Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രചരണത്തിനിടെ പാർട്ടിക്കാരും അനുഭാവികളും സ്‌നേഹപൂർവ്വം നൽകിയത് ഒരു ലക്ഷത്തോളം ഷാളുകൾ; ലക്ഷ്യമിടുന്നത് പതിനായിരക്കണക്കിന് ബാഗുകളുടെ നിർമ്മാണം; സഞ്ചി നിർമ്മിക്കാൻ സാധിക്കാത്ത തുണിയും തോർത്തും അനാഥാലയങ്ങൾക്കും; സഞ്ചി നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത് പരിസ്ഥിതി സൗഹൃദ സംസ്‌കാരം; തിരുവനന്തപുരത്തെ ത്രികോണപോരിന്റെ ചൂടിനിടയിലും വ്യത്യസ്ത ചിന്തയുമായി കുമ്മനം രാജശേഖരൻ

പ്രചരണത്തിനിടെ പാർട്ടിക്കാരും അനുഭാവികളും സ്‌നേഹപൂർവ്വം നൽകിയത് ഒരു ലക്ഷത്തോളം ഷാളുകൾ; ലക്ഷ്യമിടുന്നത് പതിനായിരക്കണക്കിന് ബാഗുകളുടെ നിർമ്മാണം; സഞ്ചി നിർമ്മിക്കാൻ സാധിക്കാത്ത തുണിയും തോർത്തും അനാഥാലയങ്ങൾക്കും; സഞ്ചി നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത് പരിസ്ഥിതി സൗഹൃദ സംസ്‌കാരം; തിരുവനന്തപുരത്തെ ത്രികോണപോരിന്റെ ചൂടിനിടയിലും വ്യത്യസ്ത ചിന്തയുമായി കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കിട്ടിയ ഷാളുകളുടെ കാര്യത്തിലും വ്യത്യസ്തനാവും. സ്വീകരണ യോഗങ്ങളിൽ കിട്ടിയ ഷാളുകൾ കൊണ്ട് തുണി ബാഗുകൾ നിർമ്മിക്കാനാണ് കുമ്മനം ലക്ഷ്യമിടുന്നത്. ഇതിനായി സ്വയം സഹായ സംഘങ്ങളെയും ബിഎംഎസിന്റെ തയ്യൽ തൊഴിലാളികളെയും ചുമതലപ്പെടുത്തി. കിട്ടിയ ഷാളുകൾ ഉടൻ ഇവർക്ക് കൈമാറും.

ആയിരക്കണക്കിന് സ്വീകരണങ്ങളാണ് ഈ തെരെഞ്ഞെടുപ്പ് കാലത്ത് കുമ്മനത്തിന് ലഭിച്ചത്. അതിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ഷാളുകൾ കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ച് പതിനായിരക്കണക്കിന് ബാഗുകൾ നിർമ്മിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. സഞ്ചി നിർമ്മിക്കാൻ സാധിക്കാത്ത തുണി, തോർത്ത് എന്നിവ അനാഥാലയങ്ങൾക്ക് പതിവ് പോലെ സംഭാവന ചെയ്യും. പരിസ്ഥിതി സൗഹൃദ സംസ്‌കാരം വോട്ടർമാർക്ക് പകർന്നു നൽകുകയാണ് തുണി സഞ്ചി നിർമ്മാണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കും. പരിസ്ഥിതി സൗഹൃദ തെരെഞ്ഞെടുപ്പ് എന്ന കമ്മീഷന്റെ നിർദ്ദേശം പൂർണ്ണമായി പാലിച്ചായിരുന്നു തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം. ഇതിന്റെ ക്രിയാത്മകമായ പരിസമാപ്തിയാണ് ബാഗ് നിർമ്മാണമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ സഞ്ചി നിർമ്മാണം തുടങ്ങുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. കടുത്ത ത്രികോണപോരാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഇതിൽ ജയിച്ചു കയറാനാകുമെന്നാണ് കുമ്മനത്തിന്റെ പ്രതീക്ഷ.

തിരുവനന്തപുരം മണ്ഡലത്തിൽ തുടക്കം മുതൽ പ്രചാരണരംഗത്തുള്ള മേൽക്കൈ ഇപ്പോഴും തുടരുകയാണെന്ന് കുുമ്മനം രാജശേഖരൻ പറയുന്നു. 14 ദിവസം നീണ്ടുനിന്ന സ്ഥാനാർത്ഥി പര്യടനത്തിൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കടന്നുചെന്ന് ജനങ്ങളോട് സംവദിക്കാനും അവരുടെ പ്രതികരണം ആരായാനും തനിക്ക് കഴിഞ്ഞെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. എൽഡിഎഫും യുഡിഎഫും മാറിമാറി പ്രതിനിധീകരിച്ച മണ്ഡലമാണ് തിരുവനന്തപുരം. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് തനിക്ക് മനസിലായതെന്നും കുമ്മനം പറഞ്ഞു. ഇരു മുന്നണികളും പ്രചാരണത്തിൽ സജീവമായതിന് ശേഷം പ്രചാരണ രംഗത്തിറങ്ങിയത് വിജയസാധ്യത കുറയ്ക്കുന്നില്ല. പതിമൂന്ന് ലക്ഷത്തിലേറെ വോട്ടർമാരരെ നേരിട്ട് കാണാൻ തനിക്കായെന്നും കുമ്മനം വിശദീകരിക്കുന്നു.

എൻഡിഎയുടെ സംഘടനാപരമായ പ്രവർത്തനം ബൂത്ത് തലം മുതൽ നേരത്തേ തന്നെ തുടങ്ങിയിരുന്നു. ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും തിരിച്ചറിഞ്ഞ് അവയ്ക്ക് സൃഷ്ടിപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തും. വ്യാപകമായും ആസൂത്രിതവും സുസംഘടിതവുമായി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ കഴിഞ്ഞു എന്ന ആത്മവിശ്വാസവും ആത്മസംതൃപ്തിയും പ്രചാരണം അവസാനിക്കുന്ന ഘട്ടത്തിൽ തനിക്കുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഇതിനൊപ്പമാണ് തുണി സഞ്ചി നിർമ്മാണത്തിന്റെ പുതിയ മാതൃകയും അവതരിപ്പിക്കുന്നത്.

കുമ്മനം രാജശേഖരൻ മിസോറം ഗവർണ്ണർ സ്ഥാനം രാജി വച്ചാണ് മത്സരിക്കാനെത്തിയത്. ബിജെപി. കേരള സംസ്ഥാന ഘടകത്തിന്റെ മുൻ അദ്ധ്യക്ഷനും ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ മുൻ ചെയർമാനുമാണ്. 2018 മെയ്‌ 29 ന് ഇദ്ദേഹം മിസോറം ഗവർണർ ആയി ചുമതലയേറ്റു. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ പ്രവേശിക്കുവാനായി 2019 മാർച്ച് 8ന് ഗവർണർ സ്ഥാനം രാജിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP