Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപകട സ്ഥലത്ത് നിന്ന് മാറിയ ഡ്രൈവർ ഡിപ്പോയിൽ നിന്ന് കുഴപ്പമില്ലെന്ന് വിവരം ലഭിച്ചതോടെ സ്റ്റേഷനിലെത്തി; ഒക്കലിൽ പരിക്കേറ്റ സൈക്കിൾ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ യാത്രക്കാരും ഒപ്പം കൂടി; എല്ലാം ശരിയായതോടെ രാത്രി പതിനൊന്ന് മണിയോടെ യാത്രയ്ക്ക് അനുമതി നൽകി പൊലീസും; പെരുമ്പാവൂർ സ്‌കാനിയ ബസ് അപകടത്തിൽ കെ എസ് ആർ ടി സിയുടെ മാനം രക്ഷിച്ചത് കണ്ടക്ടറുടെ സമയോചിത ഇടപെടൽ

അപകട സ്ഥലത്ത് നിന്ന് മാറിയ ഡ്രൈവർ ഡിപ്പോയിൽ നിന്ന് കുഴപ്പമില്ലെന്ന് വിവരം ലഭിച്ചതോടെ സ്റ്റേഷനിലെത്തി; ഒക്കലിൽ പരിക്കേറ്റ സൈക്കിൾ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ യാത്രക്കാരും ഒപ്പം കൂടി; എല്ലാം ശരിയായതോടെ രാത്രി പതിനൊന്ന് മണിയോടെ യാത്രയ്ക്ക് അനുമതി നൽകി പൊലീസും; പെരുമ്പാവൂർ സ്‌കാനിയ ബസ് അപകടത്തിൽ കെ എസ് ആർ ടി സിയുടെ മാനം രക്ഷിച്ചത് കണ്ടക്ടറുടെ സമയോചിത ഇടപെടൽ

മറുനാടൻ ഡെസ്‌ക്‌

പെരുമ്പാവൂർ: പെരുമ്പാവൂർ സ്‌കാനിയ ബസ് അപകടത്തിൽ കെ എസ് ആർ ടി സിയുടെ മാനം രക്ഷിച്ചത് കണ്ടക്ടറുടെ സമയോചിത ഇടപെടൽ. സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കെ എസ് ആർ ടി സി സ്‌കാനിയ ബസ്സിലെ ഡ്രൈവർ മുങ്ങിയ സംഭവത്തിൽ. വിശദീകരണവുമായി കെഎസ്ആർടിസി ജീവനക്കാർ. ചൊവ്വാഴ്ച രാത്രി 9.20 തോടെയാണ് പത്തനംതിട്ടയിൽ നിന്നും ബെംഗളൂരുവിന് തിരിച്ച കെ എസ് ആർ ടി സി സ്‌കാനിയ ബസ്സ് പെരുമ്പാവൂർ ഒക്കലിന് സമീപം അപകടത്തിൽപ്പെട്ടത്. തുടർന്ന് ഡ്രൈവർ സ്ഥലത്ത് നിന്ന് മാറിയെങ്കിലും അപകടം പറ്റിയാളെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെന്നും അവർ പറഞ്ഞു.

.10.55 മുഴുവൻ യാത്രക്കാരുമായി സർവീസ് പുനരാംഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. സ്ഥലത്ത് നിന്ന് മാറി നിന്ന ഡൈവ്രർ പൊലീസ് സ്റ്റേഷനിലെത്തിയത് ഡിപ്പോയിൽ നിന്ന് വിളിയെത്തിയതിന് ശേഷമായിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമാക്കിയതിന് ശേഷമായിരുന്നു ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ എത്തിയത് സംഭവത്തിൽ ബസിനും സൈക്കിൾ യാത്രികനും കൂടുതൽ പരിക്കില്ലെന്ന് ബോധ്യമായതോടെയാണ് സർവീസ് തുടരാൻ അനുവദിച്ചതെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

പൊലീസ് നിർദ്ദേശപ്രകാരം കണ്ടക്ടറുടെ നേതൃത്വത്തിൽ ബസ്സ് സ്റ്റേഷനിൽ എത്തിച്ചത്. 46 പേരായിരുന്നു ബസ്സിൽ യാത്ര ചെയ്തിരുന്നത്.അപകടത്തിൽപ്പെട്ടാളെ ആശുപത്രിയിൽ എത്തിച്ചശേഷം കണ്ടക്ടർ മൊബൈലിൽ വിളിച്ചപ്പോഴാണ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ താമനുണ്ടെന്ന വിവരം ഡ്രൈവർ വെളിപ്പെടുത്തിയത്. അപകട വിവരമറിഞ്ഞ് പരിക്കേറ്റയാളുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി,.വിദഗ്ധ ചികത്സയ്ക്കായി ഇയാളെ ബന്ധുക്കൾ മറ്റൊരാശുപത്രിയിലേയ്ക്ക് മാറ്റുകയാണെന്നാണ് ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP