Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാസ്റ്റ് പാസഞ്ചർ ചെയിൻ പോലെ തുടങ്ങിയത് ഇപ്പോൾ 'മണി' ചെയിൻ പോലെ തട്ടിപ്പായി; 20 ഫാസ്റ്റിൽ 10 എണ്ണം എടുത്താൽ മതി..ബാക്കി വെറുതെ കിടക്കുന്നതാണ് ലാഭമെന്ന് പുതിയ മേധാവിയുടെ കണ്ടുപിടുത്തം; ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നിർത്തലാക്കി പഴയ റാക്ക് സമ്പ്രദായം കൊണ്ടുവരാൻ ആലോചന; ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചും വീക്ക്‌ലി ഓഫ് എടുത്തുകളഞ്ഞും വെറുപ്പിക്കൽ; ശമ്പളം കൂടി മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് മണ്ടൻ വേലകളെന്ന് ജീവനക്കാർ

ഫാസ്റ്റ് പാസഞ്ചർ ചെയിൻ പോലെ തുടങ്ങിയത് ഇപ്പോൾ 'മണി' ചെയിൻ പോലെ തട്ടിപ്പായി; 20 ഫാസ്റ്റിൽ 10 എണ്ണം എടുത്താൽ മതി..ബാക്കി വെറുതെ കിടക്കുന്നതാണ് ലാഭമെന്ന് പുതിയ മേധാവിയുടെ കണ്ടുപിടുത്തം; ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നിർത്തലാക്കി പഴയ റാക്ക് സമ്പ്രദായം കൊണ്ടുവരാൻ ആലോചന; ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചും വീക്ക്‌ലി ഓഫ് എടുത്തുകളഞ്ഞും വെറുപ്പിക്കൽ; ശമ്പളം കൂടി മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് മണ്ടൻ വേലകളെന്ന് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിസന്ധിയുടെ നടുക്കടലിൽ നീന്തിക്കയറാൻ കരകാണാതെ വിഷമിക്കുന്ന കെഎസ്ആർടിസിയെ മുക്കിക്കൊല്ലാൻ പറ്റുന്ന തീരുമാനങ്ങളുമായി മുന്നോട്ടുകുതിക്കുകയാണ് മാനേജ്‌മെന്റ്. ശമ്പളം മുടങ്ങിയതിന് പുറമേ, വിചിത്രമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ജീവനക്കാരെ വെറുപ്പിക്കാൻ വീക്ക്‌ലി ഓഫ് കട്ട് ചെയ്യുക, അവധി വെട്ടിക്കുറയ്ക്കുക തുടങ്ങിയ കലാപരിപാടികൾ അരങ്ങേറുകയാണ്. പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ജീവനക്കാർ നിർബന്ധിതരാവുകയാണ്. കോർപറേഷനിലെ വിപ്ലവകരമായ ആധുനികവത്കരണത്തിന് കുതിപ്പുനൽകിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ (ഇടിഎം) നിർത്തലാക്കുന്നതാണ് മറ്റൊരു വിചിത്ര തീരുമാനം.

ഇടിഎം ഇനി വേണ്ടെന്ന് മാനേജ്‌മെന്റ്

ഇടിഎം നൽകിയിട്ടുള്ള ക്വാണ്ടം എക്കോൺ എന്ന കമ്പനിക്ക് കോടികളാണ് കെഎസ്ആർടിസി നൽകാനുള്ളത്. വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ പുതുക്കാനും കെഎസ്ആർടിസി തയാറായിരുന്നില്ല. കുടിശ്ശിക നൽകണമെന്ന് കമ്പനി കെഎസ്ആർടിസിയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല, കമ്പനിയെ ഒഴിവാക്കി യന്ത്രങ്ങൾ സ്വന്തം നിലയ്ക്ക് അറ്റകുറ്റപ്പണികൾ നടത്താനും കെഎസ്ആർടിസി തയാറായി. ഇതേ തുടർന്നാണ് ഇടിഎം സെർവറിന്റെ പ്രവർത്തനം ഈ മാസം 31ന് കമ്പനി അവസാനിപ്പിക്കുന്നത്. സെർവർ നിലച്ചാൽ ടിക്കറ്റ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. 31ന് അവസാനിപ്പിക്കുമെന്നാണ് കമ്പനി പറയുന്നതെങ്കിലും 25ന് യന്ത്രങ്ങൾ നിശ്ചലമാകുമെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം മുതൽ പുനലൂർ ഡിപ്പോയിലെ ടിക്കറ്റ് യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. കെഎസ്ആർടിസി 6,000 ടിക്കറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യന്ത്രങ്ങൾ സെർവറുമായി ജിപിഎസിലൂടെ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കമ്പനിക്ക് ഓരോ ഡിപ്പോകൾ തിരിച്ചും യന്ത്രങ്ങൾ പ്രവർത്തനരഹിതമാക്കാൻ സാധിക്കും.

6,000 രൂപയ്ക്ക് സ്വകാര്യബസുകൾക്ക് ഗുണനിലവാരമുള്ള ടിക്കറ്റ് യന്ത്രങ്ങൾ വാങ്ങുമ്പോൾ കെഎസ്ആർടിസി 10,000 രൂപ മുടക്കിയിട്ടും മികച്ച യന്ത്രങ്ങൾ വാങ്ങാനാകുന്നില്ല. ഇതിന് പിന്നിൽ വകുപ്പ് ഭരിക്കുന്ന പാർട്ടി നേതാക്കളുടെ കമ്മീഷൻ പറ്റലാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ശമ്പളം വീണ്ടും മുടങ്ങി

സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി. 70 കോടി രൂപ വേണ്ടിടത്ത് 50 കോടി മാത്രമേ കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളു. സർക്കാർ ധനസഹായം കുറഞ്ഞതും തിരിച്ചടിയായി. എല്ലാമാസവും 20 കോടി രൂപ കിട്ടിയിരുന്നിടത്ത് 16 കോടിയേ ഇത്തവണ കിട്ടിയുള്ളു. മൂന്നരക്കോടി രൂപ ഇന്ധനം വാങ്ങിയ വകയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് കൊടുക്കാനും അരക്കോടി രൂപ വായ്പയ്ക്കായി കൺസോർഷ്യം രൂപീകരിച്ച വകയിൽ ബാങ്കുകൾക്കുള്ള ഫീസിനായും സർക്കാർ പിടിച്ചു. വരുദിവസങ്ങളിലെ വരുമാനം കൂട്ടിയെടുത്ത് ഘട്ടം ഘട്ടമായി ശമ്പളം നൽകാനാണ് ആലോചി്ക്കുന്നത്.

ഭരണപക്ഷ യൂണിയനിൽ നിന്നും ജീവനക്കാരുടെ കൂട്ടരാജി

കെഎസ്ആർടിസിയിൽ 2500 ഓളം പേരെ കൂട്ട സ്ഥലം മാറ്റത്തിന് വിധേയമാക്കിയതിൽ പ്രതിഷേധിച്ച് ഭരണപക്ഷ യൂണിയനിൽനിന്ന് തൊഴിലാളികളുടെ കൂട്ടരാജി ശമ്പളപരിഷ്‌കരണം, ഡിഎ കുടിശ്ശിക, യൂണിഫോം അലവൻസ്, ഷൂ അലവൻസ് ,തുടങ്ങിയ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതോടൊപ്പം ജോലിഭാരം അനുദിനം വർദ്ധിപ്പിച്ചും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തൊഴിലാളികളെ ട്രാൻസ്ഫർ ചെയ്യുന്നതിലും പ്രതിഷേധിച്ചാണ് രാജി. ഭരണപക്ഷ ട്രേഡ് യൂണിയൻ എന്ന നിലയിൽ തൊഴിലാളികൾക്ക് അഅർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ ഭരണപക്ഷ യൂണിയൻ അമ്പേ പരാജയപ്പെട്ടു എന്നും നേതാക്കൾ സർക്കാരിന്റെ ന്യായീകരണ തൊഴിലാളികളായി അധപതിച്ചു എന്നും തൊഴിലാളികൾ ആരോപിച്ചു.കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് അത് 104 ശതമാനം ഡിഎ വർധിപ്പിച്ചിരുന്നു എന്നാൽ എൽഡിഎഫ് ഭരണത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ഉള്ളിൽ വെറും 6 ശതമാനം ഡി എ മാത്രമാണ് ആണ് വർധിപ്പിച്ചത്

അവധിയില്ല; വീക്ക്‌ലി ഓഫുമില്ല; ജീവനക്കാർ കടുത്ത പ്രതിഷേധത്തിൽ

അതീവദുസ്സഹമായ തൊഴിൽ സാഹചര്യമാണ് കെഎസ്ആർടിസിയിൽ നിലനിൽക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. പരിഷ്‌കരണത്തിന്റെ പേരിൽ സുശീൽഖന്നയുമായി ചർച്ച നടത്തിയവരെ ഇപ്പോൾ മഷിയിട്ടാൽ പോലും കാണാനില്ല. തൊഴിലാളികൾക്കാകട്ടെ സർവ്വത്ര പീഡനം മാത്രമാണ്. പരിഷ്‌കരണത്തിന്റെ പേരിലുണ്ടാകുന്ന പ്രതിസന്ധിയുടെ പാപഭാരം കൂടി തങ്ങൾക്ക് ഏറ്റെടുക്കാനാവില്ല. ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയിട്ട് മൂന്നുവർഷമായെങ്കിലും എങ്ങും എത്തിയില്ല. 20016 ൽ ഒരുഉത്തരവിറക്കിയതിന്റെ പിന്നാലെ പരിഷ്‌കരണം എന്ന നിലയിൽ നൂറുകണക്കിന് ഉത്തരവുകളാണുണ്ടായത്. ഡ്യൂട്ടികൾ അരയും മുക്കാലും മുറിയുമായി വെട്ടിച്ചുരുക്കി തുടങ്ങിയത് ഇന്നിപ്പോൾ വീക്ക്‌ലി ഓഫ് ഇല്ലാതെ ജോലി ചെയ്യണം എന്നുവന്നിരിക്കുന്നു.

ഫാസ്റ്റ് പാസഞ്ചർ ചെയിൻ പോലെ തുടങ്ങിയത് ഇപ്പോൾ മണിച്ചെയിൻ പോലെ തട്ടിപ്പായത് മാനേജ്‌മെന്റ് അംഗീകരിക്കുന്നില്ല. നല്ല വരുമാനത്തിലോടിയിരുന്ന ഓരോ ഷെഡ്യൂളും, മണി ചെയിനിന്റെ പേരിൽ, 60-70 കിലോമീറ്റർ കൂട്ടി പുതിയ ഷെഡ്യൂളുകളുണ്ടാക്കി. ഇതിന്റെ കൂട്ടത്തിൽ ജീവനക്കാരുടെ വീക്ക്‌ലി ഓഫ് കൂടി എടുത്തുമാറ്റിക്കൊണ്ടിരിക്കുന്നു. ഓരോ ഷെഡ്യൂളിനും നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്നതിനേക്കാൾ വരുമാനം, അയ്യായിരവും ആറായിരവും കുത്തനെ കുറഞ്ഞു. ഓടുന്ന കിലോമീറ്റർ കൂടിയപ്പോൾ ഇപികെഎമ്മും കുറഞ്ഞു. പുതിയ എംഡിയുടെ നിർദ്ദേശപ്രകാരം 20 ഫാസ്റ്റിൽ 10 എണ്ണം എടുത്താൽ മതി. ബാക്കി വെറുതെ കിടക്കുന്നതെന്നാണ് പുതിയ മേധാവിയുടെ കണ്ടുപിടുത്തം. മുന്മേധാവിയാകട്ടെ, ഒരുഫാസ്റ്റെങ്കിലും ഓടാതെ സ്‌പെയറായി കിടന്നാൽ, അതിനായിരുന്ന്ു ചീത്തവിളിയും സസ്‌പെൻഷനും. ഇപ്പോൾ നേരേ മറിച്ചും. കിലോമീറ്റർ വെട്ടിക്കുറച്ചാൽ കടുത്ത നടപടിയെന്ന് ഒരുഉത്തരവ്. അനാവശ്യ കിലോമീറ്റർ ഓടിയാൽ കഴുത്തുവെട്ടുമെന്ന് മറ്റൊരു ഉത്തരവ്. മേലാളന്മാർക്ക് ഭ്രാന്താണോയെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.

ഓരോ ദിവസവും പുതിയ മണ്ടൻ വേലകൾ നടപ്പാക്കാനിരിക്കുന്നവരോട് ജീവനക്കാർ പറയുന്നത് ഇതാണ്- ഇത് ചെട്ടിയാരുടെ കമ്പനിയാണെന്ന ധാരണയിൽ ഇനി മുന്നോട്ടുപോകരുത്. അവധി നിയന്ത്രണം അടിയന്തരമായി പിൻവലിക്കണം. വീക്ക്‌ലി ഓഫ് ഇല്ലാത്ത ഡ്യൂട്ടി പരിഷ്‌കരണം അവസാനിപ്പിക്കണം, പണിയെടുത്ത കൂലി കുടിശ്ശിക തീർക്കണം, അല്ലെങ്കിൽ വീണ്ടും പണി തുടങ്ങേണ്ടി വരുമെന്നാണ് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP