Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇങ്ങനെ ഒരാൾ ഇതാദ്യം! എന്തിനോടും ഇണങ്ങുന്ന ജാടകളില്ലാത്ത ഈ മനുഷ്യനായി അവർ കാത്തിരിക്കും; ആറുദിവസത്തെ സന്ദർശനത്തിന് മിസോറാം ഗവർണർ നാട്ടിലേക്ക് തിരിക്കുമ്പോൾ അതിശയത്തോടെ യാത്ര അയയ്ക്കാൻ രാജ്ഭവൻ ജീവനക്കാർ; ഇസെഡ് പ്ലസ് സുരക്ഷയിൽ കുമ്മനം രാജശേഖരൻ വ്യാഴാഴ്ച കേരളത്തിൽ; ഒറ്റയ്ക്ക് ചെറിയ ബാഗുമായി വണ്ടി കയറിയ കുമ്മനം മടങ്ങുന്നതും പദവിയുടെ മോടികൾ തെല്ലുമേശാതെ

ഇങ്ങനെ ഒരാൾ ഇതാദ്യം! എന്തിനോടും ഇണങ്ങുന്ന ജാടകളില്ലാത്ത ഈ മനുഷ്യനായി അവർ കാത്തിരിക്കും; ആറുദിവസത്തെ സന്ദർശനത്തിന് മിസോറാം ഗവർണർ നാട്ടിലേക്ക് തിരിക്കുമ്പോൾ അതിശയത്തോടെ യാത്ര അയയ്ക്കാൻ രാജ്ഭവൻ ജീവനക്കാർ; ഇസെഡ് പ്ലസ് സുരക്ഷയിൽ കുമ്മനം രാജശേഖരൻ വ്യാഴാഴ്ച കേരളത്തിൽ; ഒറ്റയ്ക്ക് ചെറിയ ബാഗുമായി വണ്ടി കയറിയ കുമ്മനം മടങ്ങുന്നതും പദവിയുടെ മോടികൾ തെല്ലുമേശാതെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിനച്ചിരിക്കാത്ത നേരത്താണ് കുമ്മനം രാജശേഖരനെ തേടി ഗവർണർ പദവി എത്തിയത്.ആരോടും ചോദിക്കാതെ പദവി ആഗ്രഹിക്കാതെ കുമ്മനം മിസോറാം ഗവർണറായി.ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന ഗവർണറായുള്ള മാറ്റത്തിലേക്ക് പതിയെ പൊരുത്തപ്പെട്ടുവരികയാണ്. പാവപ്പെട്ടവർക്ക് വെള്ളം വസ്ത്രം പാർപ്പിടം എന്നിവയൊക്കെ സാധ്യമാക്കുന്നതിനായി കുന്നും മലയും കാടും കയറിയിറങ്ങി നടന്നിരുന്ന സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച സന്യാസതുല്യമായ ജീവിതം നയിച്ചിരുന്ന കുമ്മനത്തിന് പദവി പാടേ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. പതിവ് വെള്ളമുണ്ടും ഷർട്ടും ധരിച്ച സത്യപ്രതിജ്ഞ ചെയ്ത പുതിയ ഗവർണർക്ക് അലങ്കാരമായി ഉണ്ടായിരുന്നത് തണുപ്പിനെ ചെറുക്കാൻ ഒരുഹാഫ് ജാക്കറ്റ് മാത്രമായിരുന്നു.ഹിന്ദുത്വ വാദിയെന്ന് ആരോപിച്ച് ചിലർ ഉയർത്തിയ പ്രതിഷേധത്തിന്റെ അലയൊലികൾ അടങ്ങിവരികയാണ്.ഈ സമയത്താണ് കുമ്മനം രാജേശഖരൻ വ്യാഴാഴ്ച കേരളത്തിലേക്ക് എത്തുന്നത്.

ഗവർണർ പദവി ഭാഗ്യമായി കരുതുന്നയാളല്ല കുമ്മനം.അധികാരത്തിനായിരുന്നെങ്കിൽ ഫുഡ് കോർപറേഷനിലെ ജോലി രാജി വച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങില്ലായിരുന്നല്ലോയെന്നാണ് അദ്ദേഹം ആവർത്തിച്ചുചോദിക്കാറുള്ളത്.ഒറ്റയ്ക്ക് ചെറിയ ബാഗും തൂക്കി കടന്നുവന്ന ഈ ലളിതമനസ്‌കനെ കണ്ട് രാജ്ഭവനിലെ ജീവനക്കാർ അമ്പരന്നു. ഇങ്ങനെയും ഒരു ഗവർണറോ? പതിയെ പതിയെ എല്ലാവരും അടുത്തു.ഏതായാലും കുമ്മത്തിന് തികഞ്ഞ പ്രവർത്തനമേഖലയാണ് മിസോറാം. കൂടുതലും പാവപ്പെട്ട കൃഷിക്കാർ. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് ഇനി ലക്ഷ്യമിടുന്നത്. ഡൽഹിയിൽ ഗവർണറുടെ യോഗത്തിലും മിസോറാം വികസനത്തിന് വേണ്ടി എന്തുചെയ്യാനാവും എന്നാണ് പറഞ്ഞത്. യാത്രാസൗകര്യം അടക്കം അടിസ്ഥാനവികസനത്തിന് എന്തുചെയ്യാനുാവുമെന്ന് സർക്കാരിനൊപ്പം നിന്ന് ശ്രമിക്കണം. അതാണ് ഇനി ദൗത്യം.

ഇസഡ് പ്ലസ് സുരക്ഷയോടെയാണ് കുമ്മനം രാജശേഖരൻ വ്യാഴാഴ്ച കേരളത്തിലെത്തുന്നത്. പഴയതു പോലെ വിചാരിക്കുന്ന സമയത്ത് ഓരോ സ്ഥലത്ത് പോകാൻ കഴിയില്ല. ഇപ്പോൾ എവിടെയെങ്കിലും പോവണമെങ്കിൽ ഏഴ് ദിവസം മുമ്പ് രാഷ്ട്രപതിയുടെ അനുവാദവും പ്രത്യേക വിമാനവും വേണം.അതിന്റെ ഒരു വീർപ്പുമുട്ടലുണ്ട്. എന്നിരുന്നാലും പാർട്ടി കൽപിച്ചുതന്ന പദവിയല്ലേ, സന്മനസോടെ സ്വീകരിച്ചു. പത്ത് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് നിന്ന് ഗവർണർ മാറി നിൽക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാൽ 20 വരെ കേരളത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 16ന് ശബരിമല സന്ദർശനവും നടത്തും.

15ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 16ന് രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വരും. താൻ സ്ഥാപിച്ച ആറന്മുള ശബരി ബാലാശ്രമത്തിൽ കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ശേഷം പാർഥസാരഥി ക്ഷേത്ര ദർശനം നടത്തും. തുടർന്ന് മാരാമൺ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദർശിക്കും.

അവിടെ നിന്ന് കൂനങ്കര ശബരി ബാലാശ്രമത്തിൽ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷം അട്ടത്തോട് ആദിവാസി കോളനിയിലെത്തി ആദിവാസി മൂപ്പന് ദക്ഷിണ നൽകി മിസോറമിലെ ആദിവാസി ഗോത്ര വർഗം നെയ്‌തെടുത്ത ഷാൾ അണിയിക്കും. തുടർന്ന് ശബരിമല ദർശനത്തിന് തിരിക്കും. 16ന് അവിടെ തങ്ങിയ ശേഷം അദ്ദേഹം 17ന് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പുറപ്പെടും.

മിസോറാമിൽ ചെറിയ സുരക്ഷയൊന്നുമല്ല കുമ്മനം രാജശേഖരന് കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത്. ആയുധധാരികളായ നൂറ് സിആർപിഎഫ് ഭടന്മാർ ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നുണ്ട്. പുറത്ത് അസാം റൈഫിൾസിന്റെ അമ്പത് പേരുടെ പടയും. ബംഗ്ലാദേശും മ്യാന്മറും അതിർത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ. സുരക്ഷ ഏകോപിപ്പിക്കാൻ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും സി.ആർ.പി.എഫിന്റെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇവിടെയുണ്ട്. സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കുമ്മനം കേരളത്തിൽ എത്തുന്നത്.

കേരളത്തിലേക്ക് വരുമ്പോൾ ഇഷ്ടഭക്ഷണം കഴിക്കാമെന്ന സന്തോഷം കൂടിയുണ്ടാകും കുമ്മനത്തിന്. രാജ്ഭവനിൽ ദോശയും ഇഡ്ഡലിയുമൊക്കെ തയ്യാറാക്കാൻ പാചകക്കാർക്ക് അറിയാമെങ്കിലും പുട്ട് പോലെയുള്ള വിഭവങ്ങളൊന്നും വലിയ പിടിയില്ല. ഗവർണർക്ക് വേണ്ടി അതൊക്കെ പഠിക്കുന്ന തിരക്കിലാണ് പാചകക്കാർ. ഒരുപക്ഷേ കുമ്മനം മിസോറാമിൽ മടങ്ങിയെത്തുമ്പോഴേക്കും അതൊക്കെ അവർ പഠിച്ചിട്ടുണ്ടാകും.ഏതായാലും സ്വന്തം നാട്ടിലെത്തുന്നതിന്റെ സന്തോഷം ഒന്നുവേറെ തന്നെ. പൊടുന്നനെ പ്രവാസിയായി പോയതിന്റെ അമ്പരപ്പൊക്കെ മാറിയെങ്കിലും നാടിന്റെ മണവും കാറ്റുമൊക്കെ വീണ്ടും കുമ്മനത്തിന് സ്വന്തം.പദവിയുടെ വേലിക്കെട്ടുകൾക്കിടയിലും അതൊക്കെ ആസ്വദിക്കാൻ ആരും തടസ്സം പറയില്ലല്ലോ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP