Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തൈ നട്ടപ്പോൾ കണ്ടില്ല... വെള്ളം കോരാൻ വന്നില്ല.... പഴങ്ങൾ പാകമായപ്പോൾ അയൽക്കാരെയും കൂട്ടി വിളവെടുക്കാൻ വന്നല്ലോ... നന്ദിയുണ്ട്! കോന്നി മെഡിക്കൽ കോളജിലേക്ക് ആദ്യമായി എത്തിയ മന്ത്രി ശൈലജയെ പരിഹസിച്ച് അടൂർ പ്രകാശിന്റെ ഫേസ് ബുക്ക് പോസ്റ്റ്: ഇടത് സർക്കാർ അവഗണിച്ച മെഡിക്കൽ കോളജ് ഇപ്പോൾ ഏറ്റെടുക്കാനെത്തിയത് കോന്നി ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച്: പുനലൂർ-മൂവാറ്റുപുഴ റോഡിനും ശാപമോക്ഷം: അയ്യപ്പന്റെ നാട്ടിൽ മുഖം രക്ഷിക്കാൻ ഒരു സീറ്റിന് വേണ്ടി സിപിഎം കച്ച മുറുക്കുമ്പോൾ

തൈ നട്ടപ്പോൾ കണ്ടില്ല... വെള്ളം കോരാൻ വന്നില്ല.... പഴങ്ങൾ പാകമായപ്പോൾ അയൽക്കാരെയും കൂട്ടി വിളവെടുക്കാൻ വന്നല്ലോ... നന്ദിയുണ്ട്! കോന്നി മെഡിക്കൽ കോളജിലേക്ക് ആദ്യമായി എത്തിയ മന്ത്രി ശൈലജയെ പരിഹസിച്ച് അടൂർ പ്രകാശിന്റെ ഫേസ് ബുക്ക് പോസ്റ്റ്: ഇടത് സർക്കാർ അവഗണിച്ച മെഡിക്കൽ കോളജ് ഇപ്പോൾ ഏറ്റെടുക്കാനെത്തിയത് കോന്നി ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച്: പുനലൂർ-മൂവാറ്റുപുഴ റോഡിനും ശാപമോക്ഷം: അയ്യപ്പന്റെ നാട്ടിൽ മുഖം രക്ഷിക്കാൻ ഒരു സീറ്റിന് വേണ്ടി സിപിഎം കച്ച മുറുക്കുമ്പോൾ

ശ്രീലാൽ വാസുദേവൻ

കോന്നി: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ് പത്തനംതിട്ടയ്ക്ക് ഒരു മെഡിക്കൽ കോളജ്. എന്തു നല്ല വികസനം വന്നാലും അതു കോന്നിക്കു കൊണ്ടുപോകുന്ന അടൂർ പ്രകാശ് അതും അവിടെ എത്തിച്ചു. ആനയും പുലിയും രാജവെമ്പാലയും ഇറങ്ങുന്ന കൊടുംവനത്തിലെ കുന്നിൻ മുകളിൽ മെഡിക്കൽ കോളജിനുള്ള പണിയും ആരംഭിച്ചു. റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ പണി 50 ശതമാനത്തോളം പൂർത്തിയാക്കിയിരുന്നു.

എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ സ്ഥിതി മാറി. കോന്നി മെഡിക്കൽ കോളജ് ആരോട് ചോദിച്ച് കൊണ്ടു വന്നു എന്നുള്ളതായി എൽഡിഎഫ് സർക്കാരിന്റെ നിലപാട്. മന്തിയായി മൂന്നുവർഷത്തിനിടെ പല തവണ ശൈലജ കോന്നിയിൽ വന്നു പോയി. ഒരിക്കൽ പോലും മെഡിക്കൽ കോളജിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച അടൂർ പ്രകാശിനെ പരിഹസിക്കാനാണ് മന്ത്രി ശ്രമിച്ചത്. പക്ഷേ, ഇപ്പോഴിതാ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞിരിക്കുന്നു.

കോന്നി മെഡിക്കൽ കോജളിന്റെ കാര്യത്തിൽ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണ് സിപിഎമ്മും ആരോഗ്യമന്ത്രിയും.അതിനെ പരിഹസിച്ച് അടൂർ പ്രകാശ് എംപി ഇട്ട ഫേസ് ബുക്ക് പോസ്റ്റ്. വൈറൽ ആയിരിക്കുകയാണ്. തൈ നട്ടപ്പോൾ കണ്ടില്ല... വെള്ളം കോരാൻ വന്നില്ല. കൊടുങ്കാറ്റിൽ ആടിയുലഞ്ഞപ്പോൾ വീഴാതെ സംരക്ഷിക്കാനും വന്നില്ല...പഴങ്ങൾ പാകമായപ്പോൾ അയൽക്കാരെയും കൂട്ടി വിളവെടുക്കാൻ വന്നല്ലോ...നന്ദിയുണ്ട്! ഒപ്പം കോന്നി മെഡിക്കൽ കോളജ് 'ഫലം' തരുന്ന ഒരു നന്മമരമാണെന്ന് തെരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷം!

കോന്നി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടന മാമാങ്കം തന്നെയാണ് സർക്കാർ നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ സർക്കാരിന് മുഖം രക്ഷിക്കാനുള്ള ഏക മാർഗമാണ് കോന്നിയിലെ തെരഞ്ഞെടുപ്പ് വിഷയം. ശബരിമല വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ നന്നായി പ്രതിഫലിച്ചപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണുണ്ടായത്. ഉപതെരഞ്ഞെടുപ്പിൽ കോന്നി പിടിക്കാൻ കഴിഞ്ഞാൽ തൽക്കാലം തല ഉയർത്തി നിൽക്കാൻ സർക്കാരിനാകും. അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് സിപിഎം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഇറങ്ങി പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ കോന്നി- പ്ലാച്ചേരി റീച്ചിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത് ഇതേ ഉദ്ദേശത്തോടെയായിരുന്നു.

20 വർഷമായി ഈ റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നു. സിപിഎമ്മിന്റെ റാന്നി എംഎൽഎയായ രാജു ഏബ്രഹാം ഇതിന് വേണ്ടി യാതൊന്നും ചെയ്തിട്ടുമില്ല. എന്നാലിപ്പോൾ ആ റോഡിനും ശാപമോക്ഷം കിട്ടുകയാണ്. ഇത് തന്റെ മാത്രം നേട്ടമായി ചിത്രീകരിക്കാനും രാജു ശ്രമിക്കുന്നു. മുൻപ് പറഞ്ഞതെല്ലാം തനിക്ക് ഓർമയില്ല എന്ന മട്ടിലായിരുന്നു കോന്നിയിൽ ഇന്നലെ ആരോഗ്യമന്ത്രിയുടെ പെരുമാറ്റം. മെഡിക്കൽ കോളജ് 2020 ൽ തുറക്കുമെന്ന് മന്ത്രി അറിയിച്ചു. നിർദിഷ്ട മെഡിക്കൽ കോളജിന്റെ ഭാഗമായി 300 കിടക്കകൾ ഉള്ള ആശുപത്രി കെട്ടിടം 2020 മാർച്ചിൽ പ്രവർത്തനം ആരംഭിക്കുവാൻ കഴിയുമെന്ന് ശൈലജ പറഞ്ഞു. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

2021 ഓടെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. എച്ച് എൻ എൽ ഹൈറ്റ്സ് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 414 കോടി രൂപയുടെ ഭരണാനുമതിയും നൽകി. മാസ്റ്റർ പ്ലാൻ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക കിഫ്ബിയിൽ നിന്ന് ലഭ്യമാക്കി തുടർന്ന് വികസനപ്രവർത്തനങ്ങളും നടത്തും. നല്ല മെഡിക്കൽ കോളജായി കോന്നിയെ ഉയർത്തിക്കൊണ്ടുവരുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും ശൈലജ പറയുന്നു. ഇതിന് പിന്നാലെയാണ് പരിഹാസവുമായി അടൂർ പ്രകാശ് രംഗത്ത് വന്നത്.

കോന്നി മെഡിക്കൽ കോളജ് അടൂർ പ്രകാശിന്റെ മാത്രം നേട്ടമാണെന്നും ഒരാളും അതിന്റെ പങ്കു പറ്റാൻ ശ്രമിക്കേണ്ടെന്നുമുള്ള വാദഗതികൾ സോഷ്യൽ മീഡിയയിൽ നിരക്കുകയാണ്. സർക്കാരിനെയും മന്ത്രിയെയും കണക്കറ്റ് പരിഹസിക്കുന്ന ട്രോളുകളും നിറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP