1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
22
Monday

34 ഡിപ്പോകൾ കെഎസ്ആർടിസി അടച്ചുപൂട്ടുന്നു; എല്ലാ എംപാനൽ ജീവനക്കാരെയും പുറത്താക്കും; ഇന്ന് കെഎസ്ആർടിസി പെൻഷൻകാർ വിഷു ആഘോഷിക്കുന്നത് കാത്തിരുന്ന പെൻഷൻ തുക കൈയിൽ കിട്ടാതെ; ശമ്പളം മുടങ്ങലും പെൻഷൻ കുടിശ്ശികയും പതിവായതോടെ കൈമലർത്തി സർക്കാർ; യൂണിയൻ നേതാക്കളുടെ തോന്ന്യവാസം നടപ്പിലാകാൻ തച്ചങ്കരിയെ ചവിട്ടിപ്പുറത്താക്കാൻ കൂട്ടുനിന്നവർ പോലും അദ്ദേഹത്തം ഇപ്പോൾ സ്‌നേഹത്തോടെ സ്മരിക്കുന്നു; കെടുകാര്യസ്ഥതകൾ നടമാടുമ്പോൾ ആനവണ്ടിയുടെ ചരമക്കുറിപ്പ് ആസന്നം

April 15, 2019 | 07:04 AM IST | Permalink34 ഡിപ്പോകൾ കെഎസ്ആർടിസി അടച്ചുപൂട്ടുന്നു; എല്ലാ എംപാനൽ ജീവനക്കാരെയും പുറത്താക്കും; ഇന്ന് കെഎസ്ആർടിസി പെൻഷൻകാർ വിഷു ആഘോഷിക്കുന്നത് കാത്തിരുന്ന പെൻഷൻ തുക കൈയിൽ കിട്ടാതെ; ശമ്പളം മുടങ്ങലും പെൻഷൻ കുടിശ്ശികയും പതിവായതോടെ കൈമലർത്തി സർക്കാർ; യൂണിയൻ നേതാക്കളുടെ തോന്ന്യവാസം നടപ്പിലാകാൻ തച്ചങ്കരിയെ ചവിട്ടിപ്പുറത്താക്കാൻ കൂട്ടുനിന്നവർ പോലും അദ്ദേഹത്തം ഇപ്പോൾ സ്‌നേഹത്തോടെ സ്മരിക്കുന്നു; കെടുകാര്യസ്ഥതകൾ നടമാടുമ്പോൾ ആനവണ്ടിയുടെ ചരമക്കുറിപ്പ് ആസന്നം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർസിയെ മുന്നോട്ടു കൊണ്ടുപോകാൻ പരിശ്രമിച്ച ടോമിൻ തച്ചങ്കരിയെ പടിയിറക്കി വിട്ടവരിൽ പ്രധാനികൾ കോർപ്പറേഷനിലെ യൂണിയൻ ജീവനക്കാരാണ്. ആനവണ്ടിയെ തട്ടുകേടില്ലാതെ മുന്നോട്ടു കൊണ്ടുപോയ തച്ചങ്കരിയി പടിയിറക്കിവിട്ട് അധികാര കസേരയിൽ കയറി ഇരുന്നവർ ഇപ്പോൾ എല്ലാം കുളമാക്കുന്ന അവസ്ഥയിലാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെയും പെൻഷൻ മുടങ്ങലുമെല്ലാം ഇപ്പോൾ കോർപ്പറേഷനിലെ പതിവപരിപാടിയായി മാറിയിട്ടുണ്ട്. ഡിപ്പോകൾ അടച്ചുപൂട്ടിയും കണ്ടക്ടർമാർക്ക് പുറമേ എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ഇപ്പോൾ ആനവണ്ടി.

കോർപ്പറേഷനിലെ മുഴുവൻ എംപാനലുകാരെയും പുറത്താക്കാനാണ് തീരുമാനം. ഇതോടൊപ്പം 36 ഡിപ്പോകളും അടച്ചുപൂട്ടും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി. ചെയർമാനുമായ കെ.ആർ. ജ്യോതിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. പരമാവധി ബസുകൾ സർവീസിനിറക്കുക, ഒരു ലിറ്റർ ഡീസലിനു കുറഞ്ഞത് 4.5 കി.മീ. ഇന്ധനക്ഷമത നേടുക, ഒരു ബസിന് ആറു തൊഴിലാളികൾ എന്ന അനുപാതം കൈവരിക്കാനായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, എല്ലാ എമ്പാനൽ ജീവനക്കാരെയും പിരിച്ചുവിടുക, മിനിസ്റ്റീരിയൽ വിഭാഗത്തിൽ അധികമായുള്ള ജീവനക്കാരെ കണ്ടക്ടർ/സുരക്ഷാ വിഭാഗം തുടങ്ങി മറ്റു തസ്തികകളിലേക്കു പുനർവിന്യസിക്കുക, റെഗുലേഷനില്ലാതെയുള്ള ഇ.ഡി. തസ്തികകളിൽ തുടരുന്നവരെ യഥാർഥ തസ്തികയിലേക്കു തിരിച്ചയയ്ക്കുക, ലാഭകരമല്ലാത്ത 36 യൂണിറ്റുകൾ അടച്ചുപൂട്ടുക, മാനേജ്മെന്റ് വിദഗ്ധരെ ഓപ്പറേഷൻ ആൻഡ് അഡ്‌മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ മാറ്റിനിയമിക്കുക തുടങ്ങിയവയാണു തീരുമാനങ്ങൾ. ഇവ നടപ്പാക്കി മൂന്നു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ പിന്തുണയോടെ മുൻ സി.എം.ഡി. ടോമിൻ തച്ചങ്കരി ഓപ്പറേഷൻ ആൻഡ് അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിൽ നിയമിച്ചവരെ തൊഴിലാളി സംഘടനകളുടെ സമ്മർദത്തിനു വഴങ്ങി പുറത്താക്കിയ പുതിയ എം.ഡി: എംപി. ദിനേശ് ഇതോടെ വെട്ടിലായി. അവധി ക്കാലമായിട്ടും കലക്ഷൻ കൂപ്പുകുത്തിയ നിലയിലാണ്. ഓരോ ദിവസവും നൂറുകണക്കിനു സർവീസുകൾ വെട്ടിക്കുറച്ചതും കെ.എസ്.ആർ.ടി.സിയെ വലിയ പ്രതിസന്ധിയിലാക്കി. യൂണിയനുകാരുടെ തോന്ന്യവാസമാണ് പ്രശ്‌നങ്ങൾക്കെല്ലാം ഇടയാക്കുന്നത്.

യൂണിയൻ നേതാക്കളായ ചില മെക്കാനിക്കൽ ജീവനക്കാരുടെ നിയന്ത്രണത്തിലാണു കോർപ്പറേഷന്റെ ആസ്ഥാന ഓഫീസ്. തച്ചങ്കരിയുടെ കാലത്ത്, കലക്ഷൻ വർധിപ്പിക്കാനായി എ.സി. ബസുകളിൽ അധികമായി നാലു സീറ്റ് പിടിപ്പിക്കാൻ ആറു മാസമെടുത്ത മെക്കാനിക്കൽ വിദഗ്ദ്ധർ! ബസ് നടത്തിപ്പിനെപ്പറ്റി ഒന്നുമറിയാത്തവരാണ് എം.ഡിയുടെ ഉപദേശകർ. ചീഫ് ഓഫീസ് മെക്കാനിക്കൽ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിട്ടും രണ്ടായിരത്തോളം ബസുകൾ കട്ടപ്പുറത്താണ്. മാർച്ചിൽ 31 ദിവസവും ഓടിയത് 3006 ബസുകൾ മാത്രമാണെന്നാണു വിവരം. 6418 ബസുകളും പ്രതിദിനം 5500 ഷെഡ്യൂളുകളുമാണു കെ.എസ്.ആർ.ടി.സിക്കുള്ളത്.

ജനുവരിയിൽ 2989 ബസുകൾ 15000 രൂപയ്ക്കു മുകളിൽ വരുമാനം നേടിയിരുന്നു. മാർച്ചിൽ അത് 1953 എണ്ണമായി കുറഞ്ഞു. ജനുവരിയിൽ 3818 ബസുകൾ കിലോമീറ്ററിനു ശരാശരി 35 രൂപയിലധികം വരുമാനം നേടിയ സ്ഥാനത്ത് മാർച്ചിൽ അത് 2808 ആയി കുറഞ്ഞു.
ചീഫ് ഓഫീസിൽ ഓപ്പറേഷൻ വിഭാഗത്തെ മൂലയ്ക്കിരുത്തി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ ഭരണം ഏറ്റെടുത്തതോടെയാണു കോർപ്പറേഷൻ തകർച്ചയുടെ വക്കിലെത്തിയത്.

അതേസമയം കെഎസ്ആർടിസിയിൽ പെൻഷൻ വിതരണവും അവതാളത്തിലായിരിക്കയാണ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണബാങ്കുകളിൽ നിന്നു പണം കടംവാങ്ങി സർക്കാർ ക്ഷേമപെൻഷൻ കൊടുത്തുതീർത്തതോടെ കെഎസ്ആർടിസി പെൻഷൻകാർക്ക് ഇത്തവണ പട്ടിണിയുടെ വിഷുവാണ്. എല്ലാമാസവും 5നു മുൻപ് ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ ഇന്നലെയും ലഭിച്ചില്ല. ഉള്ളതു മുഴുവൻ സർക്കാരിനു കടം കൊടുത്തെന്നും കെഎസ്ആർടിസിക്കു നൽകാൻ പണമില്ലെന്നും സഹകരണബാങ്കുകൾ അറിയിച്ചതോടെയാണ് പെൻഷൻ വിതരണം മുടങ്ങിയത്.

കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച 39,000 പേർക്ക് പെൻഷൻ നൽകാൻ പ്രതിമാസം 62 കോടി രൂപയാണു വേണ്ടത്. കഴിഞ്ഞ വർഷം പെൻഷൻ മാസങ്ങളോളം മുടങ്ങി വ്യാപകമായ പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ സഹകരണബാങ്കുകളുടെ കൺസോർഷ്യത്തിന്റെ സഹായം തേടിയത്. സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ച ഫണ്ടിൽ നിന്നു പിന്നീട് ഈ തുക പലിശസഹിതം ബാങ്കുകൾക്കു നൽകാമെന്നായിരുന്നു ധാരണ. കഴിഞ്ഞ മാസവും പെൻഷൻ രണ്ടാഴ്ചയോളം വൈകിയെങ്കിലും കുടിശിക ഉൾപ്പെടെ കൊടുത്തുതീർത്തിരുന്നു.

തിരഞ്ഞെടുപ്പിനു മുൻപ് ക്ഷേമപെൻഷൻകുടിശിക കൊടുത്തു തീർക്കാനായി സഹകരണബാങ്കുകളിൽ നിന്ന് 3000 കോടി രൂപയോളം സർക്കാർ കടംവാങ്ങിയിരുന്നു. ഇതോടെ പെൻഷനു നൽകാൻ പണമില്ലാത്ത അവസ്ഥയിലായി ബാങ്കുകൾ. കെഎസ്ആർടിസി ആവശ്യപ്പെട്ടെങ്കിലും അവർ കൈമലർത്തി. സർക്കാർ നൽകാനുള്ള ഒരു മാസത്തെ കുടിശിക നൽകിയാൽ ആ പണം അനുവദിക്കാമെന്ന് ബാങ്കുകൾ അറിയിച്ചതിനുശേഷം അതിനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും വൈകി. ഈയാഴ്ച തുക വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് വൃത്തങ്ങൾ പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്ഥനായി കൊട്ടിക്കലാശത്തിന് എത്തിയത് ഭാര്യക്കും മകനുമൊപ്പം; കൊട്ടിക്കലാശ വേദിയിൽ പ്രവർത്തകരുടെ നൃത്തം കണ്ട് തുറന്ന വാഹനത്തിന് ഉള്ളിൽ നിന്ന് നൃത്തം ചെയ്ത് സുരേഷ് ഗോപി; കമ്മീഷണർ രംഗത്തിലെ `ഷിറ്റ്` രംഗം പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അഭിനയിച്ച് കാണിച്ച് സ്ഥാനാർത്ഥി; തിരിച്ച് ഷിറ്റ് ആക്ഷൻ കാണിച്ച് ഇടത് പ്രവർത്തകരും; പ്രചാരണത്തിൽ വ്യത്യസ്ഥനായ ആക്ഷൻ ഹീറോ കൊട്ടിക്കലാശത്തിലും താരമായത് ഇങ്ങനെ
കൊട്ടിക്കലാശത്തിന് പിന്നാലെ ആരംഭിച്ച സംഘർഷങ്ങൾ വ്യാപിക്കുന്നു; പാലക്കാട് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വെട്ട്; മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും വെട്ടേറ്റു; തലയ്ക്ക് വെട്ടേറ്റ കോൺഗ്രസ് നേതാവ് ശിവരാജൻ ഗുരുതരാവസ്ഥയിൽ; രമ്യ ഹരിദാസിന് പിന്നാലെ സുരേന്ദ്രനും അൻവറിനും മുരളീധരനും നേരെയൂം അക്രമം; തന്നെ തടഞ്ഞത് സിപിഎം ഗുണ്ടായിസമെന്ന് എ.കെ ആന്റണി; തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്
ശ്രീലങ്കയ്ക്ക് ഇത് 'കറുത്ത ഈസ്റ്റർ'; ചോരക്കളമായ കൊളംബോയിൽ മരണം 207 ആയി; 500ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ; ചാവേർ ആക്രമണമെന്ന സംശയത്തിൽ അധികൃതർ; ഒരു മലയാളി ഉൾപ്പടെ 9വിദേശികൾ കൊല്ലപ്പെട്ടെന്ന് വിവരം; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന പ്രസിഡന്റ് മൈത്രിപാല സിരിസേന; ക്രൈസ്തവരെ ലക്ഷ്യം വച്ച ആക്രമണത്തിന് പിന്നിൽ ആഭ്യന്തര തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം; പ്രത്യാശയുടെ പൊൻപുലരിയിൽ ലോകം കേട്ടത് ലങ്കയുടെ നിലവിളി; എങ്ങും കുരുതിക്കളം
യുഡിഎഫിന് 7 മുതൽ 17 സീറ്റ് വരെ കിട്ടാം; ഇടതിന് 3 മുതൽ 13 സീറ്റും; അക്കൗണ്ട് തുറക്കാൻ ബിജെപിയും; വയനാട്, കണ്ണൂർ, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ യുഡിഎഫിന് മൂൻതൂക്കം; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും എൽഡിഎഫും; പത്തനംതിട്ടയിലും തിരുവനന്തപുരത്തും മൂന്നു മുന്നണിക്കും ജയസാധ്യതയുള്ള ഫോട്ടോ ഫിനിഷ്; പത്തിടത്ത് ഇഞ്ചോടിഞ്ച് മൽസരം; പ്രചരണത്തിന് കൊട്ടിക്കലാശമാകുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ട് ?
സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക നന്നായിട്ടറിയാം; എത്രകാലമായി ഞാനത് കണ്ടു കൊണ്ടിരിക്കുന്നു; ഇപ്പോൾ എന്റെ ശിരസ്സിലും ആ ഭാരം അമരുന്നു; അതിന്റെ കനം കുറേശ്ശെക്കുറേശ്ശേ ഞാൻ അറിഞ്ഞു തുടങ്ങുന്നു; ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയുമായി മോഹൻലാൽ സംവിധായകനാകുന്നു; പോർച്ചുഗീസ് മിത്തിൽ ഒരുക്കുക വിസ്മയ സഞ്ചാരങ്ങളെന്നും വിശദീകരണം; ത്രിഡി ചിത്രത്തിന്റെ വിശേഷങ്ങൾ ബ്ലോഗിലൂടെ പുറത്തുവിട്ട് നടൻ
കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും; തുലാ മാസക്കാലത്ത് വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; ഇപ്പോൾ പിണറായി ഒറ്റ വരി മാത്രം വായിച്ച് മോദിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ ആ പഴയ കത്ത്; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരിൽ സീറ്റ് വാങ്ങി നൽകി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാൻ ഞാൻ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവിൽ കൊല്ലം നൽകിയത്; 2014ൽ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോൾ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യൽ മീഡിയ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ