Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൗരിയമ്മക്ക് സംഘപരിവാറിനോട് മുദുസമീപനമോ? ഹിന്ദുഐക്യവേദിയുടെ 'പുന്നപ്ര വയലാർ സമരത്തിന്റെ കാണാപ്പുറങ്ങൾ' എന്ന സെമിനാർ വിപ്ലവ നായിക ഉദ്ഘാടനം ചെയ്യുന്നത് വിവാദമാവുന്നു; ലക്ഷ്യം വി എസ് വയലാർ സമര നായകനെന്ന പ്രചാരണം പൊളിക്കാനോ?

ഗൗരിയമ്മക്ക് സംഘപരിവാറിനോട് മുദുസമീപനമോ? ഹിന്ദുഐക്യവേദിയുടെ 'പുന്നപ്ര വയലാർ സമരത്തിന്റെ കാണാപ്പുറങ്ങൾ' എന്ന സെമിനാർ വിപ്ലവ നായിക ഉദ്ഘാടനം ചെയ്യുന്നത് വിവാദമാവുന്നു; ലക്ഷ്യം വി എസ് വയലാർ സമര നായകനെന്ന പ്രചാരണം പൊളിക്കാനോ?

കെ വി നിരഞ്ജൻ

കൊച്ചി: ഈ 97ാം വയസ്സിൽ കെ.ആർ.ഗൗരിയമ്മയുടെ മനസ്സിലെന്താണ്? ഇന്ത്യകണ്ട കമ്യൂണിസ്റ്റ് ഉരുക്കുവനിതകളിൽ ഒരാളായിരുന്ന കെ.ആർ ഗൗരിയമ്മ സംഘപരിവാറിനോട് മൃദുസമുപനം കാണിക്കുന്നതാണ് പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നത്.

ഏപ്രിലിൽ ആലപ്പുഴയിൽ നടക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തന്റെ മുന്നോടിയായി ഈ മാസം 19ന് നടക്കുന്ന സെമിനാറിൽ ഗൗരിയമ്മ പങ്കെടുക്കുന്നു എന്ന വാർത്ത ഇടത് അനുഭാവികളെ ഞെട്ടിച്ചിട്ടുണ്ട്. 19ന് വൈകുന്നേരം ആലപ്പുഴ നഗരചത്വരത്തിൽ 'പുന്നപ്ര വയലാർ സമരത്തിന്റെ കാണാപ്പുറങ്ങൾ' എന്ന സെമിനാർ ഗൗരിയമ്മയാണ് ഉദ്ഘാടനം ചെയ്യുക.

സ്വന്തം പാർട്ടിയായ ജെ.എസ്.എസിനെ സിപിഎമ്മിൽ ലയിപ്പിക്കാനുള്ള ഗൗരിയമ്മയുടെ നേരത്തെയുള്ള നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് അവർ ഇപ്പോൾ ഇരുമുന്നണികളോടും അകലം പാലിച്ചാണ് കഴിയുന്നത്.ഫലത്തിൽ ജെ.എസ്.എസിന്റെ പിളർപ്പിലേക്കാണ് ഈ നീക്കം നയിച്ചത്. സിപിഎമ്മിലേക്കുള്ള പുനപ്രവേശം എന്നുപറഞ്ഞ് ഒരു വിഭാഗം നേതാക്കൾ വഞ്ചിച്ചതായി അവർക്ക് പരാതിയുണ്ട്. മാത്രമല്ല തന്റെ അനുയായികളായ ചില നേതാക്കൾക്ക് ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലൊക്കെ പരിഗണന ലഭിക്കാത്തതും ഗൗരിയമ്മയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഗൗരിയമ്മ സെമിനാറിൽ എത്തുന്നതിൽ രാഷ്ട്രീയ നീക്കമുണ്ടോയെന്ന സംശയം ഉയരുന്നത്. കഴിഞ്ഞ കുറക്കോലമായി ഒരു മാറ്റത്തിന്റെ സൂചനകൾ ഗൗരിയമ്മയിൽ പ്രകടമാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് അവർ ഒരു അമ്പലത്തിൽ സന്ദർശനം നടത്തിയതിന്റെയും അണികൾ അവർക്കായി വഴിപാട് നടത്തിയതിന്റെയുമൊക്കെ വാർത്തകൾ പുറത്തുവന്നപ്പോഴും, ഒരു കാലത്തെ കമ്യൂണിസ്റ്റ് ഉരുക്കുവനിതയുടെ നിലപാടകളെപ്പറ്റി വലിയ സംവാദങ്ങൾ കേരളത്തിൽ നടന്നിരുന്നു.

അതേസമയം ഹിന്ദുഐക്യവേദിയുടെ 'പുന്നപ്ര വയലാർ സമരത്തന്റെ കാണാപ്പുറങ്ങൾ' എന്ന സെമിനാറിൽ പങ്കെടുക്കുന്നത്, തന്റെ എക്കാലത്തെയും വലിയ രാഷ്ട്രീയ എതിരാളിയായ വി എസ് അച്യൂതാനന്ദനെ ലക്ഷ്യംവച്ചാണെന്നും അഭ്യൂഹമുണ്ട്.പുന്നപ്ര വയലാർ സമരത്തിൽ കാര്യമായൊന്നും ചെയ്യാതിരുന്ന വി എസ് അതിന്റെ മൊത്തം ക്രഡിറ്റ് നേടി, സമരനായകനായി നടക്കുകയായിരുന്നെന്ന് ഒരിക്കൽ അവർ തുറന്നടിച്ചിരുന്നു.

ഇത്തരത്തിലുള്ള കാപട്യങ്ങൾ തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഗൗരിയമ്മ സെമിനാറിനത്തെുന്നതെന്നും അല്ലാതെ സംഘപരിവാറിനോടുള്ള നിലപാട് മാറിയിട്ടില്‌ളെന്നുമാണ് ഗൗരിയമ്മയെ അനുകൂലിക്കുന്നവർ പറയുന്നത്.അതേസമയം ഇത് വീണുകിട്ടിയ ഒരു അവസരമായി കരുതി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ ഗൗരിയമ്മയുമായി ചർച്ച നടത്താനും ശ്രമം നടത്തുന്നുണ്ട്.

ഹിന്ദുഐക്യവേദി സമ്മേളനത്തിന്റെ ഭാഗാമായി പ്രമുഖർ പങ്കെടുക്കുന്ന വിവിധ സെമിനാറുകളാണ് ആലപ്പുഴയിൽ നടക്കുന്നത്. ഈ മാസം 23ന് വിദ്യാധിരാജ ഓഡിറ്റോറിയത്തിൽ 'കുട്ടനാടിന്റെറ പൈതൃകവും ചരിത്ര പശ്ചാത്തലവും' സെമിനാർനടക്കും. 26ന് ചേർത്തലയിൽ വെളുത്തച്ഛൻ സത്യമോ, മിഥ്യയോ? എന്ന സെമിനാർ ഹിന്ദു ഐക്യവേദി ജനറർ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാമാണ് ഉദ്ഘാടനം ചെയ്യന്നത്. ഈ സെമിനാറുകളുടെയാക്കെ പൊതുലക്ഷ്യം, കേരളത്തിൽ ഇടതുപക്ഷം പ്രചരിപ്പിക്കുന്ന ആശയങ്ങളെ ഖണ്ഡിക്കുകയെന്നതാണ്.

അതുകൊണ്ടുതനെന ഗൗരിയമ്മയെപോലൊരാൾ ഇത്തരം പരിപാടിയിൽ പങ്കെടുക്കുന്നത് വിവാദമാവുന്നതും. പുന്നപ്രയിൽ ഏപ്രിൽ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഹിന്ദു നേതൃസമ്മേളനം നടക്കും. എട്ടിന് പ്രതിനിധി സമ്മേളനം, ഒമ്പതിന് പ്രകടനം, പൊതുസമ്മേളനം എന്നിവയാണ് മറ്റ് പ്രധാന പരിപാടികൾ. ഈ സമ്മേളനത്തിൽ യോഗാചാര്യൻ ബാബാ രാംദേവ് അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP