Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവുമായി അകന്നു കഴിഞ്ഞ നാൽപ്പതുകാരിയെ നാലാം ഭാര്യയാക്കി; വീടു വച്ചു നൽകിയപ്പോൾ കാമുകനെ ഒഴിവാക്കി ലാലിയും; പണിക്കൂലി തർക്കത്തിനിടെ വാക്കത്തിക്ക് വെട്ടി വീഴ്‌ത്തി; മൃതദേഹത്തെ ബലാംൽസംഗം ചെയ്തും പ്രതികാരം; അടിമാലിയിലെ യുവതിയുടെ കാണാതാകൽ കൊലപാതകമായത് ഇങ്ങനെ

ഭർത്താവുമായി അകന്നു കഴിഞ്ഞ നാൽപ്പതുകാരിയെ നാലാം ഭാര്യയാക്കി; വീടു വച്ചു നൽകിയപ്പോൾ കാമുകനെ ഒഴിവാക്കി ലാലിയും; പണിക്കൂലി തർക്കത്തിനിടെ വാക്കത്തിക്ക് വെട്ടി വീഴ്‌ത്തി; മൃതദേഹത്തെ ബലാംൽസംഗം ചെയ്തും പ്രതികാരം; അടിമാലിയിലെ യുവതിയുടെ കാണാതാകൽ കൊലപാതകമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി : ആറു മാസം മുൻപ് അയൽവാസിയായ കാമുകൻ വെട്ടിക്കൊലപ്പെടുത്തി കുഴിച്ചുമൂടിയ വീട്ടമ്മയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത് പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്ത്. കൊന്നത്തടി ചിന്നാർനിരപ്പ് മണിക്കുന്നേൽ ലാലി സുരേഷി (42) ന്റെ അഴുകിയ മൃതദേഹമാണ് വീടിനു പിൻഭാഗത്തു നിന്നും കണ്ടെടുത്തത്. ഇവരുടെ അയൽവാസിയും രണ്ടുവർഷത്തോളമായി ഇവരുടെ കാമുകനുമായിരുന്ന കിളിയയ്ക്കൽ ജോണി (45) യെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. ലാലിയുടെ മകനെ ഫോണിലൂടെ വിളിച്ച് ജോണി നൽകിയ സന്ദേശമാണ് നിർണ്ണായകമായത്. ഇതോടെ കാണാതാകൽ കേസ് കൊലപാതകമായി മാറി.

സംഭവത്തിൽ ബന്ധമുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് പണിക്കൻകുടി മരുതുംമൂട്ടിൽ രാജനെയും (51) പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാഴത്തോപ്പ് കേശവമുനി സ്വദേശിയായിരുന്ന ജോണി രണ്ടുവർഷം മുൻപാണ് ചിന്നാർ നിരപ്പിൽ താമസമാക്കിയത്. ഭർത്താവുമായി അകന്ന് തനിച്ചു താമസിച്ചിരുന്ന ലാലിയുമായി ഇയാൾ ചങ്ങാത്തത്തിലാവുകയും ഒരു വർഷത്തോളം ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ലാലിക്ക് പുതിയ വീടു നിർമ്മിച്ചു. വീടു പണി കഴിഞ്ഞതോടെ ലാലിക്ക് തന്നെ വേണ്ടാതായെന്നും പണിക്കൂലി ഇനത്തിൽ 27,000 രൂപ തരാതിരിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിൽ വഴക്കിട്ടതായും പ്രതി സമ്മതിച്ചു.

തുടർന്ന് വെള്ളത്തൂവൽ പൊലീസിൽ ജോണിക്കെതിരെ ലാലി കേസും നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ ഒന്നാം തീയതി െവെകിട്ട് ഏഴുമണിയോടെ ലാലിയുടെ പുതിയ വീട്ടിലെത്തിയ ജോണി പണം ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ സമീപത്തുണ്ടായിരുന്ന വാക്കത്തിയെടുത്ത് മൂന്നു വട്ടം ലാലിയെ വെട്ടി വീഴ്‌ത്തി. മരിച്ച ശേഷവും ലാലിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം വീടിനു പിൻഭാഗത്ത് നാലടിയോളം താഴ്ചയിൽ കുഴിയുണ്ടാക്കി ചാക്കിൽ വലിച്ച് ഇതിനകത്തിട്ട് മൂടുകയായിരുന്നു. തുടർന്ന് വീട്ടിൽ പണവും ആഭരണങ്ങളും അന്വേഷിച്ചെങ്കിലും ഒരു ജോഡി സ്വർണ കമ്മൽ മാത്രമാണ് കിട്ടിയത്.

വീടിനകത്തെ ചോരക്കറയൊക്കെ വൃത്തിയാക്കിയ ശേഷം രാത്രി പതിനൊന്നു മണിയോടെ വീടു പൂട്ടി താക്കോൽ സമീപത്ത് വച്ചശേഷം സ്വന്തം വീട്ടിലേക്കു പോയി. ഏതാനും ദിവസങ്ങൾക്കു ശേഷവും പ്രത്യേക അന്വേഷണങ്ങൾ ഒന്നും ഉണ്ടാകാതിരുന്നതോടെ ജോണി ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് മൂവാറ്റുപുഴയിൽ കുടുംബസമേതം താമസിക്കുന്ന, ലാലിയുടെ മകൻ സുനിലിന് വന്ന ഫോൺ കോളാണ് കേസിലേക്കു നയിച്ചത്. അമ്മയെ അന്വേഷിക്കേണ്ടെന്നും ജോണിയോടൊപ്പമുണ്ടെന്നുമുള്ള ഫോൺ സന്ദേശത്തിൽ സംശയം തോന്നിയ സുനിൽ നവംബർ 14-നു തന്നെ വെള്ളത്തൂവൽ പൊലീസിൽ അമ്മയെ കാണിനില്ലെന്ന പരാതി നൽകി. തുടക്കത്തിൽ പൊലീസ് കേസ് അന്വേഷണത്തിൽ അലംഭാവം കാട്ടി. എന്നാൽ പ്രത്യേക അന്വേഷണ സംഘം എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

ഒന്നര മാസം മുൻപു മുതൽ പ്രത്യേക അന്വേഷണ സംഘം ജോണിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. കർണ്ണാടക കുടക് ഗോണിക്കുപ്പയിൽ നിന്നുമാണ് ഇയാൾ പൊലീസിന്റെ വലയിലായത്. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ദേവികുളം സബ്ജയിലിലേയ്ക്ക് അയച്ചു. സോണിയ ലാലിയുടെ മകളാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP