Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെറ്റിനയും വിരലടയാളവും ഒരുപോലെയെന്നു പറഞ്ഞ് ഇരട്ടകൾക്ക് ആധാർകാർഡ് നിഷേധിച്ചത് യന്ത്രത്തിലെ പിഴവു മാത്രം; അഭിജിത്തിന്റെയും അഭിനവിന്റെയും റെറ്റിനയും വിരലടയാളവും വെവ്വേറെയെന്ന് കണ്ടെത്തി; മാധ്യമങ്ങളിൽ വെണ്ടക്കയായ അതിശയ വാർത്തയിലെ പൊള്ളത്തരം പുറത്തു കൊണ്ടുവന്നത് കോട്ടയം ഫിംഗർ പ്രിന്റ് ബ്യുറോവിലെ വിദഗ്ധ സംഘം; ആശങ്കകൾ നീങ്ങി ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളും

റെറ്റിനയും വിരലടയാളവും ഒരുപോലെയെന്നു പറഞ്ഞ് ഇരട്ടകൾക്ക് ആധാർകാർഡ് നിഷേധിച്ചത് യന്ത്രത്തിലെ പിഴവു മാത്രം; അഭിജിത്തിന്റെയും അഭിനവിന്റെയും റെറ്റിനയും വിരലടയാളവും വെവ്വേറെയെന്ന് കണ്ടെത്തി; മാധ്യമങ്ങളിൽ വെണ്ടക്കയായ അതിശയ വാർത്തയിലെ പൊള്ളത്തരം പുറത്തു കൊണ്ടുവന്നത് കോട്ടയം ഫിംഗർ പ്രിന്റ് ബ്യുറോവിലെ വിദഗ്ധ സംഘം; ആശങ്കകൾ നീങ്ങി ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളും

എം മനോജ് കുമാർ

കോട്ടയം: ഭൂമി ഉരുണ്ടതാണ് എന്ന് പറയുമ്പോലെ ഉള്ള ഒരു സത്യമാണ് വ്യക്തികളുടെ ഫിംഗർ പ്രിന്റുകൾ വെവ്വേറെ എന്നുള്ളതും. ഫിംഗർ പ്രിന്റ് എന്നത് ഐഡന്റിറ്റിയുടെ ടൂൾ ആണ്. രണ്ടുപേരുടെയും ഫിംഗർ പ്രിന്റുകൾ ഒരുപോലെ എന്നത് സംഭവിക്കുന്ന കാര്യമല്ല. നിലവിലെ ഈ സത്യത്തിനു മാറ്റം വരുമോ എന്ന ആശങ്കയിലായിരുന്നു കോട്ടയത്തെ ഫോറൻസിക് വിഭാഗത്തിലെ ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ. ഇന്നു രാവിലെ ഇറങ്ങിയ വർത്തമാന പത്രത്തിലെ വാർത്തയാണ് കോട്ടയം ഫിംഗർ പ്രിന്റ് വിഭാഗത്തെ മുൾമുനയിൽ നിർത്തിയത്. തലയോലപ്പറമ്പിലെ ഇരട്ടകളായ അഭിജിത്തിന്റെയും അഭിനവിന്റെയും റെറ്റിനയും വിരലടയാളവും ഒരുപോലെ. അതിനാൽ ഇവർക്ക് ആധാർ നിഷേധിക്കപ്പെട്ടു എന്നായിരുന്നു വർത്തമാന പത്രത്തിലെ വാർത്ത.

ആധാർ എടുക്കാൻ ചെന്നപ്പോൾ വിരലടയാളവും റെറ്റിനയും ഒന്നായതിന്റെ പേരിൽ ഇരട്ടക്കുട്ടികളിൽ ഒരാളായ അഭിനവിനു ആധാർ നിഷേധിക്കപ്പെട്ടുവെന്നാണ് വാർത്ത വന്നത്. അഭിജിത്തിന് ആധാർ കിട്ടിയിരുന്നു. അഭിജിത്തിന് ശേഷമാണ് അഭിനവ് ടെസ്റ്റിന് നിന്നത്. പക്ഷെ അഭിനവിനു ആധാർ ലഭിച്ചില്ല. വാർത്തയെ തുടർന്ന് കോട്ടയം ഫോറൻസിക് വിഭാഗത്തിലെ ഫിംഗർ പ്രിന്റ് ബ്യൂറോ വിദഗ്ദർ ഇവരുടെ വീട്ടിലെത്തി പരിശോധിച്ചാണ് ഇരട്ട കുട്ടികളുടെ ഫിംഗർ പ്രിന്റും റെറ്റിനയും ഒരുപോലെയല്ല എന്ന് സ്ഥിരീകരിച്ചത്. അഭിജിത്തിനും അഭിനവിനും ഉള്ളത് വെവ്വേറെ ഫിംഗർ പ്രിന്റുകളാണ്. ഇവരുടെ റെറ്റിനയും വെവ്വേറെയാണ്. ഇവർ നടത്തിയ ഫിംഗർ പ്രിന്റ് ടെസ്റ്റിൽ വ്യക്തമായി. കുട്ടികളുടെ പത്ത് ഫിംഗർ പ്രിന്റുകളും വെവ്വേറെയാണ്. ലോകത്ത് ഒരിക്കലൂം രണ്ടു പേർക്ക് ഒരേ ഫിംഗർപ്രിന്റ് വരില്ല. റെറ്റിനയും വരില്ല. അങ്ങിനെ വന്നിരുന്നെങ്കിൽ കോട്ടയത്തേത് ഇന്ത്യയിലും ലോകത്തിലും ആദ്യ സംഭവമാകുമായിരുന്നു

ആധാർ മെഷീന് സംഭവിച്ച ഏതോ പിഴവിൽ നിന്നാണ് ഇവരുടെ ഫിംഗർ പ്രിന്റും റെറ്റിനയും ഒരുപോലെയെന്നു സന്ദേശം വന്നത്. ഈ സന്ദേശത്തെ തുടർന്ന് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. വിരലടയാളവും റെറ്റിനയും ഒരുപോലെയായതിന്റെ പേരിൽ ആദ്യം ആധാർ മെഷീന് മുന്നിൽ നിന്ന അഭിജിത്തിന് ആധാർ കിട്ടി. എന്നാൽ അഭിനവിനു ആധാർ കിട്ടിയില്ല. ഇതായിരുന്നു വാർത്ത. വാർത്ത ശരിയാവുമായിരുന്നെങ്കിൽ ഇന്ത്യൻ എവിഡൻസ് ആക്റ്റ് അടക്കമുള്ള ഫിംഗർപ്രിന്റ് ആധാരമാക്കിയ നിയമങ്ങളും കോടതിവിധികളും തിരുത്തിയെഴുതേണ്ടി വരുമായിരുന്നു. ഇന്ത്യൻ നിയമങ്ങൾ തിരുത്തുമ്പോൾ ലോക ക്രിമിനൽ നിയമങ്ങളും മാറ്റേണ്ടി വരുമായിരുന്നു. ആധാർ എടുക്കാൻ പോയപ്പോൾ ആദ്യം അപേക്ഷിച്ച അഭിജിത്തിനു മാത്രമേ ആധാർ കിട്ടിയുള്ളൂ. അഭിനവ് ആധാറിനായി അക്ഷയയിൽ ചെന്നപ്പോൾ ഈ വിരലടയാളവും റെറ്റിനയും ഉള്ളയാൾക്ക് ആധാർ നൽകിയിട്ടുണ്ട് എന്ന സന്ദേശമാണ് വന്നത്. ഇതോടെയാണ് കുട്ടികളുടെ വിരലടയാളവും റെറ്റിനയും ഒരുപോലെ എന്ന് വാർത്ത വന്നത്.

സംഭവത്തിൽ മാതാപിതാക്കൾക്ക് സംഭവത്തിൽ ആശങ്കകൾ ഏറെയായിരുന്നു. ആധാർ ഇന്ന് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു തിരിച്ചറിയൽ രേഖയാണ്. അഭിനവിന് എങ്ങനെ ആധാർ എടുക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ എന്നും വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കളെക്കാളും ആശങ്കയിലായിരുന്നു കോട്ടയം ഫിംഗർപ്രിന്റ് ബ്യൂറോ വിദഗ്ദർ. ഇത് ശരിയാവുമായിരുന്നെങ്കിൽ തുടർന്ന് എന്തൊക്കെ സംഭവങ്ങൾ ഉണ്ടാവുമായിരുന്നുവെന്ന് ഇവർക്ക് തന്നെ തീർച്ചയില്ല. അത്രയും മാറ്റങ്ങൾ ആണ് ഫിംഗർപ്രിന്റ് രംഗത്തു വരുമായിരുന്നത്. ലോകത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജൻസികൾ, എഫ്ബിഐ വരെ ആധാരമാക്കുന്നത് ഫിംഗർപ്രിന്റ് ആണ്. ലോകത്ത് ഒരിക്കലൂം രണ്ടു പേർക്ക് ഒരേ ഫിംഗർപ്രിന്റ് വരില്ല. റെറ്റിനയും വരില്ല. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ക്രിമിനൽ നിയമങ്ങൾ എല്ലാം വരുന്നത് ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ്.

ഞങ്ങൾക്ക് അതിശയമായിരുന്നു ഈ വാർത്തയുടെ പേരിൽ. ഇങ്ങിനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ലെന്നു ഞങ്ങൾ ആദ്യം തന്നെ നിഗമനത്തിൽ എത്തിയിരുന്നു. കുട്ടികളുടെ തലയോലപ്പറമ്പിലെ വീട്ടിൽ പോയി ഫിംഗർ പ്രിന്റ് ചെക്ക് ചെയ്ത കോട്ടയം ഫിംഗർ പ്രിന്റ് ബ്യുറോയിലെ ശൈലജ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫിംഗർ പ്രിന്റ് ചെക്ക് ചെയ്തപ്പോൾ കുട്ടികൾക്ക് രണ്ടു ഫിംഗർ പ്രിന്റുകൾ തന്നെയെന്ന് വ്യക്തമായി. റെറ്റിനയും രണ്ടാണ്. ആധാർ മെഷീന് തകരാർ സംഭവിച്ചതാണ്. ഇത് ഒരിക്കലൂം ചെറിയ കാര്യമല്ല. നിയമങ്ങളും കോടതിവിധികളും എല്ലാം ഫിംഗർ പ്രിന്റുകളെ ആധാരമാക്കിയാണ്. സുപ്രീംകോടതി വരെ അംഗീകരിച്ച ബയോമെട്രിക് ഐഡന്റിറ്റി ആണ് ഫിംഗർപ്രിന്റ്. ഈ ഫിംഗർ പ്രിന്റ് രീതി ശരിയല്ല എന്ന് വരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സംഭവമാണ്. ലോകത്തെ ഇങ്ങിനെ ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ത്യൻ എവിഡൻസ് ആക്ടിൽ പറയുന്നത് രണ്ടുപേരുടെ ഫിംഗർ പ്രിന്റുകൾ ഒരിക്കലൂം ഒരുപോലെയാകില്ലാ എന്നാണ്. ഇതു ക്ലോസ് ആക്കിവച്ചാണ് ഫിംഗർ പ്രിന്റിനെ ഡിഫൈൻ ചെയ്തുവച്ചിരിക്കുന്നത്. കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് നിന്നും ശേഖരിക്കുന്ന ഫിംഗർ പ്രിന്റ് വച്ചാണ് ഫിംഗർ പ്രിന്റ് വിദഗ്ദർ കോടതിയിൽ ഈ ഫിംഗർ പ്രിന്റ് ഈ പ്രതിയുടേത് തന്നെ എന്ന് പറയുന്നത്. കോടതി അംഗീകരിക്കുന്നതും ഇതേ വാദമാണ്. വിദേശ രാജ്യങ്ങളിൽ എയർപോർട്ടിൽ ഇറങ്ങുമ്പോൾ നമ്മുടെ ഫിംഗർ പ്രിന്റ് ആണ് പരിശോധിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നമ്മൾ വന്നിറങ്ങുമ്പോൾ അവരുടെ എമിഗ്രെഷൻ വിഭാഗം ചെക്ക് ചെയ്യുന്നത് യാത്രക്കാരുടെ ഫിംഗർ പ്രിന്റ് ആണ്. ഇങ്ങിനെയുള്ള ആധികാരിക സംഭവത്തെ കീഴ്‌മേൽ മറിക്കുന്ന റിപ്പോർട്ടുകൾ വന്നാൽ അത് ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ഞങ്ങൾ കുട്ടികളുടെ തലയോലപ്പറമ്പിലെ വീട്ടിലെത്തി ഫിംഗർപ്രിന്റുകൾ ചെക്ക് ചെയ്തത്-ഷൈലജ പറയുന്നു.

തലയോലപ്പറമ്പ് വെള്ളൂർ പഴയിടത്തിൽ ജയകുമാർ-ജെനി ദമ്പതിമാരുടെ മക്കളായ അഭിജിത്തിനും അഭിനവിനുമാണ് ആധാർ പ്രശ്‌നം വന്നത്. തലയോലപ്പറമ്പ് മിടായികുന്നം എൽ.പി.സ്‌കൂളിലെ ഒന്നാംക്‌ളാസ് വിദ്യാർത്ഥികളാണ് ഇവർ.അക്ഷയ സെന്ററിൽ ആധാറിന് അപേക്ഷിച്ചപ്പോഴാണ് ഇവരിൽ ഒരാളുടെ അപേക്ഷ നിരസിക്കപ്പെട്ടത്. ആദ്യം അപേക്ഷിച്ച അഭിജിത്തിനു മാത്രമേ ആധാർ കാർഡ് കിട്ടിയുള്ളൂ. അഭിനവ് ആധാറിനായി അക്ഷയയിൽ ചെന്നപ്പോൾ, ഈ വിരലടയാളവും റെറ്റിനയും ഉള്ളയാൾക്ക് ആധാർ നൽകിയിട്ടുണ്ട് എന്ന സന്ദേശം ലഭിച്ചു. ഇതോടെയാണ് ആശങ്ക ഉടലെടുത്തത്. ഈ ആശങ്കയ്ക്കാണ് കോട്ടയം ഫിംഗർപ്രിന്റ് ബ്യുറോ വിദഗ്ദർ അവസാനമുണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP