Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; ക്രൂര പീഡനം മാസങ്ങളായി തുടർന്നിട്ടും കുട്ടി പുറത്തുപറഞ്ഞില്ല; അദ്ധ്യാപകർ ചോദ്യം ചെയ്തപ്പോൾ അമ്മ അറിയാതെ ചെയ്തതാണെന്ന് കുട്ടിയുടെ മൊഴി; കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനമ്മയും പിതാവും അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ ക്രൂരപീഡനത്തിന് വിധേയമാക്കിയ രണ്ടാനമ്മയും പിതാവും അറസ്റ്റിൽ. രണ്ടാനമ്മ ആര്യയും പിതാവ് അനീഷുമാണ് ചൊവ്വാഴ്ച വൈകിട്ടോടെ അറസ്റ്റിലായത്. ശിശു സംരക്ഷണ സമിതിയുടെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ് ഇന്ന് വൈകിട്ടോടെ ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിനിയെ രണ്ടാനമ്മ ദീർഘനാളായി പീഡിപ്പിച്ചു വരികയായിരുന്നു. അനുസരണക്കേട് കാണിക്കുന്നതിന്റെ പേരിൽ നിരന്തരം മർദിക്കുകയും ചട്ടുകം പഴുപ്പിച്ച് വെയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്‌കൂളിൽ വന്നിരുന്നില്ല. കുട്ടി സ്‌കൂളിലെത്തിയ ശേഷം അദ്ധ്യാപകർ വിവരം തിരക്കിയപ്പോൾ പനിയാണെന്നായിരുന്നു കുട്ടിയുടെ മറുപടി. കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് ടീച്ചർമാർ വിവരം തിരക്കിയപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂര പീഡനത്തിന്റെ വിവരം കുട്ടി അദ്ധ്യാപകരോട് വെളിപ്പെടുത്തുന്നത്. കിടക്കയിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ ദേഹമാസകലം പൊള്ളിക്കുകയായിരുന്നു. ഇരു തുടകളിലും വയറ്റിലും, കാലിലും രഹസ്യഭാഗങ്ങളിലുൾപ്പടെ ക്രൂരമായി പൊള്ളിച്ചിട്ടുണ്ട്.

അടിവസ്ത്രം ധരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടി. ശിശുസംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് കരുനാഗപ്പള്ളി പൊലീസ് രണ്ടാനമ്മയ്ക്കും പിതാവ് അനീഷിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിതാവ് തഴവ ചെറുവള്ളിൽ തെക്കതിൽ അനീഷ് ഡ്രൈവറാണ്. ശൂരനാട് കിടങ്ങയം സ്വദേശിയായ യുവാവ് തഴവിയലാണ് താമസിച്ചു വരുന്നത്. അനുസരണക്കേട് കാണിക്കുന്നതിന് ദീർഘനാളായി രണ്ടാനമ്മയായ ആര്യ പീഡിപ്പിച്ച് വരികയായിരുന്നു. അദ്ധ്യാപകരുടെ ഇടപെടലീലൂടെയാണ് കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP