Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്ന് ലാത്തി ഓങ്ങിയ കേരളാ പൊലീസ് ഇന്ന് ഓച്ഛാനിച്ചു നിന്നു; മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ ബഹുമാനിച്ചത് ഗാർഡ് ഓഫ് ഓണർ നൽകി; ആഴ്‌ച്ചകൾക്ക് മുമ്പ് ആക്ഷേപ ഹാസ്യങ്ങളിൽ പൊതിഞ്ഞ മാധ്യമങ്ങൾ ഓഫീസിലേക്ക് ക്ഷണിച്ചു സ്വീകരണം നൽകി; അസം റൈഫിൾസിന്റെയും കരിമ്പൂച്ചകളുടെയും അകമ്പടിയിലും ഷർട്ടും മുണ്ടും ധരിച്ച് അണികളുടെ 'രാജേട്ടനായി' എത്തി; ഗവർണർ പത്രാസിൽ എത്തിയ കുമ്മനം ബിജെപിക്കാരിലും ആവേശം വിതച്ചു

അന്ന് ലാത്തി ഓങ്ങിയ കേരളാ പൊലീസ് ഇന്ന് ഓച്ഛാനിച്ചു നിന്നു; മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ ബഹുമാനിച്ചത് ഗാർഡ് ഓഫ് ഓണർ നൽകി; ആഴ്‌ച്ചകൾക്ക് മുമ്പ് ആക്ഷേപ ഹാസ്യങ്ങളിൽ പൊതിഞ്ഞ മാധ്യമങ്ങൾ ഓഫീസിലേക്ക് ക്ഷണിച്ചു സ്വീകരണം നൽകി; അസം റൈഫിൾസിന്റെയും കരിമ്പൂച്ചകളുടെയും അകമ്പടിയിലും ഷർട്ടും മുണ്ടും ധരിച്ച് അണികളുടെ 'രാജേട്ടനായി' എത്തി; ഗവർണർ പത്രാസിൽ എത്തിയ കുമ്മനം ബിജെപിക്കാരിലും ആവേശം വിതച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അയ്യപ്പസേവാ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കവേ അവസരം കിട്ടുന്നിടത്ത് കിടന്നുറങ്ങിയും വഴിയോരത്ത് ഭക്ഷണം പാചകം ചെയ്തു ജീവിച്ച കുമ്മനം രാജശേഖരൻ ഇന്നലെ കേരളത്തിൽ എത്തിയത് തികഞ്ഞ പത്രാസിലാണ്. കരിമ്പൂച്ചകളുടെയും അസം റൈഫിൾസിന്റെയും അകമ്പടിയോടെ എത്തിയ നേതാവിന് മുന്നിൽ ഒരിക്കൽ ലാത്തിഓങ്ങിയ കരങ്ങൾ ഇന്ന് ഓച്ഛാനിച്ചു നിൽക്കുന്ന കാഴ്‌ച്ചയും കേരളം കണ്ടു. നിസ്സാരനെന്ന് എഴുതിത്ത്ത്ത്ത്ത്ത്തള്ളാൻ് കഴിയാത്ത ഭരണഘടനാ അധികാരമുള്ള വ്യക്തിയായാണ് കുമ്മനം രാജശേഖരൻ ഇന്ന് വളർന്നിരിക്കുന്നത്. കാലം തന്നെ ഉയരങ്ങളിൽ എത്തിച്ചെങ്കിലും കുമ്മനം സാധാരണക്കാരിൽ സാധാരണക്കാരനായി പെരുമാറി.

ഇന്നലെ രാത്രി പത്തേകാലോടെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കി സർക്കാർ അതിഥി മന്ദിരത്തിലാണ് പോയത്. ഇന്ന് രാവിലെ അവിടെ നിന്നും ഇറങ്ങിയ കുമ്മനത്തിന് കേരളാ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. ബിജെപി അധ്യക്ഷനായിരിക്കേ അദ്ദേഹത്തിനെതിരെ കേസെടുത്ത കേരളാ പൊലീസ് ഇപ്പോൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകിയതത് ബിജെപി പ്രവർത്തകരിലും ആവേശം വിതച്ച സംഭവമായി.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വന്റെ നവതി ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഇതിന് ശേഷം വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. മിസോറാം ഗവർണറായ ശേഷം ആദ്യമായാണ് കുമ്മനം രാജശേഖരൻ കേരളത്തിലെത്തുന്നത്. ബിജെപി കേരള സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് അദ്ദേഹത്തെ മിസോറാം ഗവർണറായി നിയമിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ബിജെപി നേതാക്കളും എത്തിയിരുന്നു. മുംബൈയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത്.

ബിജെപി നേതാവായിരിക്കേ ട്രോളുകളും ആക്ഷേപഹാസ്യ കാർട്ടൂണുകളും വരച്ച കുമ്മനത്തെ സ്വീകരിക്കാൻ മാധ്യമങ്ങളും മുൻകൈയെടുത്തും. കോഴിക്കോട് മാതൃഭൂമി ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തിയാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. കേരളത്തിനും മിസോറാമിനും പലകാര്യങ്ങളിലും സാമ്യമുണ്ടെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മാതൃഭൂമി ഓഫീസിൽ നൽകിയ സ്വീകരണ ചടങ്ങിൽ പറഞ്ഞു.

മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, ഡയറക് ടർമാരായ പി.വി ഗംഗാധരൻ, ടി.കെ ജയരാജ്, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മാതൃഭൂമിയുമായുള്ള സ്‌നേഹബന്ധം ചെറുപ്പം മുതൽ തുടർന്ന് പോരുന്നതാണെന്നും കെ.പി. കേശവമേനോന്റെ 'നാം മുന്നോട്ട്' എന്ന കോളം വായിച്ചാണ് താൻ വളർന്നതെന്നും കുമ്മനം പറഞ്ഞു. അന്നത്തെ ദേശാഭിമാനികൾക്ക് ആശയവും ആവേശവും നൽകിയ മാതൃഭൂമി ദിനപത്രത്തിന്റെ സേവനങ്ങൾ വിസ്മരിക്കാവുന്നതല്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

ഗവർണർ കുമ്മനത്തിന് കേരളത്തിൽ മുഴുവൻ സമയവും പൊലീസ് ബന്ദവസിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പോലും ഞെട്ടിക്കുന്ന വിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ, മുണ്ടും ഷർട്ടും അണിഞ്ഞ് സാധാരണക്കാരന്റെ വേഷത്തിൽ തന്നെയാണ് അദ്ദേഹം എത്തിയത്. സാധാരണക്കാരനായ കുമ്മനത്തെ ബിജെപി അണികൾക്കും ശരിക്കും ഇഷ്ടമാണ്. കേരളാ പൊലീസിന്റെയും അസം റൈഫിൽസിന്റെയും സുരക്ഷാ വലയത്തിൽ പത്രാസോടെ എത്തിയ കുമ്മനത്തെ ബിജെപി അണുകളെയും ആവേശത്തിലാക്കി. 

 മിസോറാമിനെ രാജ്ഭവനിലും വലിയ സുരക്ഷകൾക്ക് നടുവിലാണ് കുമ്മനം കഴിയുന്നത്. ആയുധ ധാരികളായ 100 സിആർപിഎഫ് ഭടന്മാർ അദ്ദേഹത്തിന് കാവൽ നിൽക്കും. അസം റൈഫിൾസിന്റെ 50 ഭടന്മാർ അദ്ദേഹം പോകുന്ന വഴികളിൽ വഴിക്കണ്ണുമായി വീട്ടുമുറ്റത്തും. എയർഫോഴ്സിന്റെ ഹെലികോപ്ടറും മെഡിക്കൽ സംഘവും കാമ്പസിലുണ്ട്. ഇത് കൂടാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുറ്റുമുണ്ട്.അൻപതോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും കൂടാതെയുണ്ട്. ഇങ്ങനെയുള്ള കുമ്മനത്തിന് കേരളത്തിൽ എത്തുമ്പോഴും അതീവ സുരക്ഷ തന്നെയാണ് ഒരുക്കുക. എട്ട് പാചകക്കാരാണ് അടുക്കളയിൽ. ഇഷ്ടമുള്ളതു പറഞ്ഞാൽ അപ്പോൾ മുൻപിൽ വരും. ആഹാരം ആദ്യം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ രുചിച്ച് പരിശോധിക്കും. ഡോക്ടറും ആംബുലൻസും ഉൾപ്പെടെ മെഡിക്കൽ സംഘവും സദാ സമയവും കൂടെയുണ്ട്.

ഇസഡ് പ്ലസ് സുരക്ഷയോടെയാണ് കുമ്മനം രാജശേഖരൻ കേരളത്തിൽ എത്തിയത്. പഴയതു പോലെ വിചാരിക്കുന്ന സമയത്ത് ഓരോ സ്ഥലത്ത് പോകാൻ കഴിയില്ലെന്നത് അദ്ദേഹത്തിന് താൽപ്പര്യം കുറവാണ്. പത്ത് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് നിന്ന് ഗവർണർ മാറി നിൽക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാൽ 20 വരെ കേരളത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 16ന് ശബരിമല സന്ദർശനവും നടത്തും. മാരാമൺ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദർശിക്കാനും അദ്ദേഹം ഒരുങ്ങുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP