Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തിന്റെ വീട്ടിലെത്തിയത് ജോലിക്ക് സഹായം തേടി; കതക് അടഞ്ഞു കിടന്നതിനാൽ തൊട്ടടുത്ത് കാത്തിരിപ്പ്; അനാശാസ്യത്തിന് വന്നതല്ലേ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി മർദ്ദനം തുടങ്ങിയത് ഡിവൈഎഫ് ഐ നേതാക്കൾ; വിഭാഗീയത കാരണം സിപിഎം നേതൃത്വം കണ്ണടച്ചപ്പോൾ ജിപ്‌സണും വിജോയിയും കുടുങ്ങി; സദാചാര ഗുണ്ടായിസത്തിന്റെ കോഴഞ്ചേരി മോഡൽ ഇങ്ങനെ

സുഹൃത്തിന്റെ വീട്ടിലെത്തിയത് ജോലിക്ക് സഹായം തേടി; കതക് അടഞ്ഞു കിടന്നതിനാൽ തൊട്ടടുത്ത് കാത്തിരിപ്പ്; അനാശാസ്യത്തിന് വന്നതല്ലേ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി മർദ്ദനം തുടങ്ങിയത് ഡിവൈഎഫ് ഐ നേതാക്കൾ; വിഭാഗീയത കാരണം സിപിഎം നേതൃത്വം കണ്ണടച്ചപ്പോൾ ജിപ്‌സണും വിജോയിയും കുടുങ്ങി; സദാചാര ഗുണ്ടായിസത്തിന്റെ കോഴഞ്ചേരി മോഡൽ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാട്ടിലെ സാമൂഹിക പ്രതിബദ്ധതയുടെ കാവലാളുകളാണ് തങ്ങളെന്നാണ് സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നത്. ജാതി-മത-വർഗീയതയ്ക്കും സദാചാര ഗുണ്ടായിസത്തിനുമൊക്കെ എതിരേ പടപൊരുതുന്നുവർ.

എന്നാൽ, പറച്ചിലും പ്രവർത്തിയും രണ്ടാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കോഴഞ്ചേരിക്ക് സമീപം പുല്ലാട് പ്രദേശത്തെ ഡിവൈഎഫ്ഐയുടെ യുവരക്തങ്ങൾ. ജോലിക്ക് സഹായം തേടി സുഹൃത്തിന്റെ വീട്ടിൽ എത്തിയ ലിവിങ് ടുഗദർ ദമ്പതികളെ അനാശാസ്യം ആരോപിച്ച് തടഞ്ഞു വച്ച് മർദിച്ച കേസിൽ രണ്ടു ഡിവൈഎഫ്ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ നിലനിൽക്കുന്ന ശക്തമായ വിഭാഗീയതയാണ് ഇവരുടെ അറസ്റ്റിലേക്കും റിമാൻഡിലേക്കും വഴി തെളിച്ചത്.

പുല്ലാട് ഉള്ളൂർച്ചിറ ചിറയിൽ ജിപ്സൺ(28), ഓവനാലിൽപ്പടി ചതുരംകാലായിൽ വിജോയി(33) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും ഡിവൈഎഫ്ഐ പുല്ലാട് മേഖലാ കമ്മറ്റി ഭാരവാഹികളാണ്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ഒരുമിച്ച് ജീവിക്കുന്ന റാന്നി അടിച്ചിപ്പുഴയിലുള്ള യുവാവിനെയും യുവതിയും കുമ്പനാട് ചെമ്പകശേരിപ്പടിക്കൽ താമസിക്കുന്ന സൂഹൃത്തിനെ തേടി എത്തിയതായിരുന്നു ഇരുവരും. ഈ സമയം സുഹൃത്ത് അവിടെ ഇല്ലാത്തതിനാൽ ഇവർ വീടിന് സമീപം ഇരുപ്പുറപ്പിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ദമ്പതികളിൽ അവിടെ നിന്ന് പോകാതെ വന്നപ്പോഴാണ് ജിപ്സണും വിനോയിയും ഇരുവരെയും ചോദ്യം ചെയ്തത്.

തങ്ങൾ ദമ്പതികൾ ആണെന്നും സുഹൃത്തിനെ കണ്ട് ജോലിയുടെ ആവശ്യത്തെ കുറിച്ച് സംസാരിക്കാൻ വന്നതാണെന്നും ദമ്പതികൾ പറഞ്ഞു. എന്നാൽ, ഇത് വകവയ്ക്കാതെ നിങ്ങൾ അനാശാസ്യത്തിന് വന്നതല്ലേ എന്ന് ചോദിച്ചു മർദിക്കുകയായിരുന്നു. ഭീഷണി മുഴക്കുകയും ചെയ്തു. യുവതി വിവരമറിയിച്ചതിനെ തുടർന്ന് കോയിപ്രം എസ്ഐ കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തു. മർദ്ദനമേറ്റ യുവാവിനേയും യുവതിയേയും പൊലീസ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിപ്സൺ നിലവിൽ ക്രിമിനൽ കേസിൽ പ്രതിയാണ്.

പ്രതികളെ രക്ഷിക്കാൻ സിപിഎം നേതൃത്വം ആദ്യം ഇടപെട്ടിരുന്നു. എന്നാൽ, വിഭാഗീയത തല പൊക്കിയതോടെ പ്രതികൾ റിമാൻഡിൽ പോകട്ടെ എന്ന തീരുമാനത്തിൽഎത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പുല്ലാട് മേഖലാ കമ്മറ്റി യോഗത്തിൽ പ്രതികളുടെ നേതൃത്വത്തിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. ഇവരുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടിക്കുള്ളിലും അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP