Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പമ്പ കെഎസ്ആർടിസി ഡിപ്പോ വിരമിച്ച ഉദ്യോഗസ്ഥരുടെ പിടിയിൽ; കഴിഞ്ഞ മകരവിളക്ക് ദിവസം കുഴപ്പമുണ്ടാക്കിയ ഉദ്യോഗസ്ഥൻ അടക്കം തമ്പടിക്കുന്നു; വിരമിച്ച ശേഷമുള്ള വിശ്രമജീവിതം വിഐപി മുറിയിൽ; അന്വേഷണത്തിന് എംഡി ഹേമചന്ദ്രൻ നേരിട്ടെത്തി: പത്തനംതിട്ടയിൽ പമ്പുടമ കെഎസ്ആർടിസിക്ക് ഡീസൽ കൊടുക്കുന്നത് നിർത്തി: മകരവിളക്ക് സർവീസ് അട്ടിമറി ഭീഷണിയിൽ

പമ്പ കെഎസ്ആർടിസി ഡിപ്പോ വിരമിച്ച ഉദ്യോഗസ്ഥരുടെ പിടിയിൽ; കഴിഞ്ഞ മകരവിളക്ക് ദിവസം കുഴപ്പമുണ്ടാക്കിയ ഉദ്യോഗസ്ഥൻ അടക്കം തമ്പടിക്കുന്നു; വിരമിച്ച ശേഷമുള്ള വിശ്രമജീവിതം വിഐപി മുറിയിൽ; അന്വേഷണത്തിന് എംഡി ഹേമചന്ദ്രൻ നേരിട്ടെത്തി: പത്തനംതിട്ടയിൽ പമ്പുടമ കെഎസ്ആർടിസിക്ക് ഡീസൽ കൊടുക്കുന്നത് നിർത്തി: മകരവിളക്ക് സർവീസ് അട്ടിമറി ഭീഷണിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ വർഷത്തെ മകരവിളക്ക് ദിവസം രാത്രി പമ്പ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഉണ്ടാക്കിയ കുഴപ്പങ്ങൾ ശബരിമല തീർത്ഥാടന ചരിത്രത്തിൽ ആദ്യമായിരുന്നു. ജ്യോതിദർശനം കഴിഞ്ഞ് മലയിറങ്ങിയ തീർത്ഥാടകർ അവർക്ക് പോകേണ്ട സ്ഥലങ്ങളിലേക്ക് ബസ് കിട്ടാതെ വിഷമിച്ചു.

രാത്രി വൈകിയും സർവീസ് പുറപ്പെടാതെ വന്നപ്പോൾ അവർ ഡിപ്പോൾ ഉപരോധിച്ചു. സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ മലമൂത്ര വിസർജനം നടത്തി. ഈ കുഴപ്പത്തിനൊക്കെ കാരണക്കാരനായ ഉദ്യോഗസ്ഥൻ പിന്നീട് വിരമിച്ചു. ഇപ്പോഴിതാ പെൻഷൻ പറ്റിയിട്ടും പമ്പ കെഎസ്ആർടിസി ഡിപ്പോ അടച്ചു ഭരിക്കാൻ ഇയാൾ അവിടെ താവളമടിക്കുന്നു. അതും വിഐപി മുറിയിൽ. സംഭവം വിവാദമായതോടെ അന്വേഷിക്കാൻ എംഡി ഹേമചന്ദ്രൻ നേരിട്ട് ഇന്ന് രാവിലെ പമ്പയിൽ എത്തി. മകരവിളക്ക് ദിവസത്തെ സർവീസ് വീണ്ടും ഒരു അട്ടിമറി നിഴലിലാണ്. കുടിശിക 45 ലക്ഷം രൂപയായതോടെ പത്തനംതിട്ടയിലെ പമ്പുടമ ശബരിമല സർവീസിന് അടക്കം ഡീസൽ നൽകുന്നത് നിർത്തി വച്ചു.

ചീഫ് ട്രാൻസ്പോർട്ട് മാനേജർ തസ്തികയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ് കഴിഞ്ഞ നാലുദിവസമായി ഉന്നത ഉദ്യോഗസ്ഥർക്കുള്ള പമ്പയിലെ കെഎസ്ആർടിസി വിഐപി മുറിയിൽ താവളം ഉറപ്പിച്ചത്. എല്ലാ വിധ സൗകര്യങ്ങളുമുള്ള എസി സ്യൂട്ട്റൂമാണിത്. പമ്പയിൽപരിശോധനയ്ക്ക് വന്ന കെഎസ്ആർടിസി ചീഫ് വിജിലൻസ് ഓഫീസർക്ക് ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടെങ്കിലും റിപ്പോർട്ട് ചെയ്തില്ല. വിരമിച്ച ഉദ്യോഗസ്ഥന് ഉന്നതങ്ങളിൽ ഉള്ള പിടിപാട് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഇന്നലെ പത്തനംതിട്ട ഡിപ്പോയിൽ അവലോകന യോഗത്തിന് വന്ന എക്സിക്യുട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) അനിൽകുമാറിനെ ഈ വിവരം വിവിധ യൂണിയനുകൾ അറിയിച്ചു. ഇതേപ്പറ്റി അന്വേഷിക്കാൻ അദ്ദേഹം അപ്പോൾ തന്നെ കൊല്ലം സോണൽ ഓഫീസർ ബാലമുരളിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ട എംഡി എ ഹേമചന്ദ്രൻ ഇന്ന് രാവിലെ പമ്പയിലും പത്തനംതിട്ടയിലുമെത്തി. മകരവിളക്ക് മുന്നൊരുക്കത്തിനായുള്ള യോഗത്തിനാണ് എംഡി വന്നതെങ്കിലും ഇതേപ്പറ്റിയാണ് ആദ്യം അന്വേഷിച്ചത്.

അതേസമയം, ഡീസൽ അടിക്കുന്നതിനുള്ള കുടിശിക 45 ലക്ഷത്തിൽ എത്തിയതോടെ സ്വകാര്യ പമ്പുടമ പത്തനംതിട്ടയിൽ കെഎസ്ആർടിസിക്കുള്ള ഇന്ധന വിതരണം നിർത്തി. നിരവധി സർവീസുകൾ മുടങ്ങി. ഇന്ന് പണം നൽകാമെന്ന് ഉറപ്പു കൊടുത്തിട്ടുണ്ടെങ്കിലും ഡീസൽ നൽകാൻ ഉടമ തയാറായിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന വോൾവോ എ.സി ബസ്, പത്തനംതിട്ട-അടൂർ-കൊല്ലം ചെയിൻ സർവീസുകൾ, പത്തനംതിട്ട-ഇലവുംതിട്ട-ചെങ്ങന്നൂർ സർവീസുകൾ റദ്ദാക്കി. എന്നാൽ പത്തനംതിട്ട-ബംളഗൂരു(സ്‌കാനിയ), പത്തനംതിട്ട-തിരുനെല്ലി, പത്തനംതിട്ട-പാടിച്ചിറ സർവീസുകൾക്ക് പമ്പിൽ നിന്നും ഡീസൽ നൽകും. ഇന്ന് മുതൽ ശബരിമല സർവീസുകളെയും ഡീസൽ ക്ഷാമം ബാധിക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.

കെഎസ്ആർടിസിയുടെ വ്യാപാര സമുച്ചയം നിർമ്മിക്കുന്നതിനാൽ ഡിപ്പോയിലെ ഡീസൽ സംഭരണ ടാങ്കുകൾ പൊളിച്ചു നീക്കിയതിനെ തുടർന്നാണ് ഇന്ധനത്തിനായി സ്വകാര്യ പമ്പിനെ ആശ്രയിക്കുന്നത്. ശബരിമല തീർത്ഥാടനകാലം കൂടി തുടങ്ങിയതോടെ പ്രതിതിനം 8000 ലിറ്റർ ഡീസലാണ് സ്വകാര്യ പമ്പിൽ നിന്നും നിറയ്ക്കുന്നത്. നേരത്തേ ഇന്ധന വില കുടിശിക അഞ്ചു ലക്ഷത്തിൽ എത്തുമ്പോൾ പമ്പുടമ ഡീസൽ നൽകുന്നത് നിർത്തുമായിരുന്നു. പിന്നീട് അത് 10, 15, 25, 35 എന്നിങ്ങനെ നീണ്ടു പോയി. ഇക്കുറി 45 ലക്ഷം രൂപയിലെത്തുന്നതു വരെ ഉടമ കാത്തു നിന്നു. ഇന്നലെ നിർത്തി വയ്ക്കുകയും ചെയ്തു. ഡിപ്പോയിലെ പതിവു സർവീസുകൾക്ക് പുറമേ 800 ശബരിമല ബസുകൾക്ക് കൂടി ഇവിടെ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

മറ്റു ഡിപ്പോകളിൽ നിന്ന് ശബരിമല തീർത്ഥാടകർക്കായി വിട്ടു നൽകുന്ന ബസുകൾ ടാങ്ക് നിറയെ ഇന്ധനവുമായിട്ടാണ് എത്തുന്നത്. രണ്ടു തവണ പമ്പയ്ക്ക് പോയി വന്ന ശേഷമാകും അവയ്ക്ക് പിന്നീട് ഡീസൽ നിറയ്ക്കേണ്ടി വരുന്നത്. കുടിശിക എത്രയും പെട്ടെന്ന് കൊടുത്തു തീർത്തില്ലെങ്കിൽ അത് മകരവിളക്ക് തീർത്ഥാടനത്തെയും ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP