Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പളവും ബോണസുമില്ലാതെ അധിക ഡ്യൂട്ടി പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് ജീവനക്കാർ; ഓണം അവധിക്ക് വലിയ ലാഭം ഉണ്ടാക്കാമെന്ന കണക്കുകൂട്ടൽ അപ്പാടെ തെറ്റി; ദീർഘദൂര സർവ്വീസുകൾ ചെയിൻ സർവ്വീസുകളാക്കിയപ്പോൾ യാത്രക്കാരും കൈയൊഴിഞ്ഞു; വരുമാനത്തിലെ പ്രതിദിന ഇടിവ് 50 ലക്ഷം വരെ; സ്വകാര്യ ലോബിയെ സഹായിക്കാൻ റൂട്ടുകൾ വെട്ടിക്കുറച്ച് ഉദ്യോഗസ്ഥരുടെ കൈസഹായവും; ഓണക്കാലത്ത് ആനവണ്ടി മൂക്കും കുത്തി വീണത് ഇങ്ങനെ

ശമ്പളവും ബോണസുമില്ലാതെ അധിക ഡ്യൂട്ടി പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് ജീവനക്കാർ; ഓണം അവധിക്ക് വലിയ ലാഭം ഉണ്ടാക്കാമെന്ന കണക്കുകൂട്ടൽ അപ്പാടെ തെറ്റി; ദീർഘദൂര സർവ്വീസുകൾ ചെയിൻ സർവ്വീസുകളാക്കിയപ്പോൾ യാത്രക്കാരും കൈയൊഴിഞ്ഞു; വരുമാനത്തിലെ പ്രതിദിന ഇടിവ് 50 ലക്ഷം വരെ; സ്വകാര്യ ലോബിയെ സഹായിക്കാൻ റൂട്ടുകൾ വെട്ടിക്കുറച്ച് ഉദ്യോഗസ്ഥരുടെ കൈസഹായവും; ഓണക്കാലത്ത് ആനവണ്ടി മൂക്കും കുത്തി വീണത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരി കെഎസ്ആർടിസി സിഎംഡിയായിരുന്ന സമയത്ത് നടത്തിയ പരിഷ്‌കാരങ്ങൾ വലിയ രീതിയിലുള്ള മുന്നേറ്റമാണ് തകർന്ന് കിടന്ന കോർപ്പറേഷന് സമ്മാനിച്ചത്. സ്വന്തം വരുമാനത്തിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലേക്കും കാര്യങ്ങൾ എത്തിയതിന് പിന്നാലെ തച്ചങ്കരിക്ക് അപ്രതീക്ഷിതമായി സ്ഥാനവും നഷ്ടമായിരുന്നു. ഇതിന് പിന്നാലെ വീണ്ടും കെഎസ്ആർടിസിയിൽ തൊഴിലാളി നേതാക്കൾ പഴയ ഭരമം ആരംഭിച്ചപ്പോൾ വീണ്ടും തകിടം മറിഞ്ഞ അവസ്ഥയാണ്. ഓണക്കാലത്ത് പോലും വലിയ ലാഭമുണ്ടാക്കാൻ കഴിയത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. ഓണം അവധിക്ക് പോലും പ്രതീക്ഷിച്ച കളക്ഷൻ ലഭിക്കാതെ വന്നതോടെ വീണ്ടും പ്രതിസന്ധിയിലാവുകയാണ് ആനവണ്ടി

ഓണത്തിന് പല ജീവനക്കാർക്കും ശമ്പളവും ബോണസും ഒന്നും കിട്ടാതെ വന്നതോടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച പലരും ലോങ് റൂട്ടിൽ സർവ്വീസ് നടത്തുന്നതിൽ നിന്ന് മാറി നിൽക്കുകയും ചെയ്തപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു എന്നാണ് വിവരം.ഇതിന് പുറമെ ദീർഘ ദൂര സർവ്വീസുകൾ ചെയിൻ സർവ്വീസുകളായി മാറുകയും ചെയ്തതോടെ യാത്രക്കാർ മറ്റ് മാർഗ്ഗങ്ങളെ ആശ്രയിക്കുകയും ചെയ്തു. ഇതോടെയാണ് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായത്.

ഓണാവധി ആരംഭിച്ച വെള്ളിയാഴ്ച കളക്ഷൻ 6.60 കോടി രൂപ മാത്രംമായിരുന്നു. സെപ്റ്റംബർ ഏഴിന് 7.30 കോടിയും എട്ടിന് ഏഴുകോടിയും കളക്ഷൻ ലഭിച്ചു. എട്ടിന്, ഞായറാഴ്ച എറണാകുളം സോണിൽ മാത്രം 150-തിൽപരം സർവീസുകൾ റദ്ദാക്കിയിരുന്നു. പ്രതിദിനം ശരാശരി 1730 ഷെഡ്യൂളുകൾ നടത്തുന്ന ഈ സോണിൽ അന്ന് ഓടിച്ചത് 1574 സർവീസുകൾ മാത്രം. ഇത്രയധികം സർവ്വീസുകൾ റദ്ദാക്കിയതിന്റെ ലാഭം കൊയ്യുന്നതാകട്ടെ സ്വകാര്യ ബസ് ഉടമകളും.

ഓണത്തിനോട് അടുത്ത ദിവസങ്ങളിലെക്കാൾ മോശമായിരുന്നു ഓണദിവസങ്ങൾ. ഏറ്റവും അധികം കളക്ഷൻ പ്രതീക്ഷിച്ച ഉത്രാട ദിനത്തിൽ ശരാശരിക്കും താഴെ മാത്രമായി കളക്ഷൻ ചുരുങ്ങി.കഴിഞ്ഞ ഒൻപതിനും ശരാശരി കളക്ഷൻ മാത്രം-6.74 കോടി രൂപ. ഉത്രാടദിനമായ 10-നു റെക്കോഡ് കളക്ഷൻ പ്രതീക്ഷിച്ചെങ്കിലും 6.26 കോടി രൂപയായി കുറഞ്ഞു. സാധാരണ ഓണക്കാലത്തെ അപേക്ഷിച്ച് പ്രതിദിനം 50 ലക്ഷം വരെ വരുമാനം ഇടിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

ശമ്പളം അനിശ്ചിതാവസ്ഥയിലായതോടെ അധിക ഡ്യൂട്ടിക്കു ജീവനക്കാർ വിസമ്മതിച്ചതും പ്രതിസന്ധിക്കു കാരണമായി. ഓഗസ്റ്റിൽ 5000 സർവീസുകൾ വരെ അയച്ചെങ്കിൽ ഓണാവധിക്ക് സെപഷൽ സർവീസടക്കം 4800 സർവ്വീസുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. ശമ്പളവും ാനുകൂല്യവുമില്ലാത്ച അവസ്ഥയിൽ ഓണത്തിന് അധിക ഡ്യൂട്ടി കൂടി പറ്റില്ല എന്ന നിലപാടാണ് ജീവനക്കാർ സ്വീകരിച്ചത്. തച്ചങ്കരിയെ്‌പോലെ ജീവനക്കാരെ ഒപ്പം നിർത്തി കോർപ്പറേഷന് വേണ്ടി ഒരു ഉദ്യോഗസ്ഥൻ പോലും മുന്നോട്ട് വരുന്നില്ല എന്നതാണ് ഒരു പ്രതിസന്ധി. മാത്രമല്ല ഉള്ളതിനെയും നശിപ്പിക്കുന്ന സമീപനമാണ് പ ഉദ്യോഗസ്ഥർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP