Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇല്ലം ചുടുന്ന ഈ പരിപാടി ആർക്കുവേണ്ടി? വാടകവണ്ടി പ്രശ്‌നമാക്കുന്നത് കെഎസ്ആർടിസിയെ തുരങ്കം വയ്ക്കുന്ന കൂട്ടർ; ഷെഡ്യൂൾ പരിഷ്‌കരണത്തെ എതിർക്കുന്നത് പാസ് പോക്കറ്റിൽ വച്ച് ആളില്ലാ സർവീസ് ഓടിച്ചിരുന്നവർ; ശമ്പള പരിഷ്‌കരണ ചർച്ച തുലയ്ക്കുന്നത് തൊഴിലാളികളെ സ്‌നേഹിച്ചുകൊല്ലാനോ? തച്ചങ്കരിയെ പൂട്ടാൻ സംയുക്ത സമരത്തിനൊരുങ്ങുന്ന യൂണിയനുകളെ ചോദ്യം ചെയ്ത് ജീവനക്കാർ

എലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇല്ലം ചുടുന്ന ഈ പരിപാടി ആർക്കുവേണ്ടി? വാടകവണ്ടി പ്രശ്‌നമാക്കുന്നത് കെഎസ്ആർടിസിയെ തുരങ്കം വയ്ക്കുന്ന കൂട്ടർ; ഷെഡ്യൂൾ പരിഷ്‌കരണത്തെ എതിർക്കുന്നത് പാസ് പോക്കറ്റിൽ വച്ച് ആളില്ലാ സർവീസ് ഓടിച്ചിരുന്നവർ; ശമ്പള പരിഷ്‌കരണ ചർച്ച തുലയ്ക്കുന്നത് തൊഴിലാളികളെ സ്‌നേഹിച്ചുകൊല്ലാനോ? തച്ചങ്കരിയെ പൂട്ടാൻ സംയുക്ത സമരത്തിനൊരുങ്ങുന്ന യൂണിയനുകളെ ചോദ്യം ചെയ്ത് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ യൂണിയനുകൾ സംയുക്ത സമരത്തിനൊരുങ്ങുകയാണ്. മാസവരി പിടിക്കുന്നതിന് നിലവുണ്ടായിരുന്ന രീതി വിലക്കിയതാണ് തൊഴിലാളി സംഘടനകളെ പ്രധാനമായി ചൊടിപ്പിച്ചത്. സമരംത് കെഎസ്ആർടിസി സിഎംഡി ടോമിൻ തച്ചങ്കരിയെ ഒറ്റപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. കോർപറേഷനെ കരയ്ക്ക് കയറ്റാൻ എംഡി ഒരുവശത്ത് ശ്രമിക്കുമ്പോൾ യൂണിയനുകൾ മറുവശത്ത് കൂടി സമരത്തിന് ഒരുങ്ങുന്നതിലെ ന്യായം എണ്ണെയെണ്ണി ചോദ്യം ചെയ്യുകയാണ് ഒരുവിഭാഗം ജീവനക്കാർ.

കഴിഞ്ഞ മാസം ആരംഭിച്ച ശമ്പള പരിഷ്‌കരണ ചർച്ചയ്ക്ക് തടയിടാനാണോ യൂണിയനുകൾ സമരത്തിന് മുതിരുന്നതെന്ന് ജീവനക്കാർ ചോദിക്കുന്നു. ശമ്പള പരിഷ്‌കരണം കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ ജീവനക്കാർക്ക് അത് രണ്ടുവർഷം മുമ്പ് ലഭിക്കേണ്ടതായിരുന്നുവെന്നും ഇപ്പോൾ സമരത്തിന് മുതിരുന്നത് അത് തൊഴിലാള സ്‌നേഹം കൊണ്ടാണോയെന്നും ചോദ്യമുണ്ട്. ഡിഎ കുടിശിക അനുവദിക്കാതായിട്ട് രണ്ടുവർഷമായി. പുതിയ എംഡി ചുമതലേയറ്റിട്ട് രണ്ടുമാസവും. ഇപ്പോൾ ഈ ആവശ്യം ഉന്നയിക്കുന്നതിന്റെ ന്യായമെന്ത്? ശമ്പള പരിഷ്‌കരണത്തിന് മാനജ്‌മെന്റ് തയ്യാറെടുക്കുമ്പോൾ ഇടക്കാലാശ്വാസം ആവശ്യപ്പെടുന്നത് തൊഴിലാള സ്‌നേഹമാണോ?

സാധാരണക്കാരായ യാത്രക്കാരുടെ ദുരതം കൂട്ടും വിധമുള്ള ഷെഡ്യൂൾ പരിഷ്‌കരണം ഉപേക്ഷിക്കുക എന്ന് ആവശ്യപ്പെടുന്നതിലും എന്തുന്യായമാണുള്ളത്. ഏതുഷെഡ്യൂൾ പരിഷ്‌കരണമാണ് യാത്രക്കാരെ ബാധിച്ചത്? അദർ ഡ്യൂട്ടി എന്ന പേരിൽ ജോലി ചെയ്യാതിരുന്ന കണ്ടക്ടർമാരെ ജോലിയെടുപ്പിച്ചതോ? മറ്റ് അദർ ഡ്യൂട്ടിക്കാരെയും ജോലിയെടുപ്പിച്ചത് വഴി അധിക സർവീസ് ഓടിച്ചതാണോ യാത്രാദുരിതം കൂട്ടിയത്?


വാടകവണ്ടി നീക്കം: സ്വകാര്യ ബസുകൾ കൈയടക്കി വച്ചിരിക്കുന്ന റൂട്ടിലേക്ക് കടന്നുകയറാൻ എന്തിനാണ് വൈകുന്നത്? വിരമിച്ചുകഴിഞ്ഞും സമാന്തര സർവീസ് നടത്തിയും സ്വകാര്യ ബസുകൾ ഇറക്കിയും കെഎസ്ആർടിസിയെ തുരങ്കം വയ്ക്കുന്നവർക്കാണ് വാടക വണ്ടി പ്രശ്‌നമായത്. ശമ്പളം എല്ലാ മാസവും വേണമെന്ന് ആഗ്രഹിക്കുന്ന തൊഴിലാളി എന്തിന് വാടക വണ്ടിയെ എതിർക്കണം?

ഡ്രൈവർ-കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ നിയമവിരുദ്ധ ഡ്യൂട്ടി പിൻവലിക്കുക: സിംഗിൾ ഡ്യൂട്ടി വേണമെന്ന് വാശി പിടിച്ചത് മാനേജ്‌മെന്റല്ല. ഇപ്പോൾ വാശി പിടിക്കുന്നതും മാനേജ്‌മെന്റല്ല. ഒന്നര ഡ്യൂട്ടി ഏർപ്പെടുത്തിയത് തൊഴിലാളി വിരുദ്ധത ആണെങ്കിൽ അതും മാനേജ്‌മെന്റ് കൊണ്ടുവന്നതല്ലെന്ന് ഓർമിപ്പിക്കുന്നു ജീവനക്കാർ. തടഞ്ഞുവച്ചിട്ടുള്ള പ്രമോഷനുകൾ അനുവദിക്കണമെന്ന് വാദിക്കുന്ന യൂണിയനുകൾ പ്രമോഷൻ തസ്തികയിൽ വന്നവരുടെ കെടുകാര്യസ്ഥതയാണ് സ്ഥാപനത്തിന്റെ തകർച്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കും കാരണമെന്ന് ആരോപിച്ച് അവരുടെ നെയിംബോർഡുകൾ തകർത്തത് ഓർമയില്ലേയെന്നും ചോദ്യമുണ്ട്.

ബസ് ബോഡി നിർമ്മാണം പുനരാരംഭിക്കുക: ഓടാതെ കിടക്കുന്ന 1000 ബസ് ഓടിക്കുക എന്നതാണ് നല്ല തീരുമാനമെന്നും ബസ്‌ബോഡ് നിർമ്മാണം പിന്നീട് മതിയെന്നുമാണ് വാദം.ഓഫീസ് സമയം പുനഃ സഥാപിക്കുക: രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ജോലി ചെയ്യുന്നതിൽ കോടതി വിധി ഉള്ള പശ്ചാത്തലത്തിൽ ഈ ആവശ്യത്തെയും ഒരുവിഭാഗം ജീവനക്കാർ തള്ളിക്കളയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP