Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാസവരി അടച്ച് യൂണിയനൊപ്പം നിൽക്കുന്നതിലും ഭേദം എംഡിയോട് ചേർന്ന് നിൽക്കുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ് ജീവനക്കാർ; തൊഴിലാളികളുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന നേതാക്കൾക്കെതിരെ കെഎസ്ആർടിസി ജീവനക്കാർ; അഭിനന്ദനവും പിന്തുണയുമായി അനേകം ജീവനക്കാർ എംഡിക്കൊപ്പം; ഡിപ്പോ ഓഫീസുകൾ കേന്ദ്രീകരിച്ച് യൂണിയനെ വെല്ലുവിളിച്ച് തച്ചങ്കരി പ്രസംഗ പരമ്പര തുടങ്ങിയതോടെ നിൽക്കകള്ളിയില്ലാതെ നേതാക്കൾ

മാസവരി അടച്ച് യൂണിയനൊപ്പം നിൽക്കുന്നതിലും ഭേദം എംഡിയോട് ചേർന്ന് നിൽക്കുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ് ജീവനക്കാർ; തൊഴിലാളികളുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന നേതാക്കൾക്കെതിരെ കെഎസ്ആർടിസി ജീവനക്കാർ; അഭിനന്ദനവും പിന്തുണയുമായി അനേകം ജീവനക്കാർ എംഡിക്കൊപ്പം; ഡിപ്പോ ഓഫീസുകൾ കേന്ദ്രീകരിച്ച് യൂണിയനെ വെല്ലുവിളിച്ച് തച്ചങ്കരി പ്രസംഗ പരമ്പര തുടങ്ങിയതോടെ നിൽക്കകള്ളിയില്ലാതെ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: `അച്ഛനായങ്ങെന്റെ വീട്ടിലുണ്ടെങ്കിൽ അല്ലലുണ്ടാകില്ല നിശ്ചയം നിശ്ചയം`കെഎസ്ആർടിസി മുങ്ങുന്ന കപ്പലാണെങ്കിലും അതിനെ നിലയില്ലാകയത്തിൽ നിന്ന് പൊക്കി കൊണ്ട വരരാൻ എംഡി തച്ചങ്കിരിക്ക് കഴിയും എന്ന് ജീവനക്കാർ പോലും വിശ്വസിച്ച് തുടങ്ങി എന്നതിന് തെളിവാണ് അദ്ദേഹത്തെ പ്രകീർത്തിച്ച് കരുനാഗപള്ളി ഡിപ്പോ വെഹിക്കിൾ സൂപ്പർവൈസർ എച്ച് ജോൺ ഫെർണാണ്ടസ് എഴുതിയ കവിതയിലെ ഈ വരികൾ. അതെ നിത്യ ജീവിത ഉപാധിയായ കെഎസ്ആർടിസിയെ രക്ഷിച്ചെടുക്കേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണെന്നും അതിന് എംഡിക്ക് ഒപ്പം നിൽക്കുന്നതാണ് നല്ലതെന്നും ജീവനക്കാർ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.

കൃത്യമായി ശമ്പളമില്ലാതെ വന്നതോടെ തങ്ങൾക്ക് കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തിൽ നിന്നും അടയ്ക്കുന്ന മാസവരിയിൽ തിന്ന് മതിച്ച് ഇനി യൂണിയൻ നേതാക്കളെ വിശ്വസിക്കേണ്ട എന്ന തീരുമാനത്തിലാണ്. പണിയെടുക്കാതെ യൂണിയൻ പ്രവർത്തനമെന്നും പൊതുയോഗമെനന്ും പറഞ്ഞ് നടക്കുന്നവരുടെ സുഖ സൗകര്യങ്ങളിൽ എംഡി കൈവെച്ചതോടെ യൂണിയനുകൾ സംയുക്തമായി എതിർപ്പും പ്രതിഷേധവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയെ രക്ഷിക്കാൻ കൊണ്ട് വരുന്ന പരിഷ്‌കാരങ്ങൾക്ക് നേതാക്കൾ തുരങകം വയ്ക്കുന്നതിന്റെ രഹസ്ം ജീവനക്കാർ തിരിച്ചറിയുന്നത്.

ഇത്തരത്തിൽ യൂണിയൻ പ്രവർത്തനത്തിൽ എംഡി കൈകടത്തിയപ്പോൾ അസ്വസ്ഥരായ യൂണിയൻ നേതാക്കളുടെ തനിനിറം ജീവനക്കാര്ഡ തിരിച്ചറിയുകയും ചെയ്തു.സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി യൂണിയൻ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന യൂണിറ്റുകളിൽ നേരിട്ടെത്തി തച്ചങ്കരി പ്രസംഗം കൂടി ആരംഭിച്ചതോടെയാണ് കൂടുതൽ പിന്തുണ ലഭിച്ച് തുടങ്ങിയതും. യൂണിയൻ നേതാക്കൾ അവരുടെ നിലനിൽപ്പിനായി നടത്തുന്ന ഒരു ഗിമ്മിക്കുകളും കെഎസ്ആർടിസിയെ രക്ഷിക്കില്ലെന്ന തിരിച്ചറിവും യൂണിയൻ നേതാക്കളെ പിന്തുണയ്ക്കുന്നതിലും ഭേദം എംഡിക്ക് ഒപ്പം നിൽക്കുന്നതാണെന്ന ചിന്ത ജീവനക്കാരിലുണ്ടാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞു.

തച്ചങ്കരി പ്രസംഗ പരിപാടി സ്ഥിരമാക്കിയതോടെയാണ് ഇങ്ങനെ പോയാൽ തങ്ങളുടെ അവസ്ഥ പരിതാപകരമാകും എന്ന് യൂണിയൻ നേതാക്കൾ തിരിച്ചറിഞ്ഞത്.ഇതിന് പിന്നാലെയാണ് സംയുക്ത പ്രതിഷേധവും അരങ്ങേറിയത്.എന്തായാലും തച്ചങ്കരിക്ക് പിന്തുണയും യൂണിയൻ നേതാക്കൾക്ക് ട്രോളുകളുമായി കെഎസ്ആർടിസി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളും പേജുകളു സജീവമാകുന്നുണ്ട്. എംഡിക്കെതിരെ ഒരുമയോടെ നിൽക്കുന്ന ഈ യൂണിയൻ നേതാക്കൾ കെഎസ്ആർടിസിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഇങ്ങനെ കുറേ ആളുകൾ ആത്മഹത്യ ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തില്ലായിരുന്നുവെന്നാണ് ഒരു അഭിപ്രായം.

കെഎസ്ആർടിസി യൂണിയൻ നേതാക്കളുടെ ജീവിത മാർഗ്ഗമായ പൊതുയോഗവും ധർണ്ണയും നിരോധിച്ച എംഡിയുടെ ക്രൂരത അവസാനിപ്പിച്ച് അവരെ ജീവിക്കാൻ അനുവാദിക്കണമെന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

എന്തായാലും സർക്കാറിന്റെ സ്വന്തം ആളെന്ന പ്രതീതി നിലനിർത്തി കെഎസ്ആർടിസിയിൽ നല്ല പരിഷ്‌കാരങ്ങൾ നടത്തി മുന്നോട്ട് പോകുന്നത് തച്ചങ്കരിക്ക് ഗുണമായി എന്ന് തന്നെ വേണം കരുതാൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP