Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെഎസ്ആർടിസിയെ തോറ്റു കൊടുക്കാതെ കാത്ത മേനോനെ മാറ്റി പകരം നിയമിച്ച ജോൺ മത്തായിക്ക് അറിയുന്നത് ട്രേഡ് മാർക്ക് പേറ്റന്റ് കേസുകൾ മാത്രം; പീതാംബരൻ മാസ്റ്ററുടെ മകനെ നിയമിച്ചു ശ്രദ്ധമാറ്റിയ ശേഷം ഭൂരിപക്ഷം കേസുകളും ഏൽപ്പിച്ചത് പണിയറിയാത്ത അഭിഭാഷ സംഘത്തെ: മുടിയാറായ കെഎസ്ആർടിയെ മുച്ചൂടും മുടിപ്പിക്കുന്നത് ഇങ്ങനെ

കെഎസ്ആർടിസിയെ തോറ്റു കൊടുക്കാതെ കാത്ത മേനോനെ മാറ്റി പകരം നിയമിച്ച ജോൺ മത്തായിക്ക് അറിയുന്നത് ട്രേഡ് മാർക്ക് പേറ്റന്റ് കേസുകൾ മാത്രം; പീതാംബരൻ മാസ്റ്ററുടെ മകനെ നിയമിച്ചു ശ്രദ്ധമാറ്റിയ ശേഷം ഭൂരിപക്ഷം കേസുകളും ഏൽപ്പിച്ചത് പണിയറിയാത്ത അഭിഭാഷ സംഘത്തെ: മുടിയാറായ കെഎസ്ആർടിയെ മുച്ചൂടും മുടിപ്പിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ കേസുകൾ സ്ഥിരമായി വിജയിച്ചു പോന്ന അഭിഭാഷക സംഘത്തെ മാറ്റി പകരം അഭിഭാഷകരെ വച്ച സർക്കാറിന്റയും മന്ത്രിമാരുടെ നീക്കം അടിമുടി സംശയത്തിൽ. സ്വകാര്യ ബസ് ലോബിക്ക് വേണ്ടി ഹൈക്കോടതിയിൽ കേസുകൾ തോറ്റു കൊടുക്കാൻ വേണ്ടി തന്നെയാണ് മേനോൻ ആൻഡ് പൈ കമ്പനിയെ മാറ്റിയതെന്നാണ് വ്യക്തമാകുന്നത്. എം ഡി രാജമാണിക്യത്തിന്റെ എതിർപ്പു തള്ളിയാണ് ഇത്തരമൊരു തീരുമാനം മന്ത്രി ശശീന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാൽ, ഈ സംഭവത്തിന് പകരം മാദ്ധ്യമങ്ങളിൽ വിവാദമാക്കിയത് പീതാംബരൻ മാസ്റ്ററുടെ മകന്റെ നിയമനം മാത്രമായിരുന്നു. മറ്റ് സംഭവങ്ങളുമായി താരമത്യം ചെയ്യുമ്പോൾ ഇത് വലിയ കാര്യമല്ലെന്നാണ് അറിയുന്നത്.

കെഎസ്ആർടിസിയുടെ കേസുകൾ വിജയിപ്പിച്ച മേനോനെ മാറ്റി പകരം ആളെ വച്ചപ്പോൾ വലിയ കേസുകൾ നടത്തി പരിചയമില്ലാത്ത ആളെയാണ് ഏൽപ്പിച്ചതെന്നതാണ് വിവാദത്തിന് ഇടയാക്കുന്നത്. ട്രേഡ്മാർക്ക് പേറ്റന്റ് കേസുകൾ മാത്രം നടത്തി ശീലമുള്ള വ്യക്തിയാണ് പകരം നിയമിച്ച അഡ്വ. ജോൺ മത്തായി എന്നാണ് അറിയുന്നത്. ഇതോടയാണ് നിയമനത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്. നിലവിലെ അഭിഭാഷകരുടെ പക്കൽ ലക്ഷക്കണക്കിനു രൂപയുടെ കൈക്കൂലി ഇടപാടു നടന്നെന്ന സംശയമാണ് ഉയരുന്നത്.

കോർപ്പറേന്റെ വലിയ കേസുകൾ വാദിക്കുന്ന ആനവണ്ടിക്കെതിരെയുള്ള കക്ഷികളുടെ അഭിഭാഷകർ കെഎസ്ആർടിസി അഭിഭാഷകരെ സ്വാധീനിക്കാൻ അടുത്ത നാളിൽ നടത്തിയ ശ്രമങ്ങൾ വൻ വിവാദമായിരുന്നു. കെഎസ്ആർടിസിക്കെതിരെ കേസുകൾ നടത്തുന്ന അഭിഭാഷകരുടെ നോമിനിയാണ് ജോൺ മാത്യു എന്നാണ് പുറത്തു വരുന്ന വിവരം. ജോൺ മത്തായി അസോസിയേറ്റ്‌സിന്റെ വെബ്‌സൈറ്റ് പരിശോധിച്ചാൽ തന്നെ അവർക്ക് വലിയ കേസുകൾ ഏറ്റെടുത്ത് ശീലമില്ലെന്ന് വ്യക്തമാകും. േേട്രഡ്മാർക്ക് പേറ്റന്റ്, ഇൻഡസ്ട്രിയൽ ഡിസൈൻ, കോപ്പി റൈറ്റ്, ട്രാൻസ്സാക്ഷൻസ് എന്നീ മേഖകളിൽ മാത്രം പ്രവർത്തിക്കന്ന അഭിഭാഷക ഗ്രൂപ്പാണ് ജോൺ മത്തായി അസോസിയേറ്റ്സ്. ഇവർക്ക് കെഎസ്ആർടിസിയുടെ ഹൈക്കോടതിയിലെ ആയിരത്തോളം കേസുകൾ കൈകാര്യം ചെയ്യാനാവില്ല എന്ന് ഏവരും സമ്മതിക്കുന്നു. ഹൈക്കോടതിയിലെ കെഎസ്ആർടിസി കേസുകളിൽ 90 ശതമാനവും നടത്തിയിരുന്നത് മേനോൻ ആൻഡ് പൈ എന്ന സ്ഥാപനമായിരുന്നു. ഈ കേസുകളാണ് ജോൺ മത്തായിക്കു ലഭിക്കുന്നത്.

തന്നെ കെഎസ്ആർടിസി അഭിഭാഷകനാക്കണമെന്ന അപേക്ഷയോ ബയോഡേറ്റയോ കേസുകൾ നടത്തിയതിന്റെ വിശദാശംങ്ങൾ അടങ്ങുന്ന വിശദാംശങ്ങളോ ജോൺ മത്തായിയുടെ കാര്യത്തിൽ കെഎസ്ആർടിസി പരിഗണിച്ചതുമില്ല. കെഎസ്ആർടസിയിലെ ഭരണ വിഭാഗത്തിലോ നിയമ വിഭാഗത്തിലോ മാനേജിങ് ഡയറക്ടറുടെ ഓഫീസിലോ ഇത്തരത്തിലുള്ള അപേക്ഷ എത്തുകയോ അതു പരിഗണിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നതും ആരോപണങ്ങൾക്ക് ശക്തി പകരുന്നു. എൻസിപി ദേശീയ നേതാവായ പീതാംബരൻ മാസ്റ്ററുടെ മകൻ സാജന്റെ അപേക്ഷ കെഎസ്ആർടിസിയിൽ ലഭിച്ചു എന്നതിന് സ്ഥിരീകരണമുണ്ട്. എന്നു മാത്രമല്ല കഴിഞ്ഞ 30 വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ കൂടിയാൻ സാജൻ. അതുകൊണ്ട് പാർട്ടി നേതാവിന്റെ ബന്ധുവായതു കൊണ്ട് ആരോപണങ്ങൾ എല്ലാം സാജന് മേൽ കേന്ദ്രീകരിക്കുന്നു എന്നു മാത്രം. ഇത്തരം ആരോപണങ്ങൾ കേട്ടാൽ തന്നെയും സാജന് ലഭിക്കുന്നത് ഹൈക്കോടതിയിലെ കെഎസ്ആർടിസി കേസുകളുടെ 5% മാത്രമാണ് താനും.

സാജനെ നിയമിക്കാനുള്ള എൻസിപി തീരുമാനത്തിന്റെ മറവിൽ ഗതാഗത സെക്രട്ടറി ജ്യോതിലാലും ഗാതഗത മന്ത്രിയുടെ ഓഫീസിലെ ചിലരുമാണ് ജോൺ മത്തായിയെ കെഎസ്ആർടിസി അഭിഭാഷകനാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് അറിയുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ സേവനവുമായി ബന്ധപ്പെട്ട നിരവധി സർവ്വീസ് മാറ്റർ കേസുകളിൽ കോർപ്പറേഷന് എതിരായി ജീവനക്കാർക്കു വേണ്ടി ഹൈക്കോടതിയിൽ വക്കാലത്തെടുത്ത അഭിഭാഷകരിൽ ചിലരും ഈ നീക്കത്തിനു പിന്നിലുണ്ട്. അവരുടെ കേസുകൾ മേനോൻ ആൻഡ് പൈയുടെ വാദത്തിനു മുന്നിൽ നിരന്തരം തോൽക്കുന്നതും കെഎസ്ആർടിസി വിജയിക്കുന്നതും ഇത്തരം അഭിഭാഷക സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഹൈക്കോടതി അഭിഭാഷകർ കൂടി മേനോൻ ആൻഡ് പൈയെ ഒഴിവാക്കിയതിൽ ചരടുവലി നടത്തിയിട്ടുണ്ട്. തങ്ങൾക്ക് സ്വാധീനിക്കാവുന്ന ഒരു സ്ഥാപനത്തെ കെഎസ്ആർടിസി അഭിഭാഷകരാക്കിയാൽ തങ്ങൾക്ക് നേട്ടമുണ്ടാകുമെന്നതാണ് ഇവരുടെ നേട്ടം. ഇവരാണ് ഗതാഗത സെക്രട്ടറി വഴി ഗതാഗത മന്ത്രിയുടെ ഓഫീസിൽ ചരടുവലി നടത്തി.

ഇക്കഴിഞ്ഞ പത്താം തീയതി ഗതാഗതമന്ത്രിയുടെ ഓഫീസിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വകുപ്പ് സെക്രട്ടറിയാണ് വിവാദ നിയമന ഉത്തരവ് ടൈപ്പു ചെയ്തു നൽകിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കെഎസ്ആർടിസി ജനറൽ മാനേജരും ചുമതല വഹിക്കുന്ന എക്സിക്യുട്ടീവ് ഡയറക്ടർ സുകുമാരനെയും ഭരണവിഭാഗം മേധാവി ശ്രീകുമാറിനെയും ഓഫീസിൽ വിളിച്ചു വരുത്തി ഒപ്പിടീക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ ഹൈക്കോടതിയിലെ അഭിഭാഷകരെ നിയമിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാ നടപടി. ഇത് വിജിലൻസ് പരിശോധനക്ക് ഇടയാക്കിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

പുതിയ ഭരണ, സാങ്കേതിക വിഭാഗം മേധാവികൾ അഭിഭാഷക നിയമത്തിനു പിന്നിൽ ലക്ഷങ്ങൾ കൈമറിഞ്ഞു എന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച മറുനാടൻ അടക്കം നേരത്തെ നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ട ഹൈക്കോടതി ബദൽ സംവിധാനം വരുന്നതു വരെ നിലവിലുള്ള അഭിഭാഷകരോട് കോടതിയിൽ കെഎസ്ആർടിസിക്ക് വേണ്ടി ഹാജരാക്കണമെന്ന വാക്കാൽ നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി അഭിഭാഷക നിയമനത്തിൽ പുതിയ നിയമനങ്ങൾ റദ്ദാക്കി പഴയവരെ നിലനിർത്തണമെന്ന ആവശ്യവുമായി കെഎസ്ആർടിയിലെ സിഐറ്റിയു ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ രാജമാണിക്യം തിരികെ വന്ന ശേഷമേ തീരുമാനം നടപ്പിലാക്കു എന്നു ഗതാഗതമന്ത്രി ഉറപ്പു നൽകി.

31 റൂട്ടുകളിൽ കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്ന സ്വകാര്യ ബസ് സർവ്വീസുകൾ നിലനിർത്താൻ എൽഡിഎഫ് തീരുമാനിച്ചതായും സൂചനയുണ്ട്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളുടെ വരുമാനത്തെ ബാധിക്കുന്ന 31 റൂട്ടുകളിലും സ്വകാര്യ ലിമിറ്റഡ് ഓർഡിനറിയെങ്കിലും കെഎസ്ആർടിസിക്കായി നീക്കി വയ്ക്കണമെന്ന നിർദ്ദേശം മുന്നിലുണ്ട്. ഇതിനിടെയാണ് ഇത് സംബന്ധിച്ച കേസുകൾ മാറ്റിയ അഭിഭാഷക സ്ഥാപനത്തെ മാറ്റഇയത്. കെഎസ്ആർടിസിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിനായ സിഐറ്റിയു പ്രസിഡന്റ് എൽഡിഎഫ് കൺവീനർ കൂടിയായ വൈക്കം വിശ്വനാണ് 31 ദേശസാൽകൃത റൂട്ടുകളിലെ 10,000 ൽ പരം സ്വകാര്യ ബസ് പെർമിറ്റുകൾ നിലനിർത്തണമെന്ന് വാദിക്കുന്നതും. ഇതോടെ കേവലം 1800 ൽ പരം ദീർഘദൂര സ്വകാര്യ ലിമിറ്റഡ് ഓർഡിനറി ബസുകൾ മാത്രം കെഎസ്ആർടിസിക്കായി നീക്കി വയ്ക്കണമെന്ന വിദഗ്ദ്ധ സമിതി നിർദ്ദേശത്തിനെതിരെയുള്ള പുതിയ എൽഡിഎഫ് നിലപാട്. ഇത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണ് താനും.

അതിനിടെ 31 റൂട്ട്, 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് പെർമിറ്റു കേസിലും നാളെ സംസ്ഥാന മന്ത്രിസഭ നയപരമായ തീരുമാനമെടുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഡിഎഫ്, എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടങ്ങളിൽ നിയമിക്കപ്പെട്ട വിദഗ്ദ്ധ സമിതികളും നിർദ്ദേശിച്ചതിനു വിരുദ്ധമായിട്ടാണ് സ്വകാര്യ മേഖലയെ മാത്രം പിന്തുണക്കുന്ന പുതിയ നിലപാടുമായി എൽഡിഎഫ് രംഗത്തു വന്നിരിക്കുന്നത്. സമയാസമയങ്ങളിൽ ശമ്പളം നൽകാത്തതിന്റെ പേരിൽ ഏറെ അംഗങ്ങളെ നഷ്ടപ്പെട്ട കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയനിൽ നിന്നും ഭൂരിപക്ഷം അംഗങ്ങളും 31 റൂട്ട്, 241 റൂട്ടു കേസിൽ എൽഡിഎഫ് സ്വകാര്യ പ്രീണനം എടുത്താൽ രാജി വച്ചു സ്വതന്ത്ര തൊഴിലാളി യൂണിയൻ രൂപീകരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP