Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വാസത്തിലും പ്രാർത്ഥനയിലും വിശ്വാസം അർപ്പിച്ച് അസത്യത്തെ നേരിടുന്ന ബിഷപ്പ് വിശ്വാസികൾക്ക് ആശ്വാസം! പുഞ്ചിരിച്ചു കൊണ്ട് സഹനത്തെ സ്വീകരിച്ച അൽഫോൻസാമ്മയുടെ അതേ വഴയിലൂടെ നടക്കുന്ന ബിഷപ്പ് അൽഫോൻസാമ്മയുടെ ഓർമ്മ സ്ഥലത്ത് എത്തിയത് ദൈവനിശ്ചയം! ചിത്രം വിചിത്രത്തിൽ കെവി മധു ചെയ്തത് പൊളിച്ചടുക്കൽ; അതേ വീഡിയോയുടെ ഓഡിയോ മാറ്റി ബിഷപ്പിനെ നല്ല പിള്ളയാക്കി വ്യാജ വീഡിയോയും; ഇത്തരം കള്ളത്തരങ്ങൾക്ക് ഫ്രാങ്കോയെ രക്ഷിക്കാനാകുമോ? വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം

വിശ്വാസത്തിലും പ്രാർത്ഥനയിലും വിശ്വാസം അർപ്പിച്ച് അസത്യത്തെ നേരിടുന്ന ബിഷപ്പ് വിശ്വാസികൾക്ക് ആശ്വാസം! പുഞ്ചിരിച്ചു കൊണ്ട് സഹനത്തെ സ്വീകരിച്ച അൽഫോൻസാമ്മയുടെ അതേ വഴയിലൂടെ നടക്കുന്ന ബിഷപ്പ് അൽഫോൻസാമ്മയുടെ ഓർമ്മ സ്ഥലത്ത് എത്തിയത് ദൈവനിശ്ചയം! ചിത്രം വിചിത്രത്തിൽ കെവി മധു ചെയ്തത് പൊളിച്ചടുക്കൽ; അതേ വീഡിയോയുടെ ഓഡിയോ മാറ്റി ബിഷപ്പിനെ നല്ല പിള്ളയാക്കി വ്യാജ വീഡിയോയും; ഇത്തരം കള്ളത്തരങ്ങൾക്ക് ഫ്രാങ്കോയെ രക്ഷിക്കാനാകുമോ? വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇത്തരം കള്ളത്തരങ്ങൾക്ക് ഫ്രാങ്കോയെ രക്ഷിക്കാനാകുമോ? ഏഷ്യാനെറ്റിന്റെ വാർത്ത എന്ന വ്യാജേന പ്രചരിപ്പിക്കുന്ന ഒരു വീഡിയോ വിവാദത്തിൽ. വിശ്വാസത്തിലും പ്രാർത്ഥനയിലും വിശ്വാസം അർപ്പിച്ച് അസത്യത്തെ നേരിടുന്ന ബിഷപ്പ് വിശ്വാസികൾക്ക് ആശ്വാസമാണെന്ന സന്ദേശമാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. വിശുദ്ധ അൽഫോൻസാമ്മയുമായും ബിഷപ്പിനെ താരതമ്യം ചെയ്യുന്നു.

ഏഷ്യാനെറ്റിന്റെ 'ചിത്രം വിചിത്രം' എന്ന പരിപാടി അവതരിപ്പിക്കുന്ന അവതാരകനായ കെവി മധുവിന്റെ വീഡിയോയുടെ അവതരണ ഭാഗവും ഏഷ്യാനെറ്റ് ന്യൂസിൽ വന്ന മറ്റു വീഡിയോയും വെട്ടിച്ചേർത്ത് കൃത്രിമമായി ഓഡിയോ മിക്‌സ് ചെയ്ത് ഏഷ്യാനെറ്റിന്റെ സ്വന്തം പരിപാടി എന്ന നിലയിൽ കന്യാസ്ത്രീകളുടെ ഇടയിൽ പ്രചരിപ്പിക്കുന്ന വീഡിയോ ആണ് വിവാദത്തിലാകുന്നത്. ഫ്രാങ്കോക്ക് വേണ്ടി പറയുന്ന എല്ലാ വാദങ്ങളുടെയും പുറകിൽ ഇത്തരത്തിലുള്ള കള്ളത്തരങ്ങളാണ്. എല്ലാ വാഗ്വാദങ്ങളും വ്യാജമാണ്. പുറമെ കാണുന്നതെല്ലാം വ്യാജമാണ്. സാധാരണ വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടുന്നത് പോലെ കോടതിയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും ഫ്രാങ്കോയെ എതിർക്കുന്നവർ വീഡിയോയോട് പ്രതികരിക്കുന്നു. സത്യം മറ നീക്കി പുറത്തു വരുക തന്നെ ചെയ്യുമെന്നും അവർ പറയുന്നു.

കെട്ടി ചമച്ച കുറിവിലങ്ങാട് കന്യാസ്ത്രീ കേസിൽ കോടതിയിൽ ഹാജരാകാൻ എത്തിയ ബിഷപ്പ് എന്ന് പറഞ്ഞാണ് ഏഷ്യാനെറ്റ് വീഡിയോയിലേത് എന്ന് തോന്നിപ്പിക്കും തരത്തിൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഒരു നിരപരാധിക്ക് മാത്രമേ ദേവാലയത്തിൽ വന്ന് പ്രാർത്ഥിച്ച് ശാന്തമായി എല്ലാവരോടും പുഞ്ചിരിച്ച് കോടതിയിലേക്ക് പോകാനാകൂ എന്നതാണ് ഉയർത്തുന്ന ന്യായം. അതുകൊണ്ട് തന്നെ സഭ ഒറ്റക്കെട്ടായി ബിഷപ്പിന് പിന്നിലുണ്ടെന്നും വീഡിയോ പറയുന്നു. പുഞ്ചിരിച്ചു കൊണ്ട് സഹനത്തെ സ്വീകരിച്ച അൽഫോൻസാമ്മയുടെ അതേ വഴയിലൂടെ നടക്കുന്ന ബിഷപ്പ് അൽഫോൻസാമ്മയുടെ ഓർമ്മ സ്ഥലത്ത് എത്തിയതിനെ ദൈവനിശ്ചയം എന്നാണ് വീഡിയോ വിശദീകരിക്കുന്നത്. ഒരു മിനിറ്റും 39 സെക്കന്റുമാണ് വീഡിയോയുടെ ദൈർഘ്യം.

മാധ്യമ പിന്തുണയോ വിമത സംഘടനകളുടേയോ പിന്തുണയില്ലാത്ത പ്രാർത്ഥനയിൽ മാത്രം വിശ്വസിക്കുന്ന ബിഷപ്പായും ഫ്രാങ്കോയെ വീഡിയോയിൽ ചിത്രീകരിക്കുന്നു. ലാറ്റിൻ കാത്തോലിക്കാ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന പുരോഹിതനാണ് ഫ്രാങ്കോ മുളക്കൽ. കാത്തോലിക്ക ചരിത്രത്തിൽ കന്യാസ്ത്രീയെ ലൈഗീഗമായി പീഡിപ്പിച്ചതിന് അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പ് ആണ് ഇദ്ദേഹം. 2018 സപ്തംബർ 21നാണ് ഇദ്ദേഹം അറസ്റ്റിലായത്. ഇയാളെ രക്ഷിക്കാൻ എല്ലാ വിധ ശ്രമങ്ങളും നടന്നു. എന്നാൽ പരാതിക്കാരി ഉറച്ച നിലപാട് എടുത്തതോടെ ബിഷപ്പ് അഴിക്കുള്ളിലാവുകയായിരുന്നു. ജലന്തർ രൂപതാധ്യക്ഷനായിരുന്ന ഫ്രാങ്കോ രാഷ്ട്രീയ പിന്തുണയും ഇതിനായി മുതലെടുക്കാൻ ശ്രമിച്ചു. സത്യം പറഞ്ഞ കന്യാസ്ത്രീകളെ ഭയപ്പെടുത്തുന്നതും വാർത്തയായി. അങ്ങനെ ഒരു ബിഷപ്പിനെ ന്യായീകരിക്കുന്ന തരത്തിലാണ് കെ വി മധുവിന്റെ ചിത്രം വിചിത്രത്തെ വ്യാജമായി ഉപയോഗിക്കുന്നത്.

ബിഷപ്പിനെതിരെ അതിശക്തമായ നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസും ചിത്രം വിചിത്രം പരിപാടിയും എടുത്തത്. ബിഷപ്പിനെ വിമർശിക്കുന്ന നിരവധി നിരീക്ഷണങ്ങൾ ചിത്രം വിചിത്രത്തിൽ എത്തി. അത്തരത്തിലൊരു വീഡിയോ എടുത്താണ് ശബ്ദം മാറ്റി വ്യാജ പ്രചരണം. കേൾക്കുന്നവർ പെട്ടെന്ന് തെറ്റിധരിപ്പിക്കും. വിവിധ ക്രൈസ്തവ ഗ്രൂപ്പുകളിൽ ഫ്രാങ്കോ അനുകൂലികൾ തന്നെ ഇത് പ്രചരിപ്പിച്ചു. അൽഫോൻസാമ്മയക്ക് വിശ്വാസികൾക്കിടയിലുള്ള അംഗീകാരം തനിക്ക് മുതൽകൂട്ടാകുന്ന തരത്തിൽ തിരിച്ചു വിടാനാണ് ശ്രമം. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നൽകിയിരുന്നു. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ഫ്രാങ്കോ കേസിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിന്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് കേസ് നൽകിയിട്ടുള്ളത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ തന്നെ നേതൃത്വത്തിൽ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നതിൽ മനം നൊന്താണ് കന്യാസ്ത്രീ പരാതി നൽകിയിരിക്കുന്നത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ ചർച്ചയാകുന്ന വീഡിയോയും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതിയുമായി കന്യാസ്ത്രീ എത്തിയത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിയതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ പ്രതിഷേധവുമായി സത്യാഗ്രഹം ആരംഭിച്ചതുമൊക്കെ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്നാഴ്ചയോളം ജയിലിൽ കഴിഞ്ഞ ഫ്രാങ്കോ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഇതോടെ വീണ്ടും കന്യാസ്ത്രീകൾക്കെതിരായ വ്യാജ പ്രചരണങ്ങൾ പുതിയ തലത്തിൽ എത്തുകയായിരുന്നു.

കുറ്റപത്രത്തിന്റെ പകർപ്പ് പാലാ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്ന് ഫ്രാങ്കോ ഏറ്റുവാങ്ങിയത് ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷമായിരുന്നു. ജലന്ധറിൽ നിന്ന് ഒരു ഡസനോളം വൈദികരുടെ അകമ്പടിയിലാണ് ഫ്രാങ്കോ അന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിലെത്തിയത്. പള്ളിവളപ്പിലും കോടതി പരിസരത്തും പ്രാർത്ഥനയോടെയാണ് വിശ്വാസികൾ ഫ്രാങ്കോയെ സ്വീകരിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും ഫ്രാങ്കോ മോചിതനാകുമെന്നും പറഞ്ഞ് വിശ്വാസികൾ പ്രാർത്ഥിച്ചു. വിശ്വാസികളെ തലയിൽ കൈവച്ച് ഫ്രാങ്കോ അനുഗ്രഹിച്ചു. തുടർന്ന് കബറിടത്തിലെത്തി കണ്ണുകളടച്ച് പ്രാർത്ഥിച്ച ഫ്രാങ്കോ കോടതിയിൽ പറയാനുള്ള പോയിന്റുകൾ എഴുതിയ ഡയറി കബറിടത്തിൽ വച്ചും പ്രാർത്ഥിച്ചു.

ഇതിനു ശേഷം പള്ളിയോടു ചേർന്നുള്ള മുറിയിലെത്തി ആഹാരവും കഴിച്ച് 10.30നാണ് കോടതിയിലെത്തിയത്. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഭിഭാഷകർ ഏറ്റുവാങ്ങി. ഇതെല്ലാം വീഡിയോ പ്രചരണത്തിനുള്ള കുറുക്കു വഴിയാണെന്ന സൂചനയാണ് കെ വി മധുവിന്റെ പരിപാടി ഉയർത്തിയുള്ള പ്രചരണത്തിലൂടെ വെളിപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP