Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വഭേദഗതിനിയമം ഭരണഘടനാവിരുദ്ധമോ? പരസ്യ സംവാദത്തിന് വേദിയൊരുക്കി എസ്സൻസ് ഗ്ലോബൽ കൊല്ലം; റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് നടക്കുന്ന സംവാദത്തിൽ പങ്കെടുക്കുന്നത് അഡ്വ ശ്രീജിത്ത് പെരുമനയും ശ്രീജിത്ത് പണിക്കരും; ഒപ്പം സി രവിചന്ദ്രൻ അടക്കമുള്ള അഞ്ച് സ്വതന്ത്രചിന്തകരുടെ പ്രഭാഷണങ്ങളും; 'ലിബറോ-2020' ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിന് ഒരുങ്ങി കൊല്ലം

പൗരത്വഭേദഗതിനിയമം ഭരണഘടനാവിരുദ്ധമോ? പരസ്യ സംവാദത്തിന് വേദിയൊരുക്കി എസ്സൻസ് ഗ്ലോബൽ കൊല്ലം; റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് നടക്കുന്ന സംവാദത്തിൽ പങ്കെടുക്കുന്നത് അഡ്വ ശ്രീജിത്ത് പെരുമനയും ശ്രീജിത്ത് പണിക്കരും; ഒപ്പം സി രവിചന്ദ്രൻ അടക്കമുള്ള അഞ്ച് സ്വതന്ത്രചിന്തകരുടെ പ്രഭാഷണങ്ങളും; 'ലിബറോ-2020' ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിന് ഒരുങ്ങി കൊല്ലം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കേരളത്തിൽ അങ്ങോളമിങ്ങോളം ചർച്ച ചെയ്യപ്പെടുന്ന പൗരത്വഭേദഗതി നിയമത്തിൽ പരസ്യ സംവാദത്തിന് ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ വേദി ഒരുക്കുന്നു. പൗരത്വഭേദഗതി നിയമം(2019) ഭരണഘടനവിരുദ്ധമോ എന്നതാണ് സംവാദവിഷയം. ജനുവരി 26 ഉച്ചയ്ക്ക് 3 മണിക്ക് കൊല്ലം ബീച്ചിസ് സമീപത്തുള്ള റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംവാദത്തിൽ സുപ്രീംകോടതി അഭിഭാഷകും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ അഡ്വ ശ്രീജിത് പെരുമനയും, സാമൂഹിക - മാധ്യമ നിരീക്ഷകനുമായ ശ്രീജിത് പണിക്കരും സംവാദകരായി പങ്കെടുക്കുന്നു.

എസ്സൻസ് ഗ്ലോബൽ കൊല്ലം അതിന്റെ നാലാം വാർഷിക സമ്മേളനത്തോട് (Libero 2020) അനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. സിഎഎ 2019 ഭരണഘടനാവിരുദ്ധമാണെന്ന നിലപാടുള്ള ആളാണ് അഡ്വ ശ്രീജിത് പെരുമന. വിപരീതമായ നിലപാടാണ് ശ്രീജിത് പണിക്കർ സ്വീകരിച്ചു കാണുന്നത്. ഈ വിഷയത്തിലേക്ക് കൂടുതൽ വെളിച്ചംവീശുന്ന ഒരു ആശയവിനിമയം ആയി ഈ സംവാദം പരിണമിക്കും എന്നു പ്രതീക്ഷിക്കാം. റിപബ്ലിക് ദിനത്തിൽ രാജ്യത്തെ ഭരണഘടന വിഷയമാകുന്ന മറ്റൊരു പരിപാടി കൂടി ലിബറോയിൽ നടക്കുന്നുണ്ട്. അന്നേ ദിവസംരാവിലെ രവിചന്ദ്രൻ സി അവതരിപ്പിക്കുന്ന 'ഒന്നാംപുസ്തകം'' എന്ന അവതരണത്തിൽ ഭരണഘടനാധാർമ്മികത എന്ന സങ്കൽപ്പം വിശകലന വിധേയമാക്കപെടുന്നു. ഒപ്പം മറ്റ് നാല് അവതരണങ്ങൾകൂടി ഇതോടൊപ്പം ഉണ്ട്.

ലിബറോയിലെ പ്രഭാഷണങ്ങൾ ഇങ്ങനെയാണ്:

9:00 മണി മുതൽ

(1) രവിചന്ദ്രൻ സി - ഒന്നാം പുസ്തകം
(2) വൈശാഖൻ തമ്പി - ശൂന്യാകാശത്തെ പൊട്ട്
(3) മനുജ മൈത്രി - ആ'ദൃശ്യ'കരങ്ങൾ
(4) രഹ്ന എം - പൊങ്കാല
(5) അബിത എം ജെ* - ഇതാ ഇന്ന് മുതൽ ഇതാ നാളെ

(6)*Live Theatre Perfomance* - ആഫ്രിക്കൻ ഒച്ചുകൾ - റജു ശിവദാസ്

3:00 മണി മുതൽ

(7) സംവാദം

സംവാദ വിഷയം: സിഎഎ ഭരണഘടനാ വിരുദ്ധമോ?
സംവാദകർ:

ശ്രീജിത്ത് പണിക്കർ
(രാഷ്ട്രീയ, മാധ്യമ നിരീക്ഷകൻ, നേതാജി മിഷൻ സ്ഥാപക അംഗം)

ശ്രീജിത്ത് പെരുമന
(സുപ്രീം കോടതി അഭിഭാഷകൻ)

Helpline No:
9645671914, 9895854026,
9188004891, 7025444258

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP