Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡ് വികസനമെത്തിയപ്പോൾ ആറുപതിറ്റാണ്ടോളമായി പുറംപോക്കിൽ നിലനിന്നിരുന്ന വീട് നഷ്ടപ്പെടുമെന്ന് ഉറപ്പായി; ഭാര്യയെയും ഏക മകളെയും കൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ പകച്ചുനിന്നു; അംഗ പരിമിതന് കൈതാങ്ങായി നാട്ടുകാർ ഒത്തുകൂടി; കുഞ്ഞുമോനും കുടുംബത്തിനും സുമനസുകൾ സാന്ത്വനം എത്തിക്കുന്നത് ഇങ്ങനെ

റോഡ് വികസനമെത്തിയപ്പോൾ ആറുപതിറ്റാണ്ടോളമായി പുറംപോക്കിൽ നിലനിന്നിരുന്ന വീട് നഷ്ടപ്പെടുമെന്ന് ഉറപ്പായി; ഭാര്യയെയും ഏക മകളെയും കൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ പകച്ചുനിന്നു; അംഗ പരിമിതന് കൈതാങ്ങായി നാട്ടുകാർ ഒത്തുകൂടി; കുഞ്ഞുമോനും കുടുംബത്തിനും സുമനസുകൾ സാന്ത്വനം എത്തിക്കുന്നത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: റോഡ് വികസനമെത്തിയപ്പോൾ ആറുപതിറ്റാണ്ടോളമായി പുറംപോക്കിൽ നിലനിന്നിരുന്ന വീട് നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഭാര്യയെയും ഏക മകളെയും കൊണ്ട് എങ്ങോട്ടുപോകുമെന്നറിയാതെ പകച്ചുനിന്നപ്പോൾ സഹായിക്കാൻ നാട് ഒന്നാകെ ഉണർന്നു. അംഗ പരിമിതനായ കുഞ്ഞുമോനെ പുനഃരധിവസിപ്പിക്കാൻ നാട്ടുകാർ പിരിവിട്ട് ചിലവഴിച്ചത് 15 ലക്ഷത്തോളം രൂപ. മുച്ചക്രവണ്ടി കയറ്റാൻ പാകത്തിൽ വഴിവിപുലപ്പെടുത്താൻ തന്റെ ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന് എം എൽ എ ഉറപ്പ് നൽകിയപ്പോൾ സുമനസുകളുടെ സന്തോഷം ഇരട്ടിയായി. അവർ പ്രഖ്യാപിച്ചു, ഞങ്ങൾ ഇനിയും ഇറങ്ങും വീടില്ലാത്തവകുടെ സങ്കടം അകറ്റാൻ.

റോഡ് നിർമ്മാണത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ട അംഗപരിമിതനും കുടുംബത്തിനും പുതുജീവിതം സാമ്മാനിച്ചാണ് കോതമംഗലം കോഴിപ്പിള്ളി പാറശലപ്പടിയി നിവാസികൾ സമൂഹത്തിന് മാതൃകയായത്. 850 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ച വീട് സമ്മാനിച്ചാണ് ഇരുകാലുകൾക്കും സ്വാധീനം നഷ്ടമായ മുഞ്ചയ്ക്കൽ കുഞ്ഞുമോനോടും കുടുമ്പത്തോടും ഇക്കൂട്ടർ തങ്ങളുടെ സ്‌നേഹാദരങ്ങൾ പങ്കുവച്ചത്. കോഴിപ്പിള്ളി പാറശാലപ്പടിയിൽ നിന്നും ആരംഭിക്കുന്ന കേന്ദ്രഗൺമെന്റ് പദ്ധതിയിൽപ്പെടുത്തിയുള്ള റോഡ് നിർമ്മാണത്തിനായിട്ടാണ് പുറം പോക്കിൽ സ്ഥാപിച്ചിരുന്ന കുഞ്ഞുമോന്റെ വീട് പൊളിച്ചുമാറ്റിയത്.വീട് പുറം പോക്കിലായിരുന്നതിനാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് വിദൂര സാദ്ധ്യതപോലും ഇല്ലന്ന് തിരിച്ചറിഞ്ഞാണ് റോഡിന്റെ ഗുണഭോക്താക്കളായ നാട്ടുകാർ കുഞ്ഞുമോനെയും കുടുമ്പത്തെയും പുനഃരധിവസിപ്പിക്കാൻ കർമ്മപദ്ധതി തയ്യാറാക്കിയത്. കുഞ്ഞുമോന് ലോട്ടറി വിൽപ്പനയായിരുന്നു ജോലി.

വീടുനിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം കുറഞ്ഞ മുതൽമുടക്കിൽ ലഭ്യമാക്കുകയായിരുന്നു ആദ്യത്തെ ശ്രമകരമായ ദൗത്യം. കുഞ്ഞുമോൻ താമസിച്ചിരുന്ന പാതയോരത്തുതന്നെ ഏകദേശം ഒരുകിലോമീറ്ററോളം മാറി അഞ്ച് സെന്റ് സ്ഥലം തരപ്പെടുത്താനായതോടെ ഈ കടമ്പ കടന്നു. താമസിയാതെ വീട് നിർമ്മാണവും തുടങ്ങി. ചിലവും വരവും ഒത്തുപോകാതെ വീട് നിർമ്മാണം പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോഴാണ് ഇക്കാര്യം ഞങ്ങൾ ഏറ്റെടുക്കുന്നു എന്ന് പ്രഖ്യാപിച്ച് ഇഞ്ചൂർ യംഗ്സ്റ്റാർ ആർടസ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ രംഗത്തെത്തുന്നത്.

നിർമ്മാണ ജോലികൾ വശമുണ്ടായിരുന്ന ക്ലബ്ബ് അംഗങ്ങളാണ് വീട് നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചത്.കഴിഞ്ഞ ദിവസം കോതമംഗലം അങ്ങാടി മർച്ചന്റ് ഗസ്റ്റ് ഹൗസിൽ വീണ് പരിക്കേറ്റ് മരണമടഞ്ഞ ജിഷ്ണുവും ക്ലബ്ബ് അംഗമായിരുന്നു.തലേന്ന് വരെ വീടിന്റെ പെയിന്റിംഗിന് തങ്ങൾക്കൊപ്പമുണ്ടായിരുന്ന ജിഷ്ണുവിന്റെ ദാരുണാന്ത്യം ഇപ്പോഴും സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാനായിട്ടില്ല.

ഇതേത്തുടർന്ന് വീടിന്റെ താക്കോൽദാനം ചടങ്ങ് മുൻ നിശ്ചയിച്ചതിൻ നിന്നും ഒരു ദിവസം കൂടി മാറ്റി വച്ചു.ജിഷ്ണു അപകടത്തിൽപ്പെട്ടതായുള്ള വിരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയത് മുതൽ മൃതദ്ദേഹം വീട്ടിലെത്തിച്ച് ,അന്ത്യകർമ്മങ്ങൾ പരിസമാപിച്ച ശേഷമാണ് ക്ലബ്ബ് അംഗങ്ങളിലേറെപ്പേരും പിരിഞ്ഞത്. ഇന്നലെ വീടിന്റെ താക്കോൽദാന ചടങ്ങ് നടക്കുമ്പോഴും ഈ ആഘാതത്തിൽ നിന്നും ഇവരിൽ പലരും മുക്തരായിട്ടില്ലന്ന് മുഖഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു. നിർമ്മാണ പ്രവർത്തനത്തിനായി രൂപീകരിച്ച ജനകീയകമ്മറ്റി ഭാരവാഹികളും പ്രദേശത്തെ ജനപ്രതിനിധികളും ചേർന്ന് ഇന്നലെ രാവിലെ കുഞ്ഞുമോന്റെ വീടിന് സമീപം തയ്യാറാക്കിയ വേദിയിൽ കോതമംഗലം എം എൽ എ ആന്റിണി ജോൺ താക്കോദാനം നിർവ്വഹിച്ചു.

ഈ സാഹാചര്യത്തിലാണ് കുഞ്ഞുമോന്റെ വീട്ടിലേയ്ക്കുള്ള വഴി മുച്ചക്രവാഹനം കയറിവരാവുന്ന വിധത്തിൽ തന്റെ ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് നന്നാക്കുമെന്ന് എം എൽ എ അറിയിച്ചത്.പ്രധാന റോഡിൽ നിന്നും നൂറ് മീറ്ററോളം അകലെ ഉയർന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്.ഇവിടേയ്ക്ക് കുഞ്ഞുമോൻ സഞ്ചരിക്കുന്ന മുച്ചക്രവാഹനം എത്താനുള്ള ബുദ്ധിമുട്ട് നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയതിനെത്തുടർന്നായികുന്നു എം എൽ എ യുട പ്രഖ്യാപനം. ചടങ്ങിൽ വാർഡ് മെമ്പർ എയിഞ്ചൽ മേരി ജോബി അദ്ധ്യക്ഷത വഹിച്ചു.വാരപ്പെട്ടി പഞ്ചായത്ത്് പ്രസിഡന്റ് നിർമ്മല മോഹൻ ,യംഗ്‌സ്റ്റാർ ക്ലബ്ബ് പ്രസിഡന്റ് അജാസ് ഇ എം , ജനകീയ കമ്മറ്റി പ്രതിനിധികളായ റെജി ജോബി,ഹാൻസി പോൾ ,എം ഐ മർക്കോസ് തുടങ്ങിയവർ ഉൾപ്പെടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

തന്റെ വലിയൊരു സ്വപ്‌നം യാഥാർത്ഥ്യമാക്കിയ ക്ലെബ്ബ് ഭാരവാഹികളോടും ജനകീയകമ്മറ്റിയോടും നന്ദിയറിയിച്ചാണ് കുഞ്ഞുമോൻ വേദിവിട്ടത്.ജനകീയ പിൻതുണയോടെ ക്ലെബ്ബ് ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാവുമെന്ന് പ്രസിഡന്റ് അജാസ് ഇ എം,സെക്രട്ടറി പ്രവീൺ വി എൻ, ട്രഷറാർ സിബി കെ സി എന്നിവർ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP