Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പകൽ സമയം മൂന്ന് മണിക്കൂർ വരെ വൈദ്യുതി ഉണ്ടാകില്ല; രാത്രയിൽ ഒരു മണിക്കൂറോളവും; കെഎസ്ഇബി അണക്കെട്ടുകളിൽ അവശേഷിക്കുന്നത് 15 ദിവസത്തേക്കുള്ള വെള്ളം മാത്രം; പ്രതിസന്ധി അതിരൂക്ഷമെന്ന തിരിച്ചറിവിൽ കടുത്ത നടപടികളിലേക്ക് വൈദ്യുത ബോർഡ്; കറണ്ട് കട്ടിനൊപ്പം നിരക്ക് കൂട്ടിയേ മതിയാകൂവെന്നും ആവശ്യം; കാലവർഷം ചതിച്ചതിനാൽ ലോഡ് ഷെഡിങ് അനിവാര്യമെന്ന തിരിച്ചറിവിൽ സർക്കാരും; കുടിവെള്ളവും കിട്ടാക്കനിയാകും; പ്രളയാനന്തര കേരളം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

പകൽ സമയം മൂന്ന് മണിക്കൂർ വരെ വൈദ്യുതി ഉണ്ടാകില്ല; രാത്രയിൽ ഒരു മണിക്കൂറോളവും; കെഎസ്ഇബി അണക്കെട്ടുകളിൽ അവശേഷിക്കുന്നത് 15 ദിവസത്തേക്കുള്ള വെള്ളം മാത്രം; പ്രതിസന്ധി അതിരൂക്ഷമെന്ന തിരിച്ചറിവിൽ കടുത്ത നടപടികളിലേക്ക് വൈദ്യുത ബോർഡ്; കറണ്ട് കട്ടിനൊപ്പം നിരക്ക് കൂട്ടിയേ മതിയാകൂവെന്നും ആവശ്യം; കാലവർഷം ചതിച്ചതിനാൽ ലോഡ് ഷെഡിങ് അനിവാര്യമെന്ന തിരിച്ചറിവിൽ സർക്കാരും; കുടിവെള്ളവും കിട്ടാക്കനിയാകും; പ്രളയാനന്തര കേരളം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കേരളം ഇരുട്ടിലേക്ക് തന്നെ സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ അവശേഷിക്കുന്നത് 15 ദിവസത്തേക്കുള്ള വെള്ളം മാത്രം. വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം തുടങ്ങി. അണക്കെട്ടുകളിൽ അവശേഷിക്കുന്നത് 432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ്. ഈ സാഹചര്യത്തിൽ രണ്ടാഴ്ച കഴിഞ്ഞാൽ ലോഡ് ഷെഡിങ് ഉറപ്പാണ്. ഇതിനൊപ്പം വൈദ്യുതി നിരക്കിലും വലിയ വർദ്ധനവുണ്ടാകും. മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് കെ എസ് ഇ ബി. ഇതിനുള്ള സാധ്യത കുറവാണെന്നാണ് കലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. മഴ പെയ്താലും വൈദ്യുതിയുടെ ആവശ്യത്തിനുള്ള വെള്ളം കിട്ടാനുള്ള സാധ്യത കുറവാണ്.

ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 75 ദശലക്ഷം യൂണിറ്റായിരുന്നു. മിക്ക അണക്കെട്ടുകളും വറ്റി. അണക്കെട്ടുകളിലെല്ലാം കൂടി 10% വെള്ളം മാത്രമാണുള്ളത്. ജലവൈദ്യുത പദ്ധതികളായ പമ്പ, ഷോളയാൽ, ഇടമലയാർ, മാട്ടുപ്പെട്ടി, ബാണാസുരസാഗർ, ആനയിറങ്കൽ, പൊന്മുടി, ചെങ്കുളം, കക്കാട് അണക്കെട്ടുകൾ വറ്റി. ഇടുക്കി അണക്കെട്ടിൽ മാത്രമാണ് ഇപ്പോൾ വെള്ളം ഉള്ളത്. അതും 275 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രം. പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണ് മുമ്പോട്ട് പോക്ക്. ഇത് ബോർഡിനെ പ്രതിസന്ധയിലാക്കുന്നു. ഈ സാഹചര്യത്തിൽ ദിവസവും മൂന്ന് മണിക്കൂറിൽ അധികം വൈദ്യുതി നിയന്ത്രണം എത്താൻ സാധ്യതയുണ്ട്. പകൽ സമയത്ത് മൂന്ന് മണിക്കൂറും രാത്രിയിൽ ഒരു മണിക്കൂറും. കെ എസ് ഇ ബിയുടെ ഈ നിർദ്ദേശത്തെ സർക്കാരിന് പോലും അംഗീകരിക്കേണ്ടി വരുന്ന വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത്. കുടിവെള്ള വിതരണത്തേയും ജലക്ഷാമം ബാധിക്കും.

മഴ മേഘങ്ങൾ പെയ്തിറങ്ങാൻ മടിക്കുന്നതിനാൽ അനുദിനം ജലനിരപ്പ് താഴുകയാണ് ഡാമുകളിൽ. എന്നും കേരളം ഭീതിയോടെ ചർച്ച ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ 112.15 അടി വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 126 അടി വെള്ളം ഉണ്ടായിരുന്നു. സാധാരണ ഈ മാസങ്ങളിൽ ലഭിക്കുന്ന മഴ കൃഷിക്കു ഏറെ സഹായകമായിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി വിപരീതമായതു കർഷകർക്കു തിരിച്ചടി ആയിരിക്കുകയാണ്. ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി പോലുള്ള വിളകളെയാണ് മഴയില്ലാത്തതു സാരമായി ബാധിച്ചിരിക്കുന്നത്. ഇനിയെങ്കിലും കാലവർഷ മഴ ലഭിച്ചാൽ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്നു കർഷകർ പറയുന്നു. കേരളത്തിലെ മഴക്കുറവ് ഇത്തവണ തമിഴ്‌നാട്ടിലെ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നതാണ് ഇവരെ ആശങ്കയിലാക്കുന്നത്.

തൃശൂരിൽ പ്രതിസന്ധി രൂക്ഷമാകും. പീച്ചി ഡാമിൽ ജൂലൈ മാസത്തിൽ ജലനിരപ്പ് ദിനം പ്രതി കുറയുന്നു. സാധാരണ മഴക്കാലത്തു 2 സെന്റിമീറ്റർ വീതം ജലനിരപ്പ് കൂടുന്നതിനു പകരം ഇത്തവണ കുറയുന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഇന്നലെ 66.48 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ് . ഇത് ജൂലൈ 2 നു 66. 50 മീറ്ററായിരുന്നു. 10 വർഷത്തിനിടയിൽ 66.48 മീറ്ററിനേക്കാൾ ജലനിരപ്പ് 2 തവണ താഴെ രേഖപ്പെടുത്തിയെങ്കിലും നിത്യേന ജലനിരപ്പ് കുറഞ്ഞു വരുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഇത് പ്രതിസന്ധി അതിരൂക്ഷമാകും. ഡാമിലേക്ക് വെള്ളമെത്തുന്നില്ലെങ്കിലും ഡാമിൽ നിന്നു വെള്ളമെടുപ്പ് തുടരുന്നതിനാൽ ഡാം വറ്റിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജലനിരപ്പിൽ കുറവുണ്ടാവുക മുൻ വർഷത്തെ മഴയുടെ അളവ് കുറയുമ്പോഴാണ്. എന്നാൽ പ്രളയമുണ്ടായതിനു ശേഷമുണ്ടായ വർഷത്തിലെ ജലനിരപ്പിന്റെ കുറവാണ് ആശങ്കയ്ക്കു കാരണമാകുന്നത്

കൊമ്പഴ, വാണിയമ്പാറ, മാമ്പാറ, കള്ളക്കുന്ന്, ആനവാരി, വള്ളിക്കയം, തെക്കേകുളം, പാലക്കുന്ന് എന്നിങ്ങനെ പീച്ചിയിലെ നീരൊഴുക്ക് സജീവമാക്കുന്ന പ്രദേശങ്ങളെല്ലാം വരണ്ട നിലയിലാണ്. പീച്ചിയിൽ നിന്ന് ജല അഥോറിറ്റിക്കു ദിവസേന 5.5 കോടി ലീറ്റർ വെള്ളം ശുദ്ധജല വിതരണത്തിനായി നൽകുന്നുണ്ട്. നിലവിൽ 5 മാസം നൽകാനുള്ള കുടിവെള്ളം പീച്ചിയിലുണ്ട്. എന്നാൽ മഴ കനിഞ്ഞില്ലെങ്കിൽ ജലനിരപ്പ് വീണ്ടും താഴുകയും ശുദ്ധജലവിതരണത്തെ ബാധിക്കുകയും ചെയ്യും. ഇടുക്കിയിൽ പൈനാവ് ഉൾപ്പെടെ ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ശുദ്ധ ജലം എത്തിക്കുന്ന ഇടുക്കി കഞ്ഞിക്കുഴി വില്ലേജ് ശുദ്ധജല പദ്ധതി വൻ പ്രതിസന്ധിയിലേക്ക് പോവുകയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം താഴ്ന്നു തുടങ്ങിയതോടെ ജല വിതരണത്തിന് ചെറുതോണി അണക്കെട്ടിനെ മാത്രം ആശ്രയിക്കുന്ന പദ്ധതി ഏതു സമയവും അടച്ചു പൂട്ടാമെന്ന സ്ഥിതിയിലായി.

മാട്ടുപ്പെട്ടി ജലാശയം വറ്റി വരണ്ടത് മൂന്നാർ മേഖലയിൽ ജല അഥോറിറ്റിയുടെ ശുദ്ധജല വിതരണത്തിൽ വൻ പ്രതിസന്ധി ആണ് സൃഷ്ടിച്ചത്.മാട്ടുപ്പെട്ടിയിൽ നിന്ന് വെള്ളം ഒഴുകി എത്തുന്ന കുട്ടിയാർ പുഴയിൽ നിന്നാണ് ജല അഥോറിറ്റി പമ്പിങ് നടത്തുന്നത്. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത് മൂലം ഒരാഴ്ച പമ്പിങ് തടസ്സപ്പെട്ടിരുന്നു. മഴ കുറഞ്ഞതോടെ പൊന്മുടി, ആനയിറങ്കൽ അണക്കെട്ടുകളിൽ ജല നിരപ്പ് സമീപ കാലത്തെ ഏറ്റവും താഴ്ന്ന അളവിൽ എത്തി. സമുദ്ര നിരപ്പിൽ നിന്നും 678.8 മീറ്റർ ഉയരമുള്ള പൊന്മുടി അണക്കെട്ടിൽ ആകെ സംഭരണ ശേഷിയുടെ 8 ശതമാനം മാത്രം ആണ് വെള്ളം അവശേഷിക്കുന്നത്.

3. 97 മീറ്റർ ആണ് കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. ജൂൺ മാസം അവസാനിച്ചിട്ടും പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് ഇത്രയും താഴുന്നത് ആദ്യമായാണ്. ആനയിറങ്കൽ അണക്കെട്ടിൽ ഒരു ശതമാനം വെള്ളം മാത്രം ആണ് ഉള്ളത്. 0.272 മീറ്റർ ആണ് ഇന്നലത്തെ ജലനിരപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP