Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതി വിധിപ്രകാരം കോതമംഗലം മാർത്തോമാ പള്ളി ഏറ്റെടുക്കാനെത്തിയ ആർഡിഒയേയും സംഘത്തേയും തടഞ്ഞ് വിശ്വാസികൾ; പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഇന്നും മടങ്ങിപ്പോയി; വിശദമായ റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്നും അനിൽകുമാർ

കോടതി വിധിപ്രകാരം കോതമംഗലം മാർത്തോമാ പള്ളി ഏറ്റെടുക്കാനെത്തിയ ആർഡിഒയേയും സംഘത്തേയും തടഞ്ഞ് വിശ്വാസികൾ; പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഇന്നും മടങ്ങിപ്പോയി; വിശദമായ റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്നും അനിൽകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: കോടതി വിധി നടപ്പാക്കാൻ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിലെത്തിയ ആർഡിഓയും സംഘവും വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയി. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്നും ആർഡിഓ അനിൽകുമാർ വ്യക്തമാക്കി. കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിലാണ് ഉത്തരവ്. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും തടസം നിൽക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോതമംഗലം മാർത്തോമ ചെറിയപള്ളിയുടെ നിയന്ത്രണം കലക്ടർ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മൂവാറ്റുപ്പുഴ ആർ.ഡി.ഒ പള്ളിയിലെത്തി താക്കോൽ കൈമാറണമെന്നാവശ്യപ്പെട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു.

യാക്കോബായ വിഭാഗം ഭൂരിപക്ഷമായ കോതമംഗലം ചെറിയ പള്ളിയുടെ അവകാശം ആർക്കാണ് എന്ന കാര്യത്തിൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുകയാണ്.14 കുടുംബങ്ങൾ മാത്രമുള്ള ഓർത്തഡോക്സ് വിഭാഗത്തിനല്ല, ഭൂരിപക്ഷമായ തങ്ങൾക്കാണ് പള്ളിയുടെ അവകാശമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ച ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായക്കാർ പലയിടങ്ങളിലും തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു

ക്രമസമാധാന പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം പള്ളി ഏറ്റെടുക്കാൻ എന്നാണ് കോടതിയുടെ നിർദ്ദേശം. കളക്ടറുടെ നടപടി തടസപ്പെടുത്താൻ വരുന്നവരെ അറസ്റ്റ് ചെയ്തു നീക്കണം. പള്ളിക്കുള്ളിൽ തമ്പടിച്ചവരെ പൂർണമായും ഒഴിപ്പിച്ച ശേഷമാകണം പള്ളി ഏറ്റെടുക്കേണ്ടത്. ഇതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കളക്ടർക്ക് ഉപയോഗിക്കാം. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കളക്ടർ ഏറ്റെടുത്ത ശേഷമാകും പള്ളി ആരാധനയ്ക്ക് വിട്ടു നൽകുന്ന കാര്യം പരിഗണിക്കുക. സംസ്‌കാരങ്ങൾക്ക് പള്ളിയിൽ തടസമുണ്ടാകരുതെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കളക്ടർ ഉപയോഗിക്കണമെന്ന് കോടതി വ്യക്തമാക്കി. പള്ളിയിൽ തമ്പടിച്ചവരെ ഒഴിപ്പിച്ചിട്ട് വേണം സർക്കാർ പള്ളി ഏറ്റെടുക്കേണ്ടതെന്നും, ക്രമസമാധാന പ്രശ്നം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കോടതി വിധി നടപ്പാക്കാൻ എത്തിയ ആർഡിഓയും സംഘവും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP