Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചീട്ടുകളി സ്ഥലത്ത് എത്തിയപ്പോൾ കളത്തിലുണ്ടായിരുന്നത് 85,000 രൂപ; ചുറ്റിനുമിരുന്ന ആറു പേരെ പൊക്കി സ്റ്റേഷനിലെത്തിച്ചപ്പോൾ അതിലൊരാൾ സ്പെഷൽ ബ്രാഞ്ചുകാരൻ; അഞ്ചു പേർക്കെതിരേ കേസെടുത്ത് പൊലീസുകാരനെ വിട്ടയച്ച് മാതൃക കാട്ടിയത് വിവാദത്തിൽ; കൂട്ടത്തിൽ പൊലീസുകാരനില്ലായിരുന്നുവെന്ന് എസ്എച്ച്ഒയുടെ വിശദീകരണം; നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവിയും: കോയിപ്രം പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി നടന്നത്

ചീട്ടുകളി സ്ഥലത്ത് എത്തിയപ്പോൾ കളത്തിലുണ്ടായിരുന്നത് 85,000 രൂപ; ചുറ്റിനുമിരുന്ന ആറു പേരെ പൊക്കി സ്റ്റേഷനിലെത്തിച്ചപ്പോൾ അതിലൊരാൾ സ്പെഷൽ ബ്രാഞ്ചുകാരൻ; അഞ്ചു പേർക്കെതിരേ കേസെടുത്ത് പൊലീസുകാരനെ വിട്ടയച്ച് മാതൃക കാട്ടിയത്  വിവാദത്തിൽ; കൂട്ടത്തിൽ പൊലീസുകാരനില്ലായിരുന്നുവെന്ന് എസ്എച്ച്ഒയുടെ വിശദീകരണം; നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവിയും: കോയിപ്രം പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി നടന്നത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചീട്ടുകളിക്കാരെ പിടികൂടാൻ പൊലീസ് എത്തുമ്പോൾ കുണുക്കും വച്ച് യൂണിഫോമിൽ ഇരുന്ന് ചീട്ടു കളിക്കുന്ന പൊലീസുകാരൻ ഇറങ്ങിയോടുന്ന സീനുള്ളത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലാണ്. ഇതേ സീൻ ഇന്നലെ കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആവർത്തിച്ചു.

പണം വച്ച് ചീട്ടുകളി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആറു പേരെ പൊക്കി. സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് അറിയുന്നത്, അതിലൊരുവൻ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരനാണ്. അതായത്, ഇത്തരം നിയമലംഘനങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ടയാൾ. പിടിയിലായ ആറു പേരിൽ പൊലീസുകാരനെ മാത്രം ഒഴിവാക്കി കേസെടുത്തു. അനിൽ എസ്‌കെ എന്ന പൊലീസുകാരനാണ് ചീട്ടുകളിച്ചതിന് പിടിയിലായത്.

പിടിക്കപ്പെട്ടവരിൽ പൊലീസുകാരനില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ പറയുമ്പോൾ റിപ്പോർട്ട് കിട്ടിയിട്ട് ബാക്കി കാര്യം നോക്കാമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ അഭിപ്രായം. കോയിപ്രം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റേഷന് അടുത്തു തന്നെയുള്ള സ്ഥലത്ത് പണം വച്ച് ചീട്ടുകളി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധനയ്ക്ക് ചെല്ലുമ്പോഴാണ് ചീട്ടുകളി സംഘത്തിൽ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരനായ അനിലിനെയും കണ്ടത്.

85,000 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത അഞ്ചു പേർക്കെതിരേ കേസ് എടുത്തപ്പോൾ പൊലീസുകാരനെ മാത്രം ഒഴിവാക്കി. ചീട്ടുകളിക്കാരെ പിടിച്ചുവെന്ന കാര്യം കോയിപ്രം എസ്എച്ച്ഒ ഗിരീഷ് നിഷേധിക്കുന്നില്ല. എന്നാൽ, അക്കൂട്ടത്തിൽ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരൻ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. പൊലീസുകാരനെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളത്. എസ്‌പിയും ഇക്കാര്യത്തിൽ ഉരുണ്ടു കളിക്കുന്നുവെന്നാണ് സൂചന.

ഇല്ലായിരുന്നുവെന്നുമാണ് കോയിപ്രം പൊലീസ് ഇൻസ്പെക്ടർ ഗിരീഷ് പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും അത് കിട്ടിയതിന് ശേഷം നോക്കാമെന്നും ജില്ലാ പൊലീസ് മേധാവി പറയുന്നു. അനിലിനെതിരേ മുൻപും പരാതികൾ നിലവിൽ ഉണ്ടെന്നാണ് അറിയുന്നത്. രഹസ്യാന്വേഷണ വിഭാഗം പൊലീസുകാരനായ അനിൽ അത് മറന്നാണ് പ്രവർത്തിച്ചിരുന്നതെന്ന് നേരത്തേ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. വിവരം നാട്ടുകാരും മാധ്യമങ്ങളും അറിഞ്ഞതോടെ ഇയാൾക്കെതിരേ നടപടി എടുക്കാതെ പറ്റില്ലെന്ന അവസ്ഥയിലാണ് ജില്ലാ പൊലീസ് മേധാവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP