Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകൾ; 1 ലക്ഷം രൂപയുടെ കുഴൽ പണം സുരക്ഷിതമായെത്തിച്ചാൽ 10000 രൂപവരെ കമ്മീഷൻ; ഇടതുപക്ഷ എംഎൽഎ പോലും അറിയപ്പെടുന്നത് കുഴൽപ്പണ രാജാവായി; കോടികളൊഴുകുന്ന കൊടുവള്ളിക്ക് ഇപ്പോഴും മാറ്റമില്ല; ഒത്താശ ചെയ്ത് പൊലീസും കേന്ദ്ര ഏജൻസികളും

നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകൾ; 1 ലക്ഷം രൂപയുടെ കുഴൽ പണം സുരക്ഷിതമായെത്തിച്ചാൽ 10000 രൂപവരെ കമ്മീഷൻ; ഇടതുപക്ഷ എംഎൽഎ പോലും അറിയപ്പെടുന്നത് കുഴൽപ്പണ രാജാവായി; കോടികളൊഴുകുന്ന കൊടുവള്ളിക്ക് ഇപ്പോഴും മാറ്റമില്ല; ഒത്താശ ചെയ്ത് പൊലീസും കേന്ദ്ര ഏജൻസികളും

ജാസിം മൊയ്ദീൻ

കോഴിക്കോട്: നോട്ട് നിരോധനത്തോടെ രാജ്യം മുഴുവനുമുള്ള വ്യപാരികളും, സാധാരണക്കാരും ഒരുമാസക്കാലമെങ്കിലും നെട്ടോട്ടെമൊടിയെങ്കിലും കേരളത്തിലെ ഒരു കൊച്ചുപട്ടണവും അതുമായി ബന്ധപ്പെട്ട പരിസര പ്രദേശങ്ങളും രണ്ട് ദിവസം കൊണ്ട് നോട്ട് നിരോധനത്തിന്റെ പ്രതിസന്ധിക്കളെ പുഷ്പം പോലെ തരണം ചെയ്തിരുന്നു. ആ പട്ടണത്തിന്റെ പേരാണ് കൊടുവള്ളി. കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണം. നാഷണൽ സെക്യുലർ കോൺഫ്രൻസ് എന്ന ഒറ്റയാൾ പാർട്ടിയെ ചുറ്റിത്തിരിയുന്ന രാഷ്ട്രീയ മണ്ഡലം. കേരളത്തിലെ ഹവാല, സ്വർണ്ണക്കടത്ത് എന്നിവയുടെ ആസ്ഥാന കേന്ദ്രം. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും കൂപ്പറും വിരുന്നുമെരുക്കി സൽകരിക്കുന്നവരുടെ നാട്.

കേരളത്തിലെ ഹവാല, സ്വർണ്ണക്കടത്ത് എന്നിവയുടെ ആസ്ഥാന കേന്ദ്രമാണ് കൊടുവള്ളി. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം ആറ് മാസത്തിനിടെ കരിപ്പൂരിൽ പടികൂടിയത് 31 കിലോ സ്വർണ്ണമാണ്. ആകെ 70 കേസുകളിലയി 11 പേർ അറസ്റ്റിലായി. പിടികൂടിയ സ്വർണ്ണത്തിന്റെ ആകെ മൂല്യം 8 കോടിയലധികം രൂപ. ചോദ്യം ചെയ്യലിൽ മനസ്സിലായത് ഈ സ്വർണം മുഴുവൻ വന്നതുകൊടുവള്ളിയിലെത്തിക്കാനായിരുന്നു. പിടിക്കപ്പെട്ടവർക്കെല്ലാം ഒന്നല്ലങ്കിൽ മറ്റൊരും തരത്തിൽ കൊടുവള്ളിയിലെ സ്വർണ്ണ വ്യാപരികളുമായി ബന്ധമുള്ളവർ. പിടികൂടിയതിന്റെ അഞ്ചിരട്ടിയിലധികം കസ്റ്റംസിനെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്തിലെത്തിയിട്ടുണ്ട്. ഇതാണ് കൊടുവള്ളിയിലെ സ്വർണ്ണ വ്യാപാരത്തിന്റെ അടിത്തറ.

യാതൊരു നികുതിയിടപാടുകളുമില്ലാതെ കൊടുവള്ളിയിലെത്തുന്നത് കോടികളുടെ സ്വർണ്ണമാണ്. ഇതെല്ലാം വിറ്റഴിക്കാൻ കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. സ്വർണ്ണക്കടത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് പോലും അതിസാഹസികമായി കൊചുവള്ളയിൽ സ്വർണ്ണമെത്തിച്ചിരുന്നു. ഇന്നും ഇത്തരം സ്വർണ്ണത്തിന് ഏറ്റവും കൂടുതൽ വലികിട്ടുന്ന സ്ഥലവും കൊടുവള്ളി തന്നെ. ഇത് സമ്മതിക്കാൻ ഇവിടയുള്ള സ്വർണ്ണ വ്യാപാരികൾക്ക് യാതൊരു മടിയുമില്ലതാനും.

2016 നവംബറിൽ നോട്ട് നിരോധനം വന്ന് രണ്ട് ദിവസത്തിനകം തന്നെ കൊടുവള്ളയിൽ പുതിയ നോട്ടുകൾ യഥേഷ്ടം ലഭിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പഴയ നോട്ട് കൊടുത്ത് പുതിയത് വാങ്ങാനായി നിരവധി പേരാണ് അന്ന് കൊടുവള്ളിയിലെത്തിയത്. 1 ലക്ഷം രൂപയുടെ പഴയ നോട്ടുകൾക്ക് പകരം 85000 രൂപയുടെ പുതിയ നോട്ടുകളാണ് അന്ന് നൽകിയിരുന്നത്. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിയിലാകുന്ന ഹവാല, കുഴൽ പണമിടപാടുകാരുടെ ബന്ധങ്ങൾ ചെന്നെത്തുക കൊടുവള്ളിയിലേക്കാണ്. 1 ലക്ഷം രൂപയുടെ കുഴൽ പണം സുരക്ഷിതമായെത്തിച്ചാൽ 5000 മുതൽ 10000 രൂപവരെയാണ് കമ്മീഷൻ. വിദ്യാർത്ഥികളാണ് കുഴൽപണമെത്തിക്കുന്നവരിൽ ഭൂരിഭാഗവും.

യാതൊരു വിധ ബാങ്കിങ് സംവിധാനങ്ങളുടെയും നൂലാമാലകളില്ലാതെ അയക്കുന്ന തുക കൃത്യാമിയ വീട്ടിലെത്തുന്നു എന്നതിനാൽ മലബാർ മേഖലയിലെ ഭൂരിഭാഗം പ്രവാസികളം വീട്ടിലേക്ക് പണമയക്കാമൻ ആശ്രയിക്കുനത്ത് ഇത്തരം ഹവാല ഇടപാടുകാരെയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനകം ഹവാല ഇടപാടുകൾ നടത്തിയതിന്റെ പേരിൽ കൊടുവള്ളി പൊലീസിൽ മാത്രം രജിസ്റ്റർ ചെയ്തത് 25ലധികം കേസുകളാണ്. ഇതിൽ പിടിക്കപ്പെട്ടവരെല്ലാം വിതരണത്തിന് നിയോഗിക്കപ്പെട്ടവരായിരുന്നു. അതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും. കൊടുവള്ളിക്ക് പുറത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായവർ ഇതന്റെ 3 ഇരട്ടിയിലധികം വരും.

പല ചരക്ക് കടകളേക്കാളേറെ സ്വർണ്ണക്കടകളുള്ള നാടിനെ അത് ഇവിടുത്തെ സംസ്‌കാരത്തിനപ്പുറമൊന്നുമല്ലന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ജനപ്രതിനിധകളാണ് ഇവിടെയുള്ളത്. ഏറ്റവുമൊടുവിൽ ജനജാഗ്രതാ യാത്രയിൽ സി പി എം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനികൂപ്പർ വാഹനത്തെ ചുറ്റിപ്പറ്റിയാണ് കൊടുവള്ളി വാർത്തകളിൽ നിറഞ്ഞത്. അതിനെ പ്രതിരോധിക്കാൻ സി പി എം പ്രവർത്തകർ പുറത്ത് വിട്ട ചിത്രങ്ങളും വാർത്തകളും വ്യക്തമാക്കിയത് ഇതൊരു വിഭാഗത്തിന്റെ മാത്രം സംരക്ഷണയിലല്ലെന്നാണ്. കാരാട്ട് ഫൈസലും, കാരാട്ട് റസാഖും, ഫയാസും, അബൂലൈസുമെല്ലാം ഏതാനും ചിലപേരുകൾ മാത്രം.

ടി പി വധക്കേസിൽ അറസ്റ്റിലായിരുന്ന നിലവിലെ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ സന്ദർശിക്കാൻ ജയിലിലുമെത്തിയിരുന്നു മുകളിൽ പറഞ്ഞ പേരുകാർ. മുഴുവൻ രാഷ്ട്രീയക്കാരുമായി ഇത്രയൊക്കെ ബന്ധങ്ങളുള്ളതിനാൽ തന്നെ പിടിക്കപ്പെടാതെ കൊടുവള്ളിയിലെത്തുന്ന സ്വർണ്ണത്തിന്റെ ഉറവിടമന്വോഷിച്ച് ഉദ്യോഗസ്ഥരാരും പിറകെ പോകാറില്ല. അവർക്കുള്ളതും വീട്ടിലെത്തിക്കുന്നുണ്ടെന്നത് പകൽപോലെ വ്യക്തം.

ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്സ്മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല.എതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്. . ഇവിടുത്തെ എംഎൽഎയായി ഇത്തവണ ജയിച്ച ഇടതുപക്ഷ സ്വതന്ത്രൻ കാരാട്ട് റസാഖ്പോലും കൂഴൽപ്പണ രാജാവായാണ് അറിയപ്പെടുന്നത്.മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിമൂലം, ആ പാർട്ടിയുടെ നേതാവായിരിക്കെ പാർട്ടി വിട്ട കാരാട്ട് റസാഖ് ആണ് ഇപ്പോൾ കൊടുവള്ളിയുടെ എംഎൽഎ. ഇതിൽനിന്നുതന്നെ കൂഴൽപ്പണലോബിയുടെ ശക്തിയും അറിയാം. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും.

മുമ്പ് ജൂവലറികളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കൊടുവള്ളിയിൽ ഇന്ന് സ്വർണ്ണക്കടത്തിന്റെ നഗരമാണെന്ന് പൊലീസിനും നന്നായി അറിയാം. കോഴിക്കോട്ടെയെന്ന് വേണ്ട, കേരളത്തിലെ തന്നെ പ്രമുഖ ജൂവലറിയിലേക്കൊക്കെ സ്വർണം എത്തിക്കുന്നത് ഇവിടുത്തെ സംഘമാണ്. എയർഹോസ്റ്റസുമാർ തൊട്ട് സിനിമാതാരങ്ങളും ഉയർന്ന കസ്റ്റസ് ഉദ്യോഗസ്ഥർവരെ പങ്കാളികളായ ഈ കള്ളക്കടത്തിൽ പലപ്പോഴും പിടക്കപ്പെടുന്നത്, മലദ്വാരത്തിനകത്തുവച്ചൊക്കെ സ്വർണം കടത്തുന്ന പാവം കാരിയർമാർ മാത്രമാണ്.ഇവരെയാവട്ടെ പെട്ടന്ന് ജാമ്യത്തിലെടുക്കാനും കേസ് തേച്ച് മായ്ച്ച കളയാനും സംഘത്തിന് കഴിയും. ഒറ്റിന് സംഘം കൊടുക്കുന്ന ശിക്ഷ മരണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP