Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യായിരം വാഹനങ്ങളും നാൽപ്പതിനായിരം ജീവനക്കാരുമുള്ള കൊറിയർ കമ്പനി ഉടമസ്ഥാവകാശം ചുളുവിൽ നേടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? കേരളത്തിലെ ഓരോ ഗ്രാമത്തിലും അന്നേ ദിവസം തന്നെ സാധനങ്ങൾ എത്തിക്കാൻ പറ്റുന്ന കൊറിയർ കമ്പനി; കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ച് കൊറിയർ സ്ഥാപനം തുടങ്ങാനുള്ള സുവർണ്ണാവസരം പാഴാക്കരുത്; നാട് നന്നാകണം എന്നാഗ്രഹിക്കുന്ന നല്ല ബിസിനസ്സുകാരോട് തച്ചങ്കരിക്ക് പറയാനുള്ളത്

അയ്യായിരം വാഹനങ്ങളും നാൽപ്പതിനായിരം ജീവനക്കാരുമുള്ള കൊറിയർ കമ്പനി ഉടമസ്ഥാവകാശം ചുളുവിൽ നേടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? കേരളത്തിലെ ഓരോ ഗ്രാമത്തിലും അന്നേ ദിവസം തന്നെ സാധനങ്ങൾ എത്തിക്കാൻ പറ്റുന്ന കൊറിയർ കമ്പനി; കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ച് കൊറിയർ സ്ഥാപനം തുടങ്ങാനുള്ള സുവർണ്ണാവസരം പാഴാക്കരുത്; നാട് നന്നാകണം എന്നാഗ്രഹിക്കുന്ന നല്ല ബിസിനസ്സുകാരോട് തച്ചങ്കരിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരേ സമയം കാശുണ്ടാക്കുകയും അതേ സമയം നാടിന് ഗുണം ചെയ്യുന്ന ബിസിനസ് ചെയ്യാൻ എല്ലാവർക്കും അവസരം ലഭിച്ചെന്ന് വരില്ല. അപൂർമായ അത്തരം അവസരങ്ങൾ വേണ്ടപ്പെട്ടവർ അടിച്ച് മാറ്റുകയാണ് പതിവ്. എന്നാൽ ഇപ്പോൾ നാട് നന്നാകണം എന്നാഗ്രഹിക്കുന്ന പ്രവാസികൾ അടങ്ങുന്ന ബിസിനസ്സുകാരുടെ മുന്നിൽ അത്തരമൊരു അവസരം തുറന്ന് കിടക്കുകയാണ്. ആനവണ്ടിയെ എങ്ങനെയെങ്കിലും കരകയറ്റാൻ ആഗ്രഹിക്കുന്ന സിഎംഡി ടോമിൻ തച്ചങ്കരിയാണ് കെഎസ്ആർടിസിയുടെ അനന്തമായ സാധ്യതകൾ മാന്യന്മാർക്ക് മുന്നിൽ തുറന്നിടുന്നത്.

കെഎസ്ആർടിസിയെ പറ്റിച്ച് ലക്ഷങ്ങൾ കീശയിലാക്കിയിരുന്ന കമ്പനിയെ ചാടിച്ച് വിട്ട ശേഷം പുതിയ ടെൻഡർ വിളിച്ചിരിക്കുകയാണ് സിഎംഡി. 5000 വാഹനങ്ങളേയും നാൽപതിനായിരം ജീവനക്കാരെയും കേരളത്തിലങ്ങോളമിങ്ങോളമുള്ള ഓഫീസുകളേയും ബന്ധിപ്പിച്ച്‌കൊണ്ട് ഏറ്റവും വലിയ കമ്പനി തുടങ്ങാൻ ആണ് ഇപ്പോൾ തച്ചങ്കരി അവസരം ഒരുക്കുന്നത്.

കെഎസ്ആർടിസിയുമായി സഹകരിച്ച് സ്വകാര്യ കമ്പനി നടത്തിയിരുന്ന കൊറിയർ സർവീസ് അവസാനിപ്പിക്കാൻ കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കെഎസ്ആർടിസിയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ ഏഴു ദിവസത്തിനകം ഒഴിയണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുമായി ഉണ്ടാക്കിയ കരാറിനു വിരുദ്ധമായ നടപടികൾ ഉണ്ടായതിനെത്തുടർന്നാണു നടപടിയെന്ന് എംഡിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കമ്പനി കരാർ വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിലാണ് പുതിയ ടെൻഡർ ക്ഷണിക്കുന്നത്.

കേരളത്തിലെ തന്നെ എല്ലാ സ്ഥലങ്ങളിലും കൊറിയർ എത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും കെഎസ്ആർടിസി നൽകും. പുതിയ ടെൻഡർ സ്വീകരിച്ച ശേഷം എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ലഭിക്കും. കേരളത്തിലെ എല്ലാ പ്രധാന ഡിപ്പോകളും നഗര കേന്ദ്രങ്ങളിലാണ്. ലക്ഷങ്ങൾ വാടക കൊടുക്കേണ്ട സ്ഥലങ്ങളാണ് പാറശ്ശാല മുതൽ കാസർഗോഡ് വരെ ലഭിക്കുക. ഇവിടേക്ക് വിവധ കേന്ദ്രങ്ഹളിൽ നിന്നും എത്തുന്ന കൊറിയറുകൾ പ്രാദേശിക തലത്തിൽ എത്തിക്കുക എന്നത് മാത്രമാണ് കരാർ ഏറ്റെടുക്കുന്ന കമ്പനിക്ക് ഫലത്തിൽ ചെയ്യാനുള്ളത്.

കരാർ ഏറ്റെടുക്കുന്ന കമ്പനിക്ക് കരാർ അനുസരിച്ച് പ്രവർത്തിക്കാനുള്ള ആർജ്ജവമുണ്ടാകണമെന്നും അത്‌കൊണ്ടാണ് നാട് നന്നാകണം എന്ന് ആഗ്രഹിക്കുന്ന ബിസിനസുകാരെ തന്നെ ക്ഷണിക്കുന്നതെന്നും ടോമിൻ തച്ചങ്കരി മറുനാടൻ മലയാളിയോട് പറഞ്ഞു. കെഎസ്ആർടിസി ബസ്സുകളെയും ജീവനക്കാരെയും ഉപയോഗിച്ച് തന്നെയാണ് കൊറിയർ കമ്പനി തുടങ്ങാൻ കഴിയുക. അത്‌കൊണ്ട് തന്നെ ഇതൊരു സുവർണ അവസരമാണ് പല ബിസ്സിനസുകാർക്കും പക്ഷേ ഒറ്റ കണ്ടീഷൻ മാത്രമെ ഉള്ളൂവെന്നും അത് കെഎസ്ആർടിസിയുടെ നന്മയായിരിക്കണമെന്നും തച്ചങ്കരി പറയുന്നു.

2015 ജൂലൈ രണ്ടിനാണു ട്രാക്കോൺ കമ്പനിയുമായി കെഎസ്ആർടിസി കരാറിൽ ഏർപ്പെടുന്നത്. കോർപറേഷൻ നൽകിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ആനുപാതികമായ വരുമാനം കരാറിലൂടെ ഉണ്ടായിട്ടില്ലെന്ന് എംഡിയുടെ ഉത്തരവിൽ പറയുന്നു. കോർപറേഷന്റെ സൽപേരിനു കളങ്കം ചാർത്തുന്ന രീതിയിലുള്ള പരാതികൾ സ്വകാര്യ സ്ഥാപനത്തിനെതിരെ ഉണ്ടായി. നിയമവിരുദ്ധമായി, കണക്കിൽ കൊള്ളിക്കാതെ സാധനങ്ങൾ പൊതുജനങ്ങളിൽനിന്നു സ്വീകരിച്ച് കൊറിയർ വഴി കെഎസ്ആർടിസി ബസുകളിൽ കയറ്റി വിടുന്നതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കരാർലംഘനം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാൽ കരാറുമായി മുന്നോട്ടുപോകാൻ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

കോർപറേഷന്റെ കെട്ടിടങ്ങളിൽ, വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ വ്യാപാര ആവശ്യത്തിനു കമ്പനിക്കു സ്ഥലം നൽകിയിരുന്നു. കൊറിയർ കമ്പനിക്കു സ്ഥലം നൽകിയതിനു ലഭിച്ച തുക, ആ സ്ഥലം മറ്റു വ്യാപാര ആവശ്യത്തിന് നൽകിയാൽ കിട്ടുന്ന തുകയേക്കാൾ കുറവായിരുന്നു എന്ന് സിഎജി റിപ്പോർട്ട്‌ െചയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കൊറിയർ സർവീസ് ആരംഭിച്ചത്.

ടെൻഡർ നടപടികൾ ഇങ്ങനെ

ഒരു വർഷത്തേക്കാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇത് പിന്നീട് രണ്ട് വർഷത്തേക്ക് വരെ ഉയർത്താൻ കഴിയുന്ന രീതിയിലായിരിക്കും കരാർ. അഞ്ച് ലക്ഷം രൂപ ഡിപ്പോസിറ്റായി ടെന്റിനൊപ്പം സമർപ്പിക്കണം.ഡിപ്പോസിറ്റ് തുകയായ അഞ്ച് ലക്ഷം രൂപ ഡ്രാഫ്റ്റായിട്ട് വേണം അയക്കുവാൻ. കെഎസ്ആർടിസി ഫിനാൻഷ്യൽ അഡ്‌വൈസർ ചീഫ് അക്കൗണ്ട് ഓഫീസർ തിരുവനന്തപുരം 23 എന്ന വിലാസത്തിൽ വേണം അയക്കുവാൻ. ചെക്കുകൾ സ്വീകരിക്കുന്നതല്ല.

കരാർ ആകുന്ന ദിവസം ലൈസൻസ് ഫീയുടെ 5 ശതമാനം തുകയും 18 ശതമാനം ജിഎസ്ടിയും ഒടുക്കണം. അടുത്ത മൂപ്പത് ദിവസത്തിനകം കരാറിന്റെ 45 ശതമാനം തുകയും ജിഎസ്ടിയും നൽകണമെന്നും ടെൻഡർ നോട്ടിഫിക്കേഷനിൽ പറയുന്നു. ബാക്കി വരുന്ന 50 ശതമാനം ലൈസൻസ് ഫീസ് മാസ തവണകളായിട്ടാണ് നൽകേണ്ടതെന്നും ടെൻഡർ നോട്ടിഫിക്കേഷനിൽ പറയുന്നു. ഓരോ ഡിപ്പോയിലും കൊറിയർ, പാഴ്‌സൽ ബോക്‌സുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കെഎസ്ആർടിസി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നൽകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP