുള്ളവരെ വെടിവച്ചു കൊന്നിട്ട്, ഏറ്റുമുട്ടൽ കൊലയെന്ന് വ്യാജമായി ചിത്രീകരിക്കുന്ന പൊലീസ് രീതി ഗുജറാത്ത് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലുമുണ്ട്. സായുധസേനയെക്കൊണ്ട് ഏകപക്ഷീയമായി വേട്ടയാടി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്ന അത്തരം സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഭരണനയം എൽഡിഎഫിനോ, എൽഡിഎഫ് സർക്കാരിനോ ഇല്ല. എതിരഭിപ്രായക്കാരെ വെടിവച്ചുവീഴ്‌ത്തി ആശയങ്ങൾ അടിച്ചമർത്താമെന്ന മൗഢ്യം സിപിഐ എമ്മിനില്ല. അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ മരണത്തെപ്പറ്റി മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം സുഗമമായി നടക്കട്ടെ. കീഴടങ്ങാൻ വന്നവരെ വെടിവച്ചിട്ടു എന്നെല്ലാമുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. മാവോവാദികൾ നിയമവിധേയരായി പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ അതിനെ തടയുന്ന ഒരു നടപടിയും എൽഡിഎഫ് സർക്കാരിൽനിന്നും ഉണ്ടാകില്ല. ആയുധം താഴെവയ്ക്കാൻ മാവോവാദികൾ തയ്യാറായാൽ അതിനോട് പിണറായി വിജയൻ സർക്കാർ ക്രിയാത്മകമായി പ്രതികരിക്കും.

നാല് യുഎപിഎയുടെ മറവിൽ സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും, വിശിഷ്യ മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കാൻ വ്യത്യസ്ത കോണുകളിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധർ കൈകോർത്തിട്ടുണ്ട്. സിപിഐ എം അംഗങ്ങളായ കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ പ്രകാരം പൊലീസ് അറസ്റ്റുചെയ്തതിൽ രാഷ്ട്രീയ ജാഗ്രത ആവശ്യപ്പെടുന്ന ഒരു ഘടകമുണ്ട്. യുഎപിഎ ഒരു കരിനിയമം ആണെന്നതിൽ സിപിഐ എമ്മിന് ഒരു സംശയവുമില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ടു തട്ടിലെന്നവിധത്തിലള്ള ചിത്രീകരണം അസംബന്ധമാണ്. ഈ നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല. ഒരു കേസുണ്ടായാൽ അതിൽ ഏത് വകുപ്പെന്നത് പൊലീസ് നിശ്ചയിക്കുന്നത് അവരുടെ നിയമപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ഉപയോഗിച്ച നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ ഇനി സർക്കാരിന് കഴിയൂ. അത് സർക്കാർ ചെയ്യും. നേരത്തെ ചിലർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിച്ച് തിരുത്തിയ അനുഭവം മറക്കരുത്.

തീവ്രവാദികൾ ഉൾപ്പെടെയുള്ള ആശയവ്യതിയാനക്കാർ സിപിഐ എം ഉൾപ്പെടെയുള്ള കക്ഷികളിൽ ചേക്കേറിയിട്ടുണ്ടോയെന്ന പരിശോധന അതത് പാർട്ടികൾ നടത്തണമെന്നതാണ് ഇക്കാര്യത്തിലെ രാഷ്ട്രീയമായ മുന്നറിയിപ്പിന്റെ വിഷയം. എന്നാൽ, ആശയവ്യതിയാനം ഉണ്ടാകുന്നവരെ ശരിയായ പ്രത്യയശാസ്ത്ര നിലപാടുകളിലേക്ക് എത്തിക്കണമെന്നതാണ് ഈ പരിശോധനയിൽ സിപിഐ എം നൽകുന്ന പ്രധാന ഊന്നൽ. തെറ്റ് തിരുത്താൻ തയ്യാറാകാത്തവരെ ഒപ്പം കൊണ്ടുപോകാനാകില്ലതാനും.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം പ്രസംഗം ശരിക്കു കേൾക്കാനാകാതെ വലഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിനി; വേണുഗോപാൽ പരിഭാഷകനാകട്ടെയെന്ന് സദസ് നിർദ്ദേശിച്ചപ്പോൾ നോ പറഞ്ഞ് വയനാടിന്റെ എംപി; തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന ആശ്വാസവാക്ക് ആത്മവിശ്വാസത്തിന്റെ പുതു കിരണമായി; പദങ്ങളും വാചകങ്ങളും ആവർത്തിച്ച് മിടുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; പിന്നെ കണ്ടത് കൈയടി നേടുന്ന വാകേരിക്കാരിയെ; സഫയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പരിഭാഷകയായി പൂജയും താരമാകുമ്പോൾ
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചത് അപ്രതീക്ഷമായി; അതിഥിയായി എത്തിയ ബാല ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കിയത് ഏവരിലും അസൂയ നിറച്ച്; ആറ് വർഷം പിന്നിട്ട ദാമ്പത്യം ഈഗോ ക്ലാഷിൽ മുന്നോട്ടു പോയില്ല; കോടതി വരാന്ത കയറിയ ദാമ്പത്യത്തിന് ഒടുവിൽ ഫുൾസ്റ്റോപ്പ്; നടൻ ബാലയും അമൃത സുരേഷും വിവാഹമോചിതരായത് എറണാകുളം ജില്ലാ കുടുംബ കോടതിയിൽ; ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മ അമൃതയ്ക്കൊപ്പം വിടാനും ഇരുവർക്കിടയിൽ ധാരണ
ഉള്ളിൽ കാമം ചുരമാന്തുന്ന, ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം; നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം; മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...; വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന് പ്രഖ്യാപനം; പിന്നാലെ വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായി ഞാനുണ്ട് കൂടെ ഹാഷ് ടാഗ്; കുട്ടി മധുവിനെ മർദ്ദിച്ചവരെ കണ്ടെത്താൻ പൊലീസും
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
തന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ തനിക്ക് നീതി ലഭിച്ചില്ലെന്ന് വാറങ്കലിലെ ഇര പ്രണിത; എന്റെ കേസിൽ പ്രതികൾ കൊല്ലപ്പെട്ടെങ്കിൽ വെറ്റിനറി ഡോക്ടറുടെ കേസിൽ അത് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞത് രണ്ടുദിവസം മുമ്പ്; എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സജ്ജനാറെ വാഴ്‌ത്തുന്നവർ നീതി എന്തെന്നറിയണമെങ്കിൽ പ്രണിതയുടെ വാക്കുകൾക്ക് ചെവി കൊടുക്കണം
വഴിയരുകിൽ നിന്ന പത്താംക്ലാസുകാരിയെ ഓട്ടോയിൽ സ്‌കൂളിൽ എത്തിച്ച് ആദ്യം പീഡിപ്പിച്ചത് പട്ടാളത്തിൽ സന്തോഷ്; പെൺകുട്ടിയെ കാമുകൻ കൂട്ടുകാർക്കും കാഴ്ച വച്ചു; പീഡനം പുറംലോകത്ത് എത്തിയത് സ്‌കൂളിലെ കൗൺസിലിംഗിനിടെ; പരാതി എത്തിയിട്ടും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച് പൊലീസും; മുസ്ലിം ലീഗ് പ്രവർത്തകൻ പ്രതിയാകാതിരിക്കാൻ രാഷ്ട്രീയ ഇടപെടലും; ക്രൈംബ്രാഞ്ച് എത്തിയപ്പോൾ ക്രൂരന്മാർ അഴിക്കുള്ളിൽ; മഞ്ചേരി പോക്‌സോ കോടതിയിലെ ഈ കേസും ഉന്നാവയിലെ പ്രണയച്ചതി പീഡനത്തിന് സമാനം
വാളയാർ കേസിലെ 'കുട്ടിമധു'വിനെ അട്ടപ്പള്ളത്തുകാർ കൈകാര്യം ചെയ്തത് അതിക്രൂരമായി; കോടതി വെറുതെ വിട്ട നാലാം പ്രതിയെ മർദ്ദിച്ച് അവശനാക്കി ആശുപത്രിയിലാക്കിയ കോപത്തിന്റെ കാരണം തേടി പൊലീസ്; വാക്കു തർക്കത്തിനൊടുവിൽ അടി കിട്ടിയതെന്ന് മൊഴി നൽകി മധു; പീഡനക്കേസിലെ കുറ്റാരോപതിനെതിരെ നടന്നത് ഹൈദരാബാദിലെ പീഡന പ്രതികളെ വെടിവച്ചു കൊന്ന വികാരമുണ്ടാക്കിയ അക്രമമോ? വാളയാറിൽ പുറത്തിറങ്ങിയവരുടെ സുരക്ഷ കൂട്ടാൻ പൊലീസ്
ജോലി തേടി എംഎൽഎയെ സമീപിച്ച പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ ഉന്നാവ ആദ്യ കറുപ്പായി; ഈ പെൺകുട്ടിയെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച രാഷ്ട്രീയക്കാരന്റെ ക്രൂരമാതൃക രണ്ടാം കേസിലും ആവർത്തിച്ചത് പൊലീസ് നിസംഗത മൂലം; പ്രണയ ചതിയിൽ വീഴ്‌ത്തി ഇരുപത്തിമൂന്നുകാരിയെ ശിവവും കൂട്ടുകാരും മാറിമാറി പീഡിപ്പിച്ചത് ഭീഷണിയുടെ പുകമറയിൽ; ലൈംഗിക അടിമയാകാതെ കുതറി രക്ഷപ്പെട്ട രണ്ടാം പെൺകുട്ടിയെ പച്ചയ്ക്ക് കത്തിച്ചു കൊന്ന് പ്രതികാരം; ഉന്നാവ വീണ്ടും രാജ്യത്തെ കരയിപ്പിക്കുമ്പോൾ
പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി താക്കോൽ എത്തി; പ്രമേയത്തേക്കാൾ കഥാപാത്രങ്ങൾ മുന്നിട്ട് നിൽക്കുന്ന ചിത്രത്തിൽ ത്രില്ലർ എലമെന്റുകൾ ഏറെ; മുരളി ഗോപി-ഇന്ദ്രജിത്ത് കൂട്ടികെട്ട് മികച്ച് നിന്നപ്പോൾ താഴ് തുറന്നെത്തിയ രഹസ്യം പ്രേക്ഷകരെ നിരാശരാക്കിയോ? ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിച്ച് താക്കോൽ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ