Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമ്പാനൂരിലെ ഷാമിയാന പന്തലിന് 1,90,000 രൂപ വാടക നൽകി എന്ന മറുനാടൻ വാർത്ത നിഷേധിച്ചു കെഎസ്ആർടിസി; കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കം തള്ളിക്കളയണമെന്ന് മാനേജ്‌മെന്റിന്റെ അഭ്യർത്ഥന; വാർത്ത വ്യാജമെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് മറുനാടൻ; പച്ചക്കള്ളം പറഞ്ഞു പത്രക്കുറിപ്പ് ഇറക്കിയിട്ടും തൊഴിലാളി നേതാവിന് കാശുണ്ടാക്കാൻ ആനവണ്ടിയെ കൊലയ്ക്ക് കൊടുത്തത് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ തന്നെ

തമ്പാനൂരിലെ ഷാമിയാന പന്തലിന് 1,90,000 രൂപ വാടക നൽകി എന്ന മറുനാടൻ വാർത്ത നിഷേധിച്ചു കെഎസ്ആർടിസി; കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കം തള്ളിക്കളയണമെന്ന് മാനേജ്‌മെന്റിന്റെ അഭ്യർത്ഥന; വാർത്ത വ്യാജമെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് മറുനാടൻ; പച്ചക്കള്ളം പറഞ്ഞു പത്രക്കുറിപ്പ് ഇറക്കിയിട്ടും തൊഴിലാളി നേതാവിന് കാശുണ്ടാക്കാൻ ആനവണ്ടിയെ കൊലയ്ക്ക് കൊടുത്തത് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കെഎസ്ആർടിസിയിൽ നടക്കുന്ന നഗ്നമായ ധൂർത്തിന്റെ കഥ മറുനാടൻ മലയാളി കഴഞ്ഞി ദിവസം പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം തമ്പാനൂരിലെ സെൻട്രൽ ഡിപ്പോയിലെ താൽക്കാലിക വെയ്റ്റിങ് ഷെഡിന് വാടക ഇനത്തിൽ മാത്രം 1,90,000 രൂപ നൽകി എന്നതായിരുന്നു മറുനാടന്റെ വാർത്ത. വെറും 38,000 രൂപ മുടക്കിയിൽ സ്വന്തമായി വാങ്ങാവുന്ന ഷാമിയാനക്കാണ് വാടക ഇനത്തിലെടുത്ത് ഒരു ലക്ഷത്തിലേറെ ചെലവാക്കിയത്. കെഎസ്ആർടിയിലെ ഉന്നതൻ സിഐടിയു നേതാവ് കൂടിയായ വാടകക്കാരന് പോക്കറ്റ് വീർപ്പിക്കാൻ വേണ്ടിയാണ് ഈ കള്ളക്കളിക്ക് കൂട്ടുനിന്നത്. ഈ വാർത്ത കോർപ്പറേഷനുള്ളിൽ കോളിളക്കം സൃഷ്ടിച്ചപ്പോൾ രക്ഷപെടാൻ വേണ്ടി മറുനാടൻ വാർത്ത കള്ളമാണെന്ന് വരുത്തി തീർക്കാൻ അധികാരികൾ രംഗത്തെത്തി.

ഷാമിയാന പന്തലിന് 1,90,000 രൂപ വാടക നൽകി എന്ന മറുനാടൻ വാർത്ത നിഷേധിച്ചു കൊണ്ടാണ് കെഎസ്ആർടിസി സൗത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി അനിൽകുമാർ പത്രക്കുറിപ്പ് പുറത്തിറക്കിയത്. കെഎസ്ആർടിയെ കരിവാരിതേക്കാൻ വേണ്ടി തെറ്റായ വാർത്ത നൽകിയെന്നാണ് അനിൽകുമാറിന്റെ വിശദീകരണം. കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് അംഗീകൃത പരസ്യ ഏജൻസികൾ മുഖാന്തിരം ഇവിടെ ഒരു സ്ഥിരം സംവിധാനത്തിനും, സ്ഥിരം സംവിധാനം വരുന്നതുവരെ താൽക്കാലിക ഷാമിയാന ഷെഡ് സ്ഥാപിക്കാനും ശ്രമിച്ചെങ്കിലും കെടിഡിഎഫ്‌സിയുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് അത് സാധ്യമാകാതെ വന്നതെന്നാണ് അനിൽ കുമാർ പറയുന്നത്.

യാത്രക്കാരുടെ സുരക്ഷയെക്കരുതി ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തേണ്ടി വന്നിട്ടുള്ളത്. ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയതിന് നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് മാത്രമേ ഇതിനുള്ള ഫണ്ട് അനുവദിക്കാൻ കോർപ്പറേഷന് സാധീക്കൂവെന്നും ബിൽ സ്വീകരിച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ വാർത്താ കുറിപ്പിൽ പറുയന്നു. ദുരുദ്ദേശപരമായ ഈ വാർത്ത ജനങ്ങല് തിരസ്‌ക്കരിക്കണമെന്നുമാണ് ഇഡിയുടെ പക്ഷം.

ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

തമ്പാനൂർ ഡിപ്പോയിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ താൽക്കാലിക വെയിറ്റിങ് ഷെഡ്ഡിന് വാടകയിനത്തിൽ നൽകി എന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തികച്ചും വാസ്തവ വിരുദ്ധമായ ഇത്തരം വാർത്തകളിലൂടെ കെ എസ് ആർ ടി സി യുടെ നേട്ടങ്ങളെ കരിവാരിത്തേക്കുകയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ ചെയ്യുന്നത്.

തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പുറപ്പെടുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലേക്കായി തമ്പാനൂർ ബസ് ടെർമിനൽ കോംപ്ലക്‌സിന്റെ മുൻഭാഗത്തെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയുണ്ടായിരുന്നു. ഈ നടപടിക്രമം മൂലം ഗതാഗതകുരുക്ക് ഒഴിവാകുകയും സർവ്വീസുകൾക്ക് സമയക്ലിപ്തത പാലിക്കാൻ കഴിയുകയും തന്മൂലം വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഭാഗത്തെ ബസ് ബേയിൽ ജനങ്ങൾക്ക് വെയിലും മഴയും ഏൽക്കാതെ നിൽക്കാൻ ഒരു ഷെൽട്ടർ ഉണ്ടായിരുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത ചൂടുമൂലം സൂര്യാഘാതമുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഇവിടെ ഒരു ബസ് ഷെൽട്ടർ ഇല്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നത് മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് അംഗീകൃത പരസ്യ ഏജൻസികൾ മുഖാന്തിരം ഇവിടെ ഒരു സ്ഥിരം സംവിധാനത്തിനും, സ്ഥിരം സംവിധാനം വരുന്നതുവരെ താൽക്കാലിക ഷാമിയാന ഷെഡ് സ്ഥാപിക്കാനും ശ്രമിച്ചെങ്കിലും KTDFC യുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് അത് സാധ്യമാകാതെ വന്നപ്പോഴാണ് യാത്രക്കാരുടെ സുരക്ഷയെക്കരുതി ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തേണ്ടി വന്നിട്ടുള്ളത്.

എന്നാൽ ഇത്തരം ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയതിന് നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് മാത്രമേ ഇതിനുള്ള ഫണ്ട് അനുവദിക്കാൻ KSRTC ക്ക് സാധിക്കൂ. പ്രസ്തുത ബിൽ സ്വീകരിച്ചു എന്നും തുക നൽകിയെന്നുമുള്ള പ്രചാരണം തികച്ചും അവാസ്തവമാണ്. നാളിതുവരെകോർപ്പറേഷൻ ഈ ഇനത്തിൽ ഒരു രൂപ പോലും ആർക്കും നൽകിയിട്ടില്ല. ജനങ്ങളോടൊപ്പം നിന്ന് അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം അവരെ ബാധിക്കാത്ത തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഠിന പരിശ്രമങ്ങൾ നടത്തുന്ന ഈ സമയത്ത് ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകളെ തിരസ്‌കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിൽ ഈ സ്ഥാപനത്തെ സംരക്ഷിക്കാൻ ഇതിലെ ഓരോ ജീവനക്കാരനും ഉദ്യോഗസ്ഥരും ബദ്ധശ്രദ്ധാലുക്കളാണ് എന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നു.

~ജി. അനിൽകുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ സൗത്ത് സോൺ, കെഎസ്ആർടിസി, തിരുവനന്തപുരം.

അതേസമയം അനിൽകുമാറിന്റെ വാദങ്ങൾ തെറ്റാണെന്ന് ഈ വാടക കൊള്ളയെ എതിർത്തു സംസാരിച്ചവർ അഭിപ്രായപ്പെടുന്നു. മറുനാടൻ വാർത്തയിൽ പറഞ്ഞിരിക്കുന്നത് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ കൊടുത്തു എന്നല്ല, കൊടുക്കാൻ ശ്രമിച്ചുവെന്നും ഇപ്പോഴാണ് സംഭവം പുറത്തായത് എന്നുമാണെന്നാണ് ഇവർ ചൂണ്ടിക്കാ്ടുന്നത്. ഈ ഷാമിയാനക്ക് തിരുവനന്തപുരം ഡിപ്പോയിൽ നിന്നം പണം അനുവദിക്കണമെന്ന ആവശ്യവുമായി ഡിടിഒ ഒപ്പിട്ട് സോണൽ മേധാവിയുടെ നിർദ്ദേശത്തോടെയുള്ള കത്ത് പോയ കാര്യവും ഈ വിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

ഈ ഷാമിയാനയുടെ ഉടമസ്ഥൻ ആരാണെന്നും ഇത് സ്ഥാപിക്കാൻ ക്വട്ടേഷൻ വിൡച്ചാ എന്ന ചോദ്യവും ആനവണ്ടി നന്നാവണം എന്നാഗ്രഹിക്കുന്ന ജീവനക്കാർ ചോദിക്കുന്നു. വെയിറ്റിങ് ഷെഡ് സൗജന്യമായി നിർമ്മിക്കാൻ തയ്യാറായി വന്നവരെ കെടിഡിഎഫ്‌സി തടപ്പെടുത്തിയെങ്കിൽ കോംപ്ലസിന്റെ ഗ്രൗണ്ടിന്ഞരെ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ആയിരിക്കേ തെക്കൻ മേഖലാ അധികാരി എതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. സോണൽ എക്‌സ്‌ക്യുട്ടീവ് ഡയറക്ടറുടെ നിർദ്ദേശാനുസരണം സ്ഥാപിച്ച ടെന്റിന് 27-03-2019 മുതൽ 8-5-2019 വരെ വാടകയിനത്തിൽ 109000 നൽകണമെന്നും അടിയന്തിരമായി 30000 അനുവദിക്കണമെന്നും ഫയൽ എഴുതി തുക കൃത്യപ്പെടുത്തി കേന്ദ്രസ്ഥാനത്തേക്ക് അയച്ചോ ഇല്ലയോ എന്നു വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അതേസമയം യാത്രക്കാർക്ക് വെയിൽ കൊള്ളാതിരിക്കാൻ വേണ്ടി താൽക്കാലികമായി കെട്ടിയ ഷാമിയാനയുമായി ബന്ധപ്പെട്ട വാർത്തയിൽ ഉറച്ചു നിൽക്കുന്നതായി മറുനാടൻ എഡിറ്റോറിയൽ വിഭാഗവും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകൾ നാളെ പുറത്തുവിടുമെന്നും മാനേജ്മന്റെ് അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ച് 27 മുതൽ ജൂൺ 15 വരെ വേനൽ കനത്ത വേളയിലാണ് തമ്പാനൂരിലെ ബസ് ടെർമിനലിന് മുന്നിൽ ഷാമയാന വലിച്ചു കെട്ടിയത്. രണ്ടര മാസം മാത്രം ഇത് സ്ഥാപിച്ചതിനാണ് കെഎസ്ആർടിസി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ബില്ലിട്ടത്. ഇതിൽ 27-03-2019 മുതൽ 8-5-2019 വരെ വാടകയിനത്തിൽ 109000 നൽകണമെന്ന ശുപാർശയാണ് മുകളിലേക്ക് പോയത്. ജൂൺ മാസത്തെ വാടക തുക കൂടി ചേരുമ്പോഴാണ് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയാകുക.

സൗജന്യമായി ആ ഭാഗത്ത് വെയിറ്റിങ് ഷെഡ് നിർമ്മിച്ച് തരാൻ സന്നദ്ധരായ ആളുകൾ ഉണ്ടായിരുന്നിട്ടും മറ്റ് കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടും അതെല്ലാം വേണ്ടെന്ന് വച്ചായിരുന്നു സിഐടിയു യൂണിയൻ നേതാവിന് കീശ വീർപ്പിക്കാൻ അവസരം ഒരുക്കിയത്. കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറെടുത്ത കമ്പനിയും ഷെഡ്ഡ് സൗജന്യമായി സ്ഥാപിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തുണ്ടായിരുന്നു. പകരം പരസ്യ ബോർഡ് സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു അവരുടെ ഡിമാൻഡ്. എന്നാൽ, ഇത് തങ്ങൾക്ക് കീശ വീർപ്പിക്കാനുള്ള അവസരമായി കണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തിയെന്നാണ് സൂചന. അതുകൊണ്ടാണ് സിഐടിയു യൂണിയൻ നേതാവിന് കരാർ നൽകിയതും. തിരുവനന്തപുരം സെൻട്രൽ സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാർ ബിൽ പാസ് ചെയ്തു ഫണ്ടിനായി ഹെഡ് ഓഫീസിലേക്ക് നൽകുകയുമായിരുന്നു. ഇതിനിടെ ആനവണ്ടി പ്രേമികളിൽ ചിലർ ഇത് തീവെട്ടിക്കൊള്ളയെ കുറിച്ച് മനസ്സിലാക്കി ഇടപെടൽ നടത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP