Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടുപണിയെ കുറിച്ച് സംസാരിക്കാൻ വിളിച്ചുകൊണ്ട് പോയി മർദ്ദിച്ച് അവശനാക്കി; പുല്ലാട് അവശനിലയിൽ കണ്ട സുഹൃത്തിനെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു; പൊലീസിന് മുന്നിൽ തളർന്ന വീണപ്പോൾ ആശുപത്രയിലുമാക്കി; എന്നിട്ടും മണൽ ലോബിക്കായി കേസെടുക്കാതെ കോയപ്പുറം പൊലീസ്

വീടുപണിയെ കുറിച്ച് സംസാരിക്കാൻ വിളിച്ചുകൊണ്ട് പോയി മർദ്ദിച്ച് അവശനാക്കി; പുല്ലാട് അവശനിലയിൽ കണ്ട സുഹൃത്തിനെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു; പൊലീസിന് മുന്നിൽ തളർന്ന വീണപ്പോൾ ആശുപത്രയിലുമാക്കി; എന്നിട്ടും മണൽ ലോബിക്കായി കേസെടുക്കാതെ കോയപ്പുറം പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട:കൺസ്ട്രക്ഷൻ കരാറിന്റെ പേരിൽ വിളിച്ച് വരുത്തി കരാറുകാരനെ മർദ്ദിച്ചെന്ന പരാതി നൽകി ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പൊലീസ്. കഴിഞ്ഞ ദിവസം പത്തനംതിട്ട കോയിപ്പുറം എന്ന സ്ഥലത്താണ് സംഭവം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി സേവിയറിനെയാണ് മണൽ കരാറുകാരനായ സജി എന്ന് വിളിക്കുന്ന സാജൻ മാത്യുവും സംഘവും ചേർന്ന് മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരം തന്നെ പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എസ്‌ഐക്ക് ഉൾപ്പടെ നേരിട്ടാണ് പരാതി നൽകിയത്. മർദ്ദിച്ചവശനാക്കിയ ശേഷം സജിയും സംഘവും ചേർന്ന് സേവിയറിന്റെ പക്കൽ ഉണ്ടായിരുന്ന രണ്ടരലക്ഷം രൂപയും ഇവർ കൊണ്ട് പോയിരുന്നു.

കഴിഞ്ഞ ദിവസം കരാറുപണിയുമായി ബന്ധപ്പെട്ട ഒരു കാര്യം സംസാരിക്കാനെന്ന വ്യാജേന പുല്ലാട് എന്ന സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തന്റെ ജീപ്പിലാണ് സേവിയർ ഇവിടേക്ക് പോയത്. വീടുപണിയുടെ കാര്യമാണ് സംസാരിക്കേണ്ടത് എന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. പെട്ടെന്ന് തന്നെ ഇടവഴിയിൽ നിന്നും മറ്റൊരു ഓട്ടോയിൽ നാല് പേർ പുറത്തേക്ക് വരികയും സേവിയറിനെ മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു. പിന്നീട് ഇയാളെ കാണാതായപ്പോൾ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ പുല്ലാട് എന്ന സ്ഥലത്തെ കനാലിന്റെ പരിസരത്ത് അവശനായ നിലയിൽ സേവിയറിനെ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ 30 വർഷമായി സേവിയർ പത്തനംതിട്ട എലന്തൂരിൽ തന്നെയാണ് താമസം.

സംഭവം സ്ഥലത്ത് നിന്നും സുഹൃത്തുക്കൾ ഉടൻ തന്നെ ഇയാളെയുംകൊണ്ട് പരാതി നൽകുന്നതിനായി കോയിപ്പുറം സ്റ്റേഷനിലേക്ക് പോയി. അവിടെ എത്തി പരാതി നൽകുന്നതിനിടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള കോയിപ്പുറം മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കരാറുപണിക്കായി മുൻപ് മണൽ ഇറക്കിയതുമായി ബന്ധപെട്ട് സേവിയറും സജിയും തമ്മിൽ ഒരു തർക്കമുണ്ടായിരുന്നു. അന്നത്തെ തർക്കത്തിന്റെ ബാക്കിയായി പ്രതികാരം വീട്ടിയതാണ് ഇന്നലത്തെ മർദ്ദനത്തിന് പിന്നിൽ എന്നാണ് പരാതി. കെട്ടിട നിർമ്മാണത്തിനായി മണൽ ഇറക്കാൻ ആവിശ്യപ്പെട്ട്‌സേവിയർ സജിക്ക് കരാർ നൽകിയിരുന്നു. എന്നാൽ സേവിയർ ആവിശ്യപ്പെട്ട തേപ്പിനായി ഉപയോഗിക്കുന്ന മണലിന് പകരം പാറപ്പൊടിയാണ് സജി ഇറക്കി നൽകിയത്. പകരം മണൽ മാറ്രി നൽകാതെ പണം നൽകാനാകില്ലെന്ന് സേവിയർ സജിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മണൽ മാറ്റി നൽകിയിരുന്നില്ല.തുടർന്ന് ആറന്മുള പൊലീസ് സ്‌റ്റേഷനിൽ ഇവർ തമ്മിലുള്ള കേസെത്തി. എന്നാൽ സിവിൽ കേസായതിനാൽ കോടതിയിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

കൺസ്ട്രക്ഷൻ പണിയുടെ കാര്യം സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കരാറുകാരനെ മർദ്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP