Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടമ്മ കാമുകനൊപ്പം പോയത് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച്; തനിക്കൊപ്പം വന്ന യുവതിയെ പറ്റിച്ച് കാമുകൻ കടന്നത് സ്വർണവുമായി; പ്രണയം മൊട്ടിട്ടത് സോഷ്യൽ മീഡിയ വഴി; വിരുതൻ സ്‌കൂട്ടായത് അഞ്ചുലക്ഷത്തോളം രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങളുമായി; യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസുകാരനെന്ന്

വീട്ടമ്മ കാമുകനൊപ്പം പോയത് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച്; തനിക്കൊപ്പം വന്ന യുവതിയെ പറ്റിച്ച് കാമുകൻ  കടന്നത് സ്വർണവുമായി; പ്രണയം മൊട്ടിട്ടത് സോഷ്യൽ മീഡിയ വഴി; വിരുതൻ സ്‌കൂട്ടായത് അഞ്ചുലക്ഷത്തോളം രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങളുമായി; യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസുകാരനെന്ന്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത;ഭർത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വന്ന യുവതിയെ പറ്റിച്ച് കാമുകൻ സ്വർണവുമായി കടന്നു. ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതിയുടെ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായാണ് യുവാവ് കടന്നത്. കൊൽക്കത്തയിലാണ് സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആളുടെയൊപ്പം ജീവിക്കുന്നതിനായാണ് യുവതിയായ വീട്ടമ്മ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചിറങ്ങിയത്. പൊലീസുകാരനെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവാവ് യുവതിയെ പറ്റിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഓഗസ്റ്റിൽ ഓൺലൈൻ വെബ്‌സൈറ്റ് വഴിയാണ് യുവാവ് വിവാഹിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായി പ്രണയത്തിലായ ശേഷം ഒരുമിച്ച് ജീവിക്കണമെന്നും ഭർത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

ഇത് പ്രകാരം കഴിഞ്ഞയാഴ്ച ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി വീടുവിട്ടു. യുവതിക്കൊപ്പം യുവാവ് നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ഇരുചക്രവാഹനത്തിൽ കറങ്ങി നടന്നു. യുവതി വീടുവിട്ടത് ഭർത്താവ് അറിഞ്ഞെന്നും വീട്ടിൽ ആകെ പ്രശ്‌നമാണെന്നും യുവാവ് യുവതിയെ ധരിപ്പിച്ചു. അനന്തപൂരിനടുത്തുള്ള ബസ് സ്റ്റാൻഡിൽ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈൽ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവയുമായി യുവാവ് സ്ഥലം വിട്ടു.

എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവ് എത്തിയില്ല. രാത്രി പത്ത് മണിക്ക് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് യുവതിയെ കണ്ടെത്തി. കാര്യങ്ങൾ മനസ്സിലാക്കിയ യുവതിയെ വീട്ടിലെത്തിച്ചു. യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP