Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനം ആഗ്രഹിക്കുന്നത് പെട്ടെന്നുള്ള നടപടിയെന്ന് തെലുങ്കാന മുഖ്യമന്ത്രിയുടെ മകൻ; പ്രതികരണം നടത്തി ആറു മണിക്കൂറിനകം ബലാത്സംഗ കൊലപാതക കേസിലെ നാല് പ്രതികളെയും പൊലീസ് ഏറ്റമുട്ടലിൽ വെടിവെച്ചു കൊന്നു; കെ ടി രാമറാവുവിന്റെ വാക്കുകൾ വിവാദത്തിൽ; പൊലീസിന് ജയ് വിളിയും പടക്കം പൊട്ടിക്കലുമായി തെലുങ്കാന ജനത; ഉദ്യോഗസ്ഥരെ സ്വീകരിച്ചതത് റോസാ പൂക്കൾ വിതറി; തെലുങ്കാന ജനത ആഹ്ലാദിക്കുമ്പോഴും 'ഇത് വെള്ളരിക്കാപ്പട്ടണമല്ല' എന്നു പറഞ്ഞ് വിമർശനവുമായി ബിജെപി

ജനം ആഗ്രഹിക്കുന്നത് പെട്ടെന്നുള്ള നടപടിയെന്ന് തെലുങ്കാന മുഖ്യമന്ത്രിയുടെ മകൻ; പ്രതികരണം നടത്തി ആറു മണിക്കൂറിനകം ബലാത്സംഗ കൊലപാതക കേസിലെ നാല് പ്രതികളെയും പൊലീസ് ഏറ്റമുട്ടലിൽ വെടിവെച്ചു കൊന്നു; കെ ടി രാമറാവുവിന്റെ വാക്കുകൾ വിവാദത്തിൽ; പൊലീസിന് ജയ് വിളിയും പടക്കം പൊട്ടിക്കലുമായി തെലുങ്കാന ജനത; ഉദ്യോഗസ്ഥരെ സ്വീകരിച്ചതത് റോസാ പൂക്കൾ വിതറി; തെലുങ്കാന ജനത ആഹ്ലാദിക്കുമ്പോഴും 'ഇത് വെള്ളരിക്കാപ്പട്ടണമല്ല' എന്നു പറഞ്ഞ് വിമർശനവുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: വനിതെ വെറ്റിനറി ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ തെലുങ്കാന മുഖ്യമന്ത്രിയുടെ മകനും സംസ്ഥാന മന്ത്രിയുമായ കെ ടി രാമറാവുവിന്റെ പ്രതികരണം വിവാദത്തിൽ. കേസിൽ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നു. ജനങ്ങൾക്ക് വേണ്ടത് പെട്ടെന്നുള്ള ഫലമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് ആറു മണിക്കൂറിനകമാണ് പീഡനക്കേസ് പ്രതികളായ നാലുപേരും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതോടെ ഈ പ്രതികരണം കടുത്ത വിവാദത്തിലുമായി.

ബലാത്സംഗ, കൊലപാതക കേസുകളിൽ പെട്ടെന്നു തന്നെ റിസൾട്ട് വേണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. എംപിമാരും പ്രതികളെ ഉടൻ തന്നെ തൂക്കിക്കൊല്ലണം എന്നാണ് ആവശ്യപ്പെടുന്നത്. മാധ്യമങ്ങൾ പോലും പെട്ടെന്ന് മാറ്റം ഉണ്ടാക്കാനാണ്. എന്നാൽ സർക്കാരിന്റെ ഭാഗമായ മന്ത്രി എന്ന നിലയിൽ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നോ, വെടിവെച്ച് കൊല്ലണമെന്നോ പറയാനാകില്ല, നമ്മുടെ സംവിധാനം അങ്ങനെയല്ല പ്രവർത്തിക്കുന്നതെന്നും കെ ടി രാമറാവു പറഞ്ഞു.

അതേസമയം വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്നവരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസ് നടപടിയെ അഭിനന്ദിച്ച് തെലുങ്കാന ജനത രംഗത്തെത്തി. വാർത്തയറിഞ്ഞ് തടിച്ച് കൂടിയ ജനങ്ങൾ പൊലീസിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ ബന്ധുക്കളും പ്രദേശവാസികളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്തി മധുരം വിതരണം ചെയ്തു. റോസാ പൂക്കൾ വിതറിയാണ് ജനങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ വരവേറ്റത്. ആഹ്ലാദപ്രകടനവുമായി എത്തിയ ആൾക്കൂട്ടം പൊലീസുകാരെ തോളിലേറ്റി ജയ് വിളിച്ചു. പൊലീസ് മേധാവിക്കും എസ്.സി.പിക്കും ജയ് വിളിച്ചുകൊണ്ടാണ് ആഹ്ലാദ പ്രകടന റാലി നടത്തിയത്. വനിതാ സംഘടനകളും പ്രകടനവുമായി തെരുവിലിറങ്ങി. ജാതി-മത രാഷ്ട്രീയ വേർതിരിവില്ലാതെ കുറ്റവാളികൾക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് വിവിധ സംഘടനകൾ അറിയിച്ചു. പൊലീസിനും സർക്കാറിനും നന്ദിയറിക്കുന്നതായി ഡോക്ടറുടെ കുടുംബം പ്രതികരിച്ചു.

അതേസമയം ഹൈദരാബാദിൽ ഡോക്ടറെ പീഡിപ്പിച്ച് കത്തിച്ചുകൊന്ന കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ ശക്തമായി വിമർശിച്ച് തെലങ്കാനാ ബിജെപി. വിഷയത്തിൽ സംസ്ഥാന സർക്കാരും പൊലീസും മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകണമെന്നും ബിജെപി നേതൃത്വം ആവശ്യമുന്നയിച്ചു. കൂട്ട ബലാത്സംഗത്തെയും കൊലപാതകത്തെയും അപലപിച്ച പാർട്ടി യുവതിക്ക് നീതി ലഭിക്കാൻ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിൽ സംസ്ഥാന സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് ബിജെപി വക്താവ് കെ. കൃഷ്ണസാഗർ റാവു പറഞ്ഞു.

എന്നാൽ ഇന്ത്യ ഭരണഘടനയും നിയമ സംവിധാനവുമുള്ള രാജ്യമാണ്, വെള്ളരിക്കാപ്പട്ടണമല്ലെന്ന് റാവു വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ രാഷ്ട്രീയവത്കരിക്കുന്ന രീതി ശരിയല്ല. സർക്കാരും പൊലീസും വാർത്താ സമ്മേളനം നടത്തിയ ശേഷം മാത്രമേ ഉത്തരവാദിത്വമുള്ള ദേശീയ പാർട്ടി എന്ന നിലയിൽ ബിജെപി ഈ വിഷയത്തിൽ പ്രതികരിക്കൂ. അതേസമയം, തെലങ്കാന പൊലീസിനെ അഭിനന്ദിച്ച് ചില ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുമുണ്ട്. പൊലീസിനെപ്പോലെ പ്രവർത്തിക്കാൻ തെലങ്കാന പൊലീസിനെ അനുവദിച്ചതിൽ നേതാക്കളെയും ഹൈദരാബാദ് പൊലീസിനെയും അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോർ ട്വീറ്റ് ചെയ്തിരുന്നു.

ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്ത് തെളിവെടുപ്പിനിടെയാണ് ഏറ്റുമുട്ടലിൽ പ്രതികളെ പൊലീസ് വധിച്ചത്. ക്രൂരകൃത്യം നടത്തിയത് പുനരാവിഷ്‌കരിക്കുന്നതിനിടെ, പ്രതികൾ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേത്തുടർന്ന് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്‌ത്തുകയായിരുന്നുവെന്ന് കമ്മീഷണർ സജ്ജനാർ പറഞ്ഞു.

ആക്രമണത്തിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റെന്നും കമ്മീഷണർ വ്യക്തമാക്കി. വെറ്ററനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തിയ സംഭവത്തിൽ ജനരോഷം പടരുന്നതിനിടെയാണ് പ്രതികൾ നാലുപേരെയും പൊലീസ് ഇന്ന് വെടിവെച്ച് കൊന്നത്. ഡോക്ടറെ തീവെച്ചു കൊന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതികളെ പുലർച്ചെ 3.30 ഓടെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. ലോറി ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP