1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
18
Sunday

ദിവസങ്ങളോളം ഗതാഗതം നിലച്ചതും അനേകം വാഹനങ്ങളും ഡിപ്പോകളും വെള്ളം കയറി നശിച്ചതും നിരവധി റൂട്ടുകളിൽ സൗജന്യമായി ഓടിയതും എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു; ഡീസൽ പണം അടയ്ക്കാൻ കഴിയാതെ വന്നതോടെ എണ്ണക്കമ്പനികളും പിണങ്ങി; മറ്റൊരു രക്ഷയുമില്ലാതെ സർവ്വീസുകൾ വെട്ടിക്കുറച്ച് കെ എസ് ആർ ടി സി; പ്രളയം ഇല്ലാതാക്കിയത് ടോമിൻ തച്ചങ്കരിയുടെ സ്വപ്‌നങ്ങൾ; എങ്ങനേയും രക്ഷിച്ചെടുക്കാമെന്ന ആത്മവിശ്വാസം തച്ചങ്കരിക്ക് നഷ്ടമായതായി സൂചനകൾ

August 30, 2018 | 06:53 AM IST | Permalinkദിവസങ്ങളോളം ഗതാഗതം നിലച്ചതും അനേകം വാഹനങ്ങളും ഡിപ്പോകളും വെള്ളം കയറി നശിച്ചതും നിരവധി റൂട്ടുകളിൽ സൗജന്യമായി ഓടിയതും എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു; ഡീസൽ പണം അടയ്ക്കാൻ കഴിയാതെ വന്നതോടെ എണ്ണക്കമ്പനികളും പിണങ്ങി; മറ്റൊരു രക്ഷയുമില്ലാതെ സർവ്വീസുകൾ വെട്ടിക്കുറച്ച് കെ എസ് ആർ ടി സി; പ്രളയം ഇല്ലാതാക്കിയത് ടോമിൻ തച്ചങ്കരിയുടെ സ്വപ്‌നങ്ങൾ; എങ്ങനേയും രക്ഷിച്ചെടുക്കാമെന്ന ആത്മവിശ്വാസം തച്ചങ്കരിക്ക് നഷ്ടമായതായി സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം കൊടുത്തത് ഏറെ കഷ്ടതകൾക്കിടെയായിരുന്നു. ഇനി അടുത്ത മാസം അതും നടക്കുമോ എന്നതാണ് ഉയരുന്ന ആശങ്ക. വമ്പൻ പ്രതിസന്ധയിലേക്ക് കെ എസ് ആർ ടി സിയെ പ്രളയം എത്തിച്ചതായാണ് സൂചന. നഷ്ടക്കണക്കിലൂടെ നീങ്ങുകയായിരുന്ന കെ എസ് ആർ ടി സിക്ക് എംഡിയായി ചുമതലയേറ്റതോടെ ടോമിൻ തച്ചങ്കരി പുതു വഴി കാട്ടിക്കൊടുത്തു. കളക്ഷൻ കൂട്ടാൻ കൂടുതൽ സർവ്വീസുകൾ നടപ്പാക്കി. യൂണിയൻ പ്രവർത്തനത്തിന് മൂക്കുകയർ ഇട്ട് എല്ലാ ജീവനക്കാരും പണിയെടുക്കുന്നുവെന്ന് ഉറപ്പിച്ചു. ചിൽ ബസ് പോലുള്ള നൂതന ആശയങ്ങൾ നടപ്പാക്കി. എല്ലാം വിജയിച്ചുവെന്ന് തോന്നുന്ന സമയമാണ് മഴ വെള്ളം കുത്തൊലിച്ചെത്തിയത്. ഇത് തകർത്തത് തച്ചങ്കരിയുടെ സ്വപ്‌നങ്ങളെയാണ്. കുറേ ദിവസം ബഹുഭൂരിഭാഗം സർവ്വീസുകൾ പോലും നടന്നില്ല. ഇതോടെ ഡീസൽ കാശു പോലും ഇല്ലാതെയായി. കമ്പനികൾ പിണങ്ങി. ഡീസൽ കൊടുക്കുന്നതും കുറഞ്ഞു. ഇതോടെ പ്രതിസന്ധി പുതിയ തലത്തിലെത്തുകയാണ്.

ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ കുതന്ത്രങ്ങളെ അതിജീവിച്ചാണ് കെ എസ് ആർ ടി സിയുടെ പ്രവർത്തനങ്ങൾക്ക് തച്ചങ്കരി സർക്കാരിൽ നിന്ന് സഹായം കണ്ടെത്തിയത്. ജീവനക്കാരുടെ ശമ്പളം മുടക്കാൻ പോലും ജ്യോതിലാൽ അനാവശ്യമായി ശ്രമിച്ചിരുന്നു. എങ്ങനേയും ജീവനക്കാർക്കിടയിൽ തച്ചങ്കരിക്കുള്ള പിന്തുണ കുറയ്ക്കുകയായിരുന്നു ഗൂഡ സംഘത്തിന്റെ ലക്ഷ്യം. യൂണിയൻകാരും ഗതാഗത സെക്രട്ടറിയും ഒരുമിച്ച് നീങ്ങിയെങ്കിലും അതിനെയെല്ലാം സർക്കാരിന്റെ പിന്തുണയോടെ തച്ചങ്കരി മറികടന്നു. ഇതിനിടെയാണ് പ്രളയം എത്തിയത്. ഇതോടെ സർക്കാരും പ്രതിസന്ധിയിലായി. ഇനി എന്ത് എന്ന വലിയ ചോദ്യം സർക്കാരിനു മുന്നിലുമുണ്ട്. അതുകൊണ്ട് തന്നെ ദുരിത കാലത്ത് കെ എസ് ആർ ടി സിയെ സർക്കാരും കണ്ടില്ലെന്ന് നടിക്കാനാണ് സാധ്യത. ഇതോടെ ആനവണ്ടിയിലെ പ്രശ്‌നങ്ങൾ അതിരൂക്ഷമാകും. ഇത് തച്ചങ്കരിയും തിരിച്ചറിയുന്നു. പ്രളയം തച്ചങ്കരിയുടെ സ്വപ്‌നങ്ങളെയാണ് തകർത്തെറിഞ്ഞതെന്നാണ് വിലയിരുത്തൽ.

ഡീസൽ വാങ്ങാൻ പണമില്ലാത്തതിനാൽ സർവീസുകൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ഡീസൽ വാങ്ങിയ ഇനത്തിൽ 185 കോടിയും പാർട്‌സുകൾ വാങ്ങിയ ഇനത്തിൽ 22 കോടിയുമാണ് കെഎസ്ആർടിസി നൽകേണ്ടത്. ഒരു ദിവസം ഡീസലിനായി വേണ്ടത് 3.5 കോടി രൂപയാണ്. ഇതു പോലും കെ എസ് ആർ ടി സിക്ക് എടുക്കാനില്ലാത്ത അവസ്ഥ. പ്രളയദിനങ്ങളിൽ കെഎസ്ആർടിസി ബസുകൾ വിട്ടുനൽകിയതിലൂടെ 86 കോടി ചെലവായി. ഇതൊന്നും സർക്കാരിൽ നിന്ന് തിരിച്ചു ചോദിക്കാനും കഴിയില്ല. മഴ കുത്തിയൊലിച്ചെത്തിയപ്പോൾ വർക് ഷോപ്പുകളും ഡിപ്പോകളും തകർന്നതിലൂടെയുള്ള നഷ്ടം 27 കോടിയാണ്. ദുരന്തനിവാരണത്തിനായി പട്ടാളക്കാരെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോയതിനും ക്യാംപുകളിൽ ആളുകളെ എത്തിക്കുന്നതിനും കെഎസ്ആർടിസി 1500 സർവീസുകൾ നടത്തി.

150 ബസുകൾ വെള്ളത്തിൽനിന്നുപോയി. സുരക്ഷാവാഹനങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനും കെഎസ്ആർടിസി ഉദ്യോഗസ്ഥർ രംഗത്തുണ്ടായിരുന്നു. അങ്ങനെ പ്രളയ ദുരിതാശ്വാസത്തിൽ കെ എസ് ആർ ടി സി സജീവമായി. ബസുകളിൽ അങ്ങോളമിങ്ങോളം ദുരിതാശ്വാസ സാധനങ്ങളും എത്തിച്ചു. എന്നാൽ അതിന് അപ്പുറത്തേക്ക് യാത്ര ചെയ്യാനുള്ള കെ എസ് ആർ ടി സിയുടെ കരുത്ത് ചോർത്തി കളയുന്നതായി പ്രളയം. കേരളത്തിലെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ സർക്കാർ മുൻഗണ നൽകുമ്പോൾ തച്ചങ്കരിയുടെ നിവേദനങ്ങൾ സർക്കാർ മാറ്റി വയ്ക്കാനാണ് സാധ്യത. ഓണമായതു കൊണ്ട് സെപ്റ്റംബർ മാസം കൊടുക്കേണ്ട ശമ്പളം നേരത്തെ കൊടുത്തു. പക്ഷേ അടുത്ത മാസം 30ന് വീണ്ടും ശമ്പളം കൊടുക്കാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഡീസൽ ഇല്ലാത്തതിനാൽ പ്രധാനപ്പെട്ട ഷെഡ്യൂളുകൾ ഒഴികെയുള്ളവ പ്രവർത്തിപ്പിക്കേണ്ടതില്ലെന്നാണു നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ധന കമ്പനികളുമായി ചർച്ചകൾ നടക്കുകയാണെന്നും ചില സർവീസുകൾ മാത്രമേ തടസപ്പെട്ടിട്ടുള്ളൂ എന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. സർവ്വീസ് കുറയുമ്പോൾ വരുമാനം ഇടിയും. ഇതോടെ തച്ചങ്കരിയുടെ കണക്ക് കൂട്ടലുകൾ തെറ്റും. പ്രളയത്തെത്തുടർന്ന് കെഎസ്ആർടിസിയുടെ വരുമാനത്തിലും വലിയ കുറവുണ്ടായി. റോഡുകൾ തകർന്നതിനാൽ സർവീസുകൾ നടത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇടുക്കിയിലേയും വയനാട്ടിലേയും സർവ്വീസുകൾ കെ എസ് ആർ ടി സിയുടെ പ്രധാന വരുമാന മാർഗ്ഗമാണ്. ടൂറിസത്തേയും പ്രളയം ബാധിച്ചു. ഇതും കെ എസ് ആർ ടി സിക്ക് വരുമാന നഷ്ടമുണ്ടാക്കും.

ഈ വർഷം ഏറ്റവും കുറഞ്ഞ വരുമാനം ലഭിച്ചത് ഓഗസ്റ്റിലാണ്. മേയിലെ വരുമാനം 207.35 കോടി രൂപയായിരുന്നു. ജൂണിൽ 189.98 കോടിയും ജൂലൈയിൽ 197.64 കോടിയും വരുമാനം ലഭിച്ചു. ഓഗസ്റ്റ് 25ാം തീയതിവരെ 128.68 കോടിയാണു വരുമാനം. കഴിഞ്ഞ ദിവസത്തെ കലക്ഷൻ 6,33,37,309 രൂപ. കെഎസ്ആർടിസിക്ക് ആകെയുള്ള 5,668 ബസുകളിൽ കഴിഞ്ഞദിവസം സർവീസ് നടത്തിയത് 4,550 ബസുകൾ. 719 ജന്ററം ബസുകളിൽ 355 എണ്ണം നിരത്തിലിറങ്ങി. കഴിഞ്ഞയാഴ്ച ഇതേദിവസം 4,327 കെഎസ്ആർടിസി ബസുകളാണു നിരത്തിലിറങ്ങിയത്. 18,04,605 കിലോമീറ്ററാണ് കെഎസ്ആർടിസി സാധാരണ രീതിയിൽ സർവീസ് നടത്തുന്നതെങ്കിൽ ഇന്നലെ 15,14,720 കിലോമീറ്ററാണ് സർവീസ് നടത്താനായത്. ജന്ററം ബസുകൾ 1,87,612 കിലോമീറ്റർ സർവീസ് നടത്തുന്നതിൽ 97,141 കിലോമീറ്റർ സർവീസ് നടത്തി. അങ്ങനെ എല്ലാ ബസുകളും ഓട്ടം കുറയ്ക്കുകയാണ്.

ഇങ്ങനെ പോയാൽ ഇന്ധനത്തിനു പുറമേ മറ്റു ചെലവുകൾക്കുള്ള പണം കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാകും. ഈ മാസത്തെ ശമ്പളം ബോണസ്, ഓണം അഡ്വാൻസ്, ഫെസ്റ്റിവൽ അലവൻസ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടത് 95 കോടി രൂപയാണ്. സർക്കാർ നൽകിയത് 20 കോടി. ശമ്പളം മാത്രമാണ് വിതരണം ചെയ്യാൻ കഴിഞ്ഞത്. അടുത്ത മാസം സർക്കാർ 20 കോടിയെങ്കിലും കൊടുക്കുമോ എന്ന സംശയവും ഉണ്ട്. അങ്ങനെ വന്നാൽ ജീവനക്കാരുടെ ആത്മവിശ്വാസത്തേയും അത് ബാധിക്കും. ഇത് കെ എസ് ആർ ടി സിയെ പുതിയ പ്രതിസന്ധികളിലേക്ക് എത്തിക്കും.

പ്രതിസന്ധിയിലായിരുന്ന കെ.എസ്.അർ.ടി.സിയെ നവീകരിക്കാൻ ശ്രമം നടക്കുന്നതിടെ പുതിയ പ്രതിസന്ധി രൂപപ്പെട്ടത് വല്ലാതെ വലയ്ക്കുന്നുവെന്നും പല ഡിപ്പോകളിലും ഡീസൽ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും ടോമിൻ തച്ചങ്കരി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവ്വിസുകൾ ചുരുക്കിയ സാഹചര്യത്തിൽ അവസരം മുതലെടുത്ത് സ്വകാര്യ ബസ്സുകൾ ടിക്കറ്റ് ചാർജ് മൂന്നിരട്ടി വരെ ഉയർത്തി യാത്രക്കാരെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി താക്കീതു നൽകിയെങ്കിലും.സ്വകാര്യ ബസ്സുടമകൾ യാത്രക്കാരെ ചൂഷണം ചെയ്തുകൊള്ള ലാഭം കൊയ്യുന്നത് തുടരുകയാണ്.

10 കോടി രൂപ കൂടി പുറത്തുനിന്ന് കണ്ടെത്തിയാണ് ഓണത്തിനുമുമ്പ് ശമ്പളം നൽകിയതെന്നാണ് അധികൃതർ പറയുന്നത്. പ്രളയത്തെ തുടർന്ന് ദീർഘദൂര സർവിസുകളടക്കം നിർത്തിവെക്കേണ്ടി വന്നതിനാൽ സീസണിൽ പ്രതീക്ഷിച്ച കലക്ഷനും കിട്ടിയില്ല. വരുമാനം കുറഞ്ഞത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതാണ് ഇന്ധനകുടിശ്ശിക തീർക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ 25 ശതമാനം സർവിസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് തച്ചങ്കരി സർക്കാറിനെ അറിയിച്ചിരുന്നു. സ്ഥിതിഗതികൾ സർക്കാറിനെ ബോധ്യപ്പെടുത്തിയിട്ടും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. ഇന്ധനക്ഷാമം ഏറെ ബാധിക്കുന്നത് മലബാർ ജില്ലകളെയാണ്. പലയിടങ്ങളിലും ഡീസൽ ലഭ്യമല്ലെന്ന ബോർഡ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനത്തിനടക്കം അടിയന്തരസർവിസുകളായി 212 ബസുകൾ കെ.എസ്.ആർ.ടി.സി വിട്ടുനൽകിയിരുന്നു. ഇക്കാര്യം പരിഗണിച്ചും സാമ്പത്തിക സഹായമൊന്നും നൽകിയിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ഒരു ദിവസം കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ സർവിസുകളും ഓടിക്കുന്നതിന് 3.5 കോടി രൂപയുെട ഇന്ധനമാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുേമ്പാഴും ഏറെക്കാലത്തെ ആവശ്യമായ ഭീമമായ ഇന്ധനനികുതി കുറക്കുന്ന കാര്യത്തിൽ സർക്കാറിന് മിണ്ടാട്ടമില്ല. ഒരു ലിറ്റർ ഡീസൽ വിലയിൽ 24.52 ശതമാനമാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് നികുതിയിനത്തിൽ ഈടാക്കുന്നത്. ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പലതിനും അഞ്ച് ശതമാനം മാത്രമായി ഇന്ധന നികുതി പരിമിതപ്പെടുത്തി നൽകാറുണ്ട്. ഇത് കെ എസ് ആർ ടി സിക്കുനം അനുവദിക്കണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്നെ തടയാൻ നിങ്ങൾക്ക് കഴിയില്ല; പൊലീസാണ് എന്ന് പറഞ്ഞ് ഭക്തരെ തടയാമെന്ന് കരുതരുത്; വെടി വെച്ച് കൊന്നാൽ മാത്രമെ എന്നെ തടയാൻ കഴിയുകയുള്ളു; നിലയ്ക്കലിൽ കെ.സുരേന്ദ്രനുമായി തർക്കം മുറുകിയപ്പോൾ നാളെ രാവിലെ മല ചവിട്ടാൻ അനുവദിക്കാമെന്ന് പൊലീസ് ; തിരികെ പോകില്ലെന്ന് ഉറച്ചുപറഞ്ഞതോടെ ഇരുമുടിക്കെട്ടുമായി എത്തിയ ബിജെപി നേതാവിനെയും സംഘത്തെയും അറസ്റ്റ് ചെയ്ത് പൊലീസ്; ചിറ്റാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ബിജെപി പ്രവർത്തകർ
കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് പല എഴുത്തുകാരും കരുതുന്നത്; ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കെ അർഷാദ് ബത്തേരി എന്റെ മുലകളിൽ കയറിപ്പിടിച്ചു; പല സ്ത്രീകളുമായും രതിബന്ധങ്ങളുണ്ടെന്നും എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും വീമ്പിളക്കിയത് കവി ശ്രീജിത്തരിയല്ലൂർ; ഇവർക്കൊക്കെ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി: ഒലിവ് ബുക്ക് എഡിറ്റർ അടക്കമുള്ളവർക്കെതിരെ മീ ടുവുമായി യുവതി
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
ശബരിമലയിൽ നിന്ന് പിൻവാങ്ങിയത് ആരേയും പേടിച്ചല്ല; യുവതികളെത്തിയാൽ തടയുമെന്ന് പൊലീസ് തന്നെ അനൗദ്യോഗികമായി വെളിപ്പെടുത്തിയെന്ന് രാഹുൽ ഈശ്വർ; സാവകാശ ഹർജി നൽകുന്നത് വരെ യുവതികളെത്തില്ലെന്നും ഉറപ്പ് നൽകി; കോടതി ഹർജി തള്ളിയാൽ പ്രതിഷേധവുമായി വീണ്ടും എത്തും; അറസ്റ്റ് പേടിച്ച് സന്നിധാനത്ത് നിന്ന് മുങ്ങിയെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രാഹുൽ ഈശ്വർ
ടെലിപ്പതി സന്ദേശങ്ങളുടെ വിളി കേട്ട് വീണ്ടും മേരി സ്വീറ്റി; വിദ്യാരംഭ ദിവസം അയ്യപ്പനെ കാണാൻ എത്തിയ മേരി സ്വീറ്റി ഒരിക്കൽ കൂടി മല കയറാനെത്തി; ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ ശരണം വിളികളുമായി പ്രതിഷേധക്കാർ; സന്നിധാനത്തേക്കില്ലെന്നും പമ്പ വരെ പോയാൽ മതിയെന്നും കഴക്കൂട്ടം സ്വദേശിനി; പ്രതിഷേധങ്ങൾക്കൊടുവിൽ മടങ്ങിപ്പോകാമെന്ന അറിയിപ്പും
കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനുറച്ച് ബിജെപി; നാളെ സംസ്ഥാന വ്യാപകമായി ഹൈവേ ഉപരോധത്തിന് ആഹ്വാനം; അറസ്റ്റിൽ പ്രതിഷേധിച്ചുള്ള മാർച്ചിൽ തിരുവനന്തപുരത്ത് സംഘർഷം; പ്രവർത്തകർക്ക് നേരം ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; സംസ്ഥാനത്ത് പൊലീസ് രാജ് അരങ്ങേറുന്നുവെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനും ഭാര്യക്കും നേരെ ക്രൂര മർദ്ദനം; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെയും ഭർത്താവിനേയും ഹർത്താൽ അനുകൂലികൾ അക്രമിച്ചത് കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ; പിന്തുടർന്നത് പത്തോളം ബൈക്കിൽ; കാർ തടഞ്ഞ് നിർത്തി ചാടി വീണ അക്രമികൾ യുവതിയുടെ അടിവയറ്റിലും നെഞ്ചിലും ചവിട്ടി; നിഖിദാസും ഭാര്യ സാനിയോയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് പല എഴുത്തുകാരും കരുതുന്നത്; ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കെ അർഷാദ് ബത്തേരി എന്റെ മുലകളിൽ കയറിപ്പിടിച്ചു; പല സ്ത്രീകളുമായും രതിബന്ധങ്ങളുണ്ടെന്നും എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും വീമ്പിളക്കിയത് കവി ശ്രീജിത്തരിയല്ലൂർ; ഇവർക്കൊക്കെ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി: ഒലിവ് ബുക്ക് എഡിറ്റർ അടക്കമുള്ളവർക്കെതിരെ മീ ടുവുമായി യുവതി
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ