Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരത്തുകളിൽ നിന്നും കെഎസ്ആർടിസി 27സൂപ്പർ ഫാസ്റ്റ് ബസുകൾ പിൻവലിക്കുന്നു; ദീർഘദൂര യാത്രക്കാർക്ക് ഇരുട്ടടി; തെക്കൻ ജില്ലകളിലെ തിരക്കേറിയ റൂട്ടുകളിൽ ബസുകൾ വെട്ടിക്കുറയ്ക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനെന്നും ആരോപണം; വരുമാനമുള്ള സർവീസുകൾ നിർത്തുന്നതോടെ കോർപ്പറേഷൻ കൂടൂതൽ പ്രതിസന്ധിയിലേക്ക്

നിരത്തുകളിൽ നിന്നും കെഎസ്ആർടിസി 27സൂപ്പർ ഫാസ്റ്റ് ബസുകൾ പിൻവലിക്കുന്നു; ദീർഘദൂര യാത്രക്കാർക്ക് ഇരുട്ടടി; തെക്കൻ ജില്ലകളിലെ തിരക്കേറിയ റൂട്ടുകളിൽ ബസുകൾ വെട്ടിക്കുറയ്ക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനെന്നും ആരോപണം; വരുമാനമുള്ള സർവീസുകൾ നിർത്തുന്നതോടെ കോർപ്പറേഷൻ കൂടൂതൽ പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന സൂപ്പർഫാസ്റ്റ് ബസുകൾ പുതിയ ഷെഡ്യൂളുകൾക്ക് വേണ്ടി പിൻവലിക്കുന്നതോടെ തെക്കൻ ജില്ലകളിലെ ദീർഘദൂര യാത്ര ഇന്നു മുതൽ കൂടുതൽ ക്ലേശകരമാകും. ഒപ്പം സമാന്തര സർവ്വീസുകളും സ്വകാര്യ ബസുകളും നിരത്തുകളിൽ സജീവമാകുകയും ചെയ്യും.

27 സൂപ്പർഫാസ്റ്റ് ബസുകളാണ് ഇന്നുമുതൽ തെക്കൻ ജില്ലകളിൽ നിന്നും അപ്രത്യക്ഷമാകുന്നത്. ദേശീയ പാതയിൽ സർവീസ് നടത്തുന്ന 14 ബസുകളും എംസി റോഡിൽ സർവീസ് നടത്തുന്ന 12 ബസുകളും പത്തനംതിട്ടയിൽ നിന്നും മാരാരിക്കുളത്തു നിന്നും മൂന്നു ബസുകളും അമ്പലപ്പുഴയിലെ ഒരു ബസുമാണ് പിൻവലിക്കുന്നത്.

നിലവിൽ തന്നെ യാത്രാക്ലേശം രൂക്ഷമായ തെക്കൻ ജില്ലകളിലാണ കെഎസ്ആർടിസിയുടെ ഈ തലതിരിഞ്ഞ ഭരണപരിഷ്‌കാരം. യാത്രക്കാരുടെ ബാഹുല്യം കാരണം തിങ്ങിഞെരുങ്ങിയാണ് ഈ റൂട്ടുകളിലെ ദീർഘദൂര യാത്രക്കാർ യാത്ര ചെയ്യുന്നത്. കൂടുതൽ സർവ്വീസുകൾ നടത്തി മെച്ചപ്പെട്ട സേവനവും മികച്ച വരുമാനവും നേടേണ്ട കെഎസ്ആർടിസിയാണ് സ്വകാര്യ മുതലാളിമാരെ സഹായിക്കാനായി കെഎസ്ആർടിസിയുടെ ശവപ്പെട്ടിക്കുമേൽ അവസാന ആണിയും അടിക്കുന്നത്.

3% അധിക യാത്രൂക്കൂലി നൽകി 50 യാത്രക്കാരെ മാത്രം കൊണ്ടു പോകാവുന്നതായി 1995 ൽ ഹൈക്കോടതി വിധിയിലൂടെ ഓടിക്കാൻ അനുവാദം ലഭിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ 100 ലധികം യാത്രക്കാരെ വച്ചാണ് നിലവിൽ ഓടിക്കുന്നത്. സർവ്വീസ് ആരംഭിക്കുന്നിടത്തു നിന്നു മാത്രമാണ് യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാൻ സൗകര്യം ലഭിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ദേശീയ പാതയിലും തിരിവനന്തപുരം, കോട്ടയം, മൂവൂറ്റുപുഴ, അങ്കമാലി എംസിറോഡിയും കൂടുതൽ ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ വേണമെന്ന ആവശ്യമുയരുന്നിടത്താണ് കുറച്ചു വണ്ടി ഓടുകയും ഉള്ള ബസിൽ ഓവർ ലോഡിങ് നടത്തി കൂടുതൽ വരുമാനമുണ്ടാക്കാനാകും എന്ന തലതിരിഞ്ഞ ചിന്തയുമായി കെഎസ്ആർടിസി ഓപ്പറേഷൻസ് മേധാവി ഷറഫ് മുഹമ്മദിന്റെ പുതിയ ഉത്തരവ്.

ആദ്യ ഘട്ടത്തിൽ നിലവിൽ ഓടിയിരുന്ന 27 സൂപ്പർ ഫാസ്റ്റ് ബസുകളാണ് നാളെ മുതൽ റദ്ദാക്കുന്നത്. പകരം സ്വകാര്യ കോൺട്രാക്റ്റ് ബസുകൾ സമയക്രം നിശ്ചയിച്ചു കഴിഞ്ഞു. ദേശീയ പാതയിൽ 14 സർവ്വീസുകളാണ് റദ്ദാക്കുന്നത്. ഏറ്റവും കൂടുതൽ സൂപ്പർഫാസ്റ്റ് റദ്ദാക്കുന്നത് കരുനാഗപ്പള്ളിയിൽ നിന്നാണ്. 3 എണ്ണം. കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നതാണ് ഏറെ രസകരം.

ആലപ്പുഴ യൂണിറ്റിൽ നിന്നും 3 സൂപ്പർ ഫാസ്റ്റുകളാണ് പിൻവലിച്ചിരിക്കുന്നത്. എറണാകുളം, കായംകുളം, കോട്ടയം, പെരുമ്പവൂർ എന്നിവിടങ്ങളിൽ നിന്നും 2 സൂപ്പർ ഫാസ്റ്റുകളാണ് സ്ഥിരമായി റദ്ദാക്കുന്നത്. ആറ്റിങ്ങൽ ചേർത്തല, ഹരിപ്പാട് എന്നീ ദേശീയ പാതയിലുള്ള യൂണിറ്റുകളിൽ നിന്നും ഓരോ സൂപ്പർ ഫാസ്റ്റുകളാണ് റദ്ദാക്കിയത്. എംസി റോഡിൽ ചെങ്ങന്നൂർ, തിരുവല്ല, വൈക്കം, തൊടുപുഴ, പിറവം, പെരുമ്പാവൂർ യൂണിറ്റുകളിലെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റുകൾ ഇനി കാണില്ല. പിറവം തൊടുപുഴ യൂണിറ്റുകളിൽ നിന്നും യാത്ര ചെയ്യേണ്ടവർ ഇനി കോട്ടയത്തെത്തി ബസുമാറി തിരുവനന്തപുരത്തിനു പോയാൽ മതി.

ഇനി മുതൽ 15 മിനിറ്റിൽ ഒരു ബസ്സേ എംസി റോഡിലും ദേശീയ പാതയിലും കാണൂ. 5 മിനിട്ടെങ്കിലും ഇടവിട്ട് ബസോടിക്കണ്ട റൂട്ടുകളിലാണ് പുതിയ പരീക്ഷണം. കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, എറണാകളം, തൃശ്ശൂർ, പാലക്കാട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചു അനധികൃത പാരലൽ സർവ്വീസു നടത്തുന്ന ബസുകളിലേക്ക് സ്ഥിരം ദീർഘദൂര യാത്രക്കാരെ മാറ്റാനുള്ള നീക്കമാണിത്. അവരുടെ പുതിയ സർവ്വീസുകൾക്കും നാളെ തുടക്കമാകും. ഇതിൽ ഓൺ ലൈൻ റിസർവേഷനും സാധിക്കും.

സൂപ്പർ ഫാസ്റ്റ് ബസിൽ യാത്രക്കാരെ നിർത്തികൊണ്ടു പോകരുതെന്നാണ് 2018 മാർച്ചിലെ ഹൈക്കോടതി വിധി. നിയമ വിരുദ്ധാമായി 2018 ഏപ്രിലിൽ നടത്തിയ മോട്ടോർ വാഹന ചട്ട ഭേദഗതി പ്രകാരം സൂപ്പർ ഫാസ്റ്റിനു പരമാവധി 12 യാത്രക്കാരെ നിർത്തി കൊണ്ടു പോകാം. എന്നാൽ ഈ 12 യാത്രക്കാരെ എവിടെയാണ് നിർത്തേണ്ടത് എന്നത് സംബന്ധിച്ച വ്യക്തത വകുപ്പ് വരുത്തിയിട്ടുമില്ല.

തുഗ്ളക്ക് പരിഷ്‌ക്കാരങ്ങളിലൂടെ കെഎസ്ആർടിസിയുടെ വലിയ വരുമാന ശ്രോതസ്സായ സൂപ്പർ ക്ലാസ് സർവ്വീസുകൾ വീണ്ടും സ്വകാര്യ ബസ് ലോബിയിലേക്ക് കൈമാറാനുള്ള നീക്കമായാണ് നടക്കുന്നത്.

സർവ്വീസ് ഓപ്പറേഷൻ നടത്താൻ കഴിവില്ല എന്നു ചൂണ്ടിക്കാട്ടി മൂന്ന് മുൻ മാനേജിങ് ഡയറക്ടർമാർ മാറ്റി നിർത്തിയ ഷറഫ് മൂഹമ്മദിനെ പുതിയ എംഡി ഓപ്പറേഷൻസ് വിഭാഗത്തിൽ തിരികെ കൊണ്ടു വരുന്നതിനു ശേഷമാണ് സ്വകാര്യം ബസുടകൾക്ക് സഹായ കാര്യം നിരവധി നീക്കങ്ങൾ കെഎസ്ആർടിസിയിൽ നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP