Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹൈക്കോടതി വിധിയനുസരിച്ച് പള്ളിയിൽ കയറാനെത്തിയ തോമസ് പോൾ റമ്പാൻ രാത്രിയിലും കാറിൽ തന്നെ; കോതമംഗലം ചെറിയപള്ളിയിൽ വിശ്വാസികളുടെ ഉപരോധം രാത്രിയിലും തുടരുന്നു; നാളെ പകൽ 11 മണിവരെ കാറിൽ തന്നെയിരിക്കുമെന്ന് റമ്പാൻ; രാത്രിയിൽ പള്ളിയിൽ പ്രവേശിപ്പിക്കാൻ സഹായിക്കാൻ കഴിയില്ലെന്ന് പൊലീസ്; ഓർത്തഡോക്സ്- യാക്കോബായാ സഭാ തർക്കം ക്രമസമാധാന പ്രശനമാകുമെന്ന ഭീതിയോടെ നാട്ടുകാരും; സഭാതർക്കം എങ്ങനെ പരിഹരിക്കുമെന്നറിയാതെ പൊലീസും സർക്കാരും

ഹൈക്കോടതി വിധിയനുസരിച്ച് പള്ളിയിൽ കയറാനെത്തിയ തോമസ് പോൾ റമ്പാൻ രാത്രിയിലും കാറിൽ തന്നെ; കോതമംഗലം ചെറിയപള്ളിയിൽ വിശ്വാസികളുടെ ഉപരോധം രാത്രിയിലും തുടരുന്നു; നാളെ പകൽ 11 മണിവരെ കാറിൽ തന്നെയിരിക്കുമെന്ന് റമ്പാൻ; രാത്രിയിൽ പള്ളിയിൽ പ്രവേശിപ്പിക്കാൻ സഹായിക്കാൻ കഴിയില്ലെന്ന് പൊലീസ്; ഓർത്തഡോക്സ്- യാക്കോബായാ സഭാ തർക്കം ക്രമസമാധാന പ്രശനമാകുമെന്ന ഭീതിയോടെ നാട്ടുകാരും; സഭാതർക്കം എങ്ങനെ പരിഹരിക്കുമെന്നറിയാതെ പൊലീസും സർക്കാരും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ പ്രവേശിക്കാനായി രാവിലെ എത്തിയ ഓർത്തഡോക്സ് വിഭാഗം മ്പാൻ രാത്രിയിലും കാറിൽ തന്നെ. യാക്കോബായ വിശ്വസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തിന് ഒരിഞ്ച് മുന്നോട്ടുപോവാൻ ആയിട്ടില്ല. രാത്രിയിലും യാക്കോബായ വിശ്വാസികളുടെ കനത്ത പ്രതിഷേധം തുടരുകയാണ്. പ്രാർത്ഥനകളും മുദദ്രാവാക്യങ്ങളുമായി പള്ളിയിൽ എത്തുന്ന വിശ്വസികളുടെ എണ്ണം ഓരോ മണിക്കൂറിലും കൂടി വരികയാണ്.

ഉച്ചക്ക് ഒരു മണിയോടെയാണ് തോമസ് പോൾ റമ്പാൻ രണ്ടാംവട്ടവും പള്ളിയിൽ പ്രവേശിക്കാനെത്തിയവത്. എന്നാൽ വിശ്വാസികളുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് റമ്പാന് പള്ളിയിൽ പ്രവേശിക്കാനായില്ല. പ്രതിരോധം മറികടന്ന് റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കാനുള്ള പൊലീസ് നീക്കവും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഒരു കാരണവശാലും റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് വിശ്വാസികൾ.നാളെ രാവിലെ 11 മണിവരെ റമ്പാൻ ഇവിടെ കാറിൽ ഇരിക്കുമെന്നാണ് പ്രഖ്യപിച്ചിട്ടുള്ളത്. രാവിലെ 11 മണിക്കുശേഷം ബാക്കികാര്യങ്ങൾ തീരുമാനിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

പള്ളിയിൽ പ്രവേശിക്കാനുള്ള റമ്പാന്റെ ഒരു നീക്കത്തിനും രാത്രി പൊലീസ് അനുമതി നൽകില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് വ്യക്തിപരമായി അദ്ദേഹത്തിനുള്ള സുരക്ഷയാണ് ഉറപ്പുനൽകിയത്. റമ്പാൻ സ്വമേധയാ പള്ളിയിലേക്ക് കയറാൻ ശ്രമിച്ചാൽ സുരക്ഷ നൽകാനാവില്ലെന്നാണ് പൊലീസ് നിലപാട്. അതിനിടെ സഭാതർക്കം ഒരു ക്രമസമാധാന പ്രശ്നമായി വളരുമെന്ന ആശങ്കയും പൊലീസിനുണ്ട്. എങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സർക്കാറിനും പൊലീസിനും ഒരു വ്യക്തതുമില്ല. നാളെ രാവിലെ ഉന്നത പൊലീസ് അധികൃതർ എത്തി ബാക്കികാര്യങ്ങൾ തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ മുതൽ അതിനാടകീയമായ സംഭവങ്ങളാണ് കോതമംഗലം പള്ളിയിൽ ഉണ്ടായത്. ഹെക്കോടതി വിധി അനുസരിച്ച് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനക്ക് എത്തിയതോടെയാണ് സംഘർഷം ഉടലെടുത്ത്. പള്ളിയിൽ മ്പടിച്ച യാക്കോബായ വിഭാഗം വിശ്വാസികൾ ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി റമ്പാനെ തടയുകയായിരുന്നു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, വലിയ തോതിൽ വിശ്വാസികൾ സംഘടിച്ചതോടെ പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങൾ മാറി. ഇതോടെ റമ്പാന് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ് അറിയിക്കയായിരുന്നു.

അതിനിടെ ശക്തമായ പ്രതിഷേധവുമായി സ്ത്രീകൾ അടക്കമുള്ള വിശ്വാസികളും സ്ഥലത്തെത്തല. റമ്പാൻ തോമസ് പോളും ഏതാനും പേരും മാത്രമാണ് പള്ളിയിലേക്ക് എത്തിയത്. താൻ ആരോടും ഏറ്റമുട്ടാനില്ലെന്നും കോടതി വിധി പ്രകാരം പ്രാർത്ഥന നടത്താനാണ് എത്തിയതെന്നും റമ്പാൻ പറഞ്ഞു. നേരത്തെ ഉദ്യോഗസ്ഥ മേധാവികളുമായി യാക്കോബായ വിഭാഗം കാര്യങ്ങൾ ർച്ച ചെയ്തിരുന്നു. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങൾ നടത്തുന്നതിന് അനുമതി നൽകിയ കോടതി ഉത്തരവ് നടപ്പാക്കുകയായിരുന്നു എന്ന് പൊലീസ് വിശ്വാസികളോട് വിശദീകരിച്ചു. എന്നാൽ, ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഏഴു മണി മുതൽ തുടർച്ചയായി വിശുദ്ധകുർബാന നടത്തി യാക്കോബായ വിഭാഗം പള്ളിയിലുണ്ട്. കുർബാനയ്ക്ക് കാർമികത്വം വഹിക്കുന്നത് ശ്രേഷ്ഠ ബാവ ബസേലിയോസ് പ്രഥമ അടക്കമുള്ളവരാണ്. മൂന്ന് കുർബ്ബാനകളാണ് സംഘടിപ്പിച്ചിക്കുന്നത്. പുലർച്ചെ 6 മണി മുതൽ പള്ളിയിലേക്ക് വിശ്വസികൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. ആദ്യകുർബ്ബാന ആരംഭിക്കുമ്പോൾ പള്ളിയ കത്തും മുറ്റത്തും വിശ്വസികൾ തിങ്ങിനിറഞ്ഞ അവസ്ഥയിലായി. പൊലീസിനെയോ ഓർത്തഡോക്‌സ് വിഭാഗത്തെയോ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ നിലപാടെടുത്തത്. സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാരിൽ 20 ഓളം പേരെ രാവിലെ പാലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സ്റ്റ് ചെയ്തവരെ തിരിച്ചിറക്കണമെന്ന് ആവശ്യപ്പെട്ട് ബാക്കിയുള്ളവർ പ്രതിഷേധം കടുപ്പിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാർ പള്ളിക്കു മുമ്പിലെ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു.

സുപ്രീംകോടതി വിധിയെ തുടർന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി പ്രകാരം പള്ളിയുടെ അവകാശം ഓർത്തഡോക്‌സ് വിഭാഗത്തിനായി്. കോടതി വിധി നടപ്പിലാക്കാൻ വൈകുന്നതിനെതിരെ കോടതിയിൽ നിന്ന് പൊലീസിന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP