Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രഷറികളിൽ പണമില്ലാതായതോടെ പെൻഷൻ വിതരണം താളംതെറ്റി; കോട്ടയത്തെ ട്രഷറികളിൽ രണ്ടാം ദിനവും പണം എത്തിയില്ല; 75 ലക്ഷം ചോദിച്ച കറുകച്ചാൽ ട്രഷറിക്കു കിട്ടിയത് 25; 40 ലക്ഷം ചോദിച്ച ഏറ്റുമാനൂരിൽ 20 ഉം കിട്ടി; ഒരു രൂപപോലും കിട്ടാതെ പള്ളിക്കത്തോട് ട്രഷറി; രാവിലെ എത്തിയ വയോധികർ ഉച്ചവരെ കാത്തിരുന്നു മടങ്ങിപ്പോയി

ട്രഷറികളിൽ പണമില്ലാതായതോടെ പെൻഷൻ വിതരണം താളംതെറ്റി; കോട്ടയത്തെ ട്രഷറികളിൽ രണ്ടാം ദിനവും പണം എത്തിയില്ല; 75 ലക്ഷം ചോദിച്ച കറുകച്ചാൽ ട്രഷറിക്കു കിട്ടിയത് 25; 40 ലക്ഷം ചോദിച്ച ഏറ്റുമാനൂരിൽ 20 ഉം കിട്ടി; ഒരു രൂപപോലും കിട്ടാതെ പള്ളിക്കത്തോട് ട്രഷറി; രാവിലെ എത്തിയ വയോധികർ ഉച്ചവരെ കാത്തിരുന്നു മടങ്ങിപ്പോയി

കോട്ടയം: പെൻഷൻ വാങ്ങുന്നവർക്ക് ദുരിതകാലം തുടരുന്നു. രണ്ടാം ദിനവും പണമില്ലാതെ കോട്ടയത്തെ വിവിധ സബ് ട്രഷറികളിൽ എത്തിയവർ വലഞ്ഞു. ആവശ്യപ്പെട്ടത് 6.95 കോടി. കിട്ടിയത് വെറും 1.49 കോടി. വേണ്ടത്ര പണമില്ലാഞ്ഞതിനാൽ രണ്ടാംദിനവും ജില്ലയിലെ ട്രഷറികളുടെ പ്രവർത്തനം താളം തെറ്റി. പെൻഷൻ വിതരണവും താറുമാറായതോടെ നിരവധിപ്പേർ വലഞ്ഞു.

ജില്ലയിൽ വിവിധ ട്രഷറികളിലായി 6.95 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 1.49
കോടി രൂപ മാത്രമാണ് ലഭിച്ചത്. ആവശ്യപ്പെട്ടിട്ട് ഒരു രൂപ പോലും ലഭിക്കാത്ത ട്രഷറിയുമുണ്ട്. തുടർച്ചയായ രണ്ടാം ദിനവും പെൻഷൻ വിതരണം തടസപ്പെട്ടതോടെ നിരവധി വയോധികർ വലഞ്ഞു. ഉച്ചവരെ കാത്തുനിന്ന ശേഷമാണ് ഏറെപ്പേരും ട്രഷറിയിൽ നിന്ന് മടങ്ങിയത്.

ജില്ലാ ഓഫീസ് ഉൾപ്പെടെ 12 ട്രഷറികളിലേയ്ക്കാണ് 6.95 കോടിരൂപ ആവശ്യപ്പെട്ടത്. കറുകച്ചാൽ ട്രഷറിക്കാണ് ഏറ്റവും കൂടുതൽ പണം ലഭിച്ചത്,ഇവിടെ 75 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 25 ലക്ഷം രൂപ ലഭിച്ചു. കോട്ടയം സബ് ട്രഷറിയിൽ ഒരു കോടി രൂപ ആവശ്യപ്പെട്ടപ്പോൾ 20 ലക്ഷം രൂപ കിട്ടി.

ഏറ്റുമാനൂരിൽ 40 ലക്ഷം ആവശ്യപ്പെട്ടപ്പോൾ 20 ലക്ഷം രൂപയും ലഭിച്ചു.അതേസമയം, പള്ളിക്കത്തോട്ടിൽ ഒരു രൂപ പോലും ലഭിച്ചില്ല. കഴിഞ്ഞദിവസം പള്ളിക്കത്തോട്ടിൽ 30 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ അഞ്ചു ലക്ഷം രൂപയാണ് ലഭിച്ചത്. ഭൂരിഭാഗം ട്രഷറികൾക്കും പത്ത് ലക്ഷം രൂപ മാത്രം നൽകിയാൽ മതിയെന്ന് ആർ.ബി.ഐ നിർദേശമുണ്ടെന്നാണ് ബാങ്ക് അധികൃതർ നൽകിയ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP