Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണക്ഷൻ നൽകാൻ രണ്ട് ലക്ഷം കൈക്കൂലി വേണമെന്ന് കെ എസ് ഇ ബി; സ്ഥാപനം പൂട്ടേണ്ടി വന്നാലും കൈക്കൂലി നൽകില്ലെന്ന് വ്യവസായി;വൈദ്യുതി വകുപ്പിന്റെ പീഡനത്തിൽ പ്രതിഷേധിച്ച് യുവവ്യസായി അനിശ്ചിത കാല നിരാഹാര സമരത്തിൽ

കണക്ഷൻ നൽകാൻ രണ്ട് ലക്ഷം കൈക്കൂലി വേണമെന്ന് കെ എസ് ഇ ബി; സ്ഥാപനം പൂട്ടേണ്ടി വന്നാലും കൈക്കൂലി നൽകില്ലെന്ന് വ്യവസായി;വൈദ്യുതി വകുപ്പിന്റെ പീഡനത്തിൽ പ്രതിഷേധിച്ച് യുവവ്യസായി അനിശ്ചിത കാല നിരാഹാര സമരത്തിൽ

ആർ. പീയൂഷ്

കൊച്ചി: കണക്ഷൻ നൽകാൻ കൈക്കൂലിയാവിശ്യപെട്ടിട്ട് നല്കാത്തതിനെ തുടർന്ന് യുവവ്യവസായിയെ വൈദ്യുതി വകുപ്പ് ജീവനക്കാർ ബുദ്ധിമുട്ടിക്കുന്നതായി പരാതി .വൈദ്യുതി കണക്ഷൻ നല്കാത്തതിനെ തുടർന്ന് കോടിക്കണക്കിനു രൂപ നഷ്ടം സംഭവിച്ച വ്യവസായി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നിരാഹാര സമരമാരംഭിച്ചു. നാഷണൽ ചിറ്റ് ഡവലപ്പ്മെന്റ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ന്യൂ ഇയർഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറുമായ എം.എം പ്രസാദാണ് അങ്കമാലി കറുകുറ്റിയിലുള്ള കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ മരണം വരെ നിരാഹാരസമരം നടത്തുന്നത്.

കഴിഞ്ഞ ബുധനാഴച്ചയാരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. നാലു വർഷം മുമ്പാണ് ന്യൂ ഇയർഗ്രൂപ്പ് കറുകുറ്റിയിൽ കോർപ്പറേറ്റ് ഓഫീസ് സ്ഥാപിച്ചത്. അന്നു വൈദ്യുതി കണക്ഷനപേക്ഷിച്ചപ്പോൾ അസിസ്റ്റന്റ് എൻജിനീയർ രണ്ടു ലക്ഷം കൈക്കൂലിയാവിശ്യപെട്ടു.നല്കാൻ തയ്യാറാവാത്തതോടെ പ്രതികാര നടപടികളും തുടങ്ങി. ഒടുവിൽ പത്ത് ദിവസം നിരാഹാരമിരുന്നതിനെ തുടർന്ന് കലക്ടറടക്കമുള്ളവർ ഇടപെട്ട് കണക്ഷൻ നല്കി.എന്നാൽ അന്നത്തെ ഉപാധിയനുസസരിച്ച പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചെങ്കിലും ഇപ്പോൾ കണക്ഷൻ നല്കാൻ തയ്യാറായില്ലെന്ന മാത്രമല്ല പരിശോധനകൾ നടത്തി കള്ള റിപ്പോർട്ടുണ്ടാക്കി ഭീമമായ തുക പിഴയിട്ട് വൈരാഗ്യം തീർക്കാനും കെ.എസ്.ഇ.ബി ശ്രമിക്കുന്നുവെന്ന് പ്രസാദ് ആരോപിക്കുന്നു.

നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടും കൈക്കൂലി നല്കാത്തതിനെ തുടർന്ന് ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിലെത്തിക്കും വരെ സമരം തുടരാനാണ് പ്രസാദിന്റെ തീരുമാനം.മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും കെ.എസ്.ഇ.ബി എം.ഡിക്കുമെല്ലാം പരാതി നല്കിയട്ടുണ്ടെങ്കിലും തുടർനടപടികളുണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു.കോടികൾ മുതൽ മുടക്കി ആരംഭിച്ച സംരഭമായിരുന്നെങ്കിലും കെ.എസ്.ഇ.ബി.യുടെ നിഷേധാത്മ നിലപാട് മൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ദിനം പ്രതി സംഭവിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നാലും നയാപൈസ കൈക്കൂലി നല്കില്ലെന്ന ഉറച്ച നില്പാടിൽ തന്നെയാണ് ഇദ്ദേഹം.

നവകേരള ചർച്ചകൾ സജീവമാകുന്ന കാലത്തു തന്നെയാണ് കേരളത്തിൽ മുതൽ മുടക്കുന്ന സംരഭകർക്ക ഉദ്യോഗസ്ഥരിൽ നിന്നും ഇത്തരത്തിലുള്ള തിക്താനുഭവങ്ൾ നേരിടുന്നത്.ജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് സമരത്തിനു ലഭിക്കുന്നത്.എന്നാൽ രാഷ്ട്രീയ നേതാക്കളും മേൽ ഉദ്യോഗസ്ഥരും സമരം അവഗണിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP