Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എസ്.യു മാർച്ചിലേക്ക് എത്തിയ ഷാഫി പറമ്പിൽ പ്രവർത്തകരെ തല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ചു; പൊലീസ് ലാത്തികൊണ്ട് തലക്ക് അടിയേറ്റ് ചോരയൊലിപ്പിച്ചു പാലക്കാട് എംഎൽഎ; ആശുപത്രിയിലേക്ക് പോകാൻ കൂട്ടാക്കാത്ത ഷാഫിയെ പൊലീസ് ക്യാംപിലേക്ക് കൊണ്ടുപോയി; ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതെന്ന് ഷാഫി; പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ; എംഎൽഎയ്ക്ക് പരിക്കേറ്റത് പരിശോധിക്കാമെന്ന് മന്ത്രി എ കെ ബാലൻ; നാളെ കെ.എസ്.യു വിദ്യാഭ്യാസബന്ദ്

കെ.എസ്.യു മാർച്ചിലേക്ക് എത്തിയ ഷാഫി പറമ്പിൽ പ്രവർത്തകരെ തല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ചു; പൊലീസ് ലാത്തികൊണ്ട് തലക്ക് അടിയേറ്റ് ചോരയൊലിപ്പിച്ചു പാലക്കാട് എംഎൽഎ; ആശുപത്രിയിലേക്ക് പോകാൻ കൂട്ടാക്കാത്ത ഷാഫിയെ പൊലീസ് ക്യാംപിലേക്ക് കൊണ്ടുപോയി; ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതെന്ന് ഷാഫി;  പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ; എംഎൽഎയ്ക്ക് പരിക്കേറ്റത് പരിശോധിക്കാമെന്ന് മന്ത്രി എ കെ ബാലൻ; നാളെ കെ.എസ്.യു വിദ്യാഭ്യാസബന്ദ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സംഘടനാ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ലാത്തിവീശിയതോടെയാണ് ഷാഫി പറമ്പിൽ എംഎൽഎ സ്ഥലത്തേക്ക് എത്തിയത്. തുടർന്ന് മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പൊലീസ് വാൻ പ്രവർത്തകർ ചേർന്ന് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി.

ഇതിലാണ് ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള നേതാക്കന്മാർക്ക് പരിക്കേറ്റത്. ഷാഫി പറമ്പിൽ എംഎൽഎയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ലാത്തി വീശിയതോടെ തല പൊട്ടി ചോര ഒലിപ്പിച്ചു കൊണ്ടാണ് ഷാഫി നിന്നത്. ആശുപത്രിയിലേക്ക് പോകാനും അദ്ദേഹം കൂട്ടാക്കിയില്ല. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. സംഭവത്തിൽ നിരവധി പേർ പ്രതിഷേധിച്ചു. സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഒരു പ്രകോപനവുമില്ലാതെയാണ് അടിച്ച് തലപൊട്ടിച്ച് പൊലീസ് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതെന്ന് എംഎൽഎ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് നിയമസഭയിൽ നിന്ന് വന്നത്. സംഘർഷത്തിലേക്ക് പോകരുതെന്ന് പൊലീസിനോട് പറഞ്ഞു. പ്രവർത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം എംഎൽഎയ്ക്ക് പരിക്കേറ്റത് പരിശോധിക്കാമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ലാത്തിച്ചാർജിൽ ഷാഫിക്കു പുറമേ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനും പരിക്കേറ്റിരുന്നു. ഇരുവരും പിന്നീട് അറസ്റ്റ് വരിച്ചു. പരിക്കേറ്റ എംഎൽഎയേയും നേതാക്കളേയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അതേസമയം കെഎസ്, യു മാർച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ വി.ടി ബൽറാം എംഎ‍ൽഎ പ്രതികരണവുമായി രംഗത്തുവന്നു. തലയടിച്ച് പൊട്ടിച്ചാൽ നീതിയെ നിശബ്ദമാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് വി.ടി ബൽറാം എംഎ‍ൽഎ ഫേസ്‌ബുക്കിൽ കുറിച്ചു. ശബ്ദിക്കുന്നവരുടെ തലയടിച്ചു പൊട്ടിച്ചാൽ നീതി നിശബ്ദമാവുമെന്നാണോ പിണറായി വിജയാ, നിങ്ങളുടെ പൊലീസ് കരുതിയിരിക്കുന്നത്? ഷാഫി പറമ്പിലിനും അഭിജിത്തിനും കെ.എസ്.യു സഹപ്രവർത്തകർക്കും അഭിവാദനങ്ങൾ'- ബൽറാം വ്യക്തമാക്കി.

അതേസമയം, കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബർ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്. സർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തിയെന്നാണ് സർവകലാശാല കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബർ വിദഗ്ദരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം. അതിനിടെ ക്രമക്കേടിന്റെ സാധ്യതയെക്കുറിച്ച് പരീക്ഷാ കൺട്രോളർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വിവരവും പുറത്ത് വന്നു. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 16 ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP