Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മയെ അസഭ്യം പറയുകയും വീടിനു കല്ലെറിയുകയും ചെയ്തപ്പോൾ പൊലീസിൽ പരാതി നൽകി; ജാമ്യത്തിലിറങ്ങിയപ്പോൾ ഗുണ്ടാ ആക്രമണം നടത്തി തിരിച്ചടച്ച് പ്രതിയും; ആക്രമണത്തിൽ വലത് കണ്ണിനു കാഴ്ച നഷ്ടമായി; ഇടത് കാൽമുട്ട് തകരുകയും ദേഹമാസകലം പരുക്കും; നൂറു ദിവസത്തിലേറെയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഡ്രൈവർക്ക് നേരെ മുഖം തിരിച്ച് കെഎസ്ആർടിസിയും യൂണിയനുകളും; ആശുപത്രിവാസം അവസാനിപ്പിക്കാൻ സഹായമഭ്യർത്ഥിച്ച് സാനു ബാബു

അമ്മയെ  അസഭ്യം പറയുകയും വീടിനു കല്ലെറിയുകയും ചെയ്തപ്പോൾ പൊലീസിൽ പരാതി നൽകി; ജാമ്യത്തിലിറങ്ങിയപ്പോൾ ഗുണ്ടാ ആക്രമണം നടത്തി തിരിച്ചടച്ച് പ്രതിയും; ആക്രമണത്തിൽ  വലത്  കണ്ണിനു കാഴ്ച നഷ്ടമായി; ഇടത് കാൽമുട്ട് തകരുകയും ദേഹമാസകലം പരുക്കും; നൂറു ദിവസത്തിലേറെയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഡ്രൈവർക്ക് നേരെ മുഖം തിരിച്ച് കെഎസ്ആർടിസിയും യൂണിയനുകളും; ആശുപത്രിവാസം അവസാനിപ്പിക്കാൻ സഹായമഭ്യർത്ഥിച്ച് സാനു ബാബു

എം മനോജ് കുമാർ

തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തിന്നിരയായി വലതുകണ്ണ് നഷ്ടപ്പെടുകയും ഇടതുകാൽ വെട്ടേറ്റ് തകരുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കെഎസ്ആർടിസി മുഖം തിരിക്കുന്നു. ജോലിക്കിടയിൽ സംഭവിച്ച അപകടം അല്ലാത്തതിനാൽ ഡ്രൈവറായ എസ്.സാനു ബാബുവിന് യാതൊരു വിധ സഹായവും അനുവദിക്കാനാവില്ലെന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്. കെഎസ്ആർടിസി ഈ സമീപനം സ്വീകരിക്കുമ്പോൾ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളും ഡ്രൈവർ ആയ സാനുവിന് നേരെ മുഖം തിരിച്ച അവസ്ഥയിലാണ്. ഒരു സഹായവും എവിടെനിന്നും ഒഴുകിയെത്താത്ത അവസ്ഥയിൽ ഇവരുടെ ആശുപത്രിവാസം ദീർഘിക്കുമ്പോൾ ബിൽ തുകയും അതിനനുസരിച്ച് വർധിക്കുകയാണ്.

.തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സാനുബാബുവിന് ഇപ്പോൾ ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ ഡിസ്ചാർജ് വാങ്ങിപ്പോകാനും കഴിയാത്ത അവസ്ഥയിലാണ്. ആശുപത്രി ബിൽ തുകയിൽ ഇനിയും ഏഴു ലക്ഷത്തോളം രൂപ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ഡിസ്ചാർജിനു കഴിയാതെ ആശുപത്രിയിൽ തന്നെ തുടരുകയാണ് സാനു ബാബു. നൂറു ദിവസത്തിലേറെയുള്ള ആശുപത്രിവാസവും ചികിത്സയും കൊണ്ട് സാനുബാബുവിന്റെ നില മെച്ചപ്പെട്ടതിനാൽ വീട്ടിലേക്ക് പോകാമെന്നു ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും ബിൽ തുക അടയ്ക്കാൻ കാശില്ലാത്തതിനാൽ ആശുപത്രി വാസം തുടരുകയാണ്.

പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം കുറുമ്പകര പട്ടാറയിൽ വച്ച് മാർച്ച് നാലിനാണ് സാനുബാബു ആക്രമിക്കപ്പെടുന്നത്. അമ്മയെ അസഭ്യം പറയുകയും വീടിനു കല്ലെറിയുകയും ചെയ്തയാൾക്കെതിരെ സാനുബാബു പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് കൊടുത്തതിന്റെ പ്രതികാരം എന്ന നിലയിൽ ആണ് ഗുണ്ടകൾ സാനുവിനെ ആക്രമിച്ചത് . ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയാൾ സാനു ബാബുവിനെ ബൈക്കിൽ പോകുമ്പോൾ അടിച്ചു നിലത്തിട്ടു വെട്ടുകയായിരുന്നു. ഈ ആക്രമണത്തിലാണ് സാനുവിന് ഗുരുതരമായി പരുക്കേറ്റത്. ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വലത് കണ്ണ് നഷ്ടപ്പെടുകയും ഇടതു കാൽ തകരുകയും തലയ്ക്കു വെട്ടും മറ്റു ക്ഷതങ്ങളുമേൽക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സാനുവിനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്നുള്ള ചികിത്സയാണ് നൂറു ദിവസത്തിലേറെ നീണ്ടത്. ലക്ഷങ്ങൾ ആശുപത്രി ബിൽ അടക്കേണ്ടി വന്നപ്പോഴാണ് കെഎസ്ആർടിസി അധികൃതരുടെ സഹായം സാനുവിന്റെ ബന്ധുക്കൾ തേടിയത്. പക്ഷെ മുഖം തിരിക്കുന്ന സമീപനമാണ് കെഎസ്ആർടിസി അധികൃതർ കൈക്കൊണ്ടത്. സഹായം അവർ ഡ്യൂട്ടിയുമായി ബന്ധിപ്പിച്ചു. ഡ്യൂട്ടിക്കിടെ സംഭവിക്കുന്ന അപകടത്തിന് മാത്രം സഹായം എന്ന രീതികൈക്കൊണ്ടതിനാലാണ് സഹായം അനുവദിക്കാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈ കാര്യത്തിൽ ഇവർ പരാതി നൽകിയിരുന്നു. പക്ഷെ കെഎസ്ആർടിസി അധികൃതർ കനിഞ്ഞില്ല. തികച്ചും സാങ്കേതിക അർത്ഥത്തിൽ കണ്ടതിനാലാണ് സഹായം വൈകുന്നത്. പക്ഷെ സാനു ബാബുവിന്റെ ബിൽ തുക അടയ്ക്കാൻ ബന്ധുക്കൾക്ക് കഴിയുന്നില്ല എന്ന് മാത്രമല്ല ഓരോ ദിവസവും ബിൽതുക കൂടിക്കൊണ്ടിരിക്കുന്നു മനുഷ്യത്വപരമായ പരിഗണനയ്ക്ക് കെഎസ്ആർടിസി തയ്യാറാകാത്തതിനാൽ ബന്ധുക്കളുടെ മുന്നിലും മാർഗങ്ങൾ അടഞ്ഞ മട്ടാണ്.

ആക്രമണത്തിലെ പരുക്കുകൾ കാരണം ഇനി ഡ്യൂട്ടിയിൽ തുടരുവാനോ സാധാരണ ജീവിതംനയിക്കുവാനോ സാനു ബാബുവിന് കഴിയാത്ത അവസ്ഥയാണ്. അത്രമാത്രം ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളാണ് സാനുബാബുവിന് ഉള്ളത്. പക്ഷെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാനും കഴിയാത്ത അവസ്ഥയിലാണ്. സാനു ബാബുവിന്റെ പേരിൽ ഉള്ള വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതും സാധിക്കാത്ത അവസ്ഥയിലാണ്. ഏനാദിമംഗലം സഹകരണബാങ്കിൽ നിന്നും വീടിന്റെ പേരിൽ വായ്പയുണ്ട്. ഇത് തിരിച്ചടച്ചില്ല. സാനു ബാബുവിന്റെ സഹോദരങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയാലും സാധാരണ ജീവിതം നയിക്കാൻ സാനുവിന് പ്രയാസമാണ്. ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സത്വര നടപടിക്ക് കെഎസ്ആർടിസി എംഡിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പക്ഷെ ഫണ്ടിലെന്ന പതിവ് പല്ലവിയിൽ എല്ലാം ഒതുങ്ങുകയാണ്.

സാനു ബാബുവിന് ആശുപത്രിബില്ലടയ്ക്കാനുള്ള തുക അയാളുടെ റീഇമ്പേഴ്‌സ്‌മെന്റിൽ നിന്നും പെൻഷൻ ആനുകൂല്യങ്ങളിൽ നിന്നും തിരികെപ്പിടിക്കാവുന്നവിധത്തിൽ മുൻകൂറായി അനുവദിക്കണമെന്ന് യൂണിറ്റ് തലത്തിലും വകുപ്പ് മന്ത്രി മുഖേനയും ഒരു പ്രത്യേക ഉത്തരവ് മുഖേന അനുവദിക്കണമെന്നു മുഖ്യമന്ത്രിയോടും അപേക്ഷിട്ടു ഒരു മാസത്തിലേറെ ആയെങ്കിലും നടപടിക്രമങ്ങളുടെ മെല്ലെപ്പോക്കും കെ എസ ആർ ടി സീ ഫണ്ട് ഇല്ല എന്നുള്ള പതിവു പല്ലവിയും കാരണം ഇതുവരെ ഒരു ഫലവും കണ്ടില്ല.

കെ എസ്ആർടിസിയിൽ നിന്നും സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയും അവസാനിക്കുകയാണ്. ആശുപതിയിലെ ബില്ലടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും കൂടി സാനുവിന് ഒരു സഹായനിധി സ്വരൂപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ചികിത്സാ ബിൽ അടയ്ക്കുവാൻ സാനു ബാബു വിനെ സഹായിക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന. സാനു ബാബുവന്റെ ബാങ്ക് അക്കൗണ്ട് : Indian Bank, Pathanapuram Account No. 524482308 IFSC IDIB000K086. _ന്ധപ്പെടാനുള്ള നമ്പർ എസ് .സലിംകുമാർ: മൊബൈൽ : 9886780371 . ഇത് മേൽവിലാസവും ശ്രീവിലാസം, കുറുമ്പകര. ഏനാദിമംഗലം പത്തനംതിട്ട-689695

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP