Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തെ വിറപ്പിച്ച നിപ വൈറസ് ബാധയുണ്ടായത് വാവലിൽ നിന്നല്ല; സ്ഥിരീകരണവുമായി പഴംതീനി വവ്വാലുകളുടെ ലാബ് റിസൽട്ട്; ഉറവിടം കണ്ടെത്താൻ ചെന്നൈയിലെ വിദഗ്ധ സംഘം; ബസ് സർവീസുകൾ നിർത്തി സ്വകാര്യ ബസ്സുടമകൾ; തൊട്ടിൽപാലം ഡിപ്പോയിൽ രണ്ടു ലക്ഷത്തിന്റെ നഷ്ടംസഹിച്ചും ഓടി കെഎസ്ആർടിസി; പിഎസ് സി പരീക്ഷകളും സ്‌കൂൾ തുറക്കലും നീട്ടി; സെക്കന്റ് സ്റ്റേജിൽ നിപ ആഞ്ഞടിക്കുമോ എന്ന ഭീതിയിൽ മലബാർ

കേരളത്തെ വിറപ്പിച്ച നിപ വൈറസ് ബാധയുണ്ടായത് വാവലിൽ നിന്നല്ല; സ്ഥിരീകരണവുമായി പഴംതീനി വവ്വാലുകളുടെ ലാബ് റിസൽട്ട്; ഉറവിടം കണ്ടെത്താൻ ചെന്നൈയിലെ വിദഗ്ധ സംഘം; ബസ് സർവീസുകൾ നിർത്തി സ്വകാര്യ ബസ്സുടമകൾ; തൊട്ടിൽപാലം ഡിപ്പോയിൽ രണ്ടു ലക്ഷത്തിന്റെ നഷ്ടംസഹിച്ചും ഓടി കെഎസ്ആർടിസി; പിഎസ് സി പരീക്ഷകളും സ്‌കൂൾ തുറക്കലും നീട്ടി; സെക്കന്റ് സ്റ്റേജിൽ നിപ ആഞ്ഞടിക്കുമോ എന്ന ഭീതിയിൽ മലബാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്‌ത്തിയ നിപ വൈറസ് ബാധ വവ്വാലിൽ നിന്നാണെന്ന നിഗമനം തെറ്റി. പഴംതിന്നുന്നതോ പ്രാണികളെ ആഹാരമാക്കുന്നതോ ആയ വാവലുകളിൽ നിന്നല്ല രോഗം പകർന്നതെന്ന് സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനാവാത്ത സ്ഥിതിയായി. ഇതുവരെ പരിശോധനയ്ക്ക് അയച്ച വവ്വാലുകളുടെ സ്രവത്തിൽ രോഗകാരിയായ നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

മലപ്പുറത്തെ ചങ്ങരോത്ത് നിന്നാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടെ എങ്ങനെയാണ് രോഗം ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തി. ഭോപ്പാലിലെ ലാബിൽ ആണ് വാവലുകളുടെ സ്രവങ്ങൾ പരിശോധിച്ചത്. ഇതിലും വൈറസിനെ കണ്ടെത്താനായില്ല. ഇതോടെയാണ് ഉറവിടം കണ്ടെത്താനുള്ള അന്വേഷണം വഴിമുട്ടിയിരിക്കുന്നത്.

കോഴിക്കോടിനെ വിറപ്പിച്ച നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നുമല്ല എന്നാണ് ഇന്ന് കണ്ടെത്തിയ ഫലം. പരിശോധനയ്ക്കയച്ച സാംപിളുകളിൽ വൈറസ് ഇല്ല. ഭോപ്പാലിലെ അതിസുരക്ഷാ ലാബിൽനിന്നുള്ള പരിശോധനാഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പേരാമ്പ്ര ചങ്ങരോത്തുള്ള ജാനകിക്കാട്ടിൽനിന്നാണു വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ചത്. വവ്വാലുകളുടെ രക്തവും സ്രവവും വിസർജ്യവുമുൾപ്പെടെ 13 സാംപിളുകളാണു പരിശോധിച്ചത്. പേരാമ്പ്രയിൽ മൂന്നു പേർ മരിച്ച വീട്ടിലെ കിണറ്റിൽനിന്നു പിടിച്ച ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലല്ല രോഗം പരത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു.

വാവലുകളാണോ അപകടകാരികൾ?

വാവലുകളുടെ രക്തം, സ്രവം, വിസർജ്യം ഉൾപ്പെടെയുള്ള സാംപിളുകളാണു ഭോപ്പാലിലെ ലാബിൽ പരിശോധിച്ചത്. പശു, ആട്, പന്നി സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ആദ്യഘട്ടത്തിൽ പിടിച്ച വവ്വാലുകൾ പ്രാണികളെ ഭക്ഷിക്കുന്ന ഇനം ആയിരുന്നു. ഇവയിൽ നിന്നല്ല, മറിച്ച് പഴംതീനികളായ വാവൽ വർഗങ്ങളിൽ നിന്നാണ് രോഗം പകരുകയെന്ന വിശദീകരണമാണ് പി്ന്നീട് വന്നത്. ഇതോടെ ഇക്കാര്യവും പരിശോധിച്ചെങ്കിലും അതിലും വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്തത് നിപയുടെ കേരളത്തിലെ ഉറവിടത്തിന്റെ കാര്യത്തിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ ആദ്യത്തെ നിപ്പ വൈറസ് ബാധയുണ്ടായത് ബംഗാളിലെ സിലിഗുഡിയിലാണ്. വവ്വാലുകളെയാണ് ആദ്യം സംശയിച്ചതെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. തൊട്ടടുത്ത ബംഗ്ലാദേശിൽ ഈ വൈറസ് ബാധിച്ചിരുന്നതിനാൽ അവിടെ നിന്ന് ആരെങ്കിലും രോഗവുമായി എത്തിയതാകാം എന്ന നിഗമനമാണ് അന്ന് ഉണ്ടായതും. രോഗം പകർത്തിയ മൃഗങ്ങളെയോ പക്ഷികളെയോ കണ്ടെത്താൻ ഒരു പഠനവും സിലിഗുഡിയിൽ നടത്തിയതുമില്ല ലോകാരോഗ്യ സംഘടനയും പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും നടത്തിയ രണ്ടു പഠനങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

ഇതിനിടെ രോഗബാധ രണ്ടാം സ്‌റ്റേജിലേക്ക് കടന്നുവെന്ന സൂചനകൾ വന്നതോടെ മലബാർ മേഖല കടുത്ത ആശങ്കയിലാണ്. അതേസമയം, പനിബാധയ്‌ക്കെതിരെ കൊണ്ടുവന്ന റൈബ വൈറിൻ ഫലപ്രദമാണെന്ന സൂചനകൾ ലഭിച്ചത് ആരോഗ്യ പ്രവർത്തകർക്കും നാട്ടുകാർക്കും ആശ്വാസമാകുന്നുണ്ട്. നിപ്പ വൈറസിനു ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും 'റൈബവൈറിൻ' കുറച്ചൊക്കെ രോഗശമനത്തിനു സഹായകമാകുമെന്നു ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ പറഞ്ഞിരുന്നു. വിറയൽ, ഛർദ്ദി തുടങ്ങിയവ നിയന്ത്രിക്കാൻ ഇതു സഹായിക്കും. പനി നിയന്ത്രിക്കുക, ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ചികിത്സിക്കുക എന്നിവയും പ്രധാനമാണ്. അതേസമയം, മനുഷ്യരിൽ കൂടുതലായി പരീക്ഷിക്കാത്ത മരുന്നാണിതെന്ന ആശങ്കയുമുണ്ട്.

സ്വകാര്യ ബസ് സർവീസുകൾ നിർത്തുന്നു

നിപ്പ വൈറസ് സ്ഥിരീകരിച്ച മേഖലകളിലേക്കുള്ള ബസ് സർവ്വീസുകൾ നിർത്താൻ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. നിപ്പ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ പുറത്താകാതെ വരികയും ഇതിനെ തുടർന്ന് വരുമാനം ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് സർവ്വീസുകൾ നിർത്താൻ തീരുമാനിച്ചത്. പേരാമ്പ്ര, മുക്കം, കുറ്റ്യാടി എന്നീ പ്രദേശങ്ങൾ വഴി കടന്നു പോകുന്ന സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നിർത്തുന്നത്. പൊതു നിരത്തിലേക്ക് പോലും ആളുകൾ ഇറങ്ങുന്നില്ല. ഇതിന് പുറമേ ദീർഘദൂര യാത്രക്കാർ പോലും നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിലൂടെ പോകുന്ന ബസ്സുകളിൽ കയറുന്നില്ല.

ആളുകൾ ബസ്സിൽ കയറാതാവന്നതോടെ ഭീമമായ നഷ്ടമാണ് തങ്ങൾക്കുണ്ടാകുന്നതെന്നും ബസ് ഉടമകൾ പറയുന്നു. നേരത്തെ നിപ്പയുടെ ആദ്യ ഘട്ടം മുതൽ തന്നെ ബസ്സിലും പൊതുസ്ഥലങ്ങളിലും പോലും ആശുപത്രി ജീവനക്കാരിലൽ നിന്നും അകലം പാലിക്കാൻ മറ്റുള്ളവർ ശ്രദ്ധിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.ഇപ്പോൾ വൈറസ് കൂടുതൽ വ്യാപിച്ച സാഹചര്യത്തിലാണ് ജനം പുറത്തിറങ്ങാത്ത അവസ്ഥയുണ്ടായത്. പേരാമ്പ്ര , കുറ്റ്യാടി, മുക്കം പ്രദേശങ്ങളിൽ നിന്നും നിരവധി ബസ്സുകളണ് ദിവസേന കോഴിക്കോട് നഗരത്തിലേക്ക് വരുന്നത്.കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കോടതിയിലെ സീനിയർ സൂപ്രണ്ട് മധുസൂദനൻ നിപ ബാധിച്ച് മരണപ്പെട്ടിരുന്നു. യാത്രക്കാർ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾ പലതും ഓട്ടം നിർത്തുന്നു. ഗവ. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിലും വൻ കുറവാണനുഭവപ്പെടുന്നത്. 45-ഓളം ബസുകൾ ഓടിയിരുന്ന വടകര -പേരാമ്പ്ര റൂട്ടിൽ ഇപ്പോൾ 12 ബസുകൾ മാത്രമേ ഉള്ളൂ. 65 ബസുകൾ ഓടിയിരുന്ന കുറ്റ്യാടി റൂട്ടിൽ 25 ഓളം ബസുകളും ഓട്ടം നിർത്തി. പേരാമ്പ്ര, ചാനിയംകടവ്, കുറ്റ്യാടി, പയ്യോളി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസുകളിലാണ് കയറാൻ ആളെത്താത്തത്.

യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി. തൊട്ടിൽപ്പാലം ഡിപ്പോക്ക് പ്രതിദിന വരുമാനചോർച്ച രണ്ടുലക്ഷം രൂപയായി. സാധാരണ ദിവസങ്ങളിൽ ശരാശരി ആറര, ഏഴ് ലക്ഷമാണ് ഡിപ്പോയുടെ വരുമാനം. കോഴിക്കോട് ചെയിൻ സർവീസായിരുന്നു ഡിപ്പോയുടെ വരുമാന സ്രോതസ്സ്. എന്നാൽ, സർവീസുകളൊന്നും വെട്ടിക്കുറച്ചിട്ടില്ല. സ്ഥിതി ഇതേരീതിയിൽ മുന്നോട്ടുനീങ്ങുന്നപക്ഷം സർവീസുകളിൽ നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതർ.

സ്‌കൂളുകൾ ജൂൺ 12വരെ അടച്ചിടും

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി. പൊതുപരിപാടികൾക്കും നിയന്ത്രണമേർപ്പെടുത്തി്. കോഴിക്കോട് ഉന്നതതല യോഗത്തിന് ശേഷം ജില്ലാ കളക്ടർ യു.വി ജോസാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറത്തും കോഴിക്കോട്ടും ജനങ്ങൾ ജാഗ്രത പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. കാര്യങ്ങൾ വിലയിരുത്താൻ മറ്റന്നാൾ തിരുവനന്തപുരത്ത് സർവ്വകക്ഷിയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. പബ്ലിക് സർവീസ് കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികളിൽ കോഴിക്കോട് നടത്താനിരുന്ന ഇന്റർവ്യൂകൾ മാറ്റിവെച്ചു.

നിശ്ചലമായി മാർക്കറ്റുകൾ

ആശങ്ക ശക്തമായതോടെ കോഴിക്കോട് പ്രതിസന്ധി രൂക്ഷമാവുകയാണ്. ചെറുകിട കച്ചവടക്കാർ, ലോട്ടറിക്കാർ, സ്വകാര്യ ബസ് ജീവനക്കാർ തുടങ്ങിയവരുടെ ജീവതത്തേയും ബാധിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തുള്ള കടകളിൽ 40 ശതമാനത്തോളം വ്യാപാരം കുറഞ്ഞുവെന്നാണ് വ്യാപാരികൾ പറയുന്നത്. കോഴിക്കോട്ടെ വ്യാപാര മേഖലയെ പിടിച്ചുലയ്ക്കുകയാണ് നീപ്പാ വൈറസ്. പക്ഷേ ഇതിനൊന്നും പരിഹാരമുണ്ടാക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നില്ല. ഗതാഗതരംഗവും നിശ്ചലാവസ്ഥയിലാണ്. ബസുകളിൽ യാത്രക്കാർ ഇല്ലാത്ത അവസ്ഥ. പഴവർഗങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു. മാംസ, മത്സ്യ വിൽപ്പനയിലും ഹോട്ടൽ കച്ചവടത്തിലും ഇടിവുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തേക്ക് ആരും വരാത്ത അവസ്ഥയാണ്.

ജില്ലാ കോടതി നിർത്തിവച്ചു

കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയിലെ സീനിയർ സൂപ്രണ്ട് മധുസൂദനൻ നിപ ബാധിച്ച് മരണപ്പെട്ടിരുന്നു. യാത്രക്കാർ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾ പലതും ഓട്ടം നിർത്തുന്നു. ഗവ. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിലും വൻ കുറവാണനുഭവപ്പെടുന്നത്. 45-ഓളം ബസുകൾ ഓടിയിരുന്ന വടകര -പേരാമ്പ്ര റൂട്ടിൽ ഇപ്പോൾ 12 ബസുകൾ മാത്രമേ ഉള്ളൂ. 65 ബസുകൾ ഓടിയിരുന്ന കുറ്റ്യാടി റൂട്ടിൽ 25 ഓളം ബസുകളും ഓട്ടം നിർത്തി. പേരാമ്പ്ര, ചാനിയംകടവ്, കുറ്റ്യാടി, പയ്യോളി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസുകളിലാണ് കയറാൻ ആളെത്താത്തത്.

കെഎസ്ആർടിസിയിലും ആളില്ല

യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി. തൊട്ടിൽപ്പാലം ഡിപ്പോക്ക് പ്രതിദിന വരുമാനചോർച്ച രണ്ടുലക്ഷം രൂപയായി. സാധാരണ ദിവസങ്ങളിൽ ശരാശരി ആറര, ഏഴ് ലക്ഷമാണ് ഡിപ്പോയുടെ വരുമാനം. കോഴിക്കോട് ചെയിൻ സർവീസായിരുന്നു ഡിപ്പോയുടെ വരുമാന സ്രോതസ്സ്. എന്നാൽ, സർവീസുകളൊന്നും വെട്ടിക്കുറച്ചിട്ടില്ല. സ്ഥിതി ഇതേരീതിയിൽ മുന്നോട്ടുനീങ്ങുന്നപക്ഷം സർവീസുകളിൽ നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതർ. അതേസമയം, നിപ്പ വൈറസ് പ്രതിരോധിക്കാൻ കഴിയുമെന്ന് കരുതുന്ന മരുന്ന് ഓസ്‌ട്രേലിയയിൽ നിന്നെത്തി. രാവിലെ നെടുമ്പാശ്ശേരിയിലാണ് മരുന്ന് എത്തിയത്. മരുന്ന് ആർക്കൊക്കെ നല്കണമെന്ന് മറ്റന്നാൾ എത്തുന്ന ആരോഗ്യവിദഗ്ധരുമായി ചർച്ച ചെയ്തശേഷം തീരുമാനിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു.

പിഎസ് സി പരീക്ഷകൾ മാറ്റി

മലപ്പുറം ജില്ല വിദ്യാഭ്യാസ വകുപ്പിലെ എൽ.പി. സ്‌കൂൾ അസിസ്റ്റന്റ് തസ്തിക ഉൾപ്പെടെ എല്ലാ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവാണ് ജൂലൈ മാസത്തിലേക്ക് പിഎസ് സി മാറ്റിയത്.

ഈ മാസം ആറ്, ഏഴ്, എട്ട്, 12, 13 തീയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഫീസിൽ നടത്താനിരുന്ന ഇന്റർവ്യൂവാണ് മാറ്റിയത്. ജൂൺ ആറ്, ഏഴ്, എട്ട് തീയതികളിലായി കോഴിക്കോട് മേഖല ഓഫീസിൽ നടത്താനിരുന്ന ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്‌പെക്ടർ തസ്തികയുടെ ഇന്റർവ്യൂവും ജൂലൈ മാസത്തിലേക്ക് മാറ്റി. ഈ തീയതികളിൽ കോഴിക്കോട് ജില്ലാ ഓഫീസിലും ജൂൺ 12, 13 തീയതികളിൽ കോഴിക്കോട് മേഖല ഓഫീസിലും നടത്താനിരുന്ന കാസർഗോഡ് ജില്ലാ എൽ.പി. സ്‌കൂൾ അസിസ്റ്റന്റ് തസ്തികയുടെ ഇന്റർവ്യൂ അതേ തീയതികളിൽ കാസർഗോഡ് ജില്ലാ പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഫീസിൽ വെച്ച് നടത്തും.

റോജയുടെ മരണം നിപ്പയല്ലെന്ന് വിശദീകരണം

നിപ്പ ലക്ഷണങ്ങളോടെ ഇന്നുണ്ടായ റോജയുടെ മരണകാരണം നിപ്പയല്ലെന്ന് പരിശോധനഫലം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ തലശ്ശേരി സ്വദേശി റോജ(39) ആണ് ഇന്നു പുലർച്ചെ മരിച്ചത്. നിപ്പയുടെ രണ്ടാം ഘട്ടം പിടിമുറുക്കുന്നുവെന്ന സൂചനയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദ്ദേശം നൽകിയതിനു പിന്നാലെയായിരുന്നു കേരളത്തെ ഞെട്ടിച്ച് റോജയുടെ മരണം ഉണ്ടായത്. ഇതേതുടർന്ന് വീണ്ടും ആശങ്ക പടർന്നിരുന്നു. എന്നാൽ റോജയുടെ മരണകാരണം നിപ്പയല്ലെന്ന പരിശോധന ഫലത്തോടെ നിപ്പ ഭീതിയിൽ ആശ്വാസമായിട്ടുണ്ട്. റോജയുടെ രണ്ടാമത്തെ രക്ത പരിശോധനഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. മുന്ന് ദിവസം മുന്പാണ് നിപ രോഗലക്ഷണങ്ങളോടെ റോജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ്പ വൈറസ് സംശയത്തെതുടർന്ന് പരിശോധന നടത്തിയെങ്കിലും ആദ്യ പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം.

നിപ്പ ബാധിച്ച് മരിച്ച നാദാപുരം സ്വദേശിയായ അശോകൻ ആദ്യം ചികിത്സയിൽ കഴിഞ്ഞിരുന്നത് തലശ്ശേരി ആശുപത്രിയിലായിരുന്നു. പിന്നാലെ റോജയും പനിയെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. റോജയുടെ മരണത്തോടെ തലശ്ശേരി ആശുപത്രിയിലും അതീവ ജാഗ്രത നിർദ്ദേശം നൽകാൻ നീങ്ങുന്നതിനിടെയാണ് റോജയുടെ മരണകാരണം നിപ്പയല്ലെന്ന് വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP