Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫിറ്റനസ് സർട്ടിഫിക്കറ്റ് വ്യാജം; കുങ്കി ആന പരിശീലനത്തിന് നീലകണ്ഠനെ കൊണ്ടു പോകുന്നതിന് എതിർപ്പുകൾ ഏറെ; പ്രശ്‌നത്തിൽ ഇടപെട്ടാ എൽദോസ് കുന്നപ്പിള്ളി; കോടനാട് അഭയാരുണ്യത്തിലെ വിവാദം ഇങ്ങനെ

ഫിറ്റനസ് സർട്ടിഫിക്കറ്റ് വ്യാജം; കുങ്കി ആന പരിശീലനത്തിന് നീലകണ്ഠനെ കൊണ്ടു പോകുന്നതിന് എതിർപ്പുകൾ ഏറെ; പ്രശ്‌നത്തിൽ ഇടപെട്ടാ എൽദോസ് കുന്നപ്പിള്ളി; കോടനാട് അഭയാരുണ്യത്തിലെ വിവാദം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കുങ്കി ആന പരിശീനത്തിനായി കോടനാട് അഭയാരുണ്യത്തിലെ അന്തേവാസി നീലകണ്ഠനെ തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനായി വനംവകുപ്പ് കോടിയിൽ സമർപ്പിച്ച ഫിറ്റനസ് സർട്ടിഫിക്കറ്റ് വ്യാജമെന്നും ഈ വഴിക്കുള്ള നീക്കം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രിക്ക് കത്ത് നൽകുമെന്നും എൽദോസ് കുന്നപ്പിള്ളി എം എൽ എ.

നീലകണ്ഠനെ ഇന്ന് തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നുള്ള വിവരം പ്രചരിച്ചിരുന്ന സാഹചര്യത്തിൽ ഉച്ചയോടെ ആഭയാരണ്യത്തിലെത്തി ,ആനയെ കണ്ടശേഷമാണ് എം എൽ എ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.നാട്ടുകാരുടെയും ആനപ്രമികളുടെയും ശക്തമായ പ്രതിഷേധം വകവയ്ക്കാതെയാണ് വനംവകുപ്പ് ആനയെ ഇവിടെ നിന്നും മാറ്റാൻ കർമ്മപദ്ധതി തയ്യാറാക്കിയത്. ആനയെ ഇവിടെ നിന്നും കൊണ്ടുപോകുന്നതിനുള്ള നീക്കത്തിനെതിരെ നാട്ടുകാരനായ ഒരാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനകള വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും കഠിനമായ പരിശീലനമുറകളില്ലന്നും പഠനം പൂർത്തിയാവുന്ന മുറയ്ക്ക് തിരികെ കൊണ്ടുവരുമെന്നും ഈ ഹർജി പരിഗണിച്ചപ്പോൾ വനംലകുപ്പധികൃതർ കോടതിയിൽ വ്യക്തമാക്കി.

ഇതേത്തുടർന്നാണ് ആനയെ തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ കോടതി അനുമതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആനയെ കൊണ്ടു പോകുന്നതിനായി അധികൃതർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. വിവരമറിഞ്ഞ് നാട്ടുകാരും ആന പ്രേമികളും അടങ്ങുന്ന സംഘം കനത്തമഴയെപ്പോലും വകവയ്ക്കാതെ ആഭയാരുണ്യത്തിന്റെ സമീപപ്രദേശങ്ങളിലെ പ്രധാന പാതകൾ കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്നു.ആനയുമായി പോകുന്ന ലോറി തടയുകയായിരുന്നു ഇവരുടെ ലക്ഷ്യം.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് രാവിലെ മൂതൽ ആഭയാരുണ്യം പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഇതിനിടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ എം എൽ എ സ്ഥലത്തെത്തിയത്.നാട്ടുകാരിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ എം എൽ എ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടു.തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം വിവരം ധരിപ്പിക്കുന്നതിനായി വനംവകുപ്പ് മന്ത്രിയെ മൊബൈലിൽ ബന്ധപ്പെടാൻ എം എൽ എ നടത്തിയ ശ്രമം വിഫലമായി. ഇക്കാര്യത്തിൽ താൻ പ്രതിഷേധക്കാർക്കൊപ്പമാണെന്നും വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും വ്യക്തമാക്കിയാണ് എം എൽ എ സ്ഥലം വിട്ടത്.കോന്നി ആനത്താവളത്തിലെ സുരേന്ദ്രൻ എന്ന ആനയെ കുങ്കിപരിശീലത്തിന് കൊണ്ടുപോകുന്നതിന് ഇന്നലെ വനംവകുപ്പധികൃതരുടെ നേതൃത്വത്തിൽ നടത്തിയ നീക്കം ആടൂർ പ്രകാശ് എം എൽ എ യുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

എം എൽ എ യുടെ ആവശ്യപ്രകാരം അധകൃതർ ഇടപെട്ട് ലോറിയിൽക്കയറ്റിയ ആനയെ ഇറക്കി വീണ്ടും ആനത്താവളത്തിലേയ്ക്ക് മാറ്റിയിരുന്നു.ഇക്കോടൂറിസം പദ്ധതി അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്നായിരുന്നു എം എൽ എ യുടെ ആരോപണം.സംഭവത്തിൽ വനംവകുപ്പിന് നഷ്ടമുണ്ടാക്കിയെന്ന പേരിൽ എം എൽ എയ്‌ക്കെതിരെ വനംവകുപ്പ് നിയമ നടപടി ആരംഭിച്ചതായും സൂചനയുണ്ട്. ആറ് മാസം പ്രായമുള്ളപ്പോൾ കുട്ടമ്പുഴ വനത്തിലെ കൂഴിയിൽ അകപ്പെട്ട നീലകണ്ഠനെ കോടനാട് അഭയാരുണ്യത്തിലെത്തിച്ച് സംരക്ഷിച്ചുവരികയായിരുന്നു.വന്നകാലം മുതൽ ആനപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ഈ കരിവീരനെ ഇവിടെ നിന്നും ഒരിടത്തേയ്ക്കും കൊണ്ടുപോകാൻ അനുവദിക്കില്ലന്ന ദൃഡനിശ്ചയത്തിലാണ് നാട്ടുകാരും ആരാധകവൃന്ദവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP