Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അക്രമത്തിനിരയായ പ്രവർത്തകരെ കോൺഗ്രസും ശ്രദ്ധിച്ചു തുടങ്ങി; അണികൾ കൊഴിയാതിരിക്കാൻ നടപടികളുമായി നേതൃത്വത്തിന്റെ സഹായ ഹസ്തം

അക്രമത്തിനിരയായ പ്രവർത്തകരെ കോൺഗ്രസും ശ്രദ്ധിച്ചു തുടങ്ങി; അണികൾ കൊഴിയാതിരിക്കാൻ നടപടികളുമായി നേതൃത്വത്തിന്റെ സഹായ ഹസ്തം

രഞ്ജിത് ബാബു

കണ്ണൂർ: അക്രമത്തിനിരയാകുന്ന കോൺഗ്രസ്സ് പ്രവർത്തകർക്ക് നേതൃത്വത്തിന്റെ സഹായ ഹസ്തം. സമീപകാല ചരിത്രത്തിൽ നിന്നും വ്യതിചലിച്ച് കോൺഗ്രസ്സും അണികളെ ശ്രദ്ധിച്ചു തുടങ്ങി.

രാഷ്ട്രീയ എതിരാളികളിൽനിന്നും അക്രമം നേരിടുന്ന കോൺഗ്രസ്സ് പ്രവർത്തകർക്ക് ഇനി പാർട്ടി വിടേണ്ടതില്ല. അവരെ സഹായിക്കാൻ കെപിസിസി. തന്നെ മുന്നിട്ടിറങ്ങിയിരിക്കയാണ്.

മുൻകാലങ്ങളിൽ അക്രമത്തിന് വിധേയരാകുന്നവർക്ക് നേതാക്കളുടെ സന്ദർശനവും പ്രസ്താവനയും കൊണ്ട് ആശ്വസിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ പാനൂരിൽ അക്രമത്തിന് വിധേയനായ ജഗദീപിന് കെപിസിസി നൽകിയത് അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ്.

പാനൂർ മൊകേരിയിൽ സിപിഐ(എം).അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാരൃ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് ജഗദീപനാണ് പാർട്ടിയുടെ കാരുണ്യം ലഭിച്ചത്. കോഴിക്കോട് ആശുപത്രിയിലെത്തി ജഗദീപനെ സന്ദർശിച്ച വി എം. സുധീരൻ ചികിത്സാ ചെലവിനായി അഞ്ച് ലക്ഷം രൂപ നൽകി ചികിത്സാ സഹായത്തിന് തുടക്കമിട്ടു.

2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ജഗദീപ് മത്സരിച്ചിരുന്നു. സിപിഐ(എം). പ്രതീക്ഷിച്ചതിലേറെ വോട്ടുകൾ ജഗദീപ് നേടിയത് പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ഭയമാണ് അക്രമത്തിന് കാരണമായതെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. വരാനിരിക്കുന്ന ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ജഗദീപൻ സ്ഥാനാർത്ഥിയാകുന്നത് തടയാനാണ് അക്രമമെന്നും കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഡി.സി.സി. ആഭിമുഖൃത്തിൽ പാനൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് സിപിഐ(എം). അക്രമത്തിനെതിരെ നടത്തിയ ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനവും വി എം. സുധീരൻ നിർവ്വഹിച്ചു. കെപിസിസി. പ്രസിഡന്റിന്റെ സഹായ പ്രഖ്യാപനത്തോടെ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി അരലക്ഷം രൂപയും കെ.സുധാകരൻ 40,000 രൂപയും നൽകാമെന്ന് പ്രഖൃാപിച്ചു. നേതൃത്വത്തിന്റെ സഹായ പ്രഖ്യാപനം കോൺഗ്രസ്സ് അണികൾക്ക് പാർട്ടിയിൽ പ്രതീക്ഷ നൽകിയിരിക്കുകയാണ്. നേതാക്കൾ നീട്ടിയ സഹായ മാതൃകയോടെ പ്രാദേശികഘടകവും സഹായത്തിനായി ഇറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശവർഷക്കാലം വരെ എതിരാളികളുടെ അക്രമത്തിനിരയാകുന്നവരെ കോൺഗ്രസ്സ് സംരക്ഷിച്ച ചരിത്രമില്ല. പാർട്ടിയിലെ ഏതെങ്കിലും ഉദാരമതികളുടെ സഹായം കിട്ടിയാലായി. സന്ദർശനത്തിലും പ്രതിഷേധ പ്രസ്താവനയിലും നേതൃത്വത്തിന്റെ ഇടപെടൽ അവസാനിക്കും. ഒടുവിൽ അക്രമിക്കപ്പെട്ടവർ മെല്ലെ പാർട്ടിയെ കൈവിടും. അതോടെ അയാളുടെ കുടുംബത്തിന്റെ കോൺഗ്രസ്സ് ബന്ധം അവസാനിക്കും.
കണ്ണൂരിലെ ചോരക്കളിക്ക് മറുപടി പറയാൻ കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻതന്നെ നേരിട്ട് വന്നത് അണികളിൽ ആവേശമുയർത്തിയിട്ടുണ്ട്.

ജഗദീപിനും കുടുംബത്തിനും പ്രാദേശിക തലത്തിൽ സഹായം നൽകാൻ പാർട്ടി ഘടകത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. സിപിഐ(എം) ന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ സുധീരൻ കനത്ത താക്കീതും നൽകി. സിപിഐ(എം). നേതൃത്വത്തിന്റെ അറിവോടെയാണ് കണ്ണൂർ ജില്ലയിൽ ബോംബു നിർമ്മാണവും അക്രമങ്ങളും അരങ്ങേറുന്നത്. രാഷ്ട്രീയ ഭേദമെനേൃ എല്ലാവരും ഇതിനെതിരെ ഉണരണമെന്നും ജനകീയ കൂട്ടായ്മ ഉത്ഘാടനം ചെയ്ത്‌കൊണ്ട് സുധീരൻ ആവശൃപ്പെട്ടു. അക്രമത്തിനെതിരെ ഉയരുന്ന ജനാഭിപ്രായത്തെ വിലയിരുത്താൻ പോളിറ്റ് ബൃൂറോ പ്രതേൃക അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശൃപ്പെട്ടു. മുൻകാലങ്ങളിൽ സിപിഐ(എം). അക്രമത്തിൽപ്പെടുന്ന കോൺഗ്രസ്സുകാർക്ക് പാർട്ടി നേതൃത്വത്തിൽനിന്നും സഹായം ലഭിക്കുന്നത് വിരളമാണ്. ഒടുവിൽ അവർ അഭയം കണ്ടെത്തുന്നത് ബിജെപി.യിലായിരിക്കും. ആ അവസ്ഥ ഇനിയുണ്ടാവരുതെന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിലപാടാണ് ജഗദീപന്റെ സംരക്ഷണത്തിലൂടെ വൃക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP