Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ സ്ത്രീകൾ നൃത്തം ചെയ്യുന്നത് നിയമവിരുദ്ധം; തെരഞ്ഞെടുപ്പ് കാലത്ത് പരിശോധന കർശനായതിനാൽ മേക്കപ്പിട്ട ശേഷം ഡാൻസ് വേണ്ടെന്ന് വച്ചു; ഫെസ്റ്റീവ് നൈറ്റിൽ വെറും കാഴ്ചക്കാരിയായതിൽ വിശദീകരണവുമായി റീമാ കല്ലിങ്കൽ

കുവൈറ്റിൽ സ്ത്രീകൾ നൃത്തം ചെയ്യുന്നത് നിയമവിരുദ്ധം; തെരഞ്ഞെടുപ്പ് കാലത്ത് പരിശോധന കർശനായതിനാൽ മേക്കപ്പിട്ട ശേഷം ഡാൻസ് വേണ്ടെന്ന് വച്ചു; ഫെസ്റ്റീവ് നൈറ്റിൽ വെറും കാഴ്ചക്കാരിയായതിൽ വിശദീകരണവുമായി റീമാ കല്ലിങ്കൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുവൈറ്റിൽ നൃത്തപരിപാടി തടസപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി റിമാ കല്ലിങ്കൽ. ഭീഷണിയെത്തുടർന്നാണ് കുവൈറ്റിലെ നൃത്തപരിപാടി ഉപേക്ഷിച്ചതെന്ന വാർത്ത തെറ്റാണെന്ന് റിമാ കല്ലിങ്കൽ. പ്രവാസി വ്യവസായിയായ കെ ജി എബ്രഹാമിന്റെ എൻബിടിസി ഗ്രൂപ്പ് സംഘടിപ്പിച്ച ഫെസ്റ്റീവ് നൈറ്റ് എന്ന പ്രോഗ്രാമിലായിരുന്നു റിമയുടെ നൃത്ത പരിപാടി.

കുവൈറ്റിൽ ഇസ്ലാമിക നിയമപ്രകാരം സ്ത്രീകൾ നൃത്തം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചതിനെ തുടർന്നാണ് നൃത്തപരിപാടി ഉപേക്ഷിച്ചതെന്ന് റിമ പറഞ്ഞു. കുവൈറ്റിൽ തെരഞ്ഞെടുപ്പ് കാലമായതിനാൽ പരിശോധന കർശനമാണ്. അതിനാൽ നിയമം തെറ്റിച്ച് നൃത്തം അവതരിപ്പിക്കേണ്ടന്ന് തീരുമാനം എടുക്കുകയായിരുന്നുവെന്ന് റിമ വനിതാ മാഗസിനോട് പറഞ്ഞു. നൃത്തപരിപാടിക്കായി മേക്കപ്പിട്ട ശേഷമാണ് റിമ പരിപാടി ഉപേക്ഷിച്ചത്. തുടർന്ന് റിമ സദസിലേക്ക് മാറിയിരുന്നു. ഈ വാർത്ത മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

പ്രോഗ്രാമിനായി മേക്കപ്പിട്ട് നൃത്തവേഷത്തിൽ തയ്യാറായതിന് ശേഷമാണ് നൃത്തം ഉപേക്ഷിച്ചത്. കുവൈറ്റ് പൊലീസ് എത്തി റിമയെ നൃത്തം ചെയ്യുന്നതിൽ നിന്ന് തടയുകയായിരുന്നുവെന്നായിരുന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പൊതുസ്ഥലത്ത് സ്ത്രീകളുടെ നൃത്തം അനുവദനീയമല്ല എന്നാണ് കുവൈത്തിലെ നിയമം. ഭീഷണിയെ തുടർന്നാണ് റിമ കല്ലിങ്കൽ നൃത്തം ഉപേക്ഷിച്ചതെന്ന് വാർത്തയുമെത്തി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റീമ നേരിട്ട് രംഗത്ത് വരുന്നത്. സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, സിതാര, സയനോര ഫിലിപ്പ് എന്നിവരടങ്ങുന്ന പ്രോഗ്രാമായിരുന്നു ഫെസ്റ്റീവ് നൈറ്റ്. റിമ ഒഴികെയുള്ളവർ പരിപാടി അവതരിപ്പിച്ചാണ് മടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നൃത്ത പരിപാടി നടക്കേണ്ടിയിരുന്നത്. പത്തിന് വൈകിട്ട് ആറ് മണിയോടെ ഫെസ്റ്റീവ് നൈറ്റ് ആരംഭിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. ആദ്യ പരിപാടികളിൽ തന്നെ റിമ കല്ലിങ്കലിന്റെ കേരളീയ നൃത്തവും ഉൾപ്പെടുത്തിയിരുന്നു. പരിപാടിക്കായി നേരത്തെ കുവൈറ്റിലെത്തിയ റിമ മേക്കപ്പിട്ട് ഗ്രീൻ റൂമിൽ ഇരിക്കുമ്പോൾ ഒരു മെസ്സേജ് ഫോണിലേക്കെത്തി, ഇതേത്തുടർന്ന് റിമ സംഘാടകരുമായി സംസാരിച്ച് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വസ്ത്രം മാറി റിമ സദസ്സിലേക്ക് എത്തി. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ അടുത്ത് ഇരിപ്പടം പിടിക്കുകയായിരുന്നു. ഇത് ഏറെ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. വ്യക്തപരമായ പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ എത്തി. ഈ സാഹചര്യത്തിലാണ് റീമ മറുപടിയുമായെത്തുന്നത്.

റിമയുടെ ചിത്രം പതിച്ച നൂറുകണക്കിന് കാർഡുകളും ഏതാനം ബോർഡുകളും കുവൈറ്റിലെ പരിപാടിക്ക് ഉപയോഗിച്ചെങ്കിലും ഡാൻസ് മാത്രം നടന്നില്ല. നടിയുടെ നൃത്തത്തെ കുറിച്ച് മനസ്സിലാക്കി കുവൈറ്റ് പൊലീസ് ഇടപെടലുകൾ നടത്തുകയായിരുന്നുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP