Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തച്ചങ്കരി ഡ്രൈവിങ് സീറ്റിലിരുന്നപ്പോൾ സർക്കാർ അനുവദിച്ച തുക വകമാറ്റാതെ നൽകാൻ മന്ത്രി ശശീന്ദ്രൻ നിർദ്ദേശിച്ചിട്ടും വകവയ്ക്കാതെ ഗതാഗത സെക്രട്ടറി; ഓവർഡ്രാഫ്റ്റ് എടുത്ത എംഡിയെ കുഴപ്പത്തിലാക്കാൻ ഫിനാൻസ് സെക്രട്ടറിക്ക് കത്തെഴുതി താമസിപ്പിച്ചതും മറന്നേക്കൂ; തച്ചങ്കരി പോയതോടെ വാശിയും വൈരാഗ്യവും തീർന്നു; പ്ലാൻ ഫണ്ട് തടസ്സമുന്നയിക്കാതെ കെ എസ് ആർ ടി സിക്ക് നൽകി ജ്യോതിലാൽ; തച്ചങ്കരിയെ മാറ്റി ആനവണ്ടിയെ തകർക്കാൻ യൂണിയനുകാർക്ക് കുട പിടിച്ചത് ആരെന്ന് വ്യക്തം

തച്ചങ്കരി ഡ്രൈവിങ് സീറ്റിലിരുന്നപ്പോൾ സർക്കാർ അനുവദിച്ച തുക വകമാറ്റാതെ നൽകാൻ മന്ത്രി ശശീന്ദ്രൻ നിർദ്ദേശിച്ചിട്ടും വകവയ്ക്കാതെ ഗതാഗത സെക്രട്ടറി; ഓവർഡ്രാഫ്റ്റ് എടുത്ത എംഡിയെ കുഴപ്പത്തിലാക്കാൻ ഫിനാൻസ് സെക്രട്ടറിക്ക് കത്തെഴുതി താമസിപ്പിച്ചതും മറന്നേക്കൂ; തച്ചങ്കരി പോയതോടെ വാശിയും വൈരാഗ്യവും തീർന്നു; പ്ലാൻ ഫണ്ട് തടസ്സമുന്നയിക്കാതെ കെ എസ് ആർ ടി സിക്ക് നൽകി ജ്യോതിലാൽ; തച്ചങ്കരിയെ മാറ്റി ആനവണ്ടിയെ തകർക്കാൻ യൂണിയനുകാർക്ക് കുട പിടിച്ചത് ആരെന്ന് വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ സിഎംഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരി മാറിയതോടെ ഗതാഗത സെക്രട്ടറി ജ്യോതി ലാലിന്റെ പ്രശ്‌നങ്ങളും തീർന്നു. കെ എസ് ആർ ടി സിക്ക് നൽകേണ്ട തുക പിടിച്ചുവയ്ക്കുന്ന രീതി മാറ്റുകയാണ് ഗതാഗത സെക്രട്ടറി. ഇതോടെ തച്ചങ്കരിയുടെ കാലത്ത് ശമ്പളം മുടക്കാനുള്ള തന്ത്രമായിരുന്നു കെ.ടി.ഡി.എഫ്.സി.ക്കുള്ള കുടിശ്ശികയുടെ പേരിൽ കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ സാമ്പത്തികസഹായം തടയുന്നതിന് കാരണമെന്ന് വ്യക്തമാവുകയാണ്. തച്ചങ്കരി മാറുമ്പോൾ കെടിഡിഎഫ് സിയുടെ കുടിശിക ഗതാഗത സെക്രട്ടറിക്ക് പ്രശ്‌നമല്ലാതെയായി. ഫെബ്രുവരിയിലെ ശമ്പളം നൽകാനായി 20 കോടി രൂപ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് നൽകി.

വ്യാഴാഴ്ചയാണ് ശമ്പളം നൽകേണ്ടത്. 90 കോടി രൂപ വേണം. കഴിഞ്ഞമാസം സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകിയെങ്കിലും കളക്ഷൻ കുത്തനെ ഇടിഞ്ഞതിനാൽ സർക്കാർ സഹായമില്ലെങ്കിൽ ശമ്പളം മുടങ്ങുന്ന അവസ്ഥയാണ്. തുടർന്നാണ് പ്ലാൻ ഫണ്ടിൽനിന്ന് 20 കോടി നൽകിയത്. എല്ലാ മാസവും കെ എസ് ആർ ടി സിക്ക് ഇങ്ങനെ നൽകേണ്ടതാണ്. എന്നാൽ തച്ചങ്കരിയുടെ കാലത്ത് പല കാരണം പറഞ്ഞ് മടുക്കി. കെ ടി ഡി എഫ് സിക്ക് പുറമേ എസ് ബി ഐ കൺസോർഷ്യം ലോണിന്റെ പേരിലുമെല്ലാം പണം പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. എങ്ങനേയും ജീവനക്കാർ കൃത്യസമയത്ത് ശമ്പളം മുടക്കാനായിരുന്നു ഇത്. തച്ചങ്കരിക്ക് ജീവനക്കാരിൽ ഉണ്ടായ സ്വാധീനം ഇല്ലായ്മ ചെയ്യാനായിരുന്നു ഇത്. ശമ്പളം മുടക്കി ജീവനക്കാരിൽ നിന്ന് തച്ചങ്കരിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല.

തച്ചങ്കരി ചുമതലയിലുള്ളപ്പോൾ കെ.ടി.ഡി.എഫ്.സി.യുടെ പഴയ കുടിശ്ശിക തിരിച്ചടയ്ക്കാൻ തുടങ്ങാതെ തുടർ സഹായം നൽകരുതെന്നായിരുന്നു ഗതാഗതവകുപ്പിന്റെ നിലപാട്. ഇതിനെതിരേ കെ.എസ്.ആർ.ടി.സി. എം.ഡി.യും സർക്കാരിനെ സമീപിച്ചിരുന്നു. തച്ചങ്കരിയും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലും തമ്മിലുള്ള തർക്കമായി ഇതുമാറുകയും ചെയ്തു. മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടാണ് ഫണ്ട് കൈമാറിയത്. എന്നാലും ഒരോമാസവും കെ.എസ്.ആർ.ടി.സി.ക്കുള്ള സഹായധനം നൽകുമ്പോൾ എതിർപ്പുന്നയിക്കുന്ന രീതിയാണ് ഗതാഗതവകുപ്പ് സീകരിച്ചിരുന്നത്. മുഖ്യമന്ത്രിക്കും ഇത് വലിയ തലവേദനയായി മാറിയിരുന്നു. അതിനിടെ സ്വന്തം കാലിൽ നിൽക്കാവുന്ന അവസ്ഥയിലേക്ക് തച്ചങ്കരി കെ എസ് ആർ ടി സിയെ എത്തിച്ചു.

ഒരു മാസം സർക്കാർ സഹായം ഇല്ലാതെ തന്നെ ശമ്പളം നൽകി. ഇതിന് പിന്നാലെ സർക്കാർ തച്ചങ്കരിയെ മാറ്റുകയും ചെയ്തു. യൂണിയനുകളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. യൂണിയനുകൾക്ക് ജീവനക്കാരിൽ നിന്ന് ബാങ്കിലൂടെ അംഗത്വവരി പിരിക്കാനുള്ള നീക്കം പോലും തച്ചങ്കരി മുടക്കിയിരുന്നു. ഇതോടെയാണ് യൂണിയനുകൾ തച്ചങ്കരിക്കെതിരെ രംഗത്ത് എത്തിയത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി തച്ചങ്കരി നൽകിയത് യൂണിയനുകൾക്ക് തിരിച്ചടിയായി. ഇതോടെയാണ് ഗതാഗത സെക്രട്ടറി ജ്യോതിലാലുമായി ചർന്ന് ശമ്പളം കൊടുക്കാതിരിക്കാനുള്ള നീക്കം തുടങ്ങിയത്. കെ എസ് ആർ ടി സിക്കുള്ള തുക അനുവദിക്കുന്നത് ധനവകുപ്പാണ്. എന്നാൽ ഇത് കെ എസ് ആർ ടി സിക്ക് നൽകേണ്ടത് ഗതാഗത സെക്രട്ടറിയും. ഈ അധികാരമുപയോഗിച്ചാണ് കുതന്ത്രങ്ങൾ നടപ്പാക്കാൻ ശ്രമിച്ചത്.

കെ.എസ്.ആർ.ടി.സിയും കെ.ടി.ഡി.എഫ്.സി.യും തമ്മിലുള്ള വായ്പാ ഇടപാടിൽ 350 കോടി രൂപയുടെ തർക്കമുണ്ട്. വായ്പ അടച്ച് തീർത്തെന്ന് കെ.എസ്.ആർ.ടി.സി. പറയുമ്പോൾ കുടിശ്ശികയുണ്ടെന്നാണ് കെ.ടി.ഡി.എഫ്.സി.യുടെ വാദം. ഇത് പരിഹരിക്കാൻ സർക്കാർ നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. കെ.ടി.ഡി.എഫ്.സി.യുടെ ഭരണസമിതിയിൽ ഗതാഗത സെക്രട്ടറിയും അംഗമാണ്. കെ.എസ്.ആർ.ടി.സി.യിൽനിന്നുള്ള കുടിശ്ശിക കിട്ടിയാൽ കെ.ടി.ഡി.എഫ്.സി.യുടെ കടക്കെണി തരണം ചെയ്യാൻ കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഇതു പറഞ്ഞാണ് തച്ചങ്കരിയുടെ കാലത്ത് സർക്കാർ ഫണ്ട് പിടിച്ചു വച്ചത്. എന്നാൽ തച്ചങ്കരി മാറുമ്പോൾ പ്രശ്‌നം ഗതാഗത വകുപ്പ് മറക്കുകയാണ്. ഇതോടെയാണ് തച്ചങ്കരിയോടുള്ള പകയാണ് ഗതാഗത സെക്രട്ടറി തീർത്തതെന്ന വാദം ശക്തമാകുന്നത്.

കെ എസ് ആർ ടി സിയിൽ നിന്ന് ടോമിൻ തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിച്ചത് ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ ഗൂഡനീക്കങ്ങളാണ്. തച്ചങ്കരി പുറത്താകുമ്പോൾ കെ എസ് ആർ ടി സിയുടെ എംഡിയായി കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന എംബി ദിനേശ് എത്തിയതും ഗതാഗത സെക്രട്ടറിയുടെ താൽപ്പര്യ പ്രകാരമാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് സർക്കാർ അനുവദിച്ച 20 കോടി രൂപ വകമാറ്റിക്കൊണ്ട് വിവാദം ക്ഷണിച്ചു വരുത്തിയ ജ്യോതിലാൽ ഒടുവിൽ കെ എസ് ആർ ടി സിയുടെ അധികാരം ദിനേശിനെമ ുന്നിൽന ിർത്തി പിടിച്ചെടുക്കുകയായിരുന്നു. ദിനേശിനെ കെ എസ് ആർ ടി സി എംഡിയായി നിർദ്ദേശിച്ചതും ജ്യോതിലാൽ ആണെന്നാണ് സൂചന. ദിനേശിന് ഭരണപരമായ പരിചയക്കുറവുണ്ട്. പൊലീസിൽ ആയിരുന്നു കൂടുതലായി പ്രവർത്തിച്ചത്. ഇത് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. അത് കുഴപ്പമില്ല എല്ലാം താൻ നോക്കമെന്ന് വാക്കു കൊടുത്താണ് കെ എസ് ആർടിസി യൂണിയന്റെ പിന്തുണയോടെ ദിനേശിനെ എംഡിയാക്കിയത്.

തച്ചങ്കരിയും ജ്യോതിലാലും തമ്മിൽ കെഎസ്ആർടിസിയുടെ ഭരണപരമായ കാര്യങ്ങളിൽ പല അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഏറെ കാലമായി ജ്യോതിലാലാണ് ഗതാഗത സെക്രട്ടറി. ഇതുപയോഗിച്ച് കെ എസ് ആർ ടി സിയിൽ വലിയ ഇടപെടലുകൾ നടത്താറുണ്ട്. കെ എസ് ആർ ടി സി പൊതുമേഖലാ സ്ഥാപനമാണ്. സ്വതന്ത്ര അധികാരങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ സിഎംഡിക്കാണ് തീരുമാനം എടുക്കാനുള്ള അവകാശം. ഇതാണ് സെക്രട്ടറി അവിഹിത ഇടപെടിലൂടെ പൊളിച്ചിരുന്നത്. തച്ചങ്കരി എത്തിയപ്പോൾ ഇത് നടക്കാതെയായി. ഇതോടെയാണ് കെ എസ് ആർ ടി സിയ്‌ക്കെതിരെ ഗതാഗത സെക്രട്ടറി നീക്കങ്ങൾ തുടങ്ങിയത്. തുടക്കം മുതൽ തന്നെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് ജ്യോതിലാൽ സ്വീകരിച്ചത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ധനവകുപ്പ് അനുവദിച്ച 50 കോടി വൈകിച്ചതിനെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു പാര കൊണ്ടാണ് ജ്യോതിലാൽ നേരിട്ടത്. 50 ലക്ഷത്തിൽ കൂടുതൽ ചെലവിടുന്നതിൽ നിന്ന് സിഎംഡിയെ വിലക്കി ജ്യോതിലാൽ ഉത്തരവിറക്കി. വൻകിട പർച്ചേസുകൾ കൂടുതൽ സുതാര്യമാക്കുവാനാണ് ഇതെന്നായിരുന്നു ജ്യോതിലാൽ മന്ത്രി എ.കെ.ശശീന്ദ്രനെ അറിയിച്ചത്. സുതാര്യതയ്ക്കായി മൂന്ന് അംഗ സമിതിയേയും നിയമിച്ചു. എന്നാൽ കമ്മിറ്റിയുടെ നേരവും കാലവും നോക്കി അടിയന്തര തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നായിരുന്നു തച്ചങ്കരിയുടെ വാദം. തൊഴിലാളി സംഘടനകളെ നിലയ്ക്കു നിർത്തിയ തച്ചങ്കരിയെ പുകച്ചു ചാടിക്കാൻ സംഘടനാ നേതാക്കൾ ഗതാഗത സെക്രട്ടറിയെ കൂട്ടുപിടിച്ചതും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ബഹുഭൂരിഭാഗവും കെടിഡിഎഫ്‌സിയിലേക്ക് വഴി തിരിച്ചു വിടാനുള്ള നീക്കങ്ങളെയും തച്ചങ്കരി ചെറുത്തു. എഎസ് ബി ഐ കൺസോർഷ്യത്തിന് 59 ഡിപ്പോകൾ നേരിട്ട് കളക്ഷൻ അടയ്ക്കുകയാണ് രീതി. മുഴുവൻ കളക്ഷൻ അവർക്കാണ് പോകുന്നത്. ഇങ്ങനെ കിട്ടുന്നതിൽ 86 ലക്ഷം രൂപ കഴിഞ്ഞുള്ള ബാക്കി തുക കേരളാ ഫിനാൻസ് കോർപ്പറേഷന് കൈമാറണമെന്ന നിർദ്ദേശമാണ് എസ് ബി ഐയ്ക്ക് സെക്രട്ടറി നൽകിയത്. ഇത്തരത്തിലൊരു നിർദ്ദേശം എസ് ബി ഐയ്ക്ക് കൊടുക്കുമ്പോൾ അത് കെ എസ് ആർ ടി സി എംഡിയെ സെക്രട്ടറി അറിയിച്ചതുമില്ല. എസ് ബി ഐയ്ക്ക് നേരിട്ട് കത്തയയ്ക്കുകയാണ് ചെയ്തത്. ഇതിനുള്ള അധികാരം സെക്രട്ടറിക്കില്ലെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി തച്ചങ്കരിയും മറുതന്ത്രം മെനഞ്ഞു. കെ എസ് ആർ ടി സി പറയാതെ തുക വകമാറ്റാൻ ആവില്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി എസ് ബി ഐയ്ക്ക് തച്ചങ്കരി കത്തയച്ചു. തന്നെ അറിയിക്കാതെ കെ എസ് ആർ ടി സിയെ തകർക്കാൻ നടക്കുന്ന ശ്രമാണ് ഇതെന്ന പരാതിയും മന്ത്രി എകെ ശശീന്ദ്രനെ തച്ചങ്കരി അറിയിച്ചു. ഇതോടെ ജ്യോതിലാലിന്റെ നിലപാട് തുറന്നു കാട്ടപ്പെട്ടു. എന്നാൽ അവസാനം പിണറായി സർക്കാർ തച്ചങ്കരിയെ കൈവിടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP