Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിലെ പാക്കിസ്ഥാൻ പ്രസംഗം വല്ലപ്പുഴയെ അപമാനിക്കാൻ ആയിരുന്നില്ലെന്ന്‌ ശശികല ടീച്ചറുടെ വിശദീകരണം; സ്‌കൂളിലെ പ്രശ്‌നങ്ങൾക്ക് താൽകാലിക വിരാമം; ഹിന്ദു ഐക്യവേദി നേതാവിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് സ്‌കൂൾ സംരക്ഷണ സമിതിയും

അമേരിക്കയിലെ പാക്കിസ്ഥാൻ പ്രസംഗം വല്ലപ്പുഴയെ അപമാനിക്കാൻ ആയിരുന്നില്ലെന്ന്‌ ശശികല ടീച്ചറുടെ വിശദീകരണം; സ്‌കൂളിലെ പ്രശ്‌നങ്ങൾക്ക് താൽകാലിക വിരാമം; ഹിന്ദു ഐക്യവേദി നേതാവിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് സ്‌കൂൾ സംരക്ഷണ സമിതിയും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മുനയുള്ള വാക്കുകൾ പ്രയോഗിക്കുമ്പോൾ ഓർക്കുക .എപ്പോഴെങ്കിലും അത് തിരിച്ചടിക്കുമെന്ന്. വല്ലപ്പുഴ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായി ജോലിചെയ്യുകയും സ്‌കൂളിനെയും വല്ലപ്പുഴയെയും പാക്കിസ്ഥാനായി ഉപമിക്കുകയും ചെയ്ത ശശികലക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാരും വിദ്യാർത്ഥികളും നടത്തിയ പ്രതിഷേധം ഫലം കണ്ടു. സർവ്വകക്ഷിയോഗ തീരുമാന പ്രകാരം പഞ്ചായത്ത് ഓഫീസിലെത്തി വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളുടെ മുന്നിൽ ശശികല വിശദീകരണം നൽകി.

ഇന്നലെ മുതൽ സ്‌കൂളിൽ നിന്ന് ശശികലയെ പുറത്താക്കുംവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് എല്ലാ വിദ്യാർത്ഥി സംഘടനകളും ചേർന്ന് ഐക്യമുന്നണി സമരാഹ്വാനം നടത്തി ക്ലാസ്സുകൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനോട് രക്ഷിതാക്കളും പിന്തുണ നൽകി. സ്‌കൂൾ പ്രവർത്തിച്ചാൽ സംഘർഷമുണ്ടാവുമെന്ന് ഭയന്ന് പ്രിൻസിപ്പൽ തിങ്കളാഴ്‌ച്ച അവധി പ്രഖ്യാപിച്ചിരുന്നു .ഇതേ തുടർന്ന് ഇന്നലെ രാവിലെ 11 ന് സ്‌കൂളിൽ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ ശശികല നടത്തിയ പാക്കിസ്ഥാൻ എന്ന പരാമർശത്തെ കുറിച്ച് ഇന്നലെ 3 മണിക്ക് വല്ലപ്പുഴ പഞ്ചായത്ത് ഓഫീസിലെത്തി തിരഞ്ഞെടുത്ത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെയും പട്ടാമ്പി സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ്,സബ് ഇൻസ്‌പെക്ടർ ലൈസ മുഹമ്മദ് എന്നിവരുടെ മുമ്പിൽ വിശദീകരണം നൽകണമെന്ന തീരുമാനം ഉണ്ടായി.

തീരുമാനം അംഗീരിച്ച് താൻ നടത്തിയ പ്രസംഗങ്ങൾ വല്ലപ്പുഴയെയും, സ്‌കൂളിനെയും അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ലെന്ന് പഞ്ചായത്ത് ഓഫീസിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളുടെ മുമ്പിലെത്തി ശശികല വിശദീകരണം നൽകുകയായിരുന്നു. ഇതേ തുടർന്ന് ശശികലയുടെ വിശദീകരണം സർവ്വകക്ഷിയോഗം അംഗീകരിക്കുകയും പ്രതിഷേധസമരങ്ങൾ അവസാനിപ്പിക്കുവാനും നാളെ മുതൽ സ്‌കൂൾ പ്രവർത്തിക്കുവാനും തീരുമാനമായി. അതേ സമയം ശശികലയുടെ പ്രസംഗങ്ങൾക്കെതിരെ നടത്തുന്ന നിയമപരമായ പോരാട്ടം തുടരുമെന്ന് സ്‌കൂൾ സംരക്ഷണ സമിതി അറിയിച്ചു. അതേസമയം ശശികലയുടെ പ്രശ്‌നത്തോടൊപ്പം സ്‌കൂളിലെ മറ്റു പ്രശ്‌നങ്ങളും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിനിധികൾ രംഗത്തെത്തി.

അത് സ്‌കൂൾ പ്രവർത്തിച്ചതിന് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടായിരുന്നു സർവ്വ കക്ഷി യോഗത്തിലുണ്ടായത്. ഇതിൽ പ്രതിഷേധിച്ച് സിപിഐ പ്രതിനിധിയും കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റും യോഗത്തിൽ നിന്നിറങ്ങിപ്പോയി .സർവ്വകക്ഷിയോഗത്തിൽ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദവിലാസിനി,പി ടി എ പ്രസിഡന്റ് ഹംസ കല്ലിങ്ങൽ,പ്രിൻസിപ്പാൾ സുജാത,പ്രധാനാധ്യാപകൻ സലാം,പട്ടാമ്പി സി ഐ സുരേഷ്,സബ് ഇൻസ്‌പെക്ടർ ലൈസാ മുഹമ്മദ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ,എം സൈതലവി (എസ് ഡി പി ഐ) ,ദാവൂദ്(കോൺഗ്രസ്),അബ്ദുൽ നാസർ (സിപിഐ എം),കെ സി നാസർ(വെൽഫയർ പാർട്ടി),അഡ്വ.ജമാൽ(മുസ്ലിംലീഗ്),സത്യൻ(ബിജെപി) എന്നിവർ പങ്കെടുത്തു.

2011 ൽ അമേരിക്കയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനോട് ഉപമിച്ചത്. താൻ ജീവിക്കുന്ന നാടും അദ്ധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാക്കിസ്ഥാന് തുല്യമെന്നാണെന്നായിരുന്നു പരാമർശം. ഇതേ തുടർന്നാണ് സ്വന്തം നാടിനെതിരെയും വർഗീയ പ്രസംഗങ്ങൾ നടത്താൻ തുടങ്ങിയതോടെ നാട്ടുകാർ രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ് ആദ്യം സമരവുമായെത്തിയത്. ഇവർ ശശികലക്കെതിരെ കരിങ്കൊടി കാണിച്ചു.

ഉച്ചയോടെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ ' സേവ് വി. എച്ച്. എസ്, ബാൻ ശശികല' പോസ്റ്ററുകളുമായെത്തി.ഉച്ചക്ക് 3 മണിക്കു ശേഷം സ്‌കൂളിൽ പഠനം മുടങ്ങി. രണ്ട് മൂന്ന് ദിവസങ്ങളായി സ്‌കൂളിനു മുമ്പിൽ പൊലീസുകാർ കാവലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP