Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജനെ കൊന്നതിന്റെ ദുഃഖം തീർക്കാനാണ് കുപ്പു ദേവരാജിന്റെ മൃതദേഹത്തിൽ റീത്ത് വെക്കാൻ പോയത്; താൽപ്പര്യമില്ലെങ്കിൽ ഒപ്പം നിന്ന് കരിവാരിത്തേക്കാതെ പുറുത്ത് പോയ്ക്കൂടെ? ബിനോയ് വിശ്വത്തെ രൂക്ഷമായി പരിഹസിച്ച് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ

രാജനെ കൊന്നതിന്റെ ദുഃഖം തീർക്കാനാണ് കുപ്പു ദേവരാജിന്റെ മൃതദേഹത്തിൽ റീത്ത് വെക്കാൻ പോയത്; താൽപ്പര്യമില്ലെങ്കിൽ ഒപ്പം നിന്ന് കരിവാരിത്തേക്കാതെ പുറുത്ത് പോയ്ക്കൂടെ? ബിനോയ് വിശ്വത്തെ രൂക്ഷമായി പരിഹസിച്ച് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: നിലമ്പൂർ വനത്തിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ പൊലീസ് വെടിയേറ്റ് മരിച്ചതിനത്തെുടർന്ന് ആഭ്യന്തര വകുപ്പിനും സിപിഐ എമ്മിനും വലിയ വെല്ലുവിളികളാണ് ഭരണത്തിന്റെ ഭാഗമായ സിപിഐ ഉയർത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യ പ്രസ്താവനയുമായി രംഗത്തത്തെിയതിന് പിന്നാലെ മുൻ മന്ത്രി ബിനോയ് വിശ്വവും മറ്റ് നേതാക്കളും, പാർട്ടി പത്രവുമെല്ലാം മാവോയിസ്റ്റ് വേട്ടയെക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നു. എന്നാൽ അപ്പോഴൊന്നും സി പി എം സംസ്ഥാന നേതൃത്വം ഇതിനോട് മൗനം പാലിക്കുകയായിരുന്നു. ഇതേ സമയം താഴത്തെട്ടിലുള്ള പരിപാടികളിൽ സിപിഐക്കെതിരെ ശക്തമായ ആക്രമണമാണ് സിപി എം നേതാക്കൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്.

ഇതു സംബന്ധിച്ച് സിപിഎമ്മിലും രണ്ട് അഭിപ്രായം സജീവാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം സിപിഎമ്മിലെ ഉന്നതരും തുടങ്ങുന്നു. ഇതിനെ പ്രതിരോധിക്കാൻ സിപിഎമ്മിലെ പിണറായിയുടെ വിശ്വസ്തരും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സിപിഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്റെയും പ്രസംഗം. കോഴിക്കോട്ട് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ, സർവീസിൽ നിന്ന് വിരമിച്ച കെ ജി ഒ എ സംസ്ഥാന കൗൺസിൽ അംഗം എ സുധാകരന് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നൽകിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പി മോഹനൻ മാസ്റ്റർ സിപിഐയ്ക്കും ബിനോയ് വിശ്വത്തിനുമെതിരെ ആഞ്ഞടിച്ചത്.

'ഒരു മുന്മന്ത്രിയുണ്ട്. അദ്ദേഹത്തിനിപ്പോൾ മാവോയിസ്റ്റുകളോട് വലിയ സ്‌നേഹമാണ്. പണ്ട് രാജനെ കൊന്നതിന്റെ ദുഃഖം തീർക്കാനാണ് അദ്ദേഹം മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹത്തിൽ റീത്ത് വെയ്ക്കാൻ പോയത്. മറ്റാർക്കുമില്ലാത്ത മാവോവാദി സ്‌നേഹമാണ് ഈ മുൻ മന്ത്രിക്കുള്ളത്. രാജനെന്ന പാവം യുവാവിനെ കൊല്ലാൻ കൂട്ടു നിന്നവരാണ് ഇപ്പോൾ അക്രമകാരികളായ മാവോയിസ്റ്റുകൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾക്കോപ്പം നിൽക്കുന്ന ചിലരുണ്ട്. സി പി എമ്മിനൊപ്പം നിന്ന് ആനുകൂല്യങ്ങൾ മുഴുവൻ നേടും. എന്നിട്ട് പുറത്തിറങ്ങി സി പി എമ്മിനെതിരെ അപഖ്യാതി പറയും. ഇത്തരക്കാരോട് പറയാനുള്ളത് കുറച്ചങ്കെിലും മര്യാദ വേണമെന്ന് മാത്രമാണ്. എന്തിനാണ് ഇത്ര പ്രയാസപ്പെട്ട് ഞങ്ങൾക്കോപ്പം നിൽക്കുന്നത്. ഞങ്ങൾക്കോപ്പം നിന്ന് ഞങ്ങളെ കരിവാരിത്തേയ്ക്കാൻ നിൽക്കാതെ പുറത്ത് പോയ്ക്കൂടെ. ഇത്തരത്തിലുള്ള ആളുകൾ എന്തിനാണ് നമുക്കോപ്പം നിൽക്കുന്നതെന്നും പി മോഹനൻ ചോദിച്ചു.

ഇതിന് മുമ്പ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും സി പി എമ്മിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഐ രംഗത്തത്തെിയിരുന്നു. ആ കേസിൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നേതാവാണ് പി മോഹനൻ. ആ പ്രതിസന്ധി ഘട്ടത്തിൽ ഒറ്റപ്പെടുത്തിയ സിപിഐയോട് വലിയ കലിപ്പാണ് പി മോഹനന് ഉള്ളത്. സി പി എമ്മിൽ നിന്ന് പുറത്തുപോകുന്നവർ സിപിഐയിൽ ചേക്കേറിയപ്പോഴും ഇരു പാർട്ടികളും തമ്മിൽ വലിയ വാക്‌പോര് അടുത്തിടെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ മാവോയിസ്റ്റ്് വിഷയത്തിൽ ഇതേ പോര് ഉടലെടുത്തിരിക്കുന്നത്.

മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്നതിനോട് സിപിഐ യോജിക്കുന്നില്ലന്നെ് കുപ്പുദേവരാജിന് ആദരാഞ്ജലിയർപ്പിക്കാനത്തെിയ സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മാവോയിസ്റ്റുകൾ രാജ്യദ്രോഹികളാണെന്ന വിശ്വാസം തങ്ങൾക്കില്ല. കമ്യൂണിസ്റ്റ്് സർക്കാർ ഭരിക്കുമ്പോഴും പൊലീസ് വലതുപക്ഷ പൊലീസാകുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റ്‌വേട്ട കേരളത്തിൽ വേണ്ടെന്നും അഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലാൻ ആർക്കും അവകാശമില്ലന്നെും കാനം പറഞ്ഞു. നരേന്ദ്ര മോദി ചെയ്യന്നത് അതുപോലെ ആവർത്തിക്കാനല്ല എൽഡിഎഫ് സർക്കാർ ശ്രമിക്കേണ്ടതെന്നും കാനം കുറ്റപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം കോഴിക്കൊട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സിപിഐ കോഴിക്കൊട് ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉൾപ്പെടെയുള്ളവർ അവിടെ എത്തുകയും ചെയ്തിരുന്നു.

രണ്ടു മാവോവാദികൾ കൊലചെയ്യപ്പെട്ട സംഭവത്തിൽ വിവിധ കോണുകളിൽനിന്ന് സിപിഐ എമ്മിനും സർക്കാറിനുമെതിരെ വിമർശനമുയർന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരെ ബോധവത്കരിക്കാൻ കൈപ്പുസ്തകവുമായി പാർട്ടി രംഗത്ത്. സംസ്ഥാന കമ്മിറ്റിയാണ് അണികളെ ബോധവത്കരിക്കാൻ പ്രചാരണത്തിന് കൈപ്പുസ്തകമിറക്കിയത്. സി പി എമ്മിനും ആഭ്യന്തര വകുപ്പിനുമെതിരെ സിപിഐയും മനുഷ്യാവകാശ സംഘടനകളും രംഗത്തത്തെിയ സാഹചര്യത്തിലാണ് പ്രതിരോധമെന്ന നിലയിൽ പാർട്ടി മാവോവാദികൾ ഉയർത്തുന്ന പ്രത്യയശാസ്ത്ര നിലപാടുകൾക്കെതിരെ രംഗത്തിറങ്ങിയത്.

'മാവോവാദികളുടെ രാഷ്ട്രീയം' എന്ന 14 പേജുള്ള കൈപ്പുസ്തകത്തിലൂടെയാണ് പാർട്ടി മാവോവാദികൾക്കെതിരെയുള്ള നിലപാട് വിശദീകരിക്കുന്നത്്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ ഇടത്, വലത് പ്രവണതകൾക്കെതിരെ ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ടെന്ന് പറഞ്ഞ് സിപിഐയെ പരോക്ഷമായി വിമർശിച്ചാണ് ലേഖനം തുടങ്ങുന്നത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെ നക്‌സലുകൾ സ്വീകരിച്ച നയസമീപനം കാരണം പല ഗ്രൂപ്പുകളായി തകരുകയുണ്ടായി. വർഗശത്രുവിന്റെ രക്തത്തിൽ കൈമുക്കാത്തവർ കമ്യൂണിസ്റ്റല്ലെന്നായിരുന്നു നക്‌സലുകൾ പ്രചരിപ്പിച്ചത്. ഈ രാഷ്ട്രീയ അജണ്ടക്ക് തിരിച്ചടിയേറ്റിട്ടും സായുധസമരത്തിലൂടെ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായാണ് ഇവർ മുന്നോട്ടുപോകുന്നത്. ചരിത്രത്തിൽനിന്ന് ഇവർ പാഠം ഉൾക്കൊള്ളുന്നില്ലെന്നും കൈപ്പുസ്തകം പറയുന്നു.

നിയമം അനുശാസിക്കുന്ന പരിഗണന മാവോവാദികൾക്ക് ലഭിക്കുമെന്നും പുസ്തകം വ്യക്തമാക്കുന്നുണ്ട്. നിലമ്പൂർ വനത്തിലുണ്ടായത് ഏറ്റുമുട്ടലാണ്. വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാകാതിരിക്കാൻ സർക്കാറിന്റെ ഭാഗത്ത് ജാഗ്രതയുണ്ടാകും. കേരളത്തിൽ ആദ്യ വെടിവെപ്പാണ് നടന്നതെന്നാണ് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ പറയുന്നത്. സുധീരന് ഓർമപ്പിശകുണ്ടെന്നും വർഗീസിന്റെ കൊലപാതകവും രാജന്റെ ഉരുട്ടിക്കൊലയും വർക്കല വിജയൻ, കണ്ണൻ നാദാപുരം തുടങ്ങിയവരുടെ കൊലപാതകവും ലഘുലേഖയിൽ ചൂണ്ടിക്കാണിക്കുന്നു. മാവോവാദികൾക്കെതിരെയുള്ള നിലപാടുകൾ ശക്തമാക്കുമെന്ന സൂചന നൽകിക്കൊണ്ടാണ് ലേഖനം നിർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP