Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് പിടികൂടിയവരെ കണ്ടപ്പോഴേ കണക്കുകൂട്ടി ഇവർ വെറും ഡമ്മി പ്രതികളെന്ന്; സിസി ടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒറിജനൽ വാഹനത്തെയും ഉടമയെയും; വനിതാ മെമ്പറുടെ നേതൃത്വത്തിലുള്ള സമാന്തര അന്വേഷണത്തിൽ കക്കൂസ് മാലിന്യം തള്ളിയ കേസിലെ യഥാർഥ പ്രതികൾ അകത്ത്; ഷാഹിന ഇപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സ്റ്റാർ

പൊലീസ് പിടികൂടിയവരെ കണ്ടപ്പോഴേ കണക്കുകൂട്ടി ഇവർ വെറും ഡമ്മി പ്രതികളെന്ന്; സിസി ടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒറിജനൽ വാഹനത്തെയും ഉടമയെയും; വനിതാ മെമ്പറുടെ നേതൃത്വത്തിലുള്ള സമാന്തര അന്വേഷണത്തിൽ കക്കൂസ് മാലിന്യം തള്ളിയ കേസിലെ യഥാർഥ പ്രതികൾ അകത്ത്; ഷാഹിന ഇപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സ്റ്റാർ

ടി.പി.ഹബീബ്

കോഴിക്കോട് : നാദാപുരം കണ്ണൂർ എയർപോർട്ട് റോഡിൽ കക്കൂസ് മാലിന്യം തള്ളിയ പൊലീസ് കേസ് ഇപ്പോൾ ജില്ലയിൽ തന്നെ ചൂടുള്ള വാർത്തയാണ്. ആദ്യം കേസിൽ രണ്ട് പേർ പിടിയിലായി. അവർ ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനവും പിടിയിലായി. എന്നാൽ വനിതാ വാർഡ് മെമ്പറുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണമാണ് ഇപ്പോൾ പൊലീസിനെ വട്ടം കറക്കിയത്. വാർഡ് മെമ്പറുടെ നേത്യത്വത്തിൽ നടത്തിയ സമാന്തര അന്വേഷണമാണ് ആദ്യ പ്രതികൾ ഡമ്മിയാണെന്നും യഥാർത്ഥ പ്രതികൾ ഇപ്പോൾ മനസ്സിലാക്കിയവരാണെന്നും തിരിച്ചറിയുന്നത്.

സംസ്ഥാന പാതയിലെ എയർപോർട്ട് റോഡിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ നാല് പേർ പിടിയിലായതാണ് ചർച്ച ചൂട് പിടിക്കാനിടയാക്കിയത്. തൂണേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി.ഷാഹിനയുടെ നേത്യത്വത്തിൽ നടത്തിയ നീക്കമാണ് പ്രതികളെ തിരിച്ചറിയാനിടയാക്കിയത്. മധ്യസ്ഥ ചർച്ചക്കായി ഗ്രാമപഞ്ചായത്ത് പരിസരത്ത് എത്തിയ സംഘത്തെ നാദാപുരം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ പന്നിപ്പാറ കളത്തിങ്കൽ ആഫിസ്(23),കുറുത്തേടത്ത് മറയൂർ നാദിർ(24)പെരിന്തർമണ്ണ എടവമ്മൽ ഷാജഹാൻ(24)പെരിന്തൽമണ്ണ പോനിയകുറിച്ചി തെറ്റിക്കാടൻ റഹീസ്(23) എന്നിവെരയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

നാല് ദിവസം മുമ്പാണ് പേരോട് ബാലവാടിക്കടുത്ത് കക്കൂസ് മാലിന്യങ്ങൾ റോഡിൽ തള്ളിയത്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് എല്ലാ കക്ഷികളുടെയും നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പ്രതികളെ ഉടൻ പിടികൂടുമെന്ന ഉറപ്പിനെ തുടർന്നാണ് സംസ്ഥാന പാത ഉപരോധ സമരം അവസാനിപ്പിച്ചത്. അതിന് പിന്നാലെ മാലിന്യം തള്ളിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും വാഹനം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതല്ല യഥാർഥ പ്രതിയെന്ന് അന്ന് തന്നെ നാട്ടുകാർ വ്യക്തമാക്കിയിരുന്നു.

എന്നാൽ പ്രശ്നത്തിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാണിക്കാതായതോടെ വാർഡ് മെമ്പർ പി.ഷാഹിനയുടെ നേത്യത്വത്തിൽ നാട്ടുകാർ പരിസരത്തെ സി.സി.ടി.വി.കൾ പരിശോധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സി.തങ്ങൾ ലീഗ് നേതാക്കളായ പി.ബി.കുഞ്ഞമ്മദ്ഹാജി, കെ.എം.സമീർ തുടങ്ങിയവരും വാർഡ് മെമ്പർക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് വാഹനത്തിന്റെ നമ്പർ ലഭിക്കുകയും ഉടമയെ തിരിച്ചറിയുകയും ചെയ്തു. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പ്രതികൾ ഒത്ത് തീർപ്പ് ചർച്ചക്കായി വാർഡ് മെമ്പറുമായി ഫോണിൽ ബന്ധപ്പെടുന്നത്.പ്രതികളെ തന്ത്രപൂർവ്വം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് മാലിന്യങ്ങൾ കൊണ്ട് തള്ളാൻ വൻ തുക കൈക്കലാക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ആദ്യം കണ്ടെത്തിയ വാഹനവും പ്രതിയും യഥാർത്ഥ പ്രതികളുടേതല്ലെന്ന് തിരിച്ചറിഞ്ഞിട്ടും അവരുടെ വാഹനം ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണുള്ളത്. മാലിന്യം തള്ളിയ കേസിലെ അന്വേഷണത്തിൽ പൊലീസിനെതിരെ വ്യാപക പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

എന്നാൽ രണ്ട് പൊലീസുകാർ മലപ്പുറത്തെ വീടുകളിൽ പോയി പ്രതികളെ തിരിച്ചറിഞ്ഞെന്നും അവരോട് പൊലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞപ്പോൾ യൂത്ത് ലീഗ് പ്രവർത്തകർ തന്ത്രത്തിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തുവാൻ പറഞ്ഞെന്നുമാണ് പൊലീസുകാർ പറയുന്നത്. എന്നാൽ മാനക്കേടിൽ നിന്നും രക്ഷപ്പെടാൻ പൊലീസ് ഉണ്ടാക്കിയ കഥയെന്നാണ് നാട്ടുകാർ ഇക്കാര്യം പറയുന്നത്. വനിതാ മെമ്പർ ഇപ്പോൾ പ്രദേശത്തെ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ സ്റ്റാറായിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP