Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കാമെന്നും ഡിഎ കുടിശികയും ഇടക്കാലാശ്വാസവും കോർപറേഷൻ കരകയറുമ്പോൾ നൽകാമെന്നും തച്ചങ്കരി; ഡ്യൂട്ടി പാറ്റേണിലെ അപാകതകൾ പരിഹരിക്കാമെന്നും വാഗ്ദാനം; എംഡിയുടെ നിർദ്ദേശങ്ങൾ തൊഴിലാളി സംഘടനകൾ തള്ളിയതോടെ കെഎസ്ആർടിസിയിലും 24 മണിക്കൂർ പണിമുടക്ക്

ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കാമെന്നും ഡിഎ കുടിശികയും ഇടക്കാലാശ്വാസവും കോർപറേഷൻ കരകയറുമ്പോൾ നൽകാമെന്നും തച്ചങ്കരി; ഡ്യൂട്ടി പാറ്റേണിലെ അപാകതകൾ പരിഹരിക്കാമെന്നും വാഗ്ദാനം; എംഡിയുടെ നിർദ്ദേശങ്ങൾ തൊഴിലാളി സംഘടനകൾ തള്ളിയതോടെ കെഎസ്ആർടിസിയിലും 24 മണിക്കൂർ പണിമുടക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സംയുക്തസമരസമിതിയുടെ പണിമുടക്ക് തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച അർധരാത്രി വരെ നടക്കും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് യൂണിയൻ എന്നീ സംഘടനകൾ ഒന്നിച്ചാണ് പണിമുടക്കുന്നത്. യൂണിയൻ ഭാരവാഹികളുമായി സിഎംഡി ടോമിൻ തച്ചങ്കരി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷൻ നൽകുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക എന്നീ ആവശ്യങ്ങളാണു യൂണിയനുകൾ ഉന്നയിക്കുന്നത്.

കോർപ്പറേഷനിൽ ശമ്പള പരിഷ്‌കരണ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യോഗത്തിൽ ടോമിൻ തച്ചങ്കരി പറഞ്ഞു. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും സിഎംഡി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച ശേഷം ഡിഎ കുടിശികയും ഇടക്കാലാശ്വാസവും പരിഗണിക്കും.

യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് സർവീസുകൾ ക്രമീകരിക്കേണ്ടത് ആവശ്യമാണ്. നിലവിൽ കോർപറഷന്റെ വിവിധ യൂണിറ്റുകളിൽ ആവശ്യത്തിലും അധികം സൂപ്പർ ക്ലാസ് ബസുകൾ ഉൾപ്പടെയുള്ള ഉപയോഗപ്രദമല്ലാതെ കിടക്കുന്നുണ്ട്. ഇവ ഫലപ്രദമായ രീതിയിൽ വിന്യസിച്ച് ഷെഡ്യൂൾ പരിഷ്‌കരണം കാര്യക്ഷമമാക്കണം. ഡോക്കിലുള്ള ബസുകൾ അറ്റകുറ്റപ്പണി നടത്തിയ സർവീസ് യോഗ്യമാക്കണമെന്നും സിഎംഡി യോഗത്തിൽ പറഞ്ഞു. അതേസമയം ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സ്‌പെയർപാർട്‌സുകൾ ലഭ്യമാക്കണെമന്നും, സ്ഥിരം യാത്രക്കാരെ നഷ്ടപ്പെടുത്താത്ത രീതിയിൽ ഷെഡ്യൂൾ പരിഷ്‌കരണം നടപ്പാക്കണമെന്നും തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു.

ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കണമെന്ന് തൊഴിലാളി സംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി പാറ്റേണിലെ അപാകതകൾ പരിഹരിച്ചുകൊണ്ട് പരിഷ്‌കരിക്കുന്നതാണെന്നും തച്ചങ്കരി യോഗത്തിൽ വ്യക്തമാക്കി. കോർപറേഷന്റെ നിലവിലെ സാഹചര്യം പരിഗണിച്ച് പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും തൊഴിലാളി സംഘടനാ നേതാക്കൾ വഴങ്ങിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP