Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ പി യോഹന്നാനെ മെത്രാനായി വാഴിച്ചിട്ടില്ലെന്ന് സിഎസ്‌ഐ സഭ; മെത്രാനില്ലാത്ത ബിലീവേഴ്‌സ് ചർച്ചിന് അംഗത്വം നൽകിയതിൽ പ്രതിഷേധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ച്‌സിൽ നിന്നും സിഎസ്‌ഐ സഭ രാജിയും പ്രഖ്യാപിച്ചു; സ്വയം പ്രഖ്യാപിത മെത്രാൻ എന്നു വാർത്ത കൊടുത്തതിന്റെ പേരിൽ മറുനാടനെതിരെ യോഹന്നാൻ നൽകിയ കേസ് തള്ളി പോയേക്കും

കെ പി യോഹന്നാനെ മെത്രാനായി വാഴിച്ചിട്ടില്ലെന്ന് സിഎസ്‌ഐ സഭ; മെത്രാനില്ലാത്ത ബിലീവേഴ്‌സ് ചർച്ചിന് അംഗത്വം നൽകിയതിൽ പ്രതിഷേധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ച്‌സിൽ നിന്നും സിഎസ്‌ഐ സഭ രാജിയും പ്രഖ്യാപിച്ചു; സ്വയം പ്രഖ്യാപിത മെത്രാൻ എന്നു വാർത്ത കൊടുത്തതിന്റെ പേരിൽ മറുനാടനെതിരെ യോഹന്നാൻ നൽകിയ കേസ് തള്ളി പോയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിദേശത്ത് നിന്നും ശതകോടികൾ സംഭാവനായി സ്വീകരിച്ചു കോടിക്കണക്കിന് രൂപ വരുന്ന എസ്റ്റേറ്റുകൾ അടക്കമുള്ള സ്വത്തുക്കൾ വാരിക്കൂട്ടിയ ആത്മീയ നേതാവാണ് കെ. പി. യോഹന്നാൻ. കുടുംബ ബിസിനസ്സായി തുടങ്ങിയ ആത്മീയ യാത്ര ബിലീവേഴ്സ് ചർച്ച് എന്ന പേരിൽ ഒരു സഭയായി പിന്നീട് വളർന്നു. അനേകം രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായ മെത്രാപ്പൊലീത്തയായും കെ. പി. യോഹന്നാൻ അഭിഷിക്തനായി. കെ. പി. യോഹന്നാന്റെ മെത്രാഭിഷേകം വ്യാജം ആണ് എന്ന ആരോപണവും ഒപ്പം വളർന്നു. എന്നാൽ സി എസ്ഐ സഭാ മോഡറേറ്റർ ആണ് പട്ടം നൽകിത് എന്നായിരുന്നു കെ. പി. യോഹന്നാന്റെ വിശദീകരണം.

അത് സി എസ് ഐ സഭാ നിഷേധിച്ചതോടെ സത്യം പുറത്താവുകയാണ്. മറുനാടൻ എഴുതിയ വാർത്തകളിൽ ചിലതിൽ സ്വയം പ്രഖ്യാപിത മെത്രാൻ എന്നായിരുന്നു കെ. പി. യോഹന്നാനെ വിശേഷിപ്പിച്ചത്. കേരളത്തിലെ ഒട്ടു മിക്ക മാധ്യമങ്ങൾക്കും വൻ പരസ്യം നൽകുന്നതിനാൽ യോഹന്നാനും ബിലിവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട ഒരു വാർത്തകളും പത്രങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കവെയാണ് മറുനാടൻ സഭയുമായി ബന്ധപ്പെട്ട നിരവധി ദുരൂഹ സംഭവങ്ങൾ പുറത്തുകൊണ്ടു വന്നത്. മറുനാടൻ ഉയർത്തിയ വിഷയങ്ങൾ ഒന്നും തൊടാതെ കെ. പി. യോഹന്നാൻ കേസ് നൽകിയത് സ്വയം പ്രഖ്യാപിത മെത്രാൻ എന്നു എഴുതിയതിന്റെ പേരിൽ ആയിരുന്നു.

എന്നാൽ മറുനാടൻ അന്ന് എഴുതിയത് ഇപ്പോൾ കെ. പി. യോഹന്നാനെ മെത്രാഭിഷേകം നടത്തി എന്നു അവകാശപ്പെടുന്ന സിഎസ്ഐ സഭ തന്നെ നിഷേധിച്ചിരിക്കുയാണ്. സിഎസ്ഐ സഭ കെ. പി. യോഹന്നാന് മെത്രാൻ പട്ടം നൽകിയിട്ടില്ലെന്നും സഭയുടെ കാഴ്ചപ്പാടിൽ കെ. പി. യോഹന്നാൻ ഇപ്പോഴും വെറും സാധാരണ ഒരു അൽമായൻ മാത്രമാണെന്നും അവകാശപ്പെട്ടു കൊണ്ട് സിഎസ്ഐ സഭയുടെ തലവൻ തന്നെയാണ് രംഗത്ത് വന്നത്. ഔദ്യോഗികമായി പട്ടം ലഭിക്കാത്ത ഒരാൾക്കും അയാളുടെ സഭയ്ക്കും അംഗത്വം നൽകിയതിന്റെ പേരിൽ കേരത്തിലെ കത്തോലിക്കാ സഭകളുടെ കേരള കൗൺസിൽ ഓഫ് ചർച്ച്സിൽ നിന്നും സിഎസ്ഐ സഭ ഇപ്പോൾ രാജി വയ്ക്കുകയും ചെയ്തു.

കേരളത്തിലെ സഭകളുടെ എക്യുമെനിക്കൽ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിൽ (കെസിസി) നിന്നു വിട്ടുനിൽക്കാൻ സിഎസ്‌ഐ സഭയുടെ തീരുമാനമാണ് യോഹന്നാന്റെ മെത്രാൻ പട്ടിത്തിലെ കള്ളക്കളി പുറത്തു കൊണ്ടു വരുന്നത്. ബിലീവേഴ്‌സ് ചർച്ചിനു കെസിസിയിൽ അംഗത്വം നൽകിയതിൽ പ്രതിഷേധിച്ചള്ള പിന്മാറ്റം സിഎസ്‌ഐ സഭാ റീജനൽ സിനഡ് സമ്മേളനം ചർച്ചചെയ്താണു തീരുമാനിച്ചത്. സിഎസ്‌ഐ സഭയുടെ സ്ഥാപനങ്ങൾ ഇനി കെസിസിയുടെ പരിപാടികൾക്കു വിട്ടുകൊടുക്കില്ലെന്നും തീരുമാനിച്ചു.

ബിലീവേഴ്‌സ് ചർച്ചിന്റെ അംഗത്വം സംബന്ധിച്ചുള്ള എതിർപ്പ് കത്തിലൂടെയും നേരിട്ടും സിഎസ്‌ഐ സഭ കെസിസിയെ അറിയിച്ചെന്നും സഭാ നേതൃത്വം പറയുന്നു. ആറു വർഷത്തോളമായി കെസിസി അംഗത്വത്തിനു ബിലീവേഴ്‌സ് ചർച്ച് ശ്രമിച്ചെങ്കിലും സിഎസ്‌ഐയുടെ എതിർപ്പുമൂലം പരിഗണിച്ചിരുന്നില്ല. പിന്നീടു സിഎസ്‌ഐ പ്രതിനിധി പങ്കെടുക്കാത്ത വേളയിൽ കെസിസി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ഇതാണ് വിവാദത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ആറന്മുള വിമാനത്താവളം സർക്കാർ വേണ്ടെന്ന് വച്ചിരുന്നു. ഇതിന് ശേഷം ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്‌റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാനും തീരുമാനിച്ചു. ഈ ഭൂമിയിലെ തർക്കം തുടരുന്നതിനിടെയാണ് കെസിസിയിൽ കയറാൻ യോഹന്നാൻ ശ്രമിച്ചതും നടന്നതും. ഇതിലൂടെ എല്ലാ സഭകളുടേയും പിന്തുണ തനിക്കുണ്ടെന്ന് കാട്ടാനും ചെറുവള്ളിയിൽ സർക്കാരുമായി വില പേശലിനും കഴിയുമായിരുന്നു.

വലിയ പ്രതിസന്ധി ബിലിവേഴ്‌സ് ചർച്ച് നേരിടുന്നുവെന്നും സൂചനയുണ്ട്. ആത്മീയ യാത്രാ ചാനലിന്റെ പ്രവർത്തനം പോലും പ്രതിസന്ധിയിലാണ്. അതിനിടെയാണ് പുതിയ മുഖമുണ്ടാക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനുമുള്ള യോഹന്നാന്റെ ശ്രമം. ഭാവിയിൽ കെസിസി പിടിച്ചെടുക്കാൻ പോലും യോഹന്നാന് കഴിയൂം. ഈ സാഹചര്യത്തിലാണ് സിഎസ്‌ഐ സഭ എതിർപ്പുമായി എത്തുന്നത്. അമേരിക്കയിലെ കോടതിയിൽ ബിലിവേഴ്‌സ് ചർച്ചിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസുണ്ട്. ഈ കേസിൽ കുടുങ്ങിയതോടെയാണ് ബിലീവേഴ്‌സ് ചർച്ച പ്രതിസന്ധയിൽ കുടുങ്ങിയതെന്നാണ് വിലയിരുത്തൽ.

ഇതോടെ വിദേശ ഫണ്ടിന്റെ ഒഴുക്കും കുറഞ്ഞു. ഔദ്യോഗിക ക്രൈസ്തവ സഭയുടെ ഭാഗമായി ഈ പ്രതിസന്ധിയെല്ലാം മറികടക്കാനാണ് യോഹന്നാൻ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP