Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടബാധ്യത പരിഹരിക്കാൻ വൈദികർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന് സെബാസ്റ്റ്യൻ എടയന്ത്രത്ത്; ഉത്തരവിനെ വൈദികസമിതിയിൽ എതിർത്ത് ഒരു സംഘം വൈദികർ; കൊരട്ടി പള്ളി അടച്ചുപൂട്ടണമെന്ന് സഹായമെത്രാനും; എറണാകുളം-അങ്കമാലി രൂപതയിൽ അടുത്ത ഭൂകമ്പം സൃഷ്ടിച്ച് വികാരി മാത്യുമണവാളന് എതിരെയുള്ള റിപ്പോർട്ട്

കടബാധ്യത പരിഹരിക്കാൻ വൈദികർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന് സെബാസ്റ്റ്യൻ എടയന്ത്രത്ത്; ഉത്തരവിനെ വൈദികസമിതിയിൽ എതിർത്ത് ഒരു സംഘം വൈദികർ; കൊരട്ടി പള്ളി അടച്ചുപൂട്ടണമെന്ന് സഹായമെത്രാനും; എറണാകുളം-അങ്കമാലി രൂപതയിൽ അടുത്ത ഭൂകമ്പം സൃഷ്ടിച്ച് വികാരി മാത്യുമണവാളന് എതിരെയുള്ള റിപ്പോർട്ട്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി കടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വൈദിക സമിതിയിൽ കടുത്ത അഭിപ്രായ ഭിന്നത പ്രകടമായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അതിരൂപതയുടെ കടബാധ്യത പരിഹരിക്കാൻ വൈദികർ ഒരു മാസത്തെ ശമ്പളം സംഭാവന നൽകണമെന്ന അഡ്‌മിനിസ്ട്രേറ്റർ സെബാസ്റ്റ്യൻ ഇടയന്ത്രത്തിന്റെ ഉത്തരവിനോട് ഒരു പറ്റം വൈദികർ വിയോജിപ്പ് വ്യക്തമാക്കിയതായും അറിയുന്നു.

കൊരട്ടിപ്പള്ളി അടച്ചു പൂട്ടണമെന്ന് വൈദിക സമിതിയിൽ സഹായമെത്രാൻ ആവശ്യപ്പെട്ടതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിൽ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തിര വൈദിക സമിതി യോഗത്തിലാണ് വൈദികർ ചേരിതിരിഞ്ഞ് വെല്ലുവിളി നടത്തിയത്. കഴിഞ്ഞ ഞായറാഴ്ചയും ഈ വിഷയത്തിൽ പള്ളിയിൽ സഭ നിയോഗിച്ച വികാരിയെ വിശ്വാസികൾ തടഞ്ഞിരുന്നു. പ്രശ്‌നപരിഹാരം ഉണ്ടാക്കുംവരെ സഭയുടെ ഇടപെടൽ വേണ്ടെന്ന കടുത്ത നിലപാടിലാണ് വിശ്വാസികൾ. ഇതോടെയാണ് ഇന്നലെ വൈദികസമിതിയിൽ ഈ വിഷയം ചർച്ചയായത്.

അതിരൂപതയിലെ കൊരട്ടിപള്ളിയിൽ വികാരിയായിരുന്ന ഫാദർ മാത്യു മണവാളനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ച വൈദിക സമിതിയുടെ റിപ്പോർട്ടാണ് കലഹത്തിന് ഇടയാക്കിയത്. ഫാദർ മാത്യു മണവാളനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. കമ്മീഷൻ അംഗങ്ങളായ ഫാദർ തേലക്കാട്ട്, ഫാദർ തളിയൻ, തുടങ്ങിയവർ ഫാദർ മണവാളൻ ക്രമക്കേട് നടത്തിയതായി യോഗത്തെ അറിയിച്ചു.

സ്വർണം വിറ്റ് ലഭിച്ച നാൽപ്പത്തി ആറ് ലക്ഷം രൂപ പള്ളി കണക്കിൽ ഉൾപ്പെടുത്താതെ കൈയിൽ സൂക്ഷിച്ചതായും ഇത്തവണത്തെ തിരുനാളിൽ ലഭിച്ച സ്വർണം ലോക്കറിലേക്ക് മാറ്റാതെ ഫാദർ മണവാളൻ കൈയിൽ സൂക്ഷിച്ചതായുമായാണ് കമ്മീഷന്റെ കണ്ടെത്തൽ. എന്നാൽ റിപ്പോർട്ട് പരസ്യമാക്കരുതെന്നും കമ്മീഷൻ അംഗങ്ങൾ നിലപാടെടുത്തു. ഇതിനെതിരെ മുൻ വികാരി ഫാദർ ലൂക്കോസ് കുന്നത്തൂർ. ഫാദർ വയലിക്കോടത്ത് എന്നിവർ രംഗത്തെത്തി. ഇതിനിടെ ഫാദർ മണവാളനെ ന്യായികരിച്ച് ഫാദർ ചെരപ്പറമ്പിൽ, ഫാദർ ഞാളിയത്ത്, ഫാദർ കൊടിയൻ എന്നിവർ രംഗത്തെത്തി.

കൊരട്ടി പള്ളി അനിശ്ചിതകാലത്തേക്ക് പൂട്ടിയിടണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ ഫാദർ മണവാളനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ വിശ്വാസികൾ മുന്നോട്ടുവരുമെന്ന് മറുപക്ഷത്തെ വൈദികർ ഭീക്ഷണി മുഴക്കിയതോടെ വൈദിക സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇതിനിടെ അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധി അകറ്റാൻ വൈദികർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന ഉത്തരവ് അതിരൂപത അഡ്‌മിനിസ്ട്രേറ്റർ സെബാസ്റ്റ്യൻ ഇടയന്ത്രത്ത് പുറത്തിറക്കി. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് വൈദികർ ഉയർത്തുന്നത്.

അതേസമയം, കിലോ കണക്കിന് സ്വർണ്ണവും കോടിക്കണക്കിന് രൂപയും തട്ടിയെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കാതെ അതിരൂപതയുടെ തീരുമാനങ്ങൾ അംഗീകരിക്കില്ലന്ന് ഉറച്ചുനിൽക്കുകയാണ് കൊരട്ടി പള്ളി ഇടവക വിശ്വാസികൾ. വികാരി ഫാ.മാത്യൂ മണവാളന് പകരം രൂപതയിൽ നിന്നും നിയോഗിക്കപ്പെട്ട ഫാ.ജോസ് തെക്കിനിയനെ തടഞ്ഞ് വച്ച് ഇക്കാര്യത്തിൽ ഇവർ നിലപാട് കടുപ്പിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച അഞ്ച് മണിയുടെ കുർബ്ബാന നടത്തിയത് ജോസ് തെക്കിനിയൻ ആയിരുന്നു. പിന്നീടാണ് വിശ്വാസികൾ സംഘടിച്ച് ഇദ്ദേഹത്തെ തടഞ്ഞു വച്ചത്. അതിരൂപതയുമായി വികാരി ബന്ധപ്പെട്ടപ്പോൾ വിശ്വാസികളിൽ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുത്ത്, അവരുമായി അതിരൂപത ആസ്ഥാനത്ത് ചർച്ച നടത്താമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി. എന്നാൽ വിശ്വാസികൾ ഇത് അംഗീകരിച്ചില്ല. ഇനി ചർച്ച വേണ്ട,നടപടി മതിയെന്ന നിലപാടിലാണിപ്പോൾ വിശ്വാസികൾ.

വൻ തട്ടിപ്പുകൾ കണ്ടെത്തിയതോടെ മണവാളനെതിരെ ക്രിമിനൽ കേസ് നൽകണമെന്ന ആവശ്യവും നേരത്തെ വിശ്വാസികൾ ഉയർത്തിയിരുന്നു. എന്നാൽ ഉന്നത ബന്ധങ്ങൾ പുറത്തുവരുമെന്ന ഭയത്താൽ സഭ ഇതിന് തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് ഇടവകാംഗങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്നത്. സഭയുടെ വസ്തു ഇടപാടിൽ മാർ ആലഞ്ചേരിക്കെതിരെ ആദ്യവെടി ഉതിർത്തത് മാത്യൂ മണവാളനായിരുന്നു.

ഇക്കാര്യം മനസ്സിൽ വച്ച് കൊരട്ടി പള്ളി വിഷയത്തിൽ നിഷ്പക്ഷ നിലപാടുമായി മാർ ആലഞ്ചേരി മുന്നോട്ടുപോയാൽ ഫാ.മാത്യൂ മണവാളൻ ഊരക്കുരുക്കിലകപ്പെടുമെന്ന് ഉറപ്പാണ്. പള്ളിയുടെ കണക്കിന്റെ 25 ശതമാനം പരിശോധിച്ചപ്പോൾ 4 കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് പരാതിക്കാർ പുറത്ത് വിട്ടിട്ടുള്ള വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP