Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെയിന്റ് വിവാദത്തിന്റെ മണം ഉണങ്ങും മുമ്പ് ബെഹ്‌റയുടെ ഉത്തരവ് നടപ്പാക്കി 'കളർഫുൾ' ആയി കുറുപ്പംപടി പൊലീസ് സ്റ്റേഷൻ; പൊലീസ് ആസ്ഥാനത്തെ ഉത്തരവ് നടപ്പാക്കിയെന്ന് വ്യക്തമാക്കി അധികൃതർ; 'പുതുമോടിയോടെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷൻ' എന്ന തലക്കെട്ടിൽ ചിത്രം വാട്‌സ് ആപ് ഗ്രൂപ്പിലിട്ട് എസ്‌ഐ

പെയിന്റ് വിവാദത്തിന്റെ മണം ഉണങ്ങും മുമ്പ് ബെഹ്‌റയുടെ ഉത്തരവ് നടപ്പാക്കി 'കളർഫുൾ' ആയി കുറുപ്പംപടി പൊലീസ് സ്റ്റേഷൻ; പൊലീസ് ആസ്ഥാനത്തെ ഉത്തരവ് നടപ്പാക്കിയെന്ന് വ്യക്തമാക്കി അധികൃതർ; 'പുതുമോടിയോടെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷൻ' എന്ന തലക്കെട്ടിൽ ചിത്രം വാട്‌സ് ആപ് ഗ്രൂപ്പിലിട്ട് എസ്‌ഐ

കുറുപ്പംപടി: മുൻ ഡി ജി പി ലോക്‌നാഥ് ബഹ്‌റയുടെ വിവാദ ഉത്തരവ് അക്ഷരം പ്രതി നടപ്പിലാക്കി കുറുപ്പംപടി പൊലീസ്. ജില്ലയിൽ ആദ്യമായിട്ടാണ് ബഹ്‌റയുടെ ഉത്തരവ് പ്രകാരം ഒരു പൊലീസ് സ്‌റ്റേഷൻ 'കളർഫുൾ 'ആയത്.

പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിച്ച സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരമാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളതെന്ന് എസ്.ഐ പി.എം. ഷമീർ അറിയിച്ചു.കേരളാ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് ബഹ്‌റ നിർദ്ദേശിച്ച നിറത്താൽ പൊലീസ് സ്‌റ്റേഷൻ കെട്ടിടം വർണ്ണാഭമാക്കിയത്.

ബഹ്‌റ ഡി ജി പി ആയിരിക്കെയാണ് എല്ലാ പോസ് സ്‌റ്റേഷനുകൾക്കും ഒരേ നിറവും ഒരേ അളവിലുള്ള ബോർഡും ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും എഴുത്തുവേണമെന്നും അക്ഷരൾക്ക് നിശ്ചിത വലിപ്പം വേണമെന്നും നിർദ്ദേശിച്ച് ഉത്തരവിറക്കിയത്.

ഒരുപ്രത്യേക കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നെന്നും ഇത് അഴിമതി ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഉത്തരവിനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇതോടെ സംഭവം വലിയ വിവാദമാകുകയും ചെയ്തു. ഇതിന്റെ അലയൊലികൾ അടങ്ങും മുമ്പാണ് കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ നിറംമാറ്റം ഉണ്ടായത്.

കോടതി ഇടപെടലിനെത്തുടർന്ന് സെൻകുമാർ ഡീ ജി പി ആയി എത്തിയതോടെയാണ് ഈ വിഷയം പരക്കെ ചർച്ചയായത്.തീരുമാനത്തിൽ തനിക്ക് പങ്കില്ലന്നും അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമാണ് അന്ന് സെൻകുമാർ പ്രതികരിച്ചത്.പിന്നീട് ഇക്കാര്യത്തിൽ കാര്യമായ വാദപ്രതിവാദങ്ങളൊന്നും റിപ്പോർട്ട്് ചെയ്യപ്പെട്ടിരുന്നില്ല.

'പുതുമോടിയോടെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷൻ' എന്ന തലക്കെട്ടിൽ തയ്യാറാക്കിയ കുറിപ്പും ആനുബന്ധമായി രൂപംമാറിയ സ്റ്റേഷന്റെ ചിത്രവും വാട്്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റുചെയ്താണ് ബഹ്‌റയുടെ ഉത്തരവ് നടപ്പിലാക്കിയതായി എസ് ഐ വെളിപ്പെടുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP