Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താൽക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ചൊവ്വാഴ്ച മുടങ്ങിയത് ആയിരത്തോളം സർവീസുകൾ; സാരമായി ബാധിച്ചത് ടൗൺ ടു ടൗൺ സർവീസുകളെ; മാനുഷിക പരിഗണന നൽകണമെന്ന് എല്ലാവരും പറയുന്നെങ്കിലും എന്തുചെയ്യണമെന്നറിയാതെ പിരിച്ചുവിട്ട ജീവനക്കാർ; ഈ മാസം 20 മുതൽ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ച്; സ്ഥിരമായി സർവീസ് മുടങ്ങിയാൽ കെഎസ്ആർടിസി നീങ്ങുക ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

താൽക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ചൊവ്വാഴ്ച മുടങ്ങിയത് ആയിരത്തോളം സർവീസുകൾ; സാരമായി ബാധിച്ചത് ടൗൺ ടു ടൗൺ സർവീസുകളെ; മാനുഷിക പരിഗണന നൽകണമെന്ന് എല്ലാവരും പറയുന്നെങ്കിലും എന്തുചെയ്യണമെന്നറിയാതെ പിരിച്ചുവിട്ട ജീവനക്കാർ; ഈ മാസം 20 മുതൽ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ച്; സ്ഥിരമായി സർവീസ് മുടങ്ങിയാൽ കെഎസ്ആർടിസി നീങ്ങുക ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 3861 താൽകാലിക കണ്ടക്ടർമാരെ പിരിച്ചിവിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി സർവീസ് മുടങ്ങിയിരിക്കുകയാണ്. ദീർഘദൂര സർവീസുകളെ സാരമായി ബാധിച്ചില്ലെങ്കിലും, ടൗൺ ടു ടൗൺ സർവീസുകളെ കാര്യമായി ബാധിച്ചു. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളിൽ നിന്നായി നിരവധി സർവീസുകൾ നിർത്തി വച്ചു. എറണാകുളം സോണിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയത്. അവിടെ 413 സർവീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം സോണിൽ 367 സർവീസുകളും കോഴിക്കോട് സോണിൽ 210 സർവീസുകളും മുടങ്ങുകയോ റദ്ദാകുകയോ ചെയ്തു. കൊച്ചി ഡിപ്പോയിൽ പതിനാറും പെരുമ്പാവൂരിൽ പതിനഞ്ചും സർവീസുകൾ മുടങ്ങി. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ പത്തും നെയ്യാറ്റിൻകരയിൽ പന്ത്രണ്ട് സർവീസുകളും തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ ആറും വയനാട്ടിൽ മാനന്തവാടി, കൽപ്പറ്റ ഡിപ്പോകളിലായി പന്ത്രണ്ടും പാലക്കാട് വിവിധ ഡിപ്പോകളിലായി അഞ്ച് സർവീസകളും മുടങ്ങിയിട്ടുണ്ട്. പമ്പ സർവീസുകളെ ബാധിച്ചിട്ടില്ല. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം സർവീസുകളെ ബാധിച്ചിട്ടുണ്ട്.

അതേസമയം പിരിച്ചു വിടപ്പെട്ട എം.പാനൽ കണ്ടക്ടർമാർ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. സർക്കാരും കോർപ്പറേഷനും തങ്ങൾക്കൊപ്പമാണെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും അവവർക്ക് ആശ്വാസമാകുന്നില്ല. പലരും ആത്മഹത്യാ ഭീഷണിയും മുഴക്കുന്നുണ്ട്. അതിനിടെ, 20-ാം തീയതി മുതൽ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുയാണ് എംപാനൽ കണ്ടക്ടർമാർ. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാർച്ചിൽ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും. 20-ാം തീയതി തുടങ്ങി 25-ാം തീയതി സെക്രട്ടേറിയറ്റിൽ അവസാനിക്കുന്ന തരത്തിലായിരിക്കും മാർച്ച്. ജനുവരി ആദ്യം അവധിക്ക് ശേഷം സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനമായി.

താൽക്കാലിക കണ്ടക്ടർമാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനും കെ.എസ്.ആർ.ടി.സിക്കും താൽക്കാലിക കണ്ടക്ടർമാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം നൽകിയതോടെയാണ് കൂട്ടപ്പിരിച്ചുവിടലിന് നിർബന്ധിതമായത്. തുടർന്ന് തിങ്കളാഴ്ച മുതൽ തന്നെ നടപടി വേഗത്തിലാക്കുകയായിരുന്നു. സമയം നീട്ടിക്കിട്ടാൻ ആവശ്യപ്പെട്ടെങ്കിലും ഇത് ഹൈക്കോടതി അനുവദിച്ചില്ലെന്ന് മാത്രമല്ല രണ്ട് ദിവസത്തിനുള്ളിൽ പി.എസ്.സി ലിസ്റ്റിൽ നിന്ന് കണ്ടക്ടർമാരെ നിയമിക്കാൻ അന്ത്യശാസനവും കോടതി നൽകി. പുതിയ കണ്ടക്ടർമാരെ പി.എസ്.സിയിൽ നിന്നും നിയമിക്കുക, താൽക്കാലിക ജീവനക്കാരെ ഉടൻ പരിച്ച് വിടുക എന്നീ കർശന നിർദ്ദേശമാണ് ഹൈക്കോടതി കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും നൽകിയത്. ഇതിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ അവധി വെട്ടിക്കുറച്ച് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാൻ ഇതൊന്നും മതിയാകില്ലെന്നാണ് അറിയുന്നത്. ഇതിന് പുറമെ പിരിച്ച് വിടുന്നത്ര താൽക്കാലിക ജീവനക്കാരെ പി.എസ്.സി വഴി നിയമിച്ച് സ്ഥിരപ്പെടുത്തുമ്പോൾ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കും.

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം സ്തംഭനത്തിലേക്കെന്ന് നീങ്ങുകയാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. മലബാറിൽ ഉൾപ്പെടെ നിരവധി സർവീസുകൾ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാൻ ദിവസങ്ങൾ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശവും പ്രായോഗികമല്ലെന്ന് യൂണിറ്റ് അധികാരികൾ പറയുന്നു. സ്ഥിരമായി സർവീസ് മുടങ്ങിയാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെ.എസ്.ആർ.ടി.സി നീങ്ങും. എംപാനലുകാരെയെല്ലാം പിരിച്ചുവിട്ടെങ്കിലും പി.എസ്.സി വഴി നിയമിക്കുന്ന 4051 പേരിൽ 250 പേർക്കേ നിയമന ഉത്തരവ് അയച്ചിട്ടുള്ളു. എംപാനലുകാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകൾ വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP